Tag: അപ്പം

  • എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം: മൃദുവും രുചികരവുമായ കുക്കർ അപ്പം!

    എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം: മൃദുവും രുചികരവുമായ കുക്കർ അപ്പം!

     പ്രഭാതഭക്ഷണത്തിനോ വൈകുന്നേരത്തെ ലഘുഭക്ഷണത്തിനോ ഒരു രുചികരവും എളുപ്പവുമായ വിഭവം വേണോ? ഈ കുക്കർ അപ്പം പാചകക്കുറിപ്പ് നിന്റെ അടുക്കളയിൽ ഒരു താരമാകും! കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച്, വളരെ മൃദുവും സ്വാദിഷ്ടവുമായ അപ്പം വീട്ടിൽ തന്നെ തയ്യാറാക്കാം. വരൂ, ഈ എളുപ്പമുള്ള പാചകരീതി പരീക്ഷിക്കാം!

    ചേരുവകൾ

    • പച്ചരി: 1 നാഴി (2 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)

    • വേവിച്ച ചോറ്: 1½ തവി

    • ജീരകം: ഒരു നുള്ള്

    • ഏലയ്ക്ക: 2-3 എണ്ണം

    • ഉപ്പ്: ½ ടീസ്പൂൺ

    • റാഗിപ്പൊടി: 2 ടേബിൾ സ്പൂൺ

    • ശർക്കര: മധുരത്തിന് ആവശ്യത്തിന് (ഉരുക്കി അരിച്ചത്)

    • ബേക്കിംഗ് സോഡ: ഒരു നുള്ള്

    • നെയ്യ്: 1-2 ടീസ്പൂൺ

    • നിലക്കടല: 1 ടേബിൾ സ്പൂൺ

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!Video courtesy of: Meenuus vlog

    പാചകരീതി

    1. മാവ് തയ്യാറാക്കുക:

      • 2 മണിക്കൂർ കുതിർത്ത പച്ചരി, വേവിച്ച ചോറ്, ജീരകം, ഏലയ്ക്ക, ഉപ്പ്, റാഗിപ്പൊടി എന്നിവ ഒരു മിക്സി ജാറിൽ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

      • അരച്ച മാവിലേക്ക് ഉരുക്കിയ ശർക്കര അരിച്ച് ചേർത്ത് നന്നായി ഇളക്കുക.

      • അപ്പം മൃദുവാകാൻ ഒരു നുള്ള് ബേക്കിംഗ് സോഡ ചേർത്ത് ഇളക്കി മാറ്റിവെക്കുക.

    2. കുക്കറിൽ അപ്പം വേവിക്കുക:

      • ഒരു കുക്കറിൽ 1-2 ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി നിലക്കടല വറുത്തെടുക്കുക.

      • വറുത്ത നിലക്കടലയിലേക്ക് തയ്യാറാക്കിയ മാവ് ഒഴിക്കുക.

      • കുക്കർ അടച്ച് വെയിറ്റ് ഊരി മാറ്റി, ലോ ഫ്ലേമിൽ 12-15 മിനിറ്റ് വേവിക്കുക.

      • അപ്പം വെന്തോ എന്നറിയാൻ ഒരു കത്തി ഉപയോഗിച്ച് കുത്തി നോക്കുക. കത്തി ശുദ്ധമായി പുറത്തുവന്നാൽ അപ്പം തയ്യാറാണ്.

    3. വിളമ്പുക:

      • വെന്ത അപ്പം തണുക്കാൻ അനുവദിച്ച ശേഷം കുക്കറിൽ നിന്ന് ഊരി മുറിച്ച് വിളമ്പുക.

      • കപ്പലണ്ടി ചട്ണി, തേങ്ങാ ചമ്മന്തി, അല്ലെങ്കിൽ ശർക്കരപ്പാനിയുമായി കഴിക്കാം.

    സെർവിംഗ് ടിപ്സ്

    ഈ മൃദുവായ കുക്കർ അപ്പം പ്രഭാതഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ അനുയോജ്യമാണ്. തേങ്ങാ ചമ്മന്തി, കപ്പലണ്ടി ചട്ണി, അല്ലെങ്കിൽ ഒരു കപ്പ് ചായയോടൊപ്പം വിളമ്പി ആസ്വദിക്കൂ!

    എന്തുകൊണ്ട് ഈ അപ്പം?

    • എളുപ്പം: കുറഞ്ഞ ചേരുവകളും ലളിതമായ ഘട്ടങ്ങളും.

    • വേഗം: 15 മിനിറ്റിനുള്ളിൽ തയ്യാറാക്കാം.

    • രുചി: ശർക്കരയുടെ മധുരവും ജീരകത്തിന്റെ സുഗന്ധവും നിലക്കടലയുടെ ക്രിസ്പും ചേർന്ന് അതിശയകരമായ രുചി.

    നിന്റെ അടുക്കളയിൽ ഈ കുക്കർ അപ്പം പരീക്ഷിച്ച് നിന്റെ കുടുംബത്തെ രുചിയിൽ മുക്കൂ!

  • അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിക്കും പറ്റിയ ഒരു ചിക്കൻ കറി ഉണ്ടാക്കാം😊

    അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിക്കും പറ്റിയ ഒരു ചിക്കൻ കറി ഉണ്ടാക്കാം😊

    ചേരുവകൾ

    ചിക്കൻ -600 ഗ്രാം

    സവാള -2

    ഇഞ്ചി വെളുത്തുള്ളി -2ടേബിൾസ്പൂൺ

    ഗരം മസാല പൊടി -1 ടീസ്പൂൺ

    കുരുമുളക് പൊടി -1tsp

    മഞ്ഞൾപ്പൊടി -1 / 2tsp

    പച്ചമുളക് -3 മുതൽ 4 വരെ

    കറി വേപ്പില -1 വള്ളി

    വെളിച്ചെണ്ണ 2-3 ടീസ്പൂൺ

    തേങ്ങാപ്പാൽ -400 ml

    തക്കാളി: ഒരു തക്കാളിയുടെ 1/4

    പാകം ചെയ്യുന്ന വിധം

    വെളിച്ചെണ്ണയിൽ കുരുമുളകും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്യാം. അതേ എണ്ണയിൽ garam masala whole spices വറുത്തെടുക്കുക, അതിലേക്ക് ഇഞ്ചി, എന്നിവ ചേർക്കുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.അരിഞ്ഞ സവാള, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് ഗരം മസാലയും കുരുമുളകും ചേർത്ത് വഴറ്റുക. തക്കാളിയുടെ 1/4 ഭാഗം ചേർത്ത് നന്നായി വഴറ്റുക. ഇനി ചിക്കൻ ചേർത്ത് യോജിപ്പിക്കുക.ഇതിലേക്ക് 300 മില്ലി തേങ്ങാപ്പാൽ ചേർത്ത് കുറഞ്ഞ തീയിൽ 5 മിനിറ്റ് cook ചെയ്യുക. ഇനി കട്ടിയുള്ള തേങ്ങാപ്പാൽ (100 മില്ലി) ചേർത്ത് വീണ്ടും 2 മിനിറ്റ് വേവിക്കുക. ഇനി flame off ചെയ്ത് 1 ടീസ്പൂൺ വെളിച്ചെണ്ണ, കറിവേപ്പില, പച്ചമുളക്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.എളുപ്പവും രുചികരവുമായ ചിക്കൻ കറി ഇപ്പോൾ തയ്യാറാണ്. അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിയുടെ കൂടെ നല്ല ഒരു combination ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാൻ ഇതുപോലെ ചെയ്താൽ മതി

    നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാൻ ഇതുപോലെ ചെയ്താൽ മതി

    നല്ല സോഫ്റ്റ് അപ്പം

    പച്ചരി -2 കപ്പ്

    തേങ്ങാ -1 കപ്പ്

    ചോർ -1/4 കപ്പ്

    യീസ്റ്റ് -1/4 tsp

    പഞ്ചസാര -1 tbs

    ഉപ്പ്

    ഉണ്ടാക്കുന്ന വിധം

    പച്ചരി ഒരു ആറുമണിക്കൂർ നേരത്തേക്ക് നന്നായി കുതിർത്തശേഷം കഴുകി വാരി എടുക്കുക. ഇതിൽ നിന്നും കുറച്ച് അരി എടുത്ത് മിക്സിയിൽ ഇട്ട് അല്പം വെള്ളം ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത മാവിൽ നിന്നും രണ്ട് തവി മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ചിട്ട് അതിൽ ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഗ്യാസിൽ വച്ച് ചെറിയ തീയിൽ നന്നായി കുറുക്കിയെടുക്കുക. കുറുക്ക് എടുത്ത് മാവ് തണുക്കാൻ വേണ്ടി മാറ്റി വെക്കുക. ബാക്കിയുള്ള അരിയും ഒരു ഗ്ലാസ് തേങ്ങ ചിരകിയതും കാൽ കപ്പ് ചോറും മിക്സിയുടെ ജാറിൽ ഇടുക.

    അതിലോട്ട് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഈസ്റ്റു ചേർത്ത് കൊടുക്കുക. എന്നിട്ട് ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവും കുറുക്കി എടുത്ത മാവും നന്നായി മിക്സ് ചെയ്യുക .കട്ടകൾ എന്തെങ്കിലുമുണ്ടെങ്കിൽ മിക്സിയുടെ ജാറില് ഇട്ട് ഒന്ന് അടിച്ചെടുത്താൽ മതി. അതിനു ശേഷം പാത്രം അടച്ചു വച്ചിട്ട് ഒരു ആറു മുതൽ എട്ട് മണിക്കൂർ വരെ മാവ് പൊങ്ങാൻ വേണ്ടി വയ്ക്കുക. പൊങ്ങിയ മാവിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം ചൂടായ അപ്പച്ചട്ടിയിൽ ഓരോ തവി മാവോഴിച്ചു ചുട്ടെടുക്കുക .നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പം ഇപ്പോൾ റെഡിയായിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഞ്ഞി പോലൊരു കാരയപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ

    പഞ്ഞി പോലൊരു കാരയപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ

    പഞ്ഞി പോലെ ഒരു കണ്ണൂർ അപ്പം/ വെള്ള കാരയപ്പം
    കണ്ണൂർ അപ്പം വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഉണ്ണി അപ്പം ആണ് ഇത്. പഞ്ചാര അപ്പം, വെള്ള കാരപ്പം, വെള്ള ഉണ്ണി അപ്പം എന്നൊക്കെ ഇതിനെ പറയാറുണ്ട്. ബേക്കറിയിൽ കിട്ടുന്ന അതെ ടേസ്റ്റി ആയിട്ട് വീട്ടിലും ഉണ്ടാക്കാം. അപ്പം തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

    അപ്പം ഉണ്ടാക്കുവാൻ വേണ്ടി പച്ചരി ആണ് വേണ്ടത്. പച്ചരി 1 കപ്പ് ആണ് എടുത്തത്. നന്നായി കഴുകി ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. അതിനു ശേഷം ഇത് വെള്ളം കളഞ്ഞു ഒരു മിക്സി ജാറിൽ ഇട്ടു കൊടുക്കുക. അതിലേക്ക് 2 tbsp ചോറു ചേർത്ത് കൊടുക്കുക. അരക്കാൻ വേണ്ടി 1/4 കപ്പ് വെള്ളം കൂടി ഒഴിച്ച് അരച്ച് എടുക്കണം. ഒരു തരി ഉള്ളത് പോലെ ആവും വേണ്ടത്. ഇനി 1/4 കപ്പ് മൈദ , 1/2 കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കണം.

    ഇത് ഒരു പാത്രത്തിൽ മാറ്റാം. 8 മണിക്കൂർ എങ്കിലും ഇത് അടച്ചു വെക്കണം. അത് കഴിഞ്ഞ് തുറന്നു നോക്കാം. അതിലേക്ക് കുറച്ച് ഉപ്പ് , ബേക്കിംഗ് സോഡ 1 നുള്ള് ചേർത്ത് ഇളക്കണം. കൂടെ രുചി കൂട്ടാനായി ഏലക്കാ പൊടിച്ചത് ചേർക്കാം. നന്നായി ഇളക്കണം. അതിലേക്ക് 1/4 കപ്പ് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഉണ്ണി അപ്പ ചട്ടി സ്റ്റൗ വെച്ച് എന്ന ഒഴിച്ച് ചൂടാക്കുക. അതിലേക്ക് മാവ് കുറച്ചൊഴിച്ച് കൊടുക്കാം. 1 ഭാഗം ആയി വരുമ്പോലേക്കും തിരിച്ചിട്ടു കൊടുക്കാം. മുകൾ ഭാഗം വെള്ളയും അടി ഭാഗം ബ്രൗൺ കളർ ആയി വേണം അപ്പം കാണാൻ. അപ്പം റെഡി ആയി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റ് ആണ്. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കപ്പ ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ അപ്പം ഉണ്ടാക്കി നോക്കൂ.

    കപ്പ ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ അപ്പം ഉണ്ടാക്കി നോക്കൂ.

    കപ്പ ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ അപ്പം ഉണ്ടാക്കി നോക്കൂ..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗോതമ്പ് മാവ് കൊണ്ട് ഒരു തവണ ഈ അപ്പം ഉണ്ടാക്കി നോക്കൂ

    ഗോതമ്പ് മാവ് കൊണ്ട് ഒരു തവണ ഈ അപ്പം ഉണ്ടാക്കി നോക്കൂ

    ഗോതമ്പ് മാവ് കൊണ്ട് ഒരു തവണ ഈ അപ്പം ഉണ്ടാക്കി നോക്കൂ. ടേസ്റ്റ് കൊണ്ട് കുറേ കഴിക്കും.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവ റാഗി അപ്പം,കാണാൻ ഒരു ലൂക്കില്ലെങ്കിലും ആള് പുലിയാണ്

    റവ റാഗി അപ്പം,കാണാൻ ഒരു ലൂക്കില്ലെങ്കിലും ആള് പുലിയാണ്

    റവ റാഗി അപ്പം കാണാൻ ഒരു ലൂക്കില്ലെങ്കിലും ആള് പുലിയാണ്. (Rava Ragi Appam)
    ചേരുവകൾ
    റവ ഒന്നര കപ്പ്
    റാഗി പൊടി കാൽ കപ്പ് (പുല്ലു പൊടി )
    യീസ്റ്റ് ഒരു ടീസ്പൂൺ
    പഞ്ചസാര ആവശ്യത്തിന്
    ഉപ്പു ആവശ്യത്തിന്
    ചെറു ചൂട് വെള്ളം രണ്ടു കപ്പ്
    തയ്യാറാക്കുന്ന വിധം
    ഒരു മിക്സിയുടെ ജാറില്ലേക്ക് റവ ,റാഗി പൊടി ,യീസ്റ്റ് ,പഞ്ചസാര ,ഉപ്പ്‌,ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക . അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വക്കുക .ഒരു 15 -20 മിനിറ്റ് റസ്ററ് ചെയ്യാൻ വക്കുക .അതിനു ശേഷം എടുത്തു ഉപ്പും മധുരവും നോക്കാം . ഇനി ഒരു പാൻ ചൂടാക്കിയ ശേഷം ഒരു കൈയിൽ മാവു ഒഴിച്ച് കൊടുക്കുക മാവു അധികം പരത്തേണ്ട.ഈ സമയത്തു ഫ്ളയിം കൂട്ടി വക്കണം.മാവു നല്ല ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ ഫ്ളയിം കുറച്ച ശേഷം അപ്പം ഒന്ന് മൂടി വച്ച് വേവിച്ചെടുക്കുക .അപ്പോൾ നമ്മുടെ ഈസി അപ്പം തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.