പഞ്ഞി പോലൊരു കാരയപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ

പഞ്ഞി പോലെ ഒരു കണ്ണൂർ അപ്പം/ വെള്ള കാരയപ്പം
കണ്ണൂർ അപ്പം വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഉണ്ണി അപ്പം ആണ് ഇത്. പഞ്ചാര അപ്പം, വെള്ള കാരപ്പം, വെള്ള ഉണ്ണി അപ്പം എന്നൊക്കെ ഇതിനെ പറയാറുണ്ട്. ബേക്കറിയിൽ കിട്ടുന്ന അതെ ടേസ്റ്റി ആയിട്ട് വീട്ടിലും ഉണ്ടാക്കാം. അപ്പം തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

അപ്പം ഉണ്ടാക്കുവാൻ വേണ്ടി പച്ചരി ആണ് വേണ്ടത്. പച്ചരി 1 കപ്പ് ആണ് എടുത്തത്. നന്നായി കഴുകി ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. അതിനു ശേഷം ഇത് വെള്ളം കളഞ്ഞു ഒരു മിക്സി ജാറിൽ ഇട്ടു കൊടുക്കുക. അതിലേക്ക് 2 tbsp ചോറു ചേർത്ത് കൊടുക്കുക. അരക്കാൻ വേണ്ടി 1/4 കപ്പ് വെള്ളം കൂടി ഒഴിച്ച് അരച്ച് എടുക്കണം. ഒരു തരി ഉള്ളത് പോലെ ആവും വേണ്ടത്. ഇനി 1/4 കപ്പ് മൈദ , 1/2 കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കണം.

ഇത് ഒരു പാത്രത്തിൽ മാറ്റാം. 8 മണിക്കൂർ എങ്കിലും ഇത് അടച്ചു വെക്കണം. അത് കഴിഞ്ഞ് തുറന്നു നോക്കാം. അതിലേക്ക് കുറച്ച് ഉപ്പ് , ബേക്കിംഗ് സോഡ 1 നുള്ള് ചേർത്ത് ഇളക്കണം. കൂടെ രുചി കൂട്ടാനായി ഏലക്കാ പൊടിച്ചത് ചേർക്കാം. നന്നായി ഇളക്കണം. അതിലേക്ക് 1/4 കപ്പ് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഉണ്ണി അപ്പ ചട്ടി സ്റ്റൗ വെച്ച് എന്ന ഒഴിച്ച് ചൂടാക്കുക. അതിലേക്ക് മാവ് കുറച്ചൊഴിച്ച് കൊടുക്കാം. 1 ഭാഗം ആയി വരുമ്പോലേക്കും തിരിച്ചിട്ടു കൊടുക്കാം. മുകൾ ഭാഗം വെള്ളയും അടി ഭാഗം ബ്രൗൺ കളർ ആയി വേണം അപ്പം കാണാൻ. അപ്പം റെഡി ആയി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റ് ആണ്. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.