എല്ലില്ലാത്ത ചിക്കൻ -300g
മൈദ – 3 tbsp
കോൺഫ്ളോർ – 2 tbsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp
സോയ സോസ് – 1 tbsp+2 tbsp
മുട്ട – 1
ഉപ്പ്
കാശ്മീരി മുളകുപൊടി – 1 tbsp+ 1/2 tsp
കുരുമുളകുപൊടി – 1/2 tbsp
ഇഞ്ചി, വെളുത്തുള്ളി ( ചെറുതായി അരിഞ്ഞത്) – 1 tbsp
സവാള ( ചെറുതായി അരിഞ്ഞത്) – 1
ഉണക്കമുളക് – 4
കശുവണ്ടി – 15
ടൊമാറ്റോ സോസ് – 3 tbsp
ഹോട്ട് ചില്ലിസോസ് – 1 tbsp
പഞ്ചസാര – 1/2 tsp
കാപ്സിക്കം – 1/4 cup
കഴുകി വൃത്തിയാക്കിയ ചിക്കൻ നീളത്തിൽ Cut ചെയ്ത് അതിലേക്ക് മൈദ, കോൺഫ്ലോർ ,ഉപ്പ്, ഇഞ്ചി വെളുത്തുള്ളി Paste, കുരുമുളകുപൊടി, 1 tbsp കാശ്മീരി മുളകുപൊടി, 1 tbsp സോയാ സോസ്, മുട്ട എന്നിവ ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്തു വെയ്ക്കുക. അതിനു ശേഷം ചിക്കൻ ഓയിലിൽ വറുത്തെടുക്കാം. ഒരു ബൗളിൽ 3tbsp ടൊമാറ്റോ സോസ് ,1tbsp ഹോട്ട് ചില്ലി സോസ് ,2tbsp സോയാ സോസ് ,1/2 tsp പഞ്ചസാര, 1/2 tsp കാശ്മീരി മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവെയ്ക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കിയ ശേഷം കുറച്ച് കശുവണ്ടി വറുെത്തടുക്കാം. ശേഷം 1tbsp ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി വെളുത്തുള്ളി ചേർത്തു കൊടുക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ഒരു സവാള കൂടി ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് 4 വറ്റൽ മുളക് ചേർത്ത് കൊടുക്കാം, കൂടാതെ 2 tsp ചതച്ച മുളക് കൂടി ചേർത്ത് സവാള വാടി വരുമ്പോൾ മാറ്റി വെച്ച സോസ് കൂടി ചേർത്ത് കൊടുത്ത്, കുറച്ചു ചൂടുവെള്ളം കുടി ചേർത്ത് നന്നായി യോജിപ്പിച്ച് 2 മിനിട്ട് കഴിഞ്ഞ് stove ഓഫാക്കാം. Spring onion വെച്ച് അലങ്കരിക്കാം. സ്വാദിഷ്ടമായ ഡ്രാഗൺ ചിക്കൻ ചൂടോടെ വിളമ്പാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഡ്രാഗൺ ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.