Blog

  • സ്പെഷ്യൽ ഞണ്ട് റോസ്റ്റ്‌ റെസിപ്പി – തുടക്കക്കാർക്കുപോലും വളരെ എളുപ്പത്തിൽ ചെയ്യാം.

    സ്പെഷ്യൽ ഞണ്ട് റോസ്റ്റ്‌ റെസിപ്പി – തുടക്കക്കാർക്കുപോലും വളരെ എളുപ്പത്തിൽ ചെയ്യാം.

    സ്പെഷ്യൽ ഞണ്ട് റോസ്റ്റ്‌ റെസിപ്പി – തുടക്കക്കാർക്കുപോലും വളരെ എളുപ്പത്തിൽ ചെയ്യാം.

    ചേരുവകൾ

    ഞണ്ട് – 450 ഗ്രാം

    ചുവന്നുള്ളി / സവോള – 350 ഗ്രാം

    വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ

    കടുക് – 1 /2 ടീസ്പൂൺ

    കുരുമുളക് – 1/2 ടീസ്പൂൺ

    ഇഞ്ചി – വലിയ കഷ്ണം (1 “)

    തക്കാളി – 2 എണ്ണം

    വെളുത്തുള്ളി – 8 – 10 എണ്ണം

    മല്ലിപ്പൊടി – 3 – 4 ടീസ്പൂൺ

    മുളക് പൊടി -2 – 3 ടീസ്പൂൺ

    മഞ്ഞൾപൊടി – 1/2 ടീസ്പൂൺ(നാരങ്ങയുടെ പകുതി)

    നാരങ്ങാനീര് – 2 ടീസ്സ്പൂൺ

    ഗരം മസാല – 2 ടീസ്പൂൺ

    പെരും ജീരകം – 1/2ടേബിൾസ്പൂൺ

    കറിവേപ്പില – ആവശ്യത്തിന്

    ഉപ്പു – 1/2 ടീസ്സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ഞണ്ടുകളെല്ലാം നല്ല വൃത്തിയായി കഴുകി മുറിച്ചു വയ്ക്കുക
    ഒരുപാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.ശേഷം കുരുമുളക് ,വെളുത്തുള്ളി ഇഞ്ചി ചതച്ചത് ,മുളക് ഇവ ചേർത്ത് പച്ച മണം മാറുമ്പോഴേക്കും കറിവേപ്പില ,ചെറിയ ഉള്ളി , ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വരുമ്പോഴേക്കും തക്കാളി ചേർത്ത് വേവിച്ചെടുക്കുക.ശേഷം സ്‌പൈസി പൗഡേഴ്സ് ചേർത്ത് നന്നായിളക്കി വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ഇട്ടു മിക്സ് ചെയ്യുക .ചെറു തീയിൽ വെച്ചു എട്ടുമുതൽ പത്തു മിനിട്ടു വരെ വേവിക്കുക .
    അവസാനം റോസ്റ്റിലേക്കു ചതച്ചു വച്ചിരിക്കുന്ന പെരുംജീരകപ്പൊടി ചേർത്തിളക്കി വീണ്ടും അഞ്ചുമിനിറ്റോളം റോസ്റ്റ്‌ നല്ല ഡ്രൈ ആക്കി എടുക്കുക .സ്വാദിഷ്ടമായ ഞണ്ട് റോസ്റ്റ്‌ തയ്യാറായിക്കഴിഞ്ഞു .

    നല്ല ടേസ്റ്റി ആയ ഞണ്ട് റോസ്റ്റ്‌ നമുക്ക് എളുപ്പത്തിൽ ചെയ്യാം. ഈ വിഭവം കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും ഇഷ്ടമാകും.ടേസ്റ്റിയും ഹെൽത്തിയുമായുള്ള ഞണ്ട് റോസ്റ്റ്‌ തനി നാടൻ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് . വീഡിയോ നോക്കി അതുപോലെ നിങ്ങളും ഞണ്ട് റോസ്റ്റ്‌ ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. .ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്‌ See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പെഷ്യൽ ഞണ്ടു റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീട്ടിനുള്ളിൽ വളർത്തിയ Microgreens കൊണ്ട് ചോറിനു നല്ലൊരു ഒഴിച്ചു കറി

    വീട്ടിനുള്ളിൽ വളർത്തിയ Microgreens കൊണ്ട് ചോറിനു നല്ലൊരു ഒഴിച്ചു കറി

    നമ്മുടെ അടുക്കളയിൽ മുളപ്പിച്ച ചെറുപയർ ഇല കൊണ്ട് ഒരു ഒഴിച്ചു കറി
    ആദ്യം പരിപ്പ് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക
    ഇനി മിക്സിയുടെ ജാറിലേക്ക് 1/2 കപ്പ് തേങ്ങയും രണ്ടു നുള്ള് ചെറിയ ജീരകവും 4 ചെറിയ ഉള്ളിയും ഒരു പച്ചമുളകും 1/4 tsp മുളകുപൊടിയും 1/4
    കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ഇനി വേവിച്ചു വച്ചിരിക്കുന്ന പരിപ്പിലേക്കു അരച്ച് വച്ചിരിക്കുന്ന arappu ച്വർത്തു നന്നായി തിളപ്പിച്ച ശേഷം ചീര ചേർത്ത് ഒന്നുകൂടെ തിളപ്പിച്ച്‌ തീ ഓഫ്‌ ചെയ്യാം അതിനു ശേഷം കടുക് താളിച്ചെടുത്താൽ അടിപൊളി ചീരകറി റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഒഴിച്ചു കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • Cauliflower ദാ ഇങ്ങനെ ഒന്നു പൊരിച്ചു നോക്കു

    ചിക്കൻ ഗ്രിൽ ചെയ്ത രുചിയിൽ cauliflower fry👇

    ചേരുവകൾ

    ക്വളിഫ്ലവർ 1 കിലോ അടർത്തി എടുത്തത്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ നിറയെ

    മുളകുപൊടി

    മല്ലി പൊടി

    കുരുമുളകുപൊടി

    ഗരം മസാല

    മഞ്ഞൾപൊടി

    ഉപ്പ്

    കോൺ ഫ്ലോർ

    അരിപൊടി രണ്ടു ടേബിൾസ്പൂൺ (മൂന്നും ആകാം)

    എല്ലാം കൂടി പുരട്ടി vekuka

    എണ്ണ ചൂടാക്കുക. വറുത്തെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും cauliflower fry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനും നിങ്ങളുടെ ഇഷ്ട വിഭവങ്ങൾ പെട്ടെന്ന് തയ്യാറാക്കാനും ഇതൊന്ന് വാങ്ങി നോക്കൂ .

    അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനും നിങ്ങളുടെ ഇഷ്ട വിഭവങ്ങൾ പെട്ടെന്ന് തയ്യാറാക്കാനും ഇതൊന്ന് വാങ്ങി നോക്കൂ .

    അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനും നിങ്ങളുടെ ഇഷ്ട വിഭവങ്ങൾ പെട്ടെന്ന് തയ്യാറാക്കാനും ഇതൊന്ന് വാങ്ങി നോക്കൂ … എല്ലാ സ്ഥലത്തും ഒരു പൊലെ available ആണ് …അരി അരക്കാതെ തന്നെ അരച്ചത് പൊലെ ടേസ്റ്റ് …😋

    2 മിനുറ്റ് പച്ചവെള്ളത്തിൽ ഒന്ന് കുഴച്ചെടുത്താൽ മതി ഒറോട്ടി (ടയർ പത്തിരി ),അട ,ഇലയട ,മീനട ,മീൻ പത്തിരി ,കാക്കറൊട്ടി (കുഞ്ഞിപ്പത്തിരി),ഉണ്ട ,കൽമാസ് ,ഇടിയപ്പം ,പത്തിരി …..വിഭവം ഏതുമാവട്ടെ ആമിസ് പത്തിരി പൊടി (Amis Pathiri Podi )ഉണ്ടെങ്കിൽ തയ്യാറാക്കാൻ എളു എളുപ്പം 😍….ഞാൻ ഒരുപാട് വർഷമായി ഇതു തന്നെയാണ് ഉപയോഗിക്കുന്നത് .ആ ഒരു experience വച്ച് പറഞ്ഞതാണേ …അറിയാത്തവർ ഉണ്ടെങ്കിൽ ഒന്ന് ഉപകാരപ്പെട്ടോട്ടെ എന്ന് കരുതിയാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഷ്ട വിഭവമെല്ലാം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചെരങ്ങ /ചുരക്ക കൊണ്ട് ഒരു കോഫ്ത കറി ഉണ്ടാക്കി നോക്കു…

    ചെരങ്ങ /ചുരക്ക കൊണ്ട് ഒരു കോഫ്ത കറി ഉണ്ടാക്കി നോക്കു…

    ചെരങ്ങ /ചുരക്ക കൊണ്ട് ഒരു കോഫ്ത കറി ഉണ്ടാക്കി നോക്കു…

    കോഫതക്കു വേണ്ട ചേരുവകൾ :

    1.ചെരങ്ങ /ചുരക്ക – 300 ഗ്രാം

    2. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം

    3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    4. കടല പൊടി – 4 ടേബിൾ സ്പൂൺ

    5. ഗരം മസാല – 1/4 ടേബിൾ സ്പൂൺ

    6. മല്ലി പൊടി – 1 ടേബിൾ സ്പൂൺ

    7. മുളക് പൊടി – 1/2 ടേബിൾ സ്പൂൺ

    8. ഉപ്പ് – ആവശ്യത്തിന്

    കറിക്കു വേണ്ട ചേരുവകൾ :

    1. തക്കാളി – 1.5 എണ്ണം

    2. സവാള – 1 എണ്ണം

    3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1ടീസ്പൂൺ

    4. ജീരകം – 1/4 ടീസ്പൂൺ

    5. മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

    6. ഗരം മസാല – 1/4 ടീസ്പൂൺ

    7. മല്ലി പൊടി – 1 ടേബിൾ സ്പൂൺ

    8. മുളക് പൊടി – 1/4 ടീസ്പൂൺ

    9. കസൂരി മേതി

    10. പഞ്ചസാര (ഓപ്ഷണൽ )

    11. എണ്ണ

    12. മല്ലിയില

    13. ഉപ്പ്

    തയ്യാറാക്കുന്ന വിധം :

    ചെരങ്ങ /ചുരക്ക തൊലി കളഞ്ഞു കുരു ഇല്ലാതെ നന്നായി ചീകി എടുക്കുക. അതിലേക്കു കോഫ്ത ക്കു വേണ്ട
    ചേരുവകളിൽ രണ്ടാമത്തെ തൊട്ടു 8 വരെ ഉള്ളവ ഇട്ടു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ചു ഒരു 10 മിനിറ്റ് വക്കുക. മിക്സിയിൽ തക്കാളി, സവാള എന്നിവ നന്നായി അരച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കോഫ്ത മിക്സിൽ നിന്ന് കുറച്ചെടുത്തു ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇടുക. നല്ല ബ്രൗൺ കളർ ആകുന്ന വരെ വറത്തെടുത്തു ഒരു ടിഷ്യൂ പേപ്പറിലേക്ക് മാറ്റി വക്കാം.

    കറി തയ്യാറാക്കുന്ന വിധം :

    വേറെ പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു ജീരകം ഇടുക.അതിലേക്കു മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ഗരം മസാല എന്നിവ ഇട്ട് ഒന്ന് ചൂടാക്കുക. അതിലേക്കു അരച്ച് വച്ച തക്കാളി ഉള്ളി പേസ്റ്റ് ഇടുക. അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് ഇട്ട് നല്ല ഡ്രൈ ആകുന്ന വരെ വഴറ്റാം. അതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വച്ചു എണ്ണ കറിയുടെ മുകളിൽ തെളിഞ്ഞു വരുന്ന വരെ വേവിക്കാം. അതിലേക്കു വറത്തെടുത്ത കോഫ്ത ഇട്ടു ഒരു മിനിറ്റ് ഇളക്കാം. ഈ സമയത്ത് വേണമെങ്കിൽ പഞ്ചസാര കൂടി ഇട്ടു ഇളക്കി കസൂരി മേതി ഇട്ടു തീ അണക്കാം. മുകളിൽ മല്ലിയില തൂവി വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഫ്ത കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തലശ്ശേരി ബീഫ് ബിരിയാണി  നിങ്ങളും ഉണ്ടാക്കി നോക്കൂ

    തലശ്ശേരി ബീഫ് ബിരിയാണി നിങ്ങളും ഉണ്ടാക്കി നോക്കൂ

    തലശ്ശേരി ബീഫ് ബിരിയാണി

    ബീഫ്:1kg
    ബിരിയാണി മസാല:2tsp

    കുരുമുളക് പൊടി:2tsp

    മഞ്ഞൾ പൊടി:2tsp

    ഉപ്പ് ആവിശ്യത്തിന്

    ഇവയെല്ലാം കുക്കറിൽ ഇട്ട്
    വേവിക്കുക.
    വലിയുള്ളി :3, Sliced

    ഡാൽഡ/സൺഫ്ലവർ ഓയിൽ

    നെയ്യ്

    അണ്ടിപ്പരിപ്പ്, മുന്തിരി

    വലിയുള്ളിയും അണ്ടിപ
    രിപ്പും മുന്തിരിയും ഓയിലിൽ വറുത്തു കോരി മാറ്റിവെക്കാം.
    ബേ ലീഫ് 2

    ഏലക്ക :6

    പട്ട :2

    ഗ്രാമ്പു:6

    ബിരിയാണി അരി:3cup

    ചൂടുവെള്ളം:4 1/2cup

    ഉപ്പ് ആവിശ്യത്തിന്

    വറുത്തത്തിൽ ബാക്കിയുള്ള ഓയിലിൽ കുറച്ചെടുത്തു ചൂടാക്കി അതിൽ ബേ ലീഫ്, ഏലക്ക, പട്ട, ഗ്രാമ്പു എന്നിവ ഇട്ട് അതിലേക്ക് ബിരിയാണി അരി ഇട്ട് നന്നായി വറുത്തു ചൂടുവെള്ളം ഒഴിച്ച് ആവിശ്യത്തിന് ഉപ്പും ചേർത്തു അരി വേവിക്കാം.

    മസാലക്ക് വേണ്ടി ::-

    വലിയുള്ളി :3, sliced

    ഉപ്പ്

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത്

    താക്കളി :2

    കറി വേപ്പില:1stem

    ബിരിയാണി മസാല :2tsp

    മഞ്ഞൾ പൊടി:1/2tsp

    നാരങ്ങ നീര് :1tbsp

    തൈര്:3tbsp

    മല്ലിയില, പൊതിയിന ഇല

    ഇവയൊക്കെ ഓരോന്നായി ഇട്ട് ഇതിലേക്ക് വേവിച്ച ബീഫ് ഇട്ട് 2മിനുട്ട് വേവിക്കാം.

    ദം ചെയ്യാൻ :-

    ഫ്രൈഡ് സവാള , അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി

    മല്ലിയില, പൊതിയിന ഇല

    നെയ്യ്

    ബിരിയാണി മസാല

    ഇനി മസാലയുടെ മുകളിൽ വേവിച്ച ചോറ് പകുതി ഇട്ട് മുകളിൽ വറുത്തവ പകുതി ഇട്ട് മുകളിൽ മല്ലിയില അരിഞ്ഞതും നെയ്യും ബിരിയാണി മസാലയും ഇട്ട് മുകളിൽ വീണ്ടും ബാക്കിയുള്ള ചോറും മറ്റും ഇട്ട് ആവി പുറത്തു കടക്കാത്ത വിദം അടച്ചുവെച് ചെറിയ തീയിൽ 10 മിനുട്ട് വേവിക്കുക. ശേഷം ചൂടോടെ വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാനിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല രുചിയുള്ള മുരിഞ്ഞ പൊറോട്ട പഫ്‌സ്

    പാനിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല രുചിയുള്ള മുരിഞ്ഞ പൊറോട്ട പഫ്‌സ്

    പൊറോട്ട,പഫ്‌സ് ഇത് രണ്ടും മലയാളിക്ക് പ്രിയപ്പെട്ടതാണ്…
    പാനിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല രുചിയുള്ള മുരിഞ്ഞ പൊറോട്ട പഫ്‌സ് ആണ് ഇന്നത്തെ റെസിപ്പി…

    ചേരുവകൾ:-

    മൈദ-3 കപ്പ്

    കോഴി വേവിച്ചത്-1 കപ്പ്

    ഉള്ളി -രണ്ടെണ്ണം

    പച്ചമുളക്-ഒരെണ്ണം

    ഇഞ്ചി അരച്ചത്-1/2 TSp

    കറിവേപ്പില

    മല്ലിയില

    മുളകുപൊടി-1 TSp

    മഞ്ഞൾപ്പൊടി-1/4 TSp

    ഗരം മസാല പൊടി-1/4 TSp

    ഉപ്പ്

    ഓയിൽ

    പാകം ചെയ്യുന്ന വിധം:-

    മൈദ, ഉപ്പ് ചേർത്ത ഇളക്കിയ ശേഷം വെള്ളമൊഴിച്ചു നന്നായി കുഴച്ചെടുക്കുക…ചെറിയ ഓറഞ്ചിന്റെ വലുപ്പത്തിൽ ഉരുട്ടുക…ഒരു ബൗളിൽ ഓയിൽ ഒഴിച്ചു ഓരോ ഉരുളയിലും പുരട്ടുക…ഇതൊരു രണ്ട് മണിക്കൂർ മാറ്റി വെക്കുക…

    മസാല തയ്യാറാക്കാൻ:-

    ഒരു പാനിൽ ഓയിൽ ഒഴിച്ചു ഉള്ളി ചെറുതായരിഞ്ഞത് ചേർത്തു വഴറ്റുക…ഇതിലേക്ക് ഇഞ്ചി,പച്ചമുളക്,കറിവേപ്പില ചേർത്തു വഴറ്റി മുളകുപൊടി,മഞ്ഞൾപൊടി,ഗരം മസാല പൊടി ചേർത്തു പൊടിയുടെ പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക…ഇതിലേക്ക് പിച്ചി വെച്ച വേവിച്ച ചിക്കൻ ചേർത്തു യോജിപ്പിക്കുക…മല്ലിയില ചേർത്ത ശേഷം അടുപ്പിൽ നിന്നും ഇറക്കുക…
    ഓരോ ഉരുളയും എടുത്ത് സമചതുരാകൃതിയിൽ വലിച്ചു നീട്ടി നേരിയ ഷീറ്റ് ആക്കുക…നാല് കോണിൽ നിന്നും മടക്കി നടുവിൽ മസാല വെച്ചു മടക്കി എടുക്കുക….ഇനി ഒരു പാനിൽ നിരത്തി 2-3 മിനിറ്റ് കൂടുമ്പോൾ തിരിച്ചിട്ട് വേവിച്ചെടുക്കുക…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊറോട്ട പഫ്‌സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Touch By Rafsila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.