എഗ്ഗ് ബിരിയാണി വ്യത്യസ്തമായ രുചിയിൽ ഈ ചേരുവകൾ ചേർത്ത് ഉണ്ടാക്കി നോക്കൂ.. ഒരിക്കൽ ഇത് പോലെ ഉണ്ടാക്കിയാൽ പിന്നേ എന്നും എഗ്ഗ് ബിരിയാണി ഇങ്ങനെയേ ഉണ്ടാക്കൂ.. ഈ ഈസി മുട്ടബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ വിശദമായി കാണൂ…
ആദ്യം സബോള ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം.. ഒരു പാൻ ചൂടാക്കി അതിലേക്ക് പകുതി ഓയിലും പകുതി നെയ്യും ഒഴിച്ച് ചൂടായാൽ 4 വലിയ സബോള നൈസ് ആയി അരിഞ്ഞത് ചേർത്ത് ഒന്ന് ഫ്രൈ ചെയ്തു എടുക്കാം.. അതിന് ശേഷം ആവിശ്യത്തിന് അനുസരിച്ചു അണ്ടി പരിപ്പും മുന്തിരിയും ഫ്രൈ ചെയ്യാം..
ഇനി മീഡിയം സൈസ് ഉള്ള ഒരു ഉരുളൻകിഴങ്ങും ഒരു ക്യാപസിക്കവും കൂടെ വലിയ ക്യൂബ് ആയി കട്ട് ചെയ്ത് ഫ്രൈ ചെയ്തെടുക്കാം..
അടുത്തത് ആയി ബിരിയാണിയിലേക്കുള്ള മസാല ഉണ്ടാക്കാം.. അതിനായി ഇരുപത് വെളുത്തുള്ളി, രണ്ടു കഷ്ണം ഇഞ്ചി, പിന്നേ എരിവിന് അനുസരിച്ചു പച്ചമുളക്, ഒരു കപ്പ് മല്ലിയിലയും അര കപ്പ് പുതിനയിലയും കൂടെ ചേർത്ത് തരു തരുപ്പായി അരച്ചെടുക്കാം..
ഇനി ഒരു പാൻ ചൂടാക്കി സബോള ഫ്രൈ ചെയ്ത നെയ്യിന്റെയും ഓയിലിന്റെയും മിക്സ് കുറച്ചു ഒഴിച്ച് കൊടുക്കാം. ഇത് നന്നായി ചൂടായി വന്നാൽ അരച്ച് വെച്ചത് ചേർക്കാം..പച്ച മണം നന്നായി മാറുന്നത് വരെ നല്ല പോലെ ഒന്ന് വഴറ്റാം..അതിനു ശേഷം പൊടികൾ ചേർക്കാം..
ഒരു ടേബിൾ സ്പൂൺ ഗരം മസാല പൊടി,കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടി, കാൽ ടേബിൾ സ്പൂൺ പെരും ജീരകം പൊടിച്ചത്,ഇത്രയും പൊടികൾ ചേർത്ത് മൂപ്പിച്ചു കുത്ത് മണം മാറി വന്നാൽ 4 ചെറിയ തക്കാളി അരച്ച് ചേർക്കാം.. ആവിശ്യത്തിന് ഉള്ള ഉപ്പ് കൂടെ ചേർത്ത് തക്കാളിയുടെയും പച്ച മണം മാറി വരുമ്പോൾ, മൂന്ന് ടേബിൾ സ്പൂൺ തൈര് ചേർക്കാം..നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ചതിന് ശേഷം 4 കോഴിമുട്ട കഷ്ണങ്ങൾ ആക്കിയതും ഫ്രൈ ചെയ്ത സബോള, ഉരുളൻകിഴങ്ങ്, ക്യാപ്‌സിക്കം ഇതിൽന്ന് പകുതി ചേർക്കാം.. ഇനി തീ ഓഫാക്കിയതിന് ശേഷം ഒരു തുള്ളി പൈൻആപ്പിൾ എസ്സെൻസ് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം റൈസ് റെഡി ആവുന്നത് വരെ സൈഡ് ലേക്ക് മാറ്റി വെക്കാം..
ഇനി അരി വേവിക്കാൻ ആയി കുറച്ചു വെള്ളം തിളപ്പിക്കാം. ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും ഗരംമസാലയും (അര ടേബിൾ സ്പൂൺ നല്ല ജീരകം, അഞ്ചു ഏലക്കയും അത്രന്നെ ഗ്രാമ്പൂവും രണ്ടു ചെറിയ കഷ്ണം കറുവപട്ടയും)അഞ്ചാറു പച്ചമുളക് നടു കീറിയതും ചേർത്ത് കൊടുക്കാം.. ..വെള്ളം ചെറുതായി തിളച്ചു വരുമ്പോൾ 4 കപ്പ് ജീരകശാല അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തത് ചേർക്കാം.. അരി 90 ശതമാനത്തോളം വെന്തു വന്നാൽ ഊറ്റി എടുക്കാം..
ഇനി ധം ഇടാം..ചുവട് കട്ടിയുള്ള ഒരു വലിയ പാത്രം ചൂടാക്കാം. ഇതിലേക്ക് ഉണ്ടാക്കി വെച്ച മസാല ചേർക്കാം. ഇതിലേക്ക് മുട്ട പുഴുങ്ങിയത് ചേർക്കാം.. അതിന് മുകളിൽ ആയി അര കപ്പ് തേങ്ങാപാൽ ഒഴിച്ച് കൊടുക്കാം..അതിന് മുകളിൽ വേവിച്ചു വെച്ച റൈസ് പകുതിയോളം ഇട്ട് കൊടുക്കാം..ഒന്ന് പരത്തി കൊടുത്തതിനു ശേഷം അണ്ടിപരിപ്പും മുന്തിരിയും സബോള വറുത്തതും ബാക്കി വെച്ച ഫ്രൈ ചെയ്ത ഉരുളങ്കിഴങ്ങും ക്യാപ്‌സിക്കവും കൂടെ ചേർക്കാം..ഇതിന് മുകളിൽ അര കപ്പ് തേങ്ങാപാലിൽ ഒരു തുള്ളി പൈൻആപ്പിൾ എസ്സെൻസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ചേർക്കാം… ബാക്കിയുള്ള അണ്ടിപരിപ്പും മുന്തിരിയും സബോള വറുത്തതും കൂടെ ചേർത്ത് ലോ ഫ്ളെയിമിൽ 20 മിനിറ്റ് ധം ചെയ്യാം.. 20 മിനിറ്റ് കഴിഞ്ഞാൽ തീ ഓഫാക്കി 5 മിനിറ്റ് കൂടെ കഴിഞ്ഞതിന് ശേഷം മൂടി തുറന്നു വിളമ്പാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.