കറി തയ്യാറാക്കാൻ വേണ്ടി 2 വഴുതനങ്ങ,1 ഉള്ളി,1 പച്ചമുളക്,1 വെളുത്തുള്ളി,പകുതി തക്കാളി. വഴുതനങ്ങ കട്ട് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കട്ട് ചെയ്തു ഉടനെ തന്നെ വെള്ളത്തിൽ ഇട്ടു വെക്കണം. അല്ലെങ്കിൽ പെട്ടെന്ന് തന്നെ കളർ മാറി കറുപ്പ് നിറം ആകും. 1 നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിൽ കുതിർത്ത് വെക്കുക.
ഇനി നമുക്ക് പാൻ അടുപ്പിൽ വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ജീരകം,കടുക് എന്നിവ ചേർത്ത് പൊട്ടി വരുമ്പോൾ ഉള്ളി വഴറ്റണം, കൂടെ വെളുത്തുള്ളി,പച്ചമുളക് ഇട്ട് കൊടുക്കുക. വെള്ളം കളഞ്ഞ് വഴുതനങ്ങ ചേർത്ത് കൊടുക്കാം. കൂടെ കട്ട് ചെയ്തു വെച്ച തക്കാളി കൂടി ചേർത്ത് ഇളക്കുക. തക്കാളി നന്നായി വെന്തു വരുമ്പോൾ അതിലേക്ക് 1tsp മുളക് പൊടി, 1 പിഞ്ച് മഞ്ഞൾ പൊടി, 1 tsp മല്ലി പൊടി, 1 tsp സാമ്പാർ പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. പുളി വെള്ളം ഒരു കാൽ ഭാഗം ഒഴിച്ച് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കം. കുറച്ച് വെള്ളം കൂടി ഒഴിച്ച് കുറുക്കി എടുക്കണം.നമ്മുടെ വഴുതനങ്ങ കറി റെഡി ആയിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വഴുതനങ്ങ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.