നെയ് പത്തൽ || മലബാർ നെയ് പത്തൽ || പൊരിച്ച പത്തിരി
കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ”
ഫുൾ വീഡിയോ ലിങ്ക് താഴെ👇👇👇യുണ്ട്
ചാനൽ SUBSCRIBE ചെയ്യാനും SHARE ചെയ്യാനും മറക്കല്ലേ കൂട്ടുകാരേ…
ആവശ്യമായ ചേരുവകൾ
* അരിപ്പൊടി – 1 കപ്പ്
* ചിരകിയ തേങ്ങ – 1 /2 കപ്പ്
* ചെറിയുള്ളി – 5 എണ്ണം
* പെരുംജീരകം – 1 ടീസ്പൂൺ
* ഉപ്പ് – ആവശ്യത്തിന്
* ചൂടുവെള്ളം – ആവശ്യത്തിന്
* എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമായത്
ഉണ്ടാക്കുന്ന വിധം
* ഒരു കപ്പ് അരിപ്പൊടിയിലോട്ടു അര കപ്പ് ചിരകിയ തേങ്ങ, 5 ചെറിയുള്ളി, ഒരു സ്പൂൺ പെരുംജീരകം എന്നിവ ചതച്ചതും ആവശ്യത്തിന് ഉപ്പും ചൂട് വെള്ളവും ചേർത്ത് നന്നായി കുഴച്ചു സോഫ്റ്റ് മാവാക്കി വെക്കുക. ചെറുനാരങ്ങാ വലിപ്പത്തിൽ ഉരുളകളാക്കിയെടുത്തു കൈ വച്ച് ചെറുതായി പരാതി തിളച്ച എണ്ണയിലോട്ടു ഇട്ടു ഫ്രൈ ചെയ്തെടുക്കുക. മലബാർ നെയ് പത്തൽ റെഡി. മീൻ കറിയോ മുട്ട കറിയോ അല്ലെങ്കിൽ ഇറച്ചി കറിയോ കൂട്ടി കഴിക്കാം.അടിപൊളി…
നോട്ട് :
* ഫ്രൈ ചെയ്യുമ്പോൾ പത്തൽ പൊങ്ങി വരുന്നില്ലെങ്കിൽ സ്പൂൺ കൊണ്ട് ചെറുതായി അമർത്തിക്കൊടുക്കുക.
* ചൂടുവെള്ളം ഉപയോഗിച്ചില്ലെങ്കിൽ മാവു സോഫ്റ്റ് ആകില്ല. അതുപോലെ പത്തൽ ഫ്രൈ ചെയ്യുന്ന സമയത്തു പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ് പത്തൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.