Blog

  • റവയും, സേമിയയും  കൊണ്ട്  എളുപ്പത്തിൽ  ആവിയിൽ  വേവിച്ചെടുക്കുന്ന  ഒരു  sweet

    റവയും, സേമിയയും കൊണ്ട് എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുക്കുന്ന ഒരു sweet

    റവയും, സേമിയയും കൊണ്ട് എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുക്കുന്ന ഒരു sweet ആണിത് .
    ഒരു മുട്ടയും , അര കപ്പിൽ താഴെ (ആവശ്യത്തിന് )പഞ്ചസാരയും ചേർത്തു നന്നയി അടിച്ചു പതപ്പിച്ചതിലേക്ക് ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് ബേക്കിംഗ് പൌഡർ, ഒരു നുള്ള് ബേക്കിംഗ് സോഡാ അര ടീസ്പൂൺ വിനാഗിരിയും, 2സ്പൂൺ എണ്ണയും ചേർത്തു ഒന്നുകൂടി mix ചെയ്ത് എടുക്കുക. ഇതിലേക്ക് അര കപ്പ് സേമിയയും, 3സ്പൂൺ റവയും കൂടി ചേർത്ത് പതിയെ ഇളക്കി യോജിപ്പിക്കുക . എണ്ണ തടവിയ ഒരു പാത്രത്തിൽ ഈ കൂട്ട് ഒഴിച്ച് അടച്ചതിനു ശേഷം , ഒരു കുക്കറിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് ഒരു തട്ട് വെച്ച് അതിലേക്ക് സേമിയ, റവ മിശ്രിതം ഒഴിച്ച പാത്രം ഇറക്കി വെച്ചു അടച്ചു രണ്ട് വിസിൽ വന്നതിനു ശേഷം നന്നായി വെന്തിട്ടുണ്ടെങ്കിൽ ചൂടോടെ കഴിക്കാം . എത്ര കഴിച്ചാലും മതി വരാത്ത ഒരു സ്വീറ്റ് ആണിത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും sweet ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവനോ ബീറ്റർ ഒന്നുമില്ലാതെ സ്റ്റീൽ പാത്രത്തിൽ തയ്യാറാക്കാം പെർഫെക്റ്റ് ക്യാരറ്റ് കേക്ക്

    ഓവനോ ബീറ്റർ ഒന്നുമില്ലാതെ സ്റ്റീൽ പാത്രത്തിൽ തയ്യാറാക്കാം പെർഫെക്റ്റ് ക്യാരറ്റ് കേക്ക്

    ഓവനോ ബീറ്റർ ഒന്നുമില്ലാതെ സ്റ്റീൽ പാത്രത്തിൽ തയ്യാറാക്കാം പെർഫെക്റ്റ് ക്യാരറ്റ് കേക്ക്… ഒരു തവണ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും തയ്യാറാക്കും.

    ആവശ്യമുള്ള സാധനങ്ങൾ

    ക്യാരറ്റ്-2മീഡിയം വലുപത്തിൽ

    മുട്ട-2എണ്ണം

    മൈദ-1കപ്പ്‌

    ബേക്കിംഗ് പൗഡർ-1/2tsp ബേക്കിംഗ് സോഡ-1/4tsp

    പാല്-1/4കപ്പ്‌

    പഞ്ചസാര-1cup

    ബട്ടർ-ആവശ്യത്തിന്

    സൺ ഫ്ലവർ ഓയിൽ-1/2കപ്പ്‌

    തയ്യാറാക്കുന്ന വിധം

    ഒരു കുക്കറിലേക്ക് രണ്ട് മീഡിയം സൈസ് ക്യാരറ്റ് മുറിച്ചിട്ടതിനു ശേഷം ഒരു കപ്പ് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ഇനി ഒരു അരിപ്പയിലേക്ക് ഒരു കപ്പ് മൈദ അര ടീ സ്പൂൺ ബേക്കിംഗ് പൗഡർ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ട് നല്ലവണ്ണം അരിച്ചെടുക്കാം ഇത് മാറ്റി വയ്ക്കാം.

    ഇനി നമ്മൾ നേരത്തെ വേവിച്ചുവെച്ച ക്യാരറ്റ് ഒരു മിക്സിയുടെ ജാറലേക്ക് ഇട്ടുകൊടുക്കാം അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചതും ഒരു കപ്പ് പഞ്ചസാരയും കാൽകപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ചു നല്ലവണ്ണം അടിച്ചെടുക്കാം ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം.

    നമ്മൾ നേരത്തെ മാറ്റിവെച്ച മൈദ മിക്സ് ക്യാരറ്റ് ബാറ്റർലേക് കുറേശ്ശെ കുറേശ്ശെയായി ഇട്ട് മിക്സ് ചെയ്ത് എടുക്കാം ഇനി ഇതിലേക്ക് കാൽ കപ്പ് പാലും കൂടി ഒഴിച്ച് നല്ലവണ്ണം ഇളക്കി എടുക്കാം… ഇനി ഒരു സ്റ്റീൽ പാത്രത്തിലേക്ക് കുറച്ച് ബട്ടർ തടവി നമ്മൾ തയ്യാറാക്കിവെച്ച ബാറ്റർ ഒഴിച്ചു കൊടുക്കാം… ഒരു ആവി പാത്രത്തിൽ വെള്ളം വെച്ചതിനുശേഷം ഇതിന്റെ മേലെ കേക്ക് ബാറ്റർ ഒഴിച്ചbപാത്രം വെച്ചു കൊടുത്തു അടച്ചു വച്ച് ചെറിയ തീയിൽ 40 മിനിട്ട് വേവിച്ചെടുക്കാം,40 മിനിട്ടിനുശേഷം അടുപ്പ് തുറന്നു നോക്കാം സ്വാദിഷ്ടമായ കേക്ക് തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ചോറിനു കൂട്ടാൻ ഒരു കിടിലം വഴുതനങ്ങ കറി.

    വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ചോറിനു കൂട്ടാൻ ഒരു കിടിലം വഴുതനങ്ങ കറി.

    കറി തയ്യാറാക്കാൻ വേണ്ടി 2 വഴുതനങ്ങ,1 ഉള്ളി,1 പച്ചമുളക്,1 വെളുത്തുള്ളി,പകുതി തക്കാളി. വഴുതനങ്ങ കട്ട് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കട്ട് ചെയ്തു ഉടനെ തന്നെ വെള്ളത്തിൽ ഇട്ടു വെക്കണം. അല്ലെങ്കിൽ പെട്ടെന്ന് തന്നെ കളർ മാറി കറുപ്പ് നിറം ആകും. 1 നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിൽ കുതിർത്ത് വെക്കുക.

    ഇനി നമുക്ക് പാൻ അടുപ്പിൽ വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ജീരകം,കടുക് എന്നിവ ചേർത്ത് പൊട്ടി വരുമ്പോൾ ഉള്ളി വഴറ്റണം, കൂടെ വെളുത്തുള്ളി,പച്ചമുളക് ഇട്ട് കൊടുക്കുക. വെള്ളം കളഞ്ഞ് വഴുതനങ്ങ ചേർത്ത് കൊടുക്കാം. കൂടെ കട്ട് ചെയ്തു വെച്ച തക്കാളി കൂടി ചേർത്ത് ഇളക്കുക. തക്കാളി നന്നായി വെന്തു വരുമ്പോൾ അതിലേക്ക് 1tsp മുളക് പൊടി, 1 പിഞ്ച് മഞ്ഞൾ പൊടി, 1 tsp മല്ലി പൊടി, 1 tsp സാമ്പാർ പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. പുളി വെള്ളം ഒരു കാൽ ഭാഗം ഒഴിച്ച് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കം. കുറച്ച് വെള്ളം കൂടി ഒഴിച്ച് കുറുക്കി എടുക്കണം.നമ്മുടെ വഴുതനങ്ങ കറി റെഡി ആയിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വഴുതനങ്ങ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓറഞ്ചും ചിക്കനും ചേർന്നൊരു ഡിഷ്!

    ഓറഞ്ചും ചിക്കനും ചേർന്നൊരു ഡിഷ്!

    ചേരുവകൾ:

    ചിക്കൻ Marinate ചെയ്യാൻ

    ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്-1/2 tbsp

    കോൺഫ്ലോർ – 2tbsp

    മൈദ-2 tbsp

    മുട്ട-1

    കുരുമുളകുപൊടി-1/2 tspn

    ഓറഞ്ച് ജ്യൂസ്-2tbsp

    ഉപ്പ്

    ഇവയെല്ലാം ചിക്കനിൽ ചേർത്ത് പുരട്ടിയെടുക്കുക 10 മിനിട്ടിനു ശേഷം ഫ്രൈ ചെയ്തെടുത്തു മാറ്റിവെക്കുക.

    ഗ്രേവി ഉണ്ടാക്കാൻ

    ഓറഞ്ചു/മൊസാംബി-3 ജ്യൂസ്.എടുക്കുക

    സവാ-ള-1

    കാപ്സികം -1ചെറുത്

    വെളുത്തുള്ളി-1tbsp അരിഞ്ഞത്

    ഇഞ്ചി-1tbsP

    കോൺഫ്ലോർ -2tbsp..കുറച്ചു

    വെള്ളത്തിൽ കൽക്കിയെടുക്കുക

    സോയാസോസ് -2tbsp

    കുരുമുളക് പൊടി-1/2tbsp

    ഓയിൽ

    സ്പ്രിങ് ഒനിയൻ

    ചിക്കൻ ഫ്രൈ ചെയ്ത ഓയിലിലേക്കു ഇഞ്ചി വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക ഇതിലേക്ക് സവാള കാപ്സികം ഇട്ടുകൊടുത്തു സോയാസോസ് കുരുമുളകുപൊടി ചേർത്ത് കൊടുക്കുക.ശേഷം ഓറഞ്ചു ജ്യൂസും കോൺഫ്ലോർ മിക്സും ചേർത്തുകൊടുക്കാം.കോൺഫ്ലോർ കുക്ക് ആയാൽ ഫ്രൈ ചെയ്ത ചിക്കൻഇട്ടുകൊടുത്തുയോജിപ്പിച്ചെടുക്കുക അവസാനം സ്പ്രിങ് ഒണിയനും വെളുത്ത എള്ളും ചേർത്ത് സെർവ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓറഞ്ചും ചിക്കനും ചേർന്നൊരു ഡിഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നവരാത്രി സമയത്തു ഉണ്ടാക്കാറുള്ള ഉപ്പുള്ള വിഭവങ്ങൾ…

    നവരാത്രി സമയത്തു ഉണ്ടാക്കാറുള്ള ഉപ്പുള്ള വിഭവങ്ങൾ…

    നവരാത്രി സമയത്തു ഉണ്ടാക്കാറുള്ള ഉപ്പുള്ള വിഭവങ്ങൾ… ഇതു ഹെൽത്തി പ്രഭാത ഭക്ഷണം ആയിട്ടോ സ്നാക്സ് ആയിട്ടോ ഒക്കെ കഴിക്കാവുന്നത് കൂടി ആണിത്..

    1.വെള്ള കടല ചൂണ്ടൽ :വേവിച്ച വെള്ള കടല -1 കപ്പ്‌ (ഉപ്പ് ഇട്ടു വേവിച്ചത് )

    നാളികേരം -1 കപ്പ്

    ചുവന്ന മുളക് – 3 എണ്ണം

    മല്ലി -2 ടീസ്പൂൺ

    കടല പരിപ്പ് -1 ടീസ്പൂൺ

    കായംപൊടി – 1/4 ടീസ്പൂൺ.

    കടുക് – 1/4 ടീസ്പൂൺ

    ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ

    കറിവേപ്പില

    നാരങ്ങ – 1/2 എണ്ണം

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ

    ഒരു പാനിൽ മല്ലി, മുളക്, കടല പരിപ്പ് എന്നിവ ചുവന്ന കളർ ആകുന്ന വരെ വറക്കുക. തണുത്തു കഴിഞ്ഞ കായം പൊടി കൂട്ടി മിക്സിയിൽ ചെറിയ തരിയോട് കൂടി പൊടിച്ചെടുക്കുക. വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു ഉഴുന്ന് പരിപ്പ്, കറിവേപ്പില ഇട്ടു മൂപ്പിക്കുക. അതിലേക്കു വേവിച്ച വെള്ള കടല ഇട്ടു ഇളക്കുക. പൊടിച്ചു വച്ച മസാല പൊടി നിന്ന് 2 ടീസ്പൂൺ ഇട്ടു നന്നായി ഇളക്കുക. അതിലേക്കു നാളികേരം ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നാരങ്ങ യുടെ പകുതി പിഴിഞ്ഞു ഇളക്കി യോജിപ്പിച്ചു തീ അണക്കുക.

    2. മോരപ്പം /പനിയാരം

    പച്ചരി /പൊന്നി അരി -1കപ്പ്

    ഉഴുന്ന് – 1/4 കപ്പ്

    കടുക് -1/4 ടീസ്പൂൺ

    ഉഴുന്ന് -1 ടീസ്പൂൺ

    ഇഞ്ചി അരിഞ്ഞത് – ആവശ്യത്തിന്

    കറിവേപ്പില അരിഞ്ഞത് – ആവശ്യത്തിന്

    പച്ചമുളക് അരിഞ്ഞത് -2 എണ്ണം

    ഉപ്പ്

    എണ്ണ

    പച്ചരി /പൊന്നി അരി, ഉഴുന്ന് എന്നിവ വേറെ വേറെ 4മണിക്കൂർ കുതർത്തി വക്കുക. അതിനു ശേഷം നന്നായി അരച്ചെടുക്കുക. അതിലേക്കു ഉപ്പ് ഇട്ടു ഇളക്കി ഒരു 7തൊട്ടു 8 മണിക്കൂർ പൊങ്ങാൻ വക്കുക.ഉണ്ടാക്കുന്നതിനു തൊട്ടു മുന്നേ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ് എന്നിവ പൊട്ടിക്കുക. അതിലേക്കു കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. അതു മാവിലേക്കു ഇട്ടു ഇളക്കുക. ഉണ്ണിയപ്പ ചട്ടി ചൂടാക്കി ഓരോ കുഴിയിലും കുറച്ചു എണ്ണ ഒഴിച്ച് മാവ് ഒഴിക്കുക. എന്നിട്ട് അടച്ചു വച്ചു ഒരു 2 മിനിറ്റ് വേവിക്കുക. അതിനുശേഷം മറച്ചിട് കൊടുക്കുക. എന്നിട്ട് ഒന്ന് വേവിക്കുക. ചൂടോടു കൂടി ചട്ടിണി യുടെ കൂടെ വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി പ്രഭാത ഭക്ഷണം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തട്ടുകടയിൽ കിട്ടുന്ന പോലെയുള്ള പൊക്കുവടയുടെ റെസിപ്പി വേണോ ?വെറും 5 മിനിറ്റ് കൊണ്ട് ഇത് തയാറാക്കാം…

    തട്ടുകടയിൽ കിട്ടുന്ന പോലെയുള്ള പൊക്കുവടയുടെ റെസിപ്പി വേണോ ?വെറും 5 മിനിറ്റ് കൊണ്ട് ഇത് തയാറാക്കാം…

    തട്ടുകടയിൽ കിട്ടുന്ന പോലെയുള്ള പൊക്കുവടയുടെ റെസിപ്പി വേണോ ?വെറും 5 മിനിറ്റ് കൊണ്ട് ഇത് തയാറാക്കാം…

    ചേരുവകൾ:-

    കടലപ്പൊടി-1 കപ്പ്

    അരിപ്പൊടി-2 TbSp

    ഉള്ളി-രണ്ടെണ്ണം

    ഇഞ്ചി അരച്ചത്-1/2 TSp

    പച്ചമുളക്-ഒരെണ്ണം

    കറിവേപ്പില

    മുളകുപൊടി-1 TSp

    മഞ്ഞൾപ്പൊടി-1/4 TSp

    ഗരം മസാലപ്പൊടി-1/4 TSp

    ഉപ്പ്

    ഓയിൽ

    പാകം ചെയ്യുന്ന വിധം:-

    ഓയിൽ ഒഴിച്ചുള്ള എല്ലാ ചേരുവകളും മിക്സ് ചെയ്തെടുക്കുക…വളരെ കുറച്ചു വെള്ളം ചേർത്താൽ മതി… thick paste ആയാണ് കിട്ടേണ്ടത് ….ഇനി ഇത് ചൂടായ എണ്ണയിൽ കൈ കൊണ്ട് നുള്ളി ഇട്ട് ഇടത്തരം തീയിൽ വറുത്തു കോരുക…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊക്കുവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Touch By Rafsila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചപ്പാത്തി മാവ് ഉണ്ടെങ്കിൽ 2 മിനിറ്റിൽ ഒരു ടേസ്റ്റി ബ്രേക്ഫാസ്റ്റ് റെഡിയാക്കാം..

    ചപ്പാത്തി മാവ് ഉണ്ടെങ്കിൽ 2 മിനിറ്റിൽ ഒരു ടേസ്റ്റി ബ്രേക്ഫാസ്റ്റ് റെഡിയാക്കാം..

    ചപ്പാത്തി മാവ് ഉണ്ടെങ്കിൽ 2 മിനിറ്റിൽ ഒരു ടേസ്റ്റി ബ്രേക്ഫാസ്റ്റ് റെഡിയാക്കാം..😋😋കുട്ടികൾ വളരെ ഇഷ്ടപ്പെടുന്ന രുചിയിലും മണത്തിലും ഒരു കിടിലൻ സ്വീറ്റ് റെസിപ്പി…പെട്ടെന്ന് പ്ലേറ്റ് കാലിയാകും 👌

    ചേരുവകൾ

    കുഴച്ച ചപ്പാത്തി മാവ്

    നെയ്യ് -2 സ്പൂൺ

    പഞ്ചസാര -2 സ്പൂൺ (മധുരവും നെയ്യും നിങ്ങളുടെ ടേസ്റ്റിനു അനുസരിച്ച് ചേർക്കുക )

    ഉണ്ടാകുന്ന വിധം

    ചപ്പാത്തി മാവ് കുഴച്ച് എടുക്കുക…സാധാരണ ചപ്പാത്തി മാവ് കുഴക്കുന്ന രീതിയിൽ കുഴച് എടുത്താൽ മതിയാവും..സോഫ്റ്റാകാൻ ചൂടു വെള്ളവും ഓയിലും ഉപയോഗിച്ച് മാവ് കുഴച്ച് എടുക്കാം…
    10 മിനിറ്റ് കഴിഞ്ഞ് പരത്തി എടുക്കാം…പരത്തിയ ചപ്പാത്തിയിൽ ഒരു സൈഡിൽ നെയ്യ് പുരട്ടി പഞ്ചസാര വിതറി മടക്കി, വീണ്ടും പകുതി ഭാഗത്തു നെയ്യ് തേച്ച് പഞ്ചസാര വിതറി വീണ്ടും മടക്കി എടുക്കുക..അതിനു ശേഷം മടക്കി എടുത്ത ചപ്പാത്തി വീണ്ടും പരത്തി എടുക്കുക…ശേഷം പാൻ ചൂടാക്കി അതിൽ നെയ്യ് പുരട്ടി രണ്ട് സൈഡും ചെറു തീയിൽ മൊരിച് എടുക്കാം 😋😋👌ഇത് കഴിക്കാൻ വേറൊന്നും വേണ്ട…നേരം ഏതായാലും ഉണ്ടാക്കി കഴിക്കാൻ പറ്റിയ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ് …എല്ലാരും ഉണ്ടാക്കി നോക്കൂ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി GPZ tasty world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.