നമുക്ക് ഒട്ടും ഹെൽത്തി അല്ലാത്ത മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ ഓയിൽ ബട്ടർ ഇതൊന്നും കൂടാതെ തന്നെ അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം…. അത് എങ്ങനെയാണെന്ന് നോക്കാം… അതിനു വേണ്ട സാധനങ്ങൾ…
അരിപ്പൊടി -അരക്കപ്പ് പഞ്ചസാര -മുക്കാൽ കപ്പ് പാൽ -അരക്കപ്പ്
മുട്ട -5 വലുത്
ലെമൺ ജ്യൂസ് -ഒരു ടീസ്പൂൺ
വാനില എസൻസ്- ഒരു ടീസ്പൂൺ
മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക മഞ്ഞ യിലേക്ക് പാൽ അരിപ്പൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇനി വെള്ള യിലേക്ക് പഞ്ചസാര വാനില എസൻസ് ഇവ ചേർത്ത് നല്ല ഫോം ആകുന്നതുവരെ ബീറ്റ് ചെയ്യുക അതിനുശേഷം അരിപ്പൊടി മിക്സി ലേക്ക് കുറേശ്ശെയായി ചേർത്ത് ഒരു ബേക്കിങ് ട്രേയിലേക്ക് മാറ്റി 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക നമ്മുടെ പഞ്ഞി പോലുള്ള കേക്ക് തയ്യാറായിക്കഴിഞ്ഞു.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.