മാങ്ങ വെച്ച് എളുപ്പത്തിൽ ഒരു ടേസ്റ്റി കേക്ക് ഉണ്ടാക്കാം

Advertisement

( ഈസി മംഗോ കേക്ക്.. മംഗോ ട്രാഫിൾ കേക്ക് 😍👌)
മാങ്ങ വെച്ച് എളുപ്പത്തിൽ ഒരു ടേസ്റ്റി കേക്ക് എങ്ങിനെ ഉണ്ടാക്കാം? കേക്ക് ഉണ്ടാക്കാനും ഐസിങ് ചെയ്യാനും ഉള്ള ഈസി ടിപ്സ് കൂടെ ഉണ്ട്ട്ടോ 🤗

ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ :-

മൈദ – 1കപ്പ്‌

മുട്ട – 3

പഞ്ചസാര പൊടിച്ചത് – 1 കപ്പ്‌

വാനില എസ്സെൻസ് – 1/2 ടീസ്പൂൺ

ഓയിൽ – 1/4 കപ്പ്‌

പാൽ – 1/2 cup

ബാക്കിംഗ് പൗഡർ – 3/4 ടീസ്പൂൺ

ബാക്കിംഗ് സോഡാ – 1/4 ടീസ്പൂൺ

ഉപ്പ് – 1/4 ടീസ്പൂൺ

മാങ്ങാ പൂരി ഉണ്ടാക്കാൻ :-

മാങ്ങ – 1കപ്പ്

പഞ്ചസാര – 2 ടേബിൾ സ്പൂൺ

കേക്ക് ഉണ്ടാക്കുന്നവിധം :-

ആദ്യം തന്നെ ഒരു പാത്രത്തിൽ നമുക്ക് മൈദ പൊടിയും, ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഉപ്പുമിട്ട്
മിക്സ് ചെയ്തു വെക്കാം.
മറ്റൊരു പാത്രത്തിൽ മുട്ട അടിച്ചു എടുക്കണം.കൂടെ പഞ്ചസാരയും ചേർത്തു നന്നായി മിക്സ് ചെയ്തെടുക്കണം… ഇതിലേക്ക് നമ്മൾക്ക് വാനില എസൻസ് ചേർത്തു കൊടുക്കാം. ഇതിലേക്ക് മൈദ പൊടിയും ചേർത്തു കൊടുക്കാം. കുറച്ചു പാൽ വീതം ചേർത്ത് കേക്കിന് പരുവത്തിൽ എടുക്കണം. ഇനി നമുക്ക് ഈ മിക്സ് ബൈക്ക് ചെയ്തെടുക്കണം.. നമുക്ക് ഓവനിൽ ബേക്ക് ചെയ്തെടുക്കാം അല്ലെങ്കിൽ നോൺസ്റ്റിക് പാത്രത്തിൽ സ്റ്റൗവിൽ ബൈക്ക് ചെയ്തെടുക്കാം. ടൗണിലാണ് ബേക്ക് ചെയ്യുന്നതെങ്കിൽ ഒരു 30 മിനിറ്റ് ചെറിയ തീയിൽ ബൈക്ക് ചെയ്തെടുക്കണം. ഓവനിൽ ബേക്ക് ചെയ്യുകയാണെങ്കിൽ.. 200 ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ഓവനിൽ വെച്ചുകൊടുത്ത്.. 30 മിനിറ്റ് 160 ഡിഗ്രിയിൽ ബേക്ക് ചെയ്യുക.അപ്പോൾ നമ്മുടെ കേക്ക് റെഡി ആയിട്ടോ.

ഇനി നമുക്ക് ഇതിലേക്കുള്ള ഐസിംഗ് തയ്യാറാക്കാം:-
ആദ്യം മാംഗോ പ്യൂരി തയ്യാറാക്കാം :-
ഇതിലേക്ക് നമുക്ക് ഒരു കപ്പ് മാങ്ങയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്സിയിൽ അരച്ച്.. ഒരു പാനിൽ ഒഴിച്ച് ഒന്ന് കുക്ക് ചെയ്തെടുക്കുക. ഇനി നമുക്ക് ഐസിങ് ആയിട്ടുള്ള വിപ്പിംഗ് ക്രീം 2 കപ്പ് അടിച്ചു എടുക്കണം. നന്നായി അടിച്ച് സ്റ്റിഫ് ആക്കി എടുക്കണം. ഇനി നമുക്ക് കേക്ക് കട്ട് ചെയ്തു.. ഐസിംഗ് ചെയ്തു കൊടുക്കാം. ആദ്യം തന്നെ കേക്കിനെ പീസിൽ നമുക്ക് ഷുഗർ സിറപ്പ് ചേർത്ത് കേക്കിന് ഒന്ന് സോഫ്റ്റ് ആക്കി എടുക്കണം. അതിനു മേലെ നമുക്ക് ഐസിങ് ചേർത്തു കൊടുക്കാം. അതിനു മേലെ ആയിട്ട് നമുക്ക് മാങ്കോ പൂരി ചേർത്തുകൊടുക്കണം.. വീടും കേക്കിനെ ലയർ വെച്ച് സെറ്റ് ചെയ്യാം. പിന്നീട് നമുക്ക് ഇഷ്ടമുള്ള രീതിയിൽ ഡെക്കറേറ്റ് ചെയ്ത് എടുക്കാം. എല്ലാം വീഡിയോ വിശദമായിട്ട് കാണിക്കുന്നുണ്ട്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.