നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാൻ ഇതുപോലെ ചെയ്താൽ മതി

നല്ല സോഫ്റ്റ് അപ്പം

പച്ചരി -2 കപ്പ്

തേങ്ങാ -1 കപ്പ്

ചോർ -1/4 കപ്പ്

യീസ്റ്റ് -1/4 tsp

പഞ്ചസാര -1 tbs

ഉപ്പ്

ഉണ്ടാക്കുന്ന വിധം

പച്ചരി ഒരു ആറുമണിക്കൂർ നേരത്തേക്ക് നന്നായി കുതിർത്തശേഷം കഴുകി വാരി എടുക്കുക. ഇതിൽ നിന്നും കുറച്ച് അരി എടുത്ത് മിക്സിയിൽ ഇട്ട് അല്പം വെള്ളം ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത മാവിൽ നിന്നും രണ്ട് തവി മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ചിട്ട് അതിൽ ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഗ്യാസിൽ വച്ച് ചെറിയ തീയിൽ നന്നായി കുറുക്കിയെടുക്കുക. കുറുക്ക് എടുത്ത് മാവ് തണുക്കാൻ വേണ്ടി മാറ്റി വെക്കുക. ബാക്കിയുള്ള അരിയും ഒരു ഗ്ലാസ് തേങ്ങ ചിരകിയതും കാൽ കപ്പ് ചോറും മിക്സിയുടെ ജാറിൽ ഇടുക.

അതിലോട്ട് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഈസ്റ്റു ചേർത്ത് കൊടുക്കുക. എന്നിട്ട് ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവും കുറുക്കി എടുത്ത മാവും നന്നായി മിക്സ് ചെയ്യുക .കട്ടകൾ എന്തെങ്കിലുമുണ്ടെങ്കിൽ മിക്സിയുടെ ജാറില് ഇട്ട് ഒന്ന് അടിച്ചെടുത്താൽ മതി. അതിനു ശേഷം പാത്രം അടച്ചു വച്ചിട്ട് ഒരു ആറു മുതൽ എട്ട് മണിക്കൂർ വരെ മാവ് പൊങ്ങാൻ വേണ്ടി വയ്ക്കുക. പൊങ്ങിയ മാവിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം ചൂടായ അപ്പച്ചട്ടിയിൽ ഓരോ തവി മാവോഴിച്ചു ചുട്ടെടുക്കുക .നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പം ഇപ്പോൾ റെഡിയായിട്ടുണ്ട്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.