Tag: പരിപ്പുവട

  • ചായക്കട സ്റ്റൈൽ പരിപ്പുവട | ഒട്ടും എണ്ണ കുടിക്കാത്ത കുരുമുളക് നിറഞ്ഞ രുചി

    ചായക്കട സ്റ്റൈൽ പരിപ്പുവട | ഒട്ടും എണ്ണ കുടിക്കാത്ത കുരുമുളക് നിറഞ്ഞ രുചി

    ചായക്കടയിൽ കിട്ടുന്ന ക്രിസ്പ്പിയായ, രുചികരമായ പരിപ്പുവട വീട്ടിൽ തന്നെ ഉണ്ടാക്കാമോ എന്ന് നിങ്ങൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടോ? എണ്ണ കുടിക്കാതെ, പുറത്തും മൊരിഞ്ഞും ഉള്ളിൽ മൃദുവുമായ ഒരു പരിപ്പുവട റെസിപ്പിയാണ് ഇവിടെ കാണുന്നത്.


    ആവശ്യമായ ചേരുവകൾ (250 ml കപ്പ് അളവിൽ)

    • വടപ്പരിപ്പ് – 2 കപ്പ്

    • ചെറിയ ഉള്ളി – 4 ടേബിൾസ്പൂൺ (അരിഞ്ഞത്)

    • ഉണക്കമുളക് – 3 എണ്ണം

    • വെളുത്തുള്ളി – 4 എണ്ണം

    • ഇഞ്ചി – 2 ടേബിൾസ്പൂൺ (അരിഞ്ഞത്)

    • കറിവേപ്പില – 2 തണ്ട്

    • പെരുംജീരകം – 1 ടേബിൾസ്പൂൺ

    • പച്ചമുളക് – 1½ ടേബിൾസ്പൂൺ (പൊടിയായി അരിഞ്ഞത്)

    • ഉപ്പ് – 1 ടീസ്പൂൺ

    • കായപ്പൊടി – ½ ടീസ്പൂൺ

    • വറുക്കാൻ ആവശ്യത്തിന് എണ്ണ


    ‍ തയ്യാറാക്കുന്ന വിധം

    1. വടപ്പരിപ്പ് 2–3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക.

    2. വെള്ളം കളഞ്ഞ് 6 ടേബിൾസ്പൂൺ പരിപ്പ് മാറ്റി വെക്കുക (വടയിൽ കടിക്കാൻ കിട്ടാൻ).

    3. മിക്സിയിൽ ചെറിയ ഉള്ളി, ഉണക്കമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പെരുംജീരകം ചേർത്ത് ചെറുതായി ക്രഷ് ചെയ്യുക.

    4. അതിലേക്ക് മാറ്റിവെച്ച പരിപ്പും, പച്ചമുളക്, ഉള്ളി, കറിവേപ്പില ചേർക്കുക.

    5. ശേഷിക്കുന്ന പരിപ്പ് ക്രഷ് ചെയ്ത് കൂട്ടിലേക്ക് ചേർക്കുക.

    6. ഉപ്പും കായപ്പൊടിയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് dough ഉണ്ടാക്കുക. വെള്ളം ചേർക്കരുത്.

    7. കൈവെള്ളയിൽ ചെറിയ ഉരുള ഉണ്ടാക്കി പ്രസ്സ് ചെയ്ത് വട ആകൃതി കൊടുക്കുക.

    8. ചൂടായ എണ്ണയിൽ ഇട്ടു മീഡിയം ഫ്ലെയിമിൽ വറുത്തെടുക്കുക.

    9. പൊങ്ങി വരുമ്പോൾ മറിച്ച് ഗോൾഡൻ ബ്രൗൺ ആകുമ്പോൾ എണ്ണയിൽ നിന്ന് മാറ്റുക.

    ഇതുപോലെ തയ്യാറാക്കിയ വടയ്ക്ക് ചായക്കടയിലെപ്പോലെ തന്നെ സ്വാദും കുരുമുളകിന്റെ പുളിമണവും ഉണ്ടായിരിക്കും.

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of :  Jess Creative World


    പ്രത്യേക ടിപ്സ്

    • എണ്ണയുടെ ചൂട് ശരിയായി ഉണ്ടായാൽ വട എണ്ണ കുടിക്കാതെ ക്രിസ്പ്പിയായി വരും.

    • ഹൈ ഫ്ലെയിമിൽ വേവിക്കരുത് – പുറത്ത് മാത്രം മൊരിയും, ഉള്ളിൽ വേവില്ല.

    • മാറ്റിവെച്ച പരിപ്പാണ് കടിക്കാൻ crunchy feel കൊടുക്കുന്നത്.

  • വളരെ രുചിയോടെ നമുക്ക് പരിപ്പുവട വീട്ടിൽ ഉണ്ടാക്കാം

    വളരെ രുചിയോടെ നമുക്ക് പരിപ്പുവട വീട്ടിൽ ഉണ്ടാക്കാം

    തട്ടുകട സ്റ്റൈൽ നാടൻ പരിപ്പുവട
    തട്ടു കടയിൽ കിട്ടുന്ന നല്ല ചൂട് പരിപ്പുവട ഉണ്ടാക്കിയാലോ. അടിപൊളി ടേസ്റ്റ് ആണ് പരിപ്പുവടയും കട്ടൻ ചായയും. വളരെ രുചിയോടെ നമുക്ക് പരിപ്പുവട വീട്ടിൽ ഉണ്ടാക്കാം. കൃത്യമായി ഉണ്ടാക്കി എടുക്കാൻ വേണ്ടി കുറച്ച് കാരൃങൾ ശ്രദ്ധിച്ച പെർഫെക്റ്റ് പരിപ്പുവട ഉണ്ടാക്കാം. ആദ്യമായി ഉണ്ടക്കുനവർക്ക് വേണ്ട ടിപ്സ് കൂടി ഞാൻ വിഡിയോയിൽ പറയുന്നുണ്ട്. പരിപ്പുവട തയ്യാറാക്കുന്നത് എങ്ങനെ ആണ് എന്ന് നോക്കാം.
    പരിപ്പുവട ഉണ്ടാക്കാൻ വേണ്ടി കടലപ്പരിപ്പ് ആണ് വേണ്ടത്. ഒരു 5 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്ത് വെക്കണം. 5 മണിക്കൂറിന് ശേഷം വെള്ളം നന്നായി കളഞ്ഞതിന് ശേഷം ഒരു മിക്സി ജാറിൽ ഇട്ടു കൊടുക്കാം. ഒട്ടും വെള്ളം ഉണ്ടാവാൻ പാടില്ല. കുറച്ച് കടല പരിപ്പ് എടുത്ത് മാറ്റണം.

    മിക്സി ജാറിലേക്ക് വെളുത്തുള്ളി ,ഇഞ്ചി , പേരും ജീരകം, മുളക് പൊടി മഞ്ഞൾ പൊടി എന്നിവ ചേർത്ത് കൊടുക്കുക. വെളുത്തുള്ളി ചേർക്കുന്നത് കടലപ്പരിപ്പ് എല്ലാവർക്കും വയറിന് പിടിക്കണം എന്നില്ല. അതുകൊണ്ട് ആണ് വെളുത്തുള്ളി കൂടി ചേർത്ത് അരച്ചത്. നനായി അരച്ച് എടുത്തിട്ടുണ്ട്. ഇത് ഒരു പാത്രത്തിലേക്ക് മാറ്റം. നേരത്തെ മാറ്റി വെച്ച കടലപ്പരിപ്പ് കൂടി ചേർത്ത് കൊടുക്കാം. കറവേപ്പിലയും ,സവോള , പച്ച മുളക്, ഉപ്പ് ,കായം എന്നിവ ചേർത്ത് കുഴച്ച് എടുക്കണം. ഇനി ഇത് ഉരുള ആക്കി എടുത്ത് പരിപ്പുവട പരത്തി എടുക്കാം. എണ്ണ നന്നായി ചൂടായി വരണം. അതിലേക്ക് ഓരോ പരിപ്പുവട ആയി ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തടുക്കുക. പരിപ്പുവട ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഞാൻ പറഞ്ഞ പോലെ ഉണ്ടാക്കി നോക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പുവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പരിപ്പുവട വേഗത്തിൽ തയാറാക്കിയാലോ

    പരിപ്പുവട വേഗത്തിൽ തയാറാക്കിയാലോ

    തട്ടുകട സ്റ്റൈൽ പരിപ്പുവട. ഇഫ്താർ സ്പെഷ്യൽ. പരിപ്പുവട വേഗത്തിൽ തയാറാക്കിയാലോ. റെസിപ്പി കണ്ടു നോക്കു. .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പുവട. ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചായക്കടയിലെ അതേ സ്വാദോടെ പരിപ്പുവട

    ചായക്കടയിലെ അതേ സ്വാദോടെ പരിപ്പുവട

    ചായക്കടയിലെ അതേ സ്വാദോടെ പരിപ്പുവട വീട്ടിൽ തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ പരിപ്പുവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • നാടൻ പരിപ്പുവട  – Crispy Parippu Vada

    നാടൻ പരിപ്പുവട – Crispy Parippu Vada

    പരിപ്പ് വട ഇഷ്ടമല്ലാത്ത മലയാളികൾ കാണില്ല.ചൂട് പരിപ്പുവടയും ചായയും കൂടി ആയാലോ
    ഇവിടെ പറയാൻ പോകുന്നത് ഞാൻ ഉണ്ടാക്കുന്ന രീതിയാണ്.വേറെയും രീതികൾ ഉണ്ടാകും. നിങ്ങൾ ഒക്കെ എങ്ങനെയാണു ഉണ്ടാക്കാറ്. അതും കൂടി ഒന്ന് പറയണേ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ :

    തുവര പരിപ്പ് – 3 / 4 കപ്പ്

    കടല പരിപ്പ് – 1 / 2 കപ്പ്

    ചെറിയ ഉള്ളി / സവാള – 8 -10 [സവാള – 1 ]

    വറ്റൽ മുളക് – 6 -8

    ഇഞ്ചി – ഒരു ചെറിയ കഷ്ണം

    കറിവേപ്പില

    പെരുംജീരകം – അര ടീസ്പൂൺ

    കായം – ഒരു നുള്ളു

    ഉപ്പു

    എണ്ണ

    ഉണ്ടാക്കുന്ന രീതി :

    കടല പരിപ്പും തുവരയും കുതിർത്തു വെക്കുക.എന്നിട്ടു മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക.ഒരു പാത്രത്തിലേക്ക് മാറ്റിയിട്ടു. മിക്സിയിൽ കറിവേപ്പില ഒഴികെ ഒന്ന് ചതച്ചെടുക്കുക.ഇനി ഇതും ഉപ്പും കായം കൂടി നന്നായി മിക്സ് ചെയ്തു അധികം ഘനം കൂടാതെ വട ആക്കുക. എണ്ണയിൽ വറുത്തു കോരാം .കടല പരിപ്പ് ചേർത്താൽ നല്ല രുചിയും ക്രിസ്പിയും ആകും ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി  Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • തട്ടുകട രുചിയിൽ നാടൻ പരിപ്പുവട ആയാലോ കൂടെ കിടിലൻ സുലൈമാനിയും.വീഡിയോ കാണുക

    തട്ടുകട രുചിയിൽ നാടൻ പരിപ്പുവട ആയാലോ കൂടെ കിടിലൻ സുലൈമാനിയും.വീഡിയോ കാണുക

    പരിപ്പുകൾ വെള്ളത്തിൽ 2 മണിക്കൂർ കുതിർക്കാൻ വെക്കുക… ശേഷം അതിൽ നിന്ന് 2 tbsp മാറ്റുക… ബാക്കിയുള്ളത് ജാറിലിട്ട് വെള്ളമില്ലാതെ അരച്ചെടുക്കുക.. ഇനി പച്ചമുളക്, ഇഞ്ചി, വറ്റൽമുളക്, കറിവേപ്പില, സവാള അല്ലെങ്കിൽ കൊച്ചുള്ളി ക്രഷ് ചെയ്ത് എടുക്കുക… നന്നായി അരച്ചെടുക്കരുത്…. കാരണം ഉള്ളിയിലെ വെള്ളം ഇറങ്ങിയാൽ വട ശെരി ആകില്ല… ഇനി ഒരു ബൗളിൽ അരച്ച പരിപ്പും, മാറ്റിവെച്ച പരിപ്പും, പച്ചമുളക് കൂട്ടും കൂടി നന്നായി കുഴച്ചെടുക്കുക.. ഇനി അതിലേക്ക് ആവിശ്യത്തിന് ഉപ്പും കായത്തിന്റെ പൊടിയും ചേർത്ത് മിക്സ് ചെയ്യുക… ശേഷം വടയുടെ ഷേപ്പിലാക്കി ഫ്രൈ ചെയ്ത് എടുക്കുക.താഴെ നൽകിയ വീഡിയോകണ്ടു മനസിലാക്കുക.