ആവശ്യമായ ചേരുവകൾ
* ഉരുളക്കിഴങ്ങ് – 3 എണ്ണം
* മുട്ട – 3 എണ്ണം
* സവാള – 1
* ഇഞ്ചി – ചെറിയൊരു കഷ്ണം
* പച്ചമുളക് – 3 എണ്ണം
* എണ്ണ – 1 ടേബിൾസ്പൂൺ
* ബട്ടർ/നെയ്യ് – ഒരു ടീസ്പൂൺ
* ചിക്കൻ മസാല പൗഡർ – 1 ടീസ്പൂൺ
* കറിവേപ്പില – കുറച്ച്
* മല്ലിയില – കുറച്ച്
* കുരുമുളക് പൊടി – ആവശ്യത്തിന്
* ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
* 3 ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞു നന്നായി ഉടച്ചു മാറ്റി വെക്കുക
* 3 മുട്ട പൊട്ടിച്ചു വേറൊരു ബൗളിലോട്ടു ഒഴിച്ച് കുറച്ചു കുരുമുളക് പൊടി ചേർത്ത് മാറ്റി വെക്കുക
* ചൂടാക്കിയ പാനിലോട്ടു 1 ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചെറിയൊരു കഷ്ണം ഇഞ്ചി മുറിച്ചത്, 3 പച്ചമുളക്
മുറിച്ചത്, ഒരു സവാള മുറിച്ചത് എന്നിവ വഴറ്റി 1 ടീസ്പൂൺ ചിക്കൻ മസാല പൗഡർ ചേർത്ത് വഴറ്റിയെടുക്കുക
* വഴറ്റിയെടുത്ത മസാലയും മുട്ട മിക്സും ആവശ്യത്തിന് ഉപ്പും കൂടി പൊടിച്ച ഉരുളക്കിഴങ്ങിലോട്ടു മിക്സ് ചെയ്തു വെക്കുക
* ചൂടാക്കിയ പാനിലോട്ടു കുറച്ചു ബട്ടർ/നെയ്യ് തടവി ഈ മിക്സ് ഒഴിച്ച് കൊടുത്തു ആവശ്യത്തിന് കറിവേപ്പിലയും മല്ലിയിലയും മേലെ വിതറി 3 -4 മിനിറ്റ് വരെ ചെറുതീയിൽ മൂടി വച്ച് വേവിച്ചു മേലെ കുറച്ചു കുരുമുളക് പൊടി വിതറി മറിച്ചിട്ടു ഒരു മിനിറ്റ് വേവിക്കുക.അടിപൊളി ബ്രേക്ഫാസ്റ്റ് / സ്നാക്ക് റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.