ചേരുവകൾ
ചിക്കൻ -600 ഗ്രാം
സവാള -2
ഇഞ്ചി വെളുത്തുള്ളി -2ടേബിൾസ്പൂൺ
ഗരം മസാല പൊടി -1 ടീസ്പൂൺ
കുരുമുളക് പൊടി -1tsp
മഞ്ഞൾപ്പൊടി -1 / 2tsp
പച്ചമുളക് -3 മുതൽ 4 വരെ
കറി വേപ്പില -1 വള്ളി
വെളിച്ചെണ്ണ 2-3 ടീസ്പൂൺ
തേങ്ങാപ്പാൽ -400 ml
തക്കാളി: ഒരു തക്കാളിയുടെ 1/4
പാകം ചെയ്യുന്ന വിധം
വെളിച്ചെണ്ണയിൽ കുരുമുളകും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്യാം. അതേ എണ്ണയിൽ garam masala whole spices വറുത്തെടുക്കുക, അതിലേക്ക് ഇഞ്ചി, എന്നിവ ചേർക്കുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.അരിഞ്ഞ സവാള, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് ഗരം മസാലയും കുരുമുളകും ചേർത്ത് വഴറ്റുക. തക്കാളിയുടെ 1/4 ഭാഗം ചേർത്ത് നന്നായി വഴറ്റുക. ഇനി ചിക്കൻ ചേർത്ത് യോജിപ്പിക്കുക.ഇതിലേക്ക് 300 മില്ലി തേങ്ങാപ്പാൽ ചേർത്ത് കുറഞ്ഞ തീയിൽ 5 മിനിറ്റ് cook ചെയ്യുക. ഇനി കട്ടിയുള്ള തേങ്ങാപ്പാൽ (100 മില്ലി) ചേർത്ത് വീണ്ടും 2 മിനിറ്റ് വേവിക്കുക. ഇനി flame off ചെയ്ത് 1 ടീസ്പൂൺ വെളിച്ചെണ്ണ, കറിവേപ്പില, പച്ചമുളക്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.എളുപ്പവും രുചികരവുമായ ചിക്കൻ കറി ഇപ്പോൾ തയ്യാറാണ്. അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിയുടെ കൂടെ നല്ല ഒരു combination ആണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.