Blog

  • നുറുക്ക് ഗോതമ്പ് കൊണ്ട് എത്ര കഴിച്ചാലും മതി വരാത്ത നല്ല കിടിലൻ പുഡിങ് ഉണ്ടാക്കാം..

    നുറുക്ക് ഗോതമ്പ് കൊണ്ട് എത്ര കഴിച്ചാലും മതി വരാത്ത നല്ല കിടിലൻ പുഡിങ് ഉണ്ടാക്കാം..

    നുറുക്ക് ഗോതമ്പ് കൊണ്ട് എത്ര കഴിച്ചാലും മതി വരാത്ത നല്ല കിടിലൻ പുഡിങ് ഉണ്ടാക്കാം.. കോൺ ഫ്ലോറും ജെലാറ്റിനും ചൈനഗ്രസ്സും ഒന്നും ചേർക്കാതെ വെറും 4 ചേരുവകൾ ചേർത്ത് ഈസി ആയി ഉണ്ടാക്കുന്ന ഈ പുഡിങ്ന്റെ വിശദമായ റെസിപ്പിക്കായി വിഡിയോ കാണൂ.

    ആദ്യം ഒരു കപ്പ്‌ നുറുക്ക് ഗോതമ്പു നന്നായി കഴുകി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തതിന് ശേഷം നല്ല പോലെ വെള്ളം വാർത്തു വെക്കാം.. ഇത് ഒരു മിക്സിയിലേക്ക് മാറ്റി ഒരു കപ്പ് പാല് ഒഴിച്ച് നന്നായി ഒന്ന് അടിച്ചെടുക്കാം..

    ഇത്‌ ഇനി അരിപ്പയിൽ ഒന്ന് അരിച്ചെടുക്കാം..അടുത്തത് ആയി ഒരു ബൗളിൽ 170 ഗ്രാം കട്ടിയുള്ള തീരെ പുളി ഇല്ലാത്ത രണ്ടു കപ്പ് തൈര് എടുക്കാം. ഇതിലേക്ക് മധുരത്തിന് ആവിശ്യം ആയിട്ടുള്ള കോൺടെന്സ്ഡ് മിൽക്ക് ചേർത്ത് കൊടുക്കാം.. ഇത്‌ ഇനി നല്ല പോലെ ഒന്ന് മിക്സ്‌ ആക്കാം..

    ഇനി ഇതിലേക്കു അരിച്ചു വെച്ച പാല് കുറച്ചു കുറച്ചു ആയി ചേർത്ത് നന്നായി ഒന്ന് മിക്സ്‌ ആക്കി എടുക്കാം..
    ഇനി ഒരു പാത്രത്തിൽ നെയ്യോ അല്ലെങ്കിൽ ഓയിലോ തടവിയതിന് ശേഷം പുഡിങ് മിക്സ്‌ ഈ പാത്രത്തിലേക്ക് മാറ്റാം.. പുഡിങ് മിക്സ്‌ ഒഴിച്ച പാത്രം ജസ്റ്റ്‌ കവർ ചെയ്തു കൊടുക്കാം..

    ഇനി ഇത്‌ ഒരു 20 മിനിറ്റ് നേരം ആവിയിൽ വേവിക്കാം.. ഇരുപത് മിനിറ്റ്നു ശേഷം തീ ഓഫാക്കി നല്ല പോലെ ചൂടാറിയതിന് ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റി തണുപ്പിച്ചോ അല്ലാതെയോ കട്ട് ചെയ്തു വിളമ്പാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • Non-veg കറിയെ വെല്ലും രുചിയിൽ തയ്യാറാക്കാം

    Non-veg കറിയെ വെല്ലും രുചിയിൽ തയ്യാറാക്കാം

    Non-veg കറിയെ വെല്ലും രുചിയിൽ തയ്യാറാക്കാം ഒരു കിടിലൻ പച്ചക്കറി കറി ഒരിക്കലെങ്കിലും നിങ്ങൾ ഇതുപോലെ ട്രൈ ചെയ്തു നോക്കു വീട്ടിൽ വരുന്ന വിരുന്നുകാർക്ക് പോലും non-veg പകരം ഈ വെജിറ്റബിൾ കറി നിങ്ങൾ തയ്യാറാക്കും.

    ആവശ്യമുള്ള സാധനങ്ങൾ

    സവാള-1

    പച്ചമുളക്-3എണ്ണം

    കാരറ്റ്-1

    കോളിഫ്ലവർ-1cup

    ബീൻസ്-1cup

    ഉരുളക്കിഴങ്ങ്-1

    തക്കാളി-1

    മല്ലി-2tbsp

    വറ്റൽമുളക്-6എണ്ണം

    ചെറിയ ജീരകം-1/2tsp പെരുംജീരകം-1/2tsp

    പട്ട-1ചെറുത്

    ഗ്രാമ്പൂ-3എണ്ണം

    ഉപ്പ്-ആവശ്യത്തിന്

    ഓയിൽ -2tbsp

    തയ്യാറാക്കുന്ന വിധം

    ഒരു കുക്കറിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു വലിയ സവാള അരിഞ്ഞത് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നല്ലവണ്ണം ഒന്ന് വയറ്റി എടുക്കുക ശേഷം ഇതിലേക്ക് ഒരു ചെറിയ തക്കാളി അരിഞ്ഞത് ഇട്ട് നല്ലോണം വഴറ്റിയെടുക്കാം ആവശ്യത്തിനുള്ള ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം അരിഞ്ഞു വെച്ച പച്ചക്കറികൾ ഇട്ടു രണ്ട് കപ്പ് വെള്ളവും ഒഴിച്ച് കുക്കർ അടച്ച് വെച്ച് രണ്ട് വിസിൽ വേവിച്ചെടുക്കാം….
    രണ്ട് വിസിലിന് ശേഷം പ്രഷർ എല്ലാം പോയാൽ കുക്കർ തുറന്നു നോക്കാം ഇനി ഇത് മാറ്റിവയ്ക്കാം ഇനി മറ്റൊരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ മല്ലി അര ടീസ്പൂൺ മഞ്ഞൾ പൊടി ആറ് വറ്റൽ മുളക് അര ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ പെരുംജീരകം ഇട്ടു നല്ലവണ്ണം ഒന്ന് ചൂടാക്കിയെടുക്കുക ശേഷം ഇതൊരു മിക്സിയുടെ ജാർ ഇട്ട് നന്നായി പൊടിച്ചെടുക്കുക ഈ പൊടിച്ചെടുത്ത പൊടി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറി കറി യിലേക്ക് ഇട്ടുകൊടുക്കാം നല്ലവണ്ണം ഒന്ന് മിക്സ് ചെയ്ത് എടുക്കാം ഇനി ഒരു 5 മിനിറ്റ് തിളപ്പിക്കണം ഇതിലേക്ക് ഒരു കപ്പ് മല്ലിയില അരിഞ്ഞതും കൂടി ഇട്ട് മിക്സ് ചെയ്യാം അത് സ്വാദിഷ്ടമായ പച്ചക്കറി കറി തയ്യാർ
    ഇറച്ചിയോ മീനോ ഒന്നും ഇല്ലാത്തപ്പോൾ ഈ ഒരു കറി ഉണ്ടാക്കിയാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും vegetable curry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഷവർമ ഉണ്ടകിട്ടു ചിക്കൻ ബാക്കി ഉണ്ടോ??? എന്നാൽ ഈ സ്നാക്ക്സ് ഒന്ന് ട്രൈ ചെയ്തു നോക്കു…

    ഷവർമ ഉണ്ടകിട്ടു ചിക്കൻ ബാക്കി ഉണ്ടോ??? എന്നാൽ ഈ സ്നാക്ക്സ് ഒന്ന് ട്രൈ ചെയ്തു നോക്കു…

    ചേരുവകൾ :

    മാരിനേറ്റിനായി:

    ചിക്കൻ

    ഉപ്പ്

    കുരുമുളക് പൊടി

    വെളുത്തുള്ളി പേസ്റ്റ്

    മന്ന പൊടി

    മുളകുപൊടി

    ചെറിയ ജീരകം പൊടി

    ഗരം മസാല

    നന്നായി മിക്സ്‌ ചെയ്ത് വെള്ളം ചേർക്കത്തെ വേവിക്കുക, വെള്ളം വട്ടുമ്പോൾ, എണ്ണ ചേർത്ത ചെറുതായി പൊരിച്ചു എടുക്കുക ശേഷം ചിക്കൻ സ്‌മോക്ക് ചെയ്യുക .

    ഫില്ലിംഗിന് :

    എണ്ണ

    വെളുത്തുള്ളി

    ഉള്ളി

    കാരറ്റ്

    കാപ്സിക്കം

    മല്ലി ഇല

    ചെറിയ കഷണങ്ങളായി അരിഞ്ഞത്, നന്നായി വഴറ്റുക, ചിക്കൻ ചേർക്കുക .ബ്രെഡ് ക്രമ്സ്, ഗാർലിക് പേസ്റ്റിന്റെയും റെസിപ്പി ഉൾപെടുത്തിട്ടുണ്ട്.

    ബൻ തയാറാകാൻ :

    മൈദ

    യീസ്റ്റ്

    ഉപ്പ്

    വെള്ളം

    നന്നായി കുഴച്ചു 2 മണിക്കൂറിനു വെക്കുക.പൊങ്ങിയതിനു ശേഷം ചെറിയ ബാൾസ് ആക്കി പരത്തി,2-3 ടാബ്‌ലെസ്പൂൺ ഫില്ലിംഗ് വെച്ച അടക്കുക.2 മിനിറ്റ് കഴിഞ്ഞ് പാലിൽ മുക്കുക പിന്നെ ബ്രെഡ് ക്രമ്സിലും.
    ഒരു കുഴി ഉള്ള പാത്രത്തിൽ , എണ്ണ ചൂടായതിനു ശേഷം ഓരോ ബൻ ഇടുക. രണ്ടു സൈഡും ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ കൊരി എടുക്കുക. ഇതേ പോലെ ബാക്കി പൊരിച്ചു എടുക്കുക. വെളുത്തുള്ളി പേസ്റ്റിൽ ഡിപ് ചെയ്തു കഴിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നെയ് പത്തൽ || മലബാർ നെയ് പത്തൽ നിങ്ങളും ഉണ്ടാക്കി നോക്കൂ

    നെയ് പത്തൽ || മലബാർ നെയ് പത്തൽ || പൊരിച്ച പത്തിരി
    കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ”
    ഫുൾ വീഡിയോ ലിങ്ക് താഴെ👇👇👇യുണ്ട്

    ചാനൽ SUBSCRIBE ചെയ്യാനും SHARE ചെയ്യാനും മറക്കല്ലേ കൂട്ടുകാരേ…

    ആവശ്യമായ ചേരുവകൾ

    * അരിപ്പൊടി – 1 കപ്പ്

    * ചിരകിയ തേങ്ങ – 1 /2 കപ്പ്

    * ചെറിയുള്ളി – 5 എണ്ണം

    * പെരുംജീരകം – 1 ടീസ്പൂൺ

    * ഉപ്പ് – ആവശ്യത്തിന്

    * ചൂടുവെള്ളം – ആവശ്യത്തിന്

    * എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമായത്

    ഉണ്ടാക്കുന്ന വിധം

    * ഒരു കപ്പ് അരിപ്പൊടിയിലോട്ടു അര കപ്പ് ചിരകിയ തേങ്ങ, 5 ചെറിയുള്ളി, ഒരു സ്പൂൺ പെരുംജീരകം എന്നിവ ചതച്ചതും ആവശ്യത്തിന് ഉപ്പും ചൂട് വെള്ളവും ചേർത്ത് നന്നായി കുഴച്ചു സോഫ്റ്റ് മാവാക്കി വെക്കുക. ചെറുനാരങ്ങാ വലിപ്പത്തിൽ ഉരുളകളാക്കിയെടുത്തു കൈ വച്ച് ചെറുതായി പരാതി തിളച്ച എണ്ണയിലോട്ടു ഇട്ടു ഫ്രൈ ചെയ്തെടുക്കുക. മലബാർ നെയ് പത്തൽ റെഡി. മീൻ കറിയോ മുട്ട കറിയോ അല്ലെങ്കിൽ ഇറച്ചി കറിയോ കൂട്ടി കഴിക്കാം.അടിപൊളി…

    നോട്ട് :
    * ഫ്രൈ ചെയ്യുമ്പോൾ പത്തൽ പൊങ്ങി വരുന്നില്ലെങ്കിൽ സ്പൂൺ കൊണ്ട് ചെറുതായി അമർത്തിക്കൊടുക്കുക.
    * ചൂടുവെള്ളം ഉപയോഗിച്ചില്ലെങ്കിൽ മാവു സോഫ്റ്റ് ആകില്ല. അതുപോലെ പത്തൽ ഫ്രൈ ചെയ്യുന്ന സമയത്തു പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ് പത്തൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റസ്റ്റോറന്റ് സ്റ്റൈൽ പനീർ ബട്ടർ മസാല എളുപ്പം വീട്ടിൽ ഉണ്ടാക്കാം

    റസ്റ്റോറന്റ് സ്റ്റൈൽ പനീർ ബട്ടർ മസാല എളുപ്പം വീട്ടിൽ ഉണ്ടാക്കാം

    പനീർ ബട്ടർ മസാല|| ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ അടിപൊളി ടേസ്റ്റ് ആണ്

    ഉണ്ടാക്കുന്ന വിധം

    പനീർ-200g
    ഒരു പാൻ ചൂടാക്കി അതിലേക്ക് 1 tbspn ബട്ടർ ചേർക്കുക. ഇതിലേക്ക് 5 വെളുത്തുളളി അല്ലി, ചെറിയ കഷണം ഇഞ്ചി ചേർത്ത് ചൂടാക്കുക. ഇതിലേക്ക് 2 സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 10 cashew nuts ചേർക്കാം. നന്നായി വഴറ്റിയ ശേഷം 2 സ്പൂൺ കശ്മീരി മുളകുപൊടി, 1/4 സ്പൂൺ മഞഞൾപ്പൊടി, 1/2 സ്പൂൺ മല്ലിപൊടി ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് തക്കാളി 2 എണ്ണം ചേർത്ത് നന്നായി വേിച്ചെടുക്കുക. ചൂടാറിയ ശേഷം ഇത് മിക്സിയിൽ അരച്ചെടുക്കുക.ഇനി മറ്റൊരു പാൻ ചൂടാക്കി 1/2 സ്പൂൺ oil ഒഴിച്ച് പനീർ ഇട്ടു ചെറുതായി ഫ്രൈ ചെയ്യുക. ഇതിലേക്ക് അരച്ച് വച്ചിട്ടുള്ള മിക്സ് ചേർത്ത് 10 മിനുട്ട് തിളപ്പിക്കണം.ഉപ്പ്, ഗരം മസാല, കസൂരി methi ചേർക്കണം. ഗ്യാസ് ഓഫ് ചെയ്തത് 3 സ്പൂൺ ഫ്രഷ് ക്രീം ചേർത്ത് മിക്സ് ചെയ്ത് മല്ലിയില ചേർത്താൽ കിടിലൻ ബട്ടർ പനീർ മസാല തയ്യാറാക്കാം. വീഡിയോ കാണാൻ link:

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വായയിൽ അലിയും റവ കേസരി നിങ്ങളും ഉണ്ടാക്കി നോക്കൂ

    വായയിൽ അലിയും റവ കേസരി നിങ്ങളും ഉണ്ടാക്കി നോക്കൂ

    വായിൽ അലിയും റവ കേസരി || കേസരി ||
    വായയിൽ അലിഞ്ഞു പോകുന്ന ഈ മധുരം റവ, നെയ്യ്, പാൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് പെട്ടന്ന് തന്നെ ഉണ്ടാക്കാവുന്ന ഒരു മധുരമാണ്.

    കേസരിയുടെ സ്വാദ് കൂട്ടാൻ ആദ്യം,റവ നന്നായി വറുക്കണം. ഈ ഘട്ടം പ്രധാനമാണ്, കാരണം റവ നന്നായി വറുത്തില്ലെങ്കിൽ കേസരിക്ക് നല്ല texture ലഭിക്കില്ല. കൂടുതൽ രുചിയ്ക്കും മണത്തിനും നെയ്യ് തന്നെ ഉപയോഗിക്കാൻ ഉറപ്പാക്കുക.കൂടുതൽ രിചിയ്ക്കായി ഇവിടെ ഞാൻ വെള്ളത്തിനുപകരം പാൽ ആണ് ഉപയോഗിച്ചത്.അവസാനായിട്ട്, തിളയ്ക്കുന്ന പാലിലേയ്ക്ക് റവ ഇട്ടതിന് ശേഷം കട്ടകൾ ഇല്ലാണ്ടിരിക്കാൻ
    നിർത്താതെ ഇളക്കണം.

    ചേരുവകൾ

    6 Tbsp നെയ്യ്

    10 കശുവണ്ടി

    1 ടീസ്പൂൺ ഉണക്കമുന്തിരി / കിഷ്മിഷ് / ഉണങ്ങിയ മുന്തിരി

    ½ കപ്പ് റവ / സൂജി / റവ

    2.5 കപ്പ് പാൽ

    1/2 കപ്പ് പഞ്ചസാര, നിങ്ങളുടെ രുചി അനുസരിച്ച് ½-1 കപ്പ് ചേർക്കുക

    ¼ ടീസ്പൂൺ മഞ്ഞൾപ്പൊടി, നിങ്ങൾക്ക് കുങ്കുമപ്പൂവ് അല്ലെങ്കിൽ ഓറഞ്ച് food color ഉപയോഗിക്കാം

    ഏലയ്ക്ക 4-5

    പാചക രീതി

    4-5 ഏലയ്ക്ക 1/2 കപ്പ് പഞ്ചസാര ചേർത്ത് നന്നായി പൊടിക്കുക.
    ആദ്യം, 3Tbsp നെയ്യ് ചൂടാക്കി 10 കശുവണ്ടി, 1 ടീസ്പൂൺ ഉണക്കമുന്തിരി കുറഞ്ഞ തീയിൽവറക്കുക.
    കശുവണ്ടി സ്വർണ്ണനിറമാകുമ്പോൾ, മാറ്റി വയ്ക്കുക.
    ഇപ്പോൾ അതേ നെയ്യിൽ ½ കപ്പ് റവ റോസ്റ്റ് ചെയ്യുക. നിറത്തിനായി ¼tsp മഞ്ഞൾ ചേർക്കുക.
    കുറഞ്ഞ തീയിൽ 4-5 മിനുട്ട് അല്ലെങ്കിൽ നല്ല മണം വരുന്നത്വരെ വറുക്കുക. ഒരു പാത്രത്തിലേയ്ക്ക് മാറ്റി വയ്ക്കുക.ഒരു വലിയ കടായിയിൽ 2.5 കപ്പ് പാൽ തിളപ്പിക്കുക. 1/2കപ്പ് പഞ്ചസാരയും ഏലയ്ക്കയും കൂടെ പൊടിച്ചത് ചേർക്കുക (നിങ്ങൾക്ക് വേണ്ട മധുരത്തെ അനുസരുച്ച് ½-1 കപ്പ് ചേർക്കുക). 2Tbsp നെയ്യും ചേർക്കുക. പാൽ തിളപ്പിക്കുമ്പോൾ.

    ½ കപ്പ് വറുത്ത റവ ചേർക്കുക.റവ വെള്ളം വലിച്ചെടുക്കുകയും കട്ടകൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതുവരെ തുടർച്ചയായി ഇളക്കുക.മിശ്രിതം നന്നായി സംയോജിപ്പിച്ചിട്ടുണ്ടെന്നും കട്ടകളൊന്നും ഇല്ലെന്നും ഉറപ്പാക്കുക.
    മൂടി 2-3 മിനിറ്റ് cook ചെയ്യുക അല്ലെങ്കിൽ റവ നന്നായി വേവുന്നതുവരെ.
    വറുത്ത കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക.റവ കേസരി ചട്ടിയിൽ നിന്ന് വിട്ട് വരുന്ന പരുവം ആവുംവരെ നന്നായി ഇളക്കുക.അധിക സ്വാദിന് ഞാൻ 1Tbsp നെയ്യ് കൂടെ ചേർത്തു.വായയിൽ അലിയും കേസരി തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ കേസരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ദോശ /ഇഡ്ലി മാവ് ഇരുപ്പുണ്ടോ? യീസ്റ്റ്, ബേക്കിങ് സോഡാ എന്നിവ ഇല്ലാതെ 5 മിനിറ്റിൽ ടേസ്റ്റി പാലപ്പം ഉണ്ടാക്കാം..

    ദോശ /ഇഡ്ലി മാവ് ഇരുപ്പുണ്ടോ? യീസ്റ്റ്, ബേക്കിങ് സോഡാ എന്നിവ ഇല്ലാതെ 5 മിനിറ്റിൽ ടേസ്റ്റി പാലപ്പം ഉണ്ടാക്കാം..

    ചേരുവകൾ :

    ദോശ /ഇഡ്ലി മാവ് -1/2 കപ്പ്

    പഞ്ചസാര – 1ടീസ്പൂൺ

    നാളികേര പാൽ – 200 മില്ലി

    തയ്യാറാക്കുന്ന വിധം :

    ദോശ /ഇഡ്ലി മാവിൽ പഞ്ചസാര ഇടുക. അതിലേക്കു നാളികേര പാൽ കുറേശേ കുറേശേ ഒഴിച്ച് നന്നായി ഇളക്കി ലൂസാക്കി എടുക്കുക. ഒരു 5 മിനിറ്റ് വക്കുക. ചട്ടി നന്നായി ചൂടാക്കി അതിലേക്കു മാവ് ഒഴിച്ച് ചുറ്റിച്ചെടുക്കുക. മുകളിൽ കുമിള വരുമ്പോ അടച്ചു വക്കുക. അപ്പം വേവ് ആയി വക്കുകൾ മൊരിഞ്ഞു വന്നാൽ ചട്ടിയിൽ നിന്നെടുക്കാം. കുറുമ, സ്റ്റൂ, നോൺ വെജ് കറി എന്നിവ കൂട്ടി കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാലപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.