വെണ്ടയ്ക്ക കൊണ്ട് നല്ല കിടിലൻ മസാല കറി (ബിണ്ടി മസാല)ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. വിശദമായ റെസിപ്പിക്കായി വിഡിയോ കാണൂ..
350 ഗ്രാം വെണ്ടയ്ക്ക നന്നായി കഴുകി എടുക്കാം.
ഇനി ഒരു പാത്രം ചൂടാക്കി ഓയിൽ ഒഴിച്ച് നന്നായി ചൂടായാൽ കട്ട് യ്തു വെച്ചിരിക്കുന്ന വെണ്ടയ്ക്ക ഒന്ന് ഷാലോ ഫ്രൈ ചെയ്ത് എടുക്കാം..
അടുത്തത് ആയി അതേ ഓയിലിൽ കാൽ ടീസ്പൂൺ നല്ല ജീരകം ചേർത്ത് ഒന്ന് മൂപ്പായി വരുമ്പോ കാൽ ടീസ്പൂൺ കായപ്പൊടി ചേർക്കാം.. ഒന്ന് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷംഒരു കഷ്ണം ഇഞ്ചിയും ഒരു കുടം വെളുത്തുള്ളിയും ചതച്ചത് ചേർത്ത് കൊടുകാം.. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മാറി മൊരിഞ്ഞു വരാൻ തുടങ്ങിയാൽ ചോപെയ്ത് വെച്ചിരിക്കുന്ന മൂന്നു സബോളയും എരിവിന് അനുസരിച്ചു പച്ചമുളകും ചേർക്കാം..
സബോള നന്നായി വഴന്ന് നല്ല സോഫ്റ്റ് ആയി വന്നാൽ അര ടേബിൾ സ്പൂൺ മല്ലി പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടി, കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി ഇവ ചേർക്കാം
പൊടികൾ നല്ല പോലെ മൂത്തു വന്നാൽ രണ്ടു തക്കാളി അരച്ചതും ആവിശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം..
തക്കാളി നന്നായി വഴന്ന് മസാല നല്ല പേസ്റ്റ് പരുവത്തിൽ ആയി വന്നാൽ ഒരു കപ്പ് പുളിയില്ലാത്ത തൈര് നല്ല പോലെ മിക്സ് ആക്കിയതിന് ശേഷം ചേർത്ത് കൊടുക്കാം.. അതിന്റെ ഒപ്പം തന്നെ തക്കാളി അരച്ച മിക്സിയിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി കുലുക്കിയതിനു ശേഷം അതും ചേർത്ത് കൊടുക്കാം..
ഇനി തീ നന്നായി കുറച്ചതിന്നു ശേഷം ഗ്രേവി ചെറുതായി ഒന്ന് തിളച്ചു വരുമ്പോ ഫ്രൈ ചെയ്ത് വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് കൊടുക്കാം.. നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം 5 മിനിറ്റ് ഒന്ന് മൂടി വെക്കാം..
5 മിനിറ്റ് ന് ശേഷം മൂടി തുറന്ന് വെച്ച് എണ്ണ തെളിഞ്ഞു വരുന്നത് വരെ മൂന്ന് മിനിറ്റ് കൂടെ ഗ്രേവി തിളപ്പിക്കാം.. ഗ്രേവി ഒന്ന് കുറുകി എണ്ണ നന്നായി തെളിഞ്ഞു വരാൻ തുടങ്ങിയാൽ കുറച്ചു ഗരം മസാല പൊടിയും, കാൽ ടേബിൾ സ്പൂൺ പഞ്ചസാരയും മല്ലി ഇല അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം.. 10 മിനിറ്റ് ഒന്ന് മൂടി വെച്ചതിനു ശേഷം വിളമ്പാം..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെണ്ടയ്ക്ക മസാല കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.