Blog

  • ഈസി ആയിട്ടുള്ള പെപ്പെർ ചിക്കൻ!!!തനി നാടൻ പെപ്പെർ ചിക്കൻ!!

    ഈസി ആയിട്ടുള്ള പെപ്പെർ ചിക്കൻ!!!തനി നാടൻ പെപ്പെർ ചിക്കൻ!!

    പെപ്പെർ ചിക്കൻ :

    ചിക്കൻ – 2 kg

    വെളിച്ചെണ്ണ – 1/2 cup

    സവാള – 1 kg

    കറിവേപ്പില

    ചിക്കനിൽ പുരട്ടി വക്കാനുള്ള മസാല :

    മഞ്ഞൾപൊടി – 1/2 tso

    ചിക്കൻ മസാല – 3 tsp

    കുരുമുളകുപൊടി – 1/2 tsp

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 tbsp

    ഉപ്പ്

    വാഴനയില -1

    പട്ട – 1

    ഗ്രാമ്പു – 5

    പെരുംജീരകം – 1 1/2 tbsp

    ജീരകം -1 tbsp

    കുരുമുളക്ക് -1 tbsp

    * സവാള നീളത്തിൽ അരിഞ്ഞു വെളിച്ചെണ്ണയിൽ വറുത്തു വക്കുക.
    * ചിക്കൻ നന്നായി കഴുകി.. അതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപൊടി, കുരുമുളകുപൊടി, ചിക്കൻ മസാല, വറുത്ത സവാള, ഉപ്പ് ഇട്ടു 30 mns പുരട്ടി വക്കുക.
    * മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു ഗരം മസാല ചതച്ചെടുക്കുക.
    * ഇനി സവാള വറുത്ത ചട്ടിയിൽ (കുറച്ചു എണ്ണ ഉണ്ടാവും ) ചതച്ച ഗരം മസാല ഇട്ടു വഴറ്റി എടുക്കുക, ശേഷം marinate ചെയ്ത ചിക്കൻ ഇട്ടു നന്നായി ഇളക്കി അടച്ചു വച്ചു മീഡിയം തീയിൽ വേവിച്ചെടുക്കുക. (വെള്ളം ഒഴിക്കണ്ട ആവിശ്യം ഇല്ല )..നന്നായി ഡ്രൈ ആയി വരുന്ന സമയത്തു കുറച്ചു കൂരുമുളകുപൊടി ഇട്ടു വാങ്ങി വക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പെപ്പെർ ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി josy dona ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കായൽ കൊഞ്ച് വാഴ ഇലയിൽ പൊള്ളിച്ചത്.scambi, prawns പൊള്ളിച്ചത്

    കായൽ കൊഞ്ച് വാഴ ഇലയിൽ പൊള്ളിച്ചത്.scambi, prawns പൊള്ളിച്ചത്

    കായൽ കൊഞ്ച് വാഴയിലയിൽ പൊള്ളിച്ചത്

    1.വൃത്തിയാക്കിയ കൊഞ്ച് 3 എണ്ണം

    2.ഫ്രൈ ചെയ്യാൻ ആവശ്യമായ കൂട്ടു മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പു, കറി വേപ്പില
    വൃത്തിയാക്കിയ കൊഞ്ചിൽ രണ്ടാമത്തെ ചേരുവ പുരട്ടി 15 മിനിറ്റ് വച്ച ശേഷം, വെളിച്ചെണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

    3സവാള അരിഞ്ഞത് 1/2 കപ്പ്‌

    തക്കാളി അരിഞ്ഞത് 1/2 കപ്പ്‌

    പച്ചമുളക് 5

    4. മുളക് പൊടി 2 tsp

    മഞ്ഞൾപ്പൊടി 1 tsp

    ഉലുവ പൊടി 1/2 tsp

    മല്ലിപ്പൊടി 1 1/2 tsp

    വറുത്തു കോരിയ എണ്ണയിൽ മൂന്നാമത്തെ ചേരുവ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം,നാലാമത്തെ ചേരുവ ചേർത്ത് മൂപ്പിച്ചു തീ അണയ്ക്കാം.ശേഷം വാട്ടിയ വാഴയിലയിൽ മസാല മിശ്രിതവും കൊഞ്ചും വെച്ച് പൊതിഞ്ഞു എണ്ണയിൽ മൂപ്പിച്ചു എടുക്കം.വളരെ സ്വാധിഷ്ടമായ കൊഞ്ച് പൊള്ളിച്ചത് തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കായൽ കൊഞ്ച് വാഴ ഇലയിൽ പൊള്ളിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റെസ്റ്റോറൻ്റ് െസ്റ്റെൽ ഡ്രാഗൺ ചിക്കൻ വീട്ടിലുണ്ടാക്കിയാലോ

    എല്ലില്ലാത്ത ചിക്കൻ -300g

    മൈദ – 3 tbsp

    കോൺഫ്ളോർ – 2 tbsp

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp

    സോയ സോസ് – 1 tbsp+2 tbsp

    മുട്ട – 1

    ഉപ്പ്

    കാശ്മീരി മുളകുപൊടി – 1 tbsp+ 1/2 tsp

    കുരുമുളകുപൊടി – 1/2 tbsp

    ഇഞ്ചി, വെളുത്തുള്ളി ( ചെറുതായി അരിഞ്ഞത്) – 1 tbsp

    സവാള ( ചെറുതായി അരിഞ്ഞത്) – 1

    ഉണക്കമുളക് – 4

    കശുവണ്ടി – 15

    ടൊമാറ്റോ സോസ് – 3 tbsp

    ഹോട്ട് ചില്ലിസോസ് – 1 tbsp

    പഞ്ചസാര – 1/2 tsp

    കാപ്സിക്കം – 1/4 cup

    കഴുകി വൃത്തിയാക്കിയ ചിക്കൻ നീളത്തിൽ Cut ചെയ്ത് അതിലേക്ക് മൈദ, കോൺഫ്ലോർ ,ഉപ്പ്, ഇഞ്ചി വെളുത്തുള്ളി Paste, കുരുമുളകുപൊടി, 1 tbsp കാശ്മീരി മുളകുപൊടി, 1 tbsp സോയാ സോസ്, മുട്ട എന്നിവ ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്തു വെയ്ക്കുക. അതിനു ശേഷം ചിക്കൻ ഓയിലിൽ വറുത്തെടുക്കാം. ഒരു ബൗളിൽ 3tbsp ടൊമാറ്റോ സോസ് ,1tbsp ഹോട്ട് ചില്ലി സോസ് ,2tbsp സോയാ സോസ് ,1/2 tsp പഞ്ചസാര, 1/2 tsp കാശ്മീരി മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവെയ്ക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കിയ ശേഷം കുറച്ച് കശുവണ്ടി വറുെത്തടുക്കാം. ശേഷം 1tbsp ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി വെളുത്തുള്ളി ചേർത്തു കൊടുക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ഒരു സവാള കൂടി ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് 4 വറ്റൽ മുളക് ചേർത്ത് കൊടുക്കാം, കൂടാതെ 2 tsp ചതച്ച മുളക് കൂടി ചേർത്ത് സവാള വാടി വരുമ്പോൾ മാറ്റി വെച്ച സോസ് കൂടി ചേർത്ത് കൊടുത്ത്, കുറച്ചു ചൂടുവെള്ളം കുടി ചേർത്ത് നന്നായി യോജിപ്പിച്ച് 2 മിനിട്ട് കഴിഞ്ഞ് stove ഓഫാക്കാം. Spring onion വെച്ച് അലങ്കരിക്കാം. സ്വാദിഷ്ടമായ ഡ്രാഗൺ ചിക്കൻ ചൂടോടെ വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഡ്രാഗൺ ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ടേസ്റ്റിയും ഈസി ആയ ഒരു വെജിറ്റബിൾ ബിരിയാണി തയ്യാറാക്കുന്നത് നോക്കിയാലോ.

    ടേസ്റ്റിയും ഈസി ആയ ഒരു വെജിറ്റബിൾ ബിരിയാണി തയ്യാറാക്കുന്നത് നോക്കിയാലോ.

    ടേസ്റ്റിയും ഈസി ആയ ഒരു വെജിറ്റബിൾ ബിരിയാണി തയ്യാറാക്കുന്നത് നോക്കിയാലോ. ആദ്യമായി വെജിറ്റബിൾ കട്ട് ചെയ്തു വെക്കാം. 2 സവോള ചെറുതായി അരിഞ്ഞത് , 1/2 ക്യാരറ്റ് നുറുക്കി അരിഞ്ഞത് , 1/2 കപ്പ് ബീൻസ് കട്ട് ചെയ്ത് , 1/2 തക്കാളി , 1/4 ഉരുളകിഴങ്ങ് കട്ട് ചെയ്ത , 4 വെളുത്തുള്ളി , ചെറിയ ഇഞ്ചി കട്ട് ചെയ്ത് എടുത്തത്. 5 പച്ച മുളക് . 1/2 കപ്പ് ഗ്രീൻ ബീൻസ് വെള്ളത്തിൽ കുതിർത്ത് വെച്ചത് .

    1/4 കപ്പ് ഉള്ളി ഫ്രൈ ചെയ്തടുക്കുക. കൂടെ മുന്തിരിയും , അണ്ടിപരിപ്പും ഫ്രൈ ചെയ്തു എടുക്കാം. അതേ എണ്ണയിൽ തന്നെ ഗ്രാമ്പൂ , ഏലക്കാ , പെരും ജീരകം , ജീരകം , എന്നിവ ചേർത്ത് അതിലേക്ക് ഉള്ളി , ക്യാരാററ് , ഉരുളകിഴങ്ങ് , ബീൻസ് എന്നിവ ചേർത്ത് ഇളക്കി എടുക്കുക. തീ കുറച്ച് വെച്ച് വേണം ഇളക്കി കൊടുക്കാം. ഗ്രീൻ പീസ് കൂടി ചേർത്ത് ഇളക്കി കൊടുക്കാം. തക്കാളി കൂടി ചേർക്കണം. അതിലേക്ക് ആവിശ്യതിനുള്ള ഉപ്പും ചേർക്കുക. 2 മിൻ അടച്ചു വെച്ച് വേവിക്കുക.ചെറു തീയിൽ വേണം വേവിക്കാൻ. ഒരു കുക്കറിൽ മസാല ഇട്ടു കൊടുക്കാം. 2 കപ്പ് ജീരകശാല അരി ആണ് എടുത്തത്. അത് കഴുകി ഒരു അരിപ്പയിൽ വെള്ളം കളഞ്ഞ് എടുത്ത അരി ആണ് അത് കുക്കറിൽ ഇട്ടു കൊടുക്കാം. അരി ഒന്ന് മുങ്ങി നിൽക്കുന്ന അത്രേം വെള്ളം ഒഴിച്ച് കുക്കർ അടച്ചു വെക്കാം. 2 വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യാം. വിസിൽ വന്നതിനു ശേഷം കുക്കർ തുറന്നു നോക്കാം. വെജിറ്റബിൾ ബിരിയാണി തയ്യാറായിട്ടുണ്ട്. അതിലേക്ക് ഫ്രൈ ചെയ്ത ഉള്ളി , മുന്തിരി , മല്ലി ഇലയും ഇട്ടു കൊടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എഗ്ഗ് ബിരിയാണി വ്യത്യസ്തമായ രുചിയിൽ ഈ ചേരുവകൾ ചേർത്ത് ഉണ്ടാക്കി നോക്കൂ

    എഗ്ഗ് ബിരിയാണി വ്യത്യസ്തമായ രുചിയിൽ ഈ ചേരുവകൾ ചേർത്ത് ഉണ്ടാക്കി നോക്കൂ

    എഗ്ഗ് ബിരിയാണി വ്യത്യസ്തമായ രുചിയിൽ ഈ ചേരുവകൾ ചേർത്ത് ഉണ്ടാക്കി നോക്കൂ.. ഒരിക്കൽ ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നേ എന്നും എഗ്ഗ് ബിരിയാണി ഇങ്ങനെയേ ഉണ്ടാക്കൂ.. ഈ ഈസി മുട്ടബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ വിശദമായി കാണൂ…

    ആദ്യം സബോള ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം.. ഒരു പാൻ ചൂടാക്കി അതിലേക്ക് പകുതി ഓയിലും പകുതി നെയ്യും ഒഴിച്ച് ചൂടായാൽ 4 വലിയ സബോള നൈസ് ആയി അരിഞ്ഞത് ചേർത്ത് ഒന്ന് ഫ്രൈ ചെയ്തു എടുക്കാം.. അതിന് ശേഷം ആവിശ്യത്തിന് അനുസരിച്ചു അണ്ടി പരിപ്പും മുന്തിരിയും ഫ്രൈ ചെയ്യാം..
    ഇനി മീഡിയം സൈസ് ഉള്ള ഒരു ഉരുളൻകിഴങ്ങും ഒരു ക്യാപസിക്കവും കൂടെ വലിയ ക്യൂബ് ആയി കട്ട്‌ ചെയ്ത് ഫ്രൈ ചെയ്തെടുക്കാം..

    അടുത്തത് ആയി ബിരിയാണിയിലേക്കുള്ള മസാല ഉണ്ടാക്കാം.. അതിനായി ഇരുപത് വെളുത്തുള്ളി, രണ്ടു കഷ്ണം ഇഞ്ചി, പിന്നേ എരിവിന് അനുസരിച്ചു പച്ചമുളക്, ഒരു കപ്പ്‌ മല്ലിയിലയും അര കപ്പ് പുതിനയിലയും കൂടെ ചേർത്ത് തരു തരുപ്പായി അരച്ചെടുക്കാം..

    ഇനി ഒരു പാൻ ചൂടാക്കി സബോള ഫ്രൈ ചെയ്ത നെയ്യിന്റെയും ഓയിലിന്റെയും മിക്സ്‌ കുറച്ചു ഒഴിച്ച് കൊടുക്കാം. ഇത് നന്നായി ചൂടായി വന്നാൽ അരച്ച് വെച്ചത് ചേർക്കാം..പച്ച മണം നന്നായി മാറുന്നത് വരെ നല്ല പോലെ ഒന്ന് വഴറ്റാം..അതിനു ശേഷം പൊടികൾ ചേർക്കാം..

    ഒരു ടേബിൾ സ്പൂൺ ഗരം മസാല പൊടി,കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടി, കാൽ ടേബിൾ സ്പൂൺ പെരും ജീരകം പൊടിച്ചത്,ഇത്രയും പൊടികൾ ചേർത്ത് മൂപ്പിച്ചു കുത്ത് മണം മാറി വന്നാൽ 4 ചെറിയ തക്കാളി അരച്ച് ചേർക്കാം.. ആവിശ്യത്തിന് ഉള്ള ഉപ്പ് കൂടെ ചേർത്ത് തക്കാളിയുടെയും പച്ച മണം മാറി വരുമ്പോൾ, മൂന്ന് ടേബിൾ സ്പൂൺ തൈര് ചേർക്കാം..നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ചതിന് ശേഷം 4 കോഴിമുട്ട കഷ്ണങ്ങൾ ആക്കിയതും ഫ്രൈ ചെയ്ത സബോള, ഉരുളൻകിഴങ്ങ്, ക്യാപ്‌സിക്കം ഇതിൽന്ന് പകുതി ചേർക്കാം.. ഇനി തീ ഓഫാക്കിയതിന് ശേഷം ഒരു തുള്ളി പൈൻആപ്പിൾ എസ്സെൻസ് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം റൈസ് റെഡി ആവുന്നത് വരെ സൈഡ് ലേക്ക് മാറ്റി വെക്കാം..

    ഇനി അരി വേവിക്കാൻ ആയി കുറച്ചു വെള്ളം തിളപ്പിക്കാം. ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും ഗരംമസാലയും (അര ടേബിൾ സ്പൂൺ നല്ല ജീരകം, അഞ്ചു ഏലക്കയും അത്രന്നെ ഗ്രാമ്പൂവും രണ്ടു ചെറിയ കഷ്ണം കറുവപട്ടയും)അഞ്ചാറു പച്ചമുളക് നടു കീറിയതും ചേർത്ത് കൊടുക്കാം.. ..വെള്ളം ചെറുതായി തിളച്ചു വരുമ്പോൾ 4 കപ്പ് ജീരകശാല അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തത് ചേർക്കാം.. അരി 90 ശതമാനത്തോളം വെന്തു വന്നാൽ ഊറ്റി എടുക്കാം..

    ഇനി ധം ഇടാം..ചുവട് കട്ടിയുള്ള ഒരു വലിയ പാത്രം ചൂടാക്കാം. ഇതിലേക്ക് ഉണ്ടാക്കി വെച്ച മസാല ചേർക്കാം. ഇതിലേക്ക് മുട്ട പുഴുങ്ങിയത് ചേർക്കാം.. അതിന് മുകളിൽ ആയി അര കപ്പ് തേങ്ങാപാൽ ഒഴിച്ച് കൊടുക്കാം..അതിന് മുകളിൽ വേവിച്ചു വെച്ച റൈസ് പകുതിയോളം ഇട്ട് കൊടുക്കാം..ഒന്ന് പരത്തി കൊടുത്തതിനു ശേഷം അണ്ടിപരിപ്പും മുന്തിരിയും സബോള വറുത്തതും ബാക്കി വെച്ച ഫ്രൈ ചെയ്ത ഉരുളങ്കിഴങ്ങും ക്യാപ്‌സിക്കവും കൂടെ ചേർക്കാം..ഇതിന് മുകളിൽ അര കപ്പ്‌ തേങ്ങാപാലിൽ ഒരു തുള്ളി പൈൻആപ്പിൾ എസ്സെൻസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ചേർക്കാം… ബാക്കിയുള്ള അണ്ടിപരിപ്പും മുന്തിരിയും സബോള വറുത്തതും കൂടെ ചേർത്ത് ലോ ഫ്ളെയിമിൽ 20 മിനിറ്റ് ധം ചെയ്യാം.. 20 മിനിറ്റ് കഴിഞ്ഞാൽ തീ ഓഫാക്കി 5 മിനിറ്റ് കൂടെ കഴിഞ്ഞതിന് ശേഷം മൂടി തുറന്നു വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല സോഫ്റ്റ് ആയിട്ടുള്ള പുട്ട് റെഡി ഒരു തവണ ഇത് പോലെ ഒന്നുണ്ടാക്കി നോക്കൂ

    നല്ല സോഫ്റ്റ് ആയിട്ടുള്ള പുട്ട് റെഡി ഒരു തവണ ഇത് പോലെ ഒന്നുണ്ടാക്കി നോക്കൂ

    മട്ട അരി-1കപ്പ്

    തേങ്ങാ ചിരകിയത്-ആവശ്യത്തിനു ഉപ്പ്

    ഉണ്ടാക്കുന്ന വിധം

    മട്ട അരി നന്നായികഴുകിയതിനു ശേഷം 7-8 മണിക്കൂർ നേരം നന്നായി കുതിർക്കുക. അതിന്ശേഷം വെള്ളം
    കളഞ്ഞു മിക്സിയുടെ ചെറിയ ജാറിലിട്ട്പൊടിച്ചെടുക്കുക.ആവശ്യത്തിന്ഉപ്പുചേർത്ത് നന്നായി മിക്സ്ചെയ്ത്
    പുട്ടുകുറ്റിയിൽ ആവശ്യത്തിന് തേങ്ങാ ചിരകിയതും ഇടക്കിട്ടു ആവിയിൽ വേവിച്ചെടുക്കുക.
    നല്ല സോഫ്റ്റ്ആയിട്ടുള്ള പുട്ട് റെഡി ഒരു തവണ ഇത് പോലെ ഒന്നുണ്ടാക്കി നോക്കൂ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല ഒരു ചായ ഉണ്ടാക്കിയാലോ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സുലൈമാനി

    നല്ല ഒരു ചായ ഉണ്ടാക്കിയാലോ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സുലൈമാനി

    നല്ല ഒരു ചായ ഉണ്ടാക്കിയാലോ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സുലൈമാനി എന്നും കുടിക്കുന്ന ചായയിൽ ഒരു ചെറിയ മാറ്റം അത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ.

    തേയില

    പഞ്ചസാര

    പട്ട

    പുതിനയില

    ചെറുനാരങ്ങ നീര്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സുലൈമാനി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.