Blog

  • ഉത്സവദിനങ്ങളിൽ തയ്യാറാക്കുന്ന ഒരു മധുരമാണ് ബാദുഷ.

    ഉത്സവദിനങ്ങളിൽ തയ്യാറാക്കുന്ന ഒരു മധുരമാണ് ബാദുഷ.

    ഉത്സവദിനങ്ങളിൽ തയ്യാറാക്കുന്ന ഒരു മധുരമാണ് ബാദുഷ. രുചി ഏറെയുള്ള ഈ മധുരപലഹാരം എളുപ്പത്തിൽ വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാം.

    ചേരുവകൾ

    മൈദ -രണ്ട് കപ്പ്

    ബേക്കിംഗ് പൗഡർ- അര ടീസ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    ബട്ടർ/നെയ്യ് ഉരുക്കിയത്- കാൽകപ്പ്

    തൈര് -അര കപ്പ്

    വെള്ളം- രണ്ട് ടേബിൾസ്പൂൺ

    പഞ്ചസാര പാനിക് ആവശ്യമുള്ള ചേരുവകൾ

    പഞ്ചസാര- ഒരു കപ്പ്

    വെള്ളം -അരക്കപ്പ്

    ഏലയ്ക്ക ചതച്ചത് അഞ്ചെണ്ണം

    കുങ്കുമപ്പൂവ് പൂവ്-കാൽ ടീസ്പൂൺ

    നാരങ്ങാനീര് -ഒരു ടീസ്പൂൺ

    ആദ്യമായി ബാദുഷ ക്കുള്ള മാവ് തയ്യാറാക്കാം

    മൈദ ബേക്കിംഗ് പൗഡർ ,ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി വെക്കണം. ഇതിലേക്ക് ഉരുക്കിയ നെയ്യ് അല്ലെങ്കിൽ ബട്ടർ ചേർത്ത് പുട്ടുപൊടിക്ക് നനയ്ക്കുന്നത് പോലെ ഇളക്കി യോജിപ്പിച്ച് വെക്കുക.ഇതിലേക്ക് തൈരും വെള്ളവും ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക. 15 മിനിറ്റ് അടച്ചു വെക്കാം.ഈ സമയത്ത് പഞ്ചസാരപ്പാനി തയ്യാറാക്കാം. പഞ്ചസാര അരക്കപ്പ് വെള്ളവും, ചൂടു വെള്ളത്തിൽ കുതിർത്ത കുങ്കുമപ്പൂവും ,ഏലയ്ക്ക ചതച്ചതും,നാരങ്ങ നീരും ചേർത്ത് നന്നായി തിളപ്പിച്ച് ഒരു നൂൽ പരുവത്തിൽ ഉള്ള പാനി ആവുന്നതിനു തൊട്ടുമുൻപ് തീ ഓഫ് ചെയ്യണം.

    തയ്യാറാക്കിവെച്ചിരിക്കുന്ന മാവിനെ 15 ഉരുളകൾ ആക്കി മാറ്റുക. ഓരോ ഉരുളയും കൈയിൽ വച്ച് പരത്തി നടുവിൽ ഒരു ചെറിയ തുള ഉണ്ടാക്കണം.ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി തീ വളരെ കുറച്ച് ബാദുഷ വറുത്തെടുക്കാം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുത്ത് അപ്പോൾ തന്നെ പഞ്ചസാര പാനി യിലേക്ക് ഇട്ടു കൊടുക്കണം.(പഞ്ചസാര പാനിക് ചൂട് ഉണ്ടായിരിക്കണം).മൂന്നു മിനിറ്റോളം പഞ്ചസാരപ്പാനിയിൽ മുക്കിവെച്ച ശേഷം കോരിയെടുക്കാം.നുറുക്കിയ ബദാമും പിസ്തയും കൊണ്ട് അലങ്കരിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബാദുഷ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സ്പെഷ്യൽ ചെമ്മീൻ അച്ചാർ.. നാവിൽ വെള്ളമൂറും ചെമ്മീൻ അച്ചാർ ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ

    സ്പെഷ്യൽ ചെമ്മീൻ അച്ചാർ.. നാവിൽ വെള്ളമൂറും ചെമ്മീൻ അച്ചാർ ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ

    സ്പെഷ്യൽ ചെമ്മീൻ അച്ചാർ.. നാവിൽ വെള്ളമൂറും ചെമ്മീൻ അച്ചാർ ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ
    സ്പെഷ്യൽ ചെമ്മീൻ അച്ചാർ😍നാവിൽ വെള്ളമൂറും ചെമ്മീൻ അച്ചാർ…😋👌ഇതൊരു സ്പൂൺ ഉണ്ടെങ്കിൽ ചോറ് പോകുന്ന വഴി അറിയില്ലാ.. 🤗

    ഈ അച്ചാറിന് അരക്കിലോ ചെമ്മീനാണ് ഇവിടെ എടുത്തിട്ടുള്ളത്. ഇതിലേക്ക് നമുക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി, പാകത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് കുറച്ചുനേരം വെച്ചിട്ട് ഫ്രൈ ചെയ്തെടുക്കണം.

    ഇനി നമുക്ക് അച്ചാർന്റെ കൂട്ട് തയ്യാറാക്കാം..ഒരു ചട്ടിയോ ഫ്രൈപനോ വെച്ചു കൊടുക്കുക.. കുറച്ചു വെളിച്ചെണ്ണയോ നല്ലെണ്ണയോ ഒഴിച്ചു കൊടുക്കാം. ഇന്ന് നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിച്ചു കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു മൂന്ന് ഉണക്കമുളക് പൊടിച്ചതും, ഇഞ്ചി ഒരു മുക്കാൽ കപ്പ്, വെളുത്തുള്ളി ഒരു മുക്കാൽ കപ്പ്, ഇട്ടു കൊടുത്തു നന്നായി വാട്ടിയെടുക്കുക, ഇനി നമുക്ക് ഇതിലേക്ക് ഒരു 5 പച്ചമുളക് അരിഞ്ഞതും ചേർത്തു കൊടുക്കാം.. ശേഷം നമുക്ക് ഇതിലേക്ക് കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കാം.

    ഈ നമുക്ക് ഇതിലേക്ക് മസാലപ്പൊടികൾ വിട്ടുകൊടുക്കാം രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി കാൽ ടീസ്പൂൺ കായപ്പൊടി.. ഇവ ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് വിനാഗിരി (സുർക്ക)…പിന്നെ പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.. എന്ന് നമുക്ക് ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചെമ്മീൻ ചേർത്തു കൊടുക്കാം.. കുറച്ചുനേരം ചെമ്മീനിൽ ഒന്ന് മസാല പിടിക്കുന്നതുവരെ നന്നായി ചൂടാക്കിയെടുക്കുക..നമ്മുടെ അച്ചാർ എവിടെ റെഡിയായിട്ടുണ്ട്.. എല്ലാവരും ഈ ടേസ്റ്റ് അച്ചാർ ഒന്ന് ട്രൈ ചെയ്തു നോക്കണേ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്യാരറ്റ് ലഡ്ഡു ഇങ്ങനെ ഒന്ന് തയാറാക്കി നോക്കു

    ക്യാരറ്റ് ലഡ്ഡു ഇങ്ങനെ ഒന്ന് തയാറാക്കി നോക്കു

    ചേരുവകൾ

    ക്യാരറ്റ് – 1 കപ്പ്‌

    തേങ്ങ – 1 കപ്പ്‌

    നെയ്യ് – 1 ടേബിൾസ്പൂൺ

    പാൽ – കാൽ കപ്പ്‌

    പഞ്ചസാര – കാൽ കപ്പ്‌

    ഏലയ്ക പൊടി – കാൽ ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ നെയ്യ് ചൂടാക്കി അതിൽ ക്യാരറ്റ് ചേർത്ത് 2 മിനിറ്റ് ഒന്ന് വഴറ്റുക. ശേഷം അതിൽ പാൽ ചേർത്ത് അടച്ച് വച്ച് വേവിക്കുക.

    തേങ്ങ ചിരകിയതും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈർപ്പം മാറുന്ന വരെ ചെറു തീയിൽ ഇട്ടു വേവിക്കുക.

    ഏലയ്ക പൊടി കൂടി ചേർക്കുക ശേഷം ഗ്യാസ് ഓഫ്‌ ചെയ്യുക. തണുത്തതിന് ശേഷം ചെറിയ ബാൾസ് ആക്കി ഷേപ്പ് ചെയ്ത് വിളമ്പുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ടയും ഉരുളക്കിഴങ്ങും മതി  അടിപൊളി ഇൻസ്റ്റന്റ്റ് ബ്രേക്ഫാസ്റ്റ്

    മുട്ടയും ഉരുളക്കിഴങ്ങും മതി അടിപൊളി ഇൻസ്റ്റന്റ്റ് ബ്രേക്ഫാസ്റ്റ്

    ആവശ്യമായ ചേരുവകൾ

    * ഉരുളക്കിഴങ്ങ് – 3 എണ്ണം

    * മുട്ട – 3 എണ്ണം

    * സവാള – 1

    * ഇഞ്ചി – ചെറിയൊരു കഷ്ണം

    * പച്ചമുളക് – 3 എണ്ണം

    * എണ്ണ – 1 ടേബിൾസ്പൂൺ

    * ബട്ടർ/നെയ്യ് – ഒരു ടീസ്പൂൺ

    * ചിക്കൻ മസാല പൗഡർ – 1 ടീസ്പൂൺ

    * കറിവേപ്പില – കുറച്ച്

    * മല്ലിയില – കുറച്ച്

    * കുരുമുളക് പൊടി – ആവശ്യത്തിന്

    * ഉപ്പ് – ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം

    * 3 ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞു നന്നായി ഉടച്ചു മാറ്റി വെക്കുക

    * 3 മുട്ട പൊട്ടിച്ചു വേറൊരു ബൗളിലോട്ടു ഒഴിച്ച് കുറച്ചു കുരുമുളക് പൊടി ചേർത്ത് മാറ്റി വെക്കുക

    * ചൂടാക്കിയ പാനിലോട്ടു 1 ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചെറിയൊരു കഷ്ണം ഇഞ്ചി മുറിച്ചത്, 3 പച്ചമുളക്
    മുറിച്ചത്, ഒരു സവാള മുറിച്ചത് എന്നിവ വഴറ്റി 1 ടീസ്പൂൺ ചിക്കൻ മസാല പൗഡർ ചേർത്ത് വഴറ്റിയെടുക്കുക

    * വഴറ്റിയെടുത്ത മസാലയും മുട്ട മിക്സും ആവശ്യത്തിന് ഉപ്പും കൂടി പൊടിച്ച ഉരുളക്കിഴങ്ങിലോട്ടു മിക്സ് ചെയ്തു വെക്കുക

    * ചൂടാക്കിയ പാനിലോട്ടു കുറച്ചു ബട്ടർ/നെയ്യ് തടവി ഈ മിക്സ് ഒഴിച്ച് കൊടുത്തു ആവശ്യത്തിന് കറിവേപ്പിലയും മല്ലിയിലയും മേലെ വിതറി 3 -4 മിനിറ്റ് വരെ ചെറുതീയിൽ മൂടി വച്ച് വേവിച്ചു മേലെ കുറച്ചു കുരുമുളക് പൊടി വിതറി മറിച്ചിട്ടു ഒരു മിനിറ്റ് വേവിക്കുക.അടിപൊളി ബ്രേക്ഫാസ്റ്റ് / സ്നാക്ക് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കൊതിയൂറും ചെമ്മീൻ റോസ്‌റ്റ് ഉണ്ടാക്കി നോക്കൂ.

    കൊതിയൂറും ചെമ്മീൻ റോസ്‌റ്റ് ഉണ്ടാക്കി നോക്കൂ.

    ചേരുവകൾ

    · ചെമ്മീൻ 1 കിലോ

    · സവാള 2 എണ്ണം(വലുത് )

    · ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടേബിൾസ്പൂൺ

    · പച്ചമുളക് 4 എണ്ണം

    · തക്കാളി2 എണ്ണം (മീഡിയം സൈസ് )

    · നാരങ്ങാ നീര് 1 ടീസ്പൂൺ

    · മഞ്ഞൾ പൊടി 2 ടീസ്പൂൺ

    · മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ

    · കാശ്മീരി മുളകുപൊടി 2 ടീസ്പൂൺ

    · മുളകുപൊടി 2 ടേബിൾസ്പൂൺ

    · ഗരം മസാല 1 ടീസ്പൂൺ

    · കറി വേപ്പില ആവശ്യത്തിന്

    · ഉപ്പ് ആവശ്യത്തിന്

    · വെളിച്ചെണ്ണ ആവശ്യത്തിന്

    · ചൂട് വെള്ളം അര കപ്പ്

    തയ്യാറാക്കുന്ന വിധം

    ചെമ്മീൻ കഴുകി വൃത്തിയാക്കിയ ശേഷം ഒരു ടീസ്പൂൺ മഞ്ഞൾ പൊടി,ഒരു ടേബിൾസ്പൂൺ മുളകുപൊടി,ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഒരു ടീസ്പൂൺ നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ മാറ്റിവെക്കുക.അര മണിക്കൂറിനു ശേഷം ഒരു പാൻ സ്റ്റോവിൽ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ ചേർത്ത് വറുത്തെടുക്കുക .ഇനി ഒരു പാൻ വെച്ച് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പും സവാളയിൽ ചേർത്ത് കൊടുത്താൽ വേഗം വഴന്നു കിട്ടും.സവാളയിലേക്കു പച്ചമുളകും കറി വേപ്പിലയും കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക .നന്നായി വഴന്നു വന്നാൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .

    ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മല്ലിപൊടി കൂടി ചേർത്ത് മിക്സ് ചെയ്യുക .ഈ മിക്സിലേക്കു കാശ്മീരി മുളക് പൊടി രണ്ടു ടീസ്പൂൺ,ഒരു ടേബിൾസ്പൂൺ മുളകുപൊടി എന്നിവകൂടി ചേർത്ത് നന്നായി വഴറ്റുക .പൊടികളുടെ പച്ച മണം മാറിയാൽ തക്കാളി കൂടി ചേർത്ത് ഒന്ന് മൂടി വെച്ച് വഴറ്റുക .(ആവശ്യത്തിന് ഉപ്പും ചേർക്കാം )തക്കാളി നന്നായി വഴന്നു വന്നാൽ നേരത്തെ വറുത്തു വെച്ച ചെമ്മീൻ ചേർത്ത് മിക്സ് ചെയ്തു അര കപ്പ് ചൂട് വെള്ളവും ചേർത്ത് ഒന്ന് കൂടി മൂടി വെക്കുക.(മീഡിയം ഫ്‌ളൈയിം ആക്കാൻ മറക്കരുത് )ഇനി മൂടി തുറന്നു ഗരം മസാല കൂടി ചേർത്ത് ഒന്ന് ഡ്രൈ ആക്കി എടുക്കണം കുറച്ചു കറി വേപ്പില കൂടി ചേർത്ത് കൊടുക്കാം .നന്നായി ഡ്രൈ ആയാൽ സ്റ്റോവ് ഓഫ് ചെയ്യാം .അങ്ങിനെ നമ്മുടെ ടേസ്റ്റി ചെമ്മീൻ റോസ്‌റ്റ് തയ്യാർ…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ റോസ്‌റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഒക്കെ കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ മുട്ട ചമ്മന്തി

    ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഒക്കെ കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ മുട്ട ചമ്മന്തി

    മടിയുള്ള ദിവസങ്ങളിൽ വെറും 5മിനിറ്റിൽ തയ്യാറാക്കാം ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഒക്കെ കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ മുട്ട ചമ്മന്തി.

    ആവശ്യമുള്ള സാധനങ്ങൾ

    മുട്ട-3എണ്ണം

    തേങ്ങ-6tbsp

    കറിവേപ്പില-ആവശ്യത്തിന്

    വറ്റൽമുളക്-2എണ്ണം

    വെളുത്തുള്ളി-2അല്ലി

    ഇഞ്ചി-ചെറിയ കഷ്ണം

    ഉപ്പ്-ആവശ്യത്തിന്

    കുരുമുളകുപൊടി-1tsp

    മുളകുപൊടി-1/2tsp

    കടുക്-1/2tsp

    വെളിച്ചെണ്ണ-2tbsp

    തയ്യാറാക്കുന്ന വിധം

    ഒരു മിക്സിയുടെ ജാർലേക്ക് ആറ് ടേബിൾസ്പൂൺ തേങ്ങയും അര ടീസ്പൂൺ മുളകുപൊടിയും രണ്ടല്ലി വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി ആവശ്യത്തിനുള്ള ഉപ്പുമിട്ട് നല്ലവണ്ണം അടിച്ചെടുക്കുക ശേഷം ഇത് മാറ്റി വെക്കാം ഇനി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിനുശേഷം അര ടീ സ്പൂൺ കടുകിട്ടു പൊട്ടിക്കുക ഇതിലേക്ക് 2 വറ്റൽമുളക് ഇട്ടുകൊടുക്കാം ഇനി നമ്മൾ നേരത്തെ അടിച്ചു മാറ്റി വെച്ച ചമ്മന്തി ഇതിലേക്ക് മിക്സ് ചെയ്തു കൊടുക്കാം ഇനി തീ കൂട്ടി വെച്ച് മൂന്ന് മുട്ട പൊട്ടിച്ചു പൊയ്ക മുട്ട പൊട്ടിച്ചു ഒഴിക്കാം ശേഷം നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കുക പാനിൽ നിന്നും മുട്ട വിട്ടുവരുന്ന രീതി വരെ നമുക്ക് മിക്സ് ചെയ്യാം ഇനി ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി കൂടി ഇട്ടതിനുശേഷം ഒരു പ്ലേറ്റിലേക്ക് സർവ്വ ചെയ്യാം സ്വാദിഷ്ഠമായ മുട്ട ചമ്മന്തി തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രേക്ഫാസ്റ്റിന് ഈ പൊട്ടറ്റോ sandwich മതി

    ബ്രേക്ഫാസ്റ്റിന് ഈ പൊട്ടറ്റോ sandwich മതി

    പൊട്ടറ്റോ വേവിച് ഉടച്ചു അതിൽ ഉപ്പും, മുളകും, കുരുമുളകും ഇട്ടു മിക്സ് ചെയുക. ഇത് ബ്രെഡിൽ വെച്ചു ചീസും വെച്ചു പൊരിച്ചെടുക്കുക.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊട്ടറ്റോ sandwich ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.