ഓവനോ ബീറ്റർ ഒന്നുമില്ലാതെ സ്റ്റീൽ പാത്രത്തിൽ തയ്യാറാക്കാം പെർഫെക്റ്റ് ക്യാരറ്റ് കേക്ക്

ഓവനോ ബീറ്റർ ഒന്നുമില്ലാതെ സ്റ്റീൽ പാത്രത്തിൽ തയ്യാറാക്കാം പെർഫെക്റ്റ് ക്യാരറ്റ് കേക്ക്… ഒരു തവണ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും തയ്യാറാക്കും.

ആവശ്യമുള്ള സാധനങ്ങൾ

ക്യാരറ്റ്-2മീഡിയം വലുപത്തിൽ

മുട്ട-2എണ്ണം

മൈദ-1കപ്പ്‌

ബേക്കിംഗ് പൗഡർ-1/2tsp ബേക്കിംഗ് സോഡ-1/4tsp

പാല്-1/4കപ്പ്‌

പഞ്ചസാര-1cup

ബട്ടർ-ആവശ്യത്തിന്

സൺ ഫ്ലവർ ഓയിൽ-1/2കപ്പ്‌

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് രണ്ട് മീഡിയം സൈസ് ക്യാരറ്റ് മുറിച്ചിട്ടതിനു ശേഷം ഒരു കപ്പ് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ഇനി ഒരു അരിപ്പയിലേക്ക് ഒരു കപ്പ് മൈദ അര ടീ സ്പൂൺ ബേക്കിംഗ് പൗഡർ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ട് നല്ലവണ്ണം അരിച്ചെടുക്കാം ഇത് മാറ്റി വയ്ക്കാം.

ഇനി നമ്മൾ നേരത്തെ വേവിച്ചുവെച്ച ക്യാരറ്റ് ഒരു മിക്സിയുടെ ജാറലേക്ക് ഇട്ടുകൊടുക്കാം അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചതും ഒരു കപ്പ് പഞ്ചസാരയും കാൽകപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ചു നല്ലവണ്ണം അടിച്ചെടുക്കാം ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം.

നമ്മൾ നേരത്തെ മാറ്റിവെച്ച മൈദ മിക്സ് ക്യാരറ്റ് ബാറ്റർലേക് കുറേശ്ശെ കുറേശ്ശെയായി ഇട്ട് മിക്സ് ചെയ്ത് എടുക്കാം ഇനി ഇതിലേക്ക് കാൽ കപ്പ് പാലും കൂടി ഒഴിച്ച് നല്ലവണ്ണം ഇളക്കി എടുക്കാം… ഇനി ഒരു സ്റ്റീൽ പാത്രത്തിലേക്ക് കുറച്ച് ബട്ടർ തടവി നമ്മൾ തയ്യാറാക്കിവെച്ച ബാറ്റർ ഒഴിച്ചു കൊടുക്കാം… ഒരു ആവി പാത്രത്തിൽ വെള്ളം വെച്ചതിനുശേഷം ഇതിന്റെ മേലെ കേക്ക് ബാറ്റർ ഒഴിച്ചbപാത്രം വെച്ചു കൊടുത്തു അടച്ചു വച്ച് ചെറിയ തീയിൽ 40 മിനിട്ട് വേവിച്ചെടുക്കാം,40 മിനിട്ടിനുശേഷം അടുപ്പ് തുറന്നു നോക്കാം സ്വാദിഷ്ടമായ കേക്ക് തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.