Blog

  • നാരങ്ങ അച്ചാർ ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. കിടിലൻ ടേസ്റ്റ് ആണ്

    നാരങ്ങ അച്ചാർ ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. കിടിലൻ ടേസ്റ്റ് ആണ്

    ചേരുവകൾ

    നാരങ്ങ -10

    മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ

    നല്ലെണ്ണ – 1 ടേബിൾസ്പൂൺ

    ഉലുവ – അര ടീസ്പൂൺ

    കായം – അര ടീസ്പൂൺ

    വെളുത്തുള്ളി – 10 അല്ലി ചതച്ചത്

    കടുക് – 1+ അര teaspoon

    ഇഞ്ചി – ഒരു കഷ്ണം ചതച്ചത്

    വിനാഗിരി – 2 ടേബിൾസ്പൂൺ

    കാശ്മീരി മുളക്പൊടി – 2 ടേബിൾസ്പൂൺ

    ചുവന്നുമുളക് – 1

    കറിവേപ്പില

    ഉപ്പ്

    തയ്യാറാക്കുന്ന വിധം

    നാരങ്ങ മഞ്ഞൾ പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി പുഴുങ്ങി അടുക്കുക, തണുത്തതിന് ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് അതിന്റെ വെള്ളം തുടച്ചു മാറ്റുക. ഇനി ഇവ ചെറിയ കഷ്ണങ്ങളായി മുറിച്ചു കുറച്ചു ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് വയ്ക്കുക. ഒരു പാനിൽ അര ടീസ്പൂൺ കടുക്, ഉലുവ എന്നിവ ഒന്ന് മൂപ്പിച്ചു അടുക്കുക. തണുത്തതിന് ശേഷം നന്നായി പൊടിച്ചു വയ്ക്കുക. അച്ചാർ തയാറാകാനായി ഒരു പാനിൽ നല്ലെണ്ണ ചൂടാക്കുക. ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ഇനി ഗ്യാസ് ഓഫ്‌ ചെയ്ത ശേഷം മുളക്പൊടി കായം എന്നിവ ചേർത്ത് മൂപ്പിക്കുക.പൊടികൾ കരിയാത്തെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം വിനാഗിരി ചേർക്കുക ഇനി ഗ്യാസ് ഓൺ ചെയ്യാം നാരങ്ങ അരിഞ്ഞത് ചേർക്കുക.പൊടിച്ചു വച്ചിരിക്കുന്ന ഉലുവ കടുക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ഗ്യാസ് ഓഫ്‌ ചെയ്യാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാരങ്ങ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ ടേസ്റ്റി ആയ ഒരു പുത്തൻ ബ്രേക്ക്ഫാസ്റ്റ് കൂടെ ഒരു കിടിലം ചട്ണി കൂടിയും

    വളരെ ടേസ്റ്റി ആയ ഒരു പുത്തൻ ബ്രേക്ക്ഫാസ്റ്റ് കൂടെ ഒരു കിടിലം ചട്ണി കൂടിയും

    രാവിലത്തെ ചായക്ക് ഒരു പുത്തൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കൂടെ ഒരു കിടിലം ചട്ണി കൂടിയും.തയ്യാറാക്കുന്ന വിധം എങ്ങനെ നോക്കാം. 1 കപ്പ് പത്തിരി പൊടി മിക്സി ജാറിൽ ഇട്ട് കൊടുക്കാം. 1/4 കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ച് എടുക്കണം. ഇത് വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് 1/2 ഉള്ളി ചെറുതായി അരിഞ്ഞതും , 1/4 കഷ്ണം ക്യാരറ്റ് , 2 പച്ച മുളക്, ഒരു 1/4 കഷ്ണം തക്കാളി , ഉപ്പ്, 1 നുള്ള് മഞ്ഞൾ പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് 10 min അടച്ചു വെക്കാം. ഇൗ ഒരു സമയത്ത് ഇത് വേണ്ട ചട്ണി ഉണ്ടാക്കാം. 1 പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് 1 മീഡിയം ഉള്ളി , 1 പച്ച മുളക് ,2 വെളുത്തുള്ളി, 1/2 തക്കാളി എന്നിവ വഴറ്റുക. 1/4 കപ്പ് തേങ്ങ കൂടി ചേർത്ത് വഴറ്റുക. 1 tbsp മുളക് പൊടി , 1/4 tsp മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ചേർത്ത് ഇളക്കി എടുക്കുക. തണുപ്പ് മാറിയതിനു ശേഷം മിക്സി ജാറിലേക്ക് ഇട്ടു 2 tbsp വെള്ളം കൂടി ഒഴിച്ച് അരച്ച് എടുക്കണം. വറുത്ത് ഇടാൻ വേണ്ടി പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് , ചുവന്ന മുളക്, കറവേപ്പിലയും ഇട്ടു മൂത്ത് വരുമ്പോൾ അരച്ച് വെച്ച് അരപ്പ് ഒഴിച്ച് ഇളക്കി എടുക്കാം. മാവ് 10 min ശേഷം തുറന്നു ഇളക്കി അത് ഒരു പാൻ ചൂടായി വന്നതിനു ശേഷം കുറച്ച് എണ്ണ ഒഴിച്ച് 1 തവി മാവ് ഒഴിച്ച് ചുട്ടു എടുക്കാം.

    തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പപ്പട മുറുക്ക്| തട്ടെ | തട്ട് മുറുക്ക് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    പപ്പട മുറുക്ക്| തട്ടെ | തട്ട് മുറുക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

    പപ്പട മുറുക്ക്/തട്ട് മുറുക്ക് /തട്ട് മുറുക്ക്

    ആവശ്യമുള്ള സാധനങ്ങൾ

    1, പൊന്നിയരി

    2,പൊട്ടൂകടല

    3,ജീരകം

    4, കറിവേപ്പില

    5, വെളുത്തുള്ളി

    6, ഉപ്പ്

    7,എണ്ണ

    പാകം ചെയ്യുന്ന വിധം

    1,അരി കുതിർത്തതിനു ശേഷം വെള്ളം വാർന്ന് പോവാന് വെയ്ക്കുക.ഇതിനെ അധികം ചേർകാത്തെ അരച്ചെടുക്കണം

    2, ഇതിലേക്ക് പൊട്ടുകടല പൊടിച്ച് ചാലിച്ചു ചേർക്കണം

    3, ആവശ്യത്തിന് ഉപ്പ്, വെളുത്തുള്ളി ചതച്ചത്, ജീരകം, കറിവേപ്പില എന്നിവ നന്നായി കുഴയ്ക്കുക.

    4,എണ്ണ ചൂടാക്കിയതും ചേർത്ത് നന്നായി കുഴച്ചെടുക്കുക

    5, വാഴയില വാട്ടിയത്തിലും കൈയിലും എണ്ണ പുരട്ടി യതിനു ശേഷം ചെറിയ ഒരു ഉരുളയെടുത്ത് കനം കുറച്ച് പരത്തി ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക.പപ്പട മുറുക് റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പപ്പട മുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി shafeena’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉഴുന്ന് കഞ്ഞി ആരോഗ്യത്തിന് വളരെ ഉത്തമം…  ഒന്ന് തയാറാക്കി നോക്കു

    ഉഴുന്ന് കഞ്ഞി ആരോഗ്യത്തിന് വളരെ ഉത്തമം… ഒന്ന് തയാറാക്കി നോക്കു

    ഉഴുന്ന് കഞ്ഞി ആരോഗ്യത്തിന് വളരെ ഉത്തമം… ഒന്ന് തയാറാക്കി നോക്കു

    ചേരുവകൾ

    ഉഴുന്ന് – അര കപ്പ്‌

    തേങ്ങ – അര കപ്പ്‌

    നെയ്യ് – അര ടീസ്പൂൺ

    കരിപ്പെട്ടി – അര കപ്പ്‌

    ചുക്ക് പൊടിച്ചത് – അര ടീസ്പൂൺ

    എലയ്ക പൊടിച്ചത് – അര ടീസ്പൂൺ

    ജീരകം – അര ടീസ്പൂൺ

    ഉപ്പ് – ഒരു നുള്ള്

    വെള്ളം – 2 കപ്പ്‌

    തയാറാകുന്ന വിധം

    ഉഴുന്ന് ഒന്ന് നന്നായി പാനിൽ ഇട്ടു വറുത്തു അടുക്കുക. ശേഷം ഉഴുന്ന് 3 മണിക്കൂർ നന്നായി കുതിർക്കുക എന്നിട്ട് മിക്സി ഉപയോഗിച്ച് നന്നായി അരച്ച് അടുക്കുക.
    ഒരു പാനിൽ അര ടീസ്പൂൺ നെയ്യ് ചൂടാക്കി തേങ്ങ ചിരകിയത് 2 മിനിറ്റ് വറുത്ത ശേഷം മാറ്റി വയ്ക്കുക.
    ഒരു പാത്രത്തിൽ 2 cup വെള്ളം അടുക്കുക അതിൽ അരച്ച് വച്ചിരിക്കുന്ന ഉഴുന്ന് ചേർത്ത് നന്നായി യോജിപ്പിച്ചു ചെറിയ തീയിൽ നന്നായി ഇളക്കി വേവിക്കുക.
    നന്നായി കുറുകി വരുമ്പോൾ കരിപ്പെട്ടി നന്നായി ഒന്ന് അലിയിച്ചത് ചേർക്കുക. ഉപ്പ് ചേർക്കുക.
    നന്നായി വെന്ത് കഴിയുമ്പോൾ ചുക്ക്, ജീരകം, എലയ്ക എന്നിവ ചേർക്കാം. അവസാനമായി വറുത്തു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉഴുന്ന് കഞ്ഞി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെള്ള കടല കൊണ്ട് ഒരു അറബിക് ഫലഫെൽ ഉണ്ടാക്കിയാലോ

    വെള്ള കടല കൊണ്ട് ഒരു അറബിക് ഫലഫെൽ ഉണ്ടാക്കിയാലോ

    വെള്ള കടല കൊണ്ട് ഒരു അറബിക് ഫലഫെൽ ഉണ്ടാക്കിയാലോ. തയ്യാറാക്കുന്ന വിധം നോക്കാം. 3/4 കപ്പ് വെള്ള കടല തലേദിവസം വെള്ളത്തിൽ കുതിർത്ത് വെക്കണം. അടുത്ത ദിവസം വെള്ളം കളഞ്ഞു ഒരു മിക്സി ജാറിൽ ഇട്ടു കൊടുക്കണം. ഒട്ടും വെള്ളം വേണ്ട. മല്ലി ഇല ഒരു കൈ പിടി നിറയെ , 3 വെളുത്തുള്ളി , 3/4 പീസ് സവോള കട്ട് ചെയ്ത് എടുത്തത്. 1 tsp മുളക് പൊടി , 1/2 tsp മല്ലി പൊടി , ഉപ്പ്, 1.5 tsp മൈദ , 1/2 tsp കുരുമുളക് പൊടി ഇത്രെയും ചേർത്ത് അരച്ച് എടുക്കണം. തരി തരി ആയിട്ട് വേണം അരക്കൻ. ഒട്ടും വെള്ളം ചേർകകരുത്. ഇനി വേറെ ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. കൈ കൊണ്ട് കുഞ്ഞു ബോൾ ആക്കി എടുക്കണം.എല്ലാം ബോൾ ആകി എടുക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുഞ്ഞു ബോൾ ഇട്ടു കൊടുക്കാം . തീ മീഡിയം ആയിരിക്കണം. എന്നാല് മാത്രമേ ഉള്ള് നന്നായി വെന്തു കിട്ടു. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റ് ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അറബിക് ഫലഫെൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല നാടൻ ബീഫ്  ബിരിയാണി റെസിപ്പി ഉണ്ടാക്കി നോക്കൂ.

    നല്ല നാടൻ ബീഫ് ബിരിയാണി റെസിപ്പി ഉണ്ടാക്കി നോക്കൂ.

    നല്ല നാടൻ ബീഫ് ബീഫ് ബിരിയാണി റെസിപ്പി

    ഒരുകിലോ ബീഫിന് 4 കപ്പ് ജീരകശാല rice ആണ് എടുത്തിട്ടുള്ളത്
    കുക്കരിലേക്കു കഴുകി വൃത്തിയാക്കിയ ബീഫും 1/4 tsp മഞ്ഞൾപൊടിയും 2 tsp ബിരിയാണി മസാലയും 1 tsp കുരുമുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 tbsp നും അറിഞ്ഞ മല്ലിയിലയും പുതിന ഇലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കാം.4 കപ്പ് ജീരകശാല rice നന്നായി കഴുകി strain ചെയ്തെടുക്കാം.സവാളയും അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുത്തു മാറ്റി വയ്ക്കുക
    അതെ പാനിൽ കുറച്ചു നെയ്യും കൂടിച്ചേർത്തു അതിലേക്കു ഒരുകഷ്ണം പട്ട ഗ്രാമ്പു എന്നിവ ചേർത്ത് ചൂടായി വരുമ്പോൾ rice ചേർത്ത് നന്നായി ഒരു മിനിട്ട് ഇളക്കി എടുക്കുക.4 കപ്പ് അരിയ്ക്കു 61/2 കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കാം.

    ഇനി നമുക്ക് ഒരു പാനിൽ എണ്ണയോഴിച്ചു ചൂടാവുമ്പോൾ 2 സവാളയും 10 ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കാം അതിലേക്കു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ക്രഷ് ചെയ്തു ചേർത്ത് നന്നായി വാഴറ്റാം അതിലേക്കു രണ്ടു തക്കാളിയും കുറച്ചു ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കാം അതിലേക്കി 1 tsp. ബിരിയാണി മസാലയും ഒരു സ്പൂൺ നാരങ്ങ നീരും 1 tsp തൈരും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക അതിലേക്കു. മല്ലിയിലയും പുതിനയിലയും വേവിച്ച ബീഫും കൂടി ചേർത്തിളക്കി 5 മിനുട്ടു ചെറുതീയിൽ വേവിച്ചാൽ ബീഫ് മസാല റെഡി ഇനി ബീഫ്‌മസാലയും വേവിച്ച റൈസും ചേർത്ത് 10. മിനുട്ടു ഡും ചെയ്തെടുത്താൽ നല്ല നാടൻ ബീഫ് ബിരിയാണി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കൊതിയൂറും ചെമ്മീൻ റോസ്‌റ്റ്  നിങ്ങളും  ഉണ്ടാക്കി നോക്കൂ

    കൊതിയൂറും ചെമ്മീൻ റോസ്‌റ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ

    കൊതിയൂറും ചെമ്മീൻ റോസ്‌റ്റ്

    ചേരുവകൾ

    • ചെമ്മീൻ 1 കിലോ

    • സവാള 2 എണ്ണം (വലുത് )

    • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടേബിൾസ്പൂൺ

    • പച്ചമുളക് 4 എണ്ണം

    • തക്കാളി 2 എണ്ണം (മീഡിയം സൈസ് )

    • നാരങ്ങാ നീര് 1 ടീസ്പൂൺ

    • മഞ്ഞൾ പൊടി 2 ടീസ്പൂൺ

    • മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ

    • കാശ്മീരി മുളകുപൊടി 2 ടീസ്പൂൺ

    • മുളകുപൊടി 2 ടേബിൾസ്പൂൺ

    • ഗരം മസാല 1 ടീസ്പൂൺ

    • കറി വേപ്പില ആവശ്യത്തിന്

    • ഉപ്പ് ആവശ്യത്തിന്

    • വെളിച്ചെണ്ണ ആവശ്യത്തിന്

    • ചൂട് വെള്ളം അര കപ്പ്

    തയ്യാറാക്കുന്ന വിധം

    ചെമ്മീൻ കഴുകി വൃത്തിയാക്കിയ ശേഷം ഒരു ടീസ്പൂൺ മഞ്ഞൾ പൊടി,ഒരു ടേബിൾസ്പൂൺ മുളകുപൊടി,ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഒരു ടീസ്പൂൺ നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ മാറ്റിവെക്കുക .അര മണിക്കൂറിനു ശേഷം ഒരു പാൻ സ്റ്റോവിൽ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ ചേർത്ത് വറുത്തെടുക്കുക .ഇനി ഒരു പാൻ വെച്ച് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പും സവാളയിൽ ചേർത്ത് കൊടുത്താൽ വേഗം വഴന്നു കിട്ടും .സവാളയിലേക്കു പച്ചമുളകും കറി വേപ്പിലയും കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക .നന്നായി വഴന്നു വന്നാൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മല്ലിപൊടി കൂടി ചേർത്ത് മിക്സ് ചെയ്യുക .

    ഈ മിക്സിലേക്കു കാശ്മീരി മുളക് പൊടി രണ്ടു ടീസ്പൂൺ ,ഒരു ടേബിൾസ്പൂൺ മുളകുപൊടി എന്നിവകൂടി ചേർത്ത് നന്നായി വഴറ്റുക .പൊടികളുടെ പച്ച മണം മാറിയാൽ തക്കാളി കൂടി ചേർത്ത് ഒന്ന് മൂടി വെച്ച് വഴറ്റുക .(ആവശ്യത്തിന് ഉപ്പും ചേർക്കാം )തക്കാളി നന്നായി വഴന്നു വന്നാൽ നേരത്തെ വറുത്തു വെച്ച ചെമ്മീൻ ചേർത്ത് മിക്സ് ചെയ്തു അര കപ്പ് ചൂട് വെള്ളവും ചേർത്ത് ഒന്ന് കൂടി മൂടി വെക്കുക .(മീഡിയം ഫ്‌ളൈയിം ആക്കാൻ മറക്കരുത് )ഇനി മൂടി തുറന്നു ഗരം മസാല കൂടി ചേർത്ത് ഒന്ന് ഡ്രൈ ആക്കി എടുക്കണം കുറച്ചു കറി വേപ്പില കൂടി ചേർത്ത് കൊടുക്കാം .നന്നായി ഡ്രൈ ആയാൽ സ്റ്റോവ് ഓഫ് ചെയ്യാം .അങ്ങിനെ നമ്മുടെ ടേസ്റ്റി ചെമ്മീൻ റോസ്‌റ്റ് തയ്യാർ …

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ റോസ്‌റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.