എഗ്ഗ് ഫ്രൈഡ് റൈസ് റെസ്‌റ്റോറെന്റ് സ്റ്റൈൽ
ഈ അളവിൽ 5 പേർക്കുള്ള എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കാം
ചേരുവകൾ
• ബസുമതി അരി അര കിലോ
• മുട്ട 8 എണ്ണം
• സവാള 2 എണ്ണം (മീഡിയം സൈസ് )
• ബീൻസ് 100 ഗ്രാം
• കാബ്ബേജ് ഒരു കഷ്ണം
• ക്യാരറ്റ് 2 എണ്ണം
• കാപ്സിക്കം 1 എണ്ണം
• പച്ചമുളക് 3 എണ്ണം
• ഇഞ്ചിവെളുത്തുളളി പേസ്റ്റ് അര ടീസ്പൂൺ
• സോയ സോസ് അര ടീസ്പൂൺ
• കുരുമുളക് പൊടി ആവശ്യത്തിന്
• ഓയിൽ ആവശ്യത്തിന്
• സ്പ്രിങ് ഒനിയൻ ആവശ്യത്തിന്
• മല്ലി ഇല ആവശ്യത്തിന്
• വെള്ളം ആവശ്യത്തിന്
• ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
റൈസ് തയ്യാറാക്കാൻ ആദ്യം ഒരു വലിയ പാത്രത്തിൽ വെള്ളം ഒഴിച്ച് തിളപ്പിക്കണം .തിളച്ച വെള്ളത്തിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക ,ഇനി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടു വച്ച അരി തിളച്ച വെള്ളത്തിൽ ഇട്ടു പാത്രം മൂടി വെച്ച് അരി വേവിച്ചെടുക്കണം .അരിയുടെ വേവ് കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .അരി വേവായാൽ ഊറ്റി എടുത്തു ഒരു സ്ട്രെയ്നറില്ലേക്ക് ഇട്ട ശേഷം ഒരു പരന്ന പാത്രത്തിലേക്ക് ചോറ് ഇട്ടു ഒന്ന് നിരത്തി കൊടുക്കണം ഈ ചോറ് ഒന്ന് ഡ്രൈ ആയി കിട്ടാൻ ആണ് ഇങ്ങനെ ചെയ്യുന്നത് .ഇനി ചോറിട്ടു വച്ചപാത്രം ഫാൻ ഇട്ട് അതിനു ചുവട്ടിൽ വച്ച് കൊടുത്താൽ ചോറ് പെട്ടെന്ന് ഡ്രൈ ആയി കിട്ടും.ഇനി ഒരു പരന്ന പാത്രം സ്റ്റോവിൽ വെച്ച് ചൂടായി വരുമ്പോൾ ഓയിൽ ഒഴിച്ച് കൊടുക്കുക.
ഓയിൽ ചൂടായാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് മൂപ്പിക്കുക .ഇതില്ലേക്ക് മുട്ട ബീറ്റ് ചെയ്തത് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .മുട്ടയിലിലേക്കു ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം പച്ചമുളക് കൂടി ചേർത്ത് നന്നായി കൊത്തി പൊരിച്ചു എടുക്കുക .ഈ മുട്ടയിലേക്കു പച്ചക്കറികൾ അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യുക .ഇനി കുറച്ചു സോയ സോസ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക .കുരുമുളക് പൊടിആവശ്യത്തിന് ചേർത്ത് മിക്സ് ചെയ്ത ശേഷം നേരത്തെ വേവിച്ചു വെച്ച ചോറ് കൂടി ചേർത്ത് മിക്സ് ചെയ്യുക .(പച്ചക്കറികൾ കൂടുതൽ വേവാൻ പാടില്ല ) ഇനി ഫ്രൈഡ് റൈസിലേക്കു ആവശ്യത്തിന് മല്ലി ഇല ,സ്പ്രിങ് ഒനിയൻ എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്തുകൊടുക്കുക . റൈസ് നല്ല ചൂടായാൽ സ്റ്റോവ് ഓഫ് ചെയ്തു ഫ്രൈഡ് റൈസ് സെർവിങ് ഡിഷിലേക്കു മാറ്റാം .അപ്പോൾ നമ്മുടെ എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.