പച്ചക്കറികൾ കുറവുള്ള ദിവസം ഇതുപോലെ മുട്ട മസാല റൈസ് തയ്യാറാക്കു

പച്ചക്കറികൾ കുറവുള്ള ദിവസം പെട്ടെന്ന് തട്ടികൂട്ടാൻ പറ്റുന്ന ഒരു സിമ്പിൾ വെറൈറ്റി എഗ്ഗ് മസാല റൈസ് റെസിപ്പി ആയിട്ടാണ് വന്നിട്ടുള്ളത്, കുട്ടികൾക്ക് ഒരുപാട് ഇഷ്ടാവും, ദിവസേന കഴിക്കുന്ന ആഹാരത്തിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഒന്ന് കഴിക്കണം എന്ന് തോന്നുന്ന സമയത്ത് ധൈര്യമായിട്ട് ട്രൈ ചെയ്യാൻ പറ്റുന്ന ഒരു സിമ്പിൾ റൈസ് ആണ്. ഇതിനു വേണ്ടി ബിരിയാണിയുടെ അരി വേണമെന്ന് നിർബന്ധമില്ല, പൊന്നിയരി യോ സോനാ മസൂരി റൈസ്, ഇല്ലെങ്കിൽ റേഷൻ അരി ആണെങ്കിലും മതിയാവും, തീർച്ചയായിട്ടും എല്ലാവരും ഒരു പ്രാവശ്യം ഇതുപോലെ ട്രൈ ചെയ്തു നോക്കുക എന്റെ പുതിയ അപ്‌ലോഡ് ആണ് ആണ് എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണം.

റൈസ് തയ്യാറാക്കുന്ന എങ്ങനെയാണെന്ന് നോക്കാം ഇതിനു വേണ്ടി ആദ്യം തന്നെ, ഒരു കപ്പ് അരി എടുക്കാം, ഒരു കപ്പ് അരിക്ക് മൂന്ന് കപ്പ് വെള്ളം എന്ന അളവിൽ എടുക്കുക. ഞാനിവിടെ കുക്കറിലാണ് തയ്യാറാക്കുന്നത്. ഈ റൈസ് തയ്യാറാക്കുന്നതിനു വേണ്ടി ഞാൻ ഇവിടെ നാല് മുട്ട അടുത്തിരിക്കുന്നത് മുട്ട യിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അല്പം ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക, അതിനുശേഷം സ്റ്റൗ ഓണാക്കി ഒരു കടായി വച്ചു കൊടുക്കുക. കടായി നന്നായിട്ട് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ചേർത്തു കൊടുക്കാം, അതിലേക്ക് ഈ മുട്ടയുടെ കൂട്ട് ഒഴിച്ച് ചിക്കി എടുക്കുക വലിയ പീസ് ആയിട്ട് വേണം ചിക്കി എടുക്കാൻ. അതിനുശേഷം മുട്ട വേറൊരു പാത്രത്തിലേക്ക് മാറ്റുക വീണ്ടും കടയിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ നന്നായി ചൂടാകുമ്പോൾ ഒരു സവാള ചേർത്തു കൊടുക്കാം ചെറുതായിട്ടൊന്നു വയറ്റി കൊടുക്കുക കളർ മാറുന്ന സമയത്ത് ഒരു നാല് പച്ചമുളക് ഒരു ക്യാരറ്റ് ചെറുതായി നുറുക്കിയത് നാലു ബീൻസ് നുറുക്കിയത് ചേർത്ത് നന്നായിട്ട് വയറ്റികൊടുക്കാം.

ശേഷം അല്പം മല്ലിയില ചേർത്ത് കൊടുക്കുക, മല്ലിയില ഇല്ലെങ്കിൽ കറിവേപ്പില ആണെങ്കിലും മതി, അതിനുശേഷം ഹാഫ് ടീസ്പൂൺമുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി മുക്കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് ഒന്ന് ഇളക്കിക്കൊടുക്കുക അതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന മുട്ടചേർത്ത് കൊടുക്കുക, എല്ലാം ഒന്ന് യോജിപ്പിച്ചതിനുശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന ചോറും കൂടി ഇട്ട് നന്നായി ഇളക്കിയശേഷം, സ്റ്റോവ് ഓഫ് ചെയ്യാം, അടിപൊളി മുട്ടമസാല റൈസ് റെഡി ആയിട്ടുണ്ട് നല്ല ചൂടോടെ വേണം ഈ റൈസ് കഴിക്കാൻ പ്രത്യേകിച്ച് കറിയുടെ ആവശ്യമൊന്നുമില്ല, എല്ലാവരും ഒരു പ്രാവശ്യം ഒന്ന് ഇതുപോലെ ട്രൈ ചെയ്തു നോക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട മസാല റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.