റവയും, സേമിയയും കൊണ്ട് എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുക്കുന്ന ഒരു sweet ആണിത് .
ഒരു മുട്ടയും , അര കപ്പിൽ താഴെ (ആവശ്യത്തിന് )പഞ്ചസാരയും ചേർത്തു നന്നയി അടിച്ചു പതപ്പിച്ചതിലേക്ക് ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് ബേക്കിംഗ് പൌഡർ, ഒരു നുള്ള് ബേക്കിംഗ് സോഡാ അര ടീസ്പൂൺ വിനാഗിരിയും, 2സ്പൂൺ എണ്ണയും ചേർത്തു ഒന്നുകൂടി mix ചെയ്ത് എടുക്കുക. ഇതിലേക്ക് അര കപ്പ് സേമിയയും, 3സ്പൂൺ റവയും കൂടി ചേർത്ത് പതിയെ ഇളക്കി യോജിപ്പിക്കുക . എണ്ണ തടവിയ ഒരു പാത്രത്തിൽ ഈ കൂട്ട് ഒഴിച്ച് അടച്ചതിനു ശേഷം , ഒരു കുക്കറിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് ഒരു തട്ട് വെച്ച് അതിലേക്ക് സേമിയ, റവ മിശ്രിതം ഒഴിച്ച പാത്രം ഇറക്കി വെച്ചു അടച്ചു രണ്ട് വിസിൽ വന്നതിനു ശേഷം നന്നായി വെന്തിട്ടുണ്ടെങ്കിൽ ചൂടോടെ കഴിക്കാം . എത്ര കഴിച്ചാലും മതി വരാത്ത ഒരു സ്വീറ്റ് ആണിത്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും sweet ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.