പനീർ ബട്ടർ മസാല|| ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ അടിപൊളി ടേസ്റ്റ് ആണ്
ഉണ്ടാക്കുന്ന വിധം
പനീർ-200g
ഒരു പാൻ ചൂടാക്കി അതിലേക്ക് 1 tbspn ബട്ടർ ചേർക്കുക. ഇതിലേക്ക് 5 വെളുത്തുളളി അല്ലി, ചെറിയ കഷണം ഇഞ്ചി ചേർത്ത് ചൂടാക്കുക. ഇതിലേക്ക് 2 സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 10 cashew nuts ചേർക്കാം. നന്നായി വഴറ്റിയ ശേഷം 2 സ്പൂൺ കശ്മീരി മുളകുപൊടി, 1/4 സ്പൂൺ മഞഞൾപ്പൊടി, 1/2 സ്പൂൺ മല്ലിപൊടി ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് തക്കാളി 2 എണ്ണം ചേർത്ത് നന്നായി വേിച്ചെടുക്കുക. ചൂടാറിയ ശേഷം ഇത് മിക്സിയിൽ അരച്ചെടുക്കുക.ഇനി മറ്റൊരു പാൻ ചൂടാക്കി 1/2 സ്പൂൺ oil ഒഴിച്ച് പനീർ ഇട്ടു ചെറുതായി ഫ്രൈ ചെയ്യുക. ഇതിലേക്ക് അരച്ച് വച്ചിട്ടുള്ള മിക്സ് ചേർത്ത് 10 മിനുട്ട് തിളപ്പിക്കണം.ഉപ്പ്, ഗരം മസാല, കസൂരി methi ചേർക്കണം. ഗ്യാസ് ഓഫ് ചെയ്തത് 3 സ്പൂൺ ഫ്രഷ് ക്രീം ചേർത്ത് മിക്സ് ചെയ്ത് മല്ലിയില ചേർത്താൽ കിടിലൻ ബട്ടർ പനീർ മസാല തയ്യാറാക്കാം. വീഡിയോ കാണാൻ link:
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.