ദോശ /ഇഡ്ലി മാവ് ഇരുപ്പുണ്ടോ? യീസ്റ്റ്, ബേക്കിങ് സോഡാ എന്നിവ ഇല്ലാതെ 5 മിനിറ്റിൽ ടേസ്റ്റി പാലപ്പം ഉണ്ടാക്കാം..

ദോശ /ഇഡ്ലി മാവ് ഇരുപ്പുണ്ടോ? യീസ്റ്റ്, ബേക്കിങ് സോഡാ എന്നിവ ഇല്ലാതെ 5 മിനിറ്റിൽ ടേസ്റ്റി പാലപ്പം ഉണ്ടാക്കാം..

ചേരുവകൾ :

ദോശ /ഇഡ്ലി മാവ് -1/2 കപ്പ്

പഞ്ചസാര – 1ടീസ്പൂൺ

നാളികേര പാൽ – 200 മില്ലി

തയ്യാറാക്കുന്ന വിധം :

ദോശ /ഇഡ്ലി മാവിൽ പഞ്ചസാര ഇടുക. അതിലേക്കു നാളികേര പാൽ കുറേശേ കുറേശേ ഒഴിച്ച് നന്നായി ഇളക്കി ലൂസാക്കി എടുക്കുക. ഒരു 5 മിനിറ്റ് വക്കുക. ചട്ടി നന്നായി ചൂടാക്കി അതിലേക്കു മാവ് ഒഴിച്ച് ചുറ്റിച്ചെടുക്കുക. മുകളിൽ കുമിള വരുമ്പോ അടച്ചു വക്കുക. അപ്പം വേവ് ആയി വക്കുകൾ മൊരിഞ്ഞു വന്നാൽ ചട്ടിയിൽ നിന്നെടുക്കാം. കുറുമ, സ്റ്റൂ, നോൺ വെജ് കറി എന്നിവ കൂട്ടി കഴിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാലപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.