Blog

  • രുചികരമായ ഓറഞ്ച് ചോക്ലേറ്റ്‌ ബർഫി ആയാലോ? ദീപാവലി സ്പെഷ്യൽ സ്വീറ്റ് റെസിപി | Chana dhal Burfi റെസിപ്പി.

    രുചികരമായ ഓറഞ്ച് ചോക്ലേറ്റ്‌ ബർഫി ആയാലോ? ദീപാവലി സ്പെഷ്യൽ സ്വീറ്റ് റെസിപി | Chana dhal Burfi റെസിപ്പി.

    ചേരുവകൾ

    1.ഫ്രഷ് ഓറഞ്ച് നീര് – ഒരു കപ്പ്

    2.പഞ്ചസാര – കാൽ കപ്പ്

    3.കണ്ടെൻസ്ഡ് മിൽക്ക് – അര കപ്പ്

    4.ഓറഞ്ച് തൊലി – ഒന്നര ടീസ്പൂൺ

    5.പൊട്ടുകടല / റോസ്‌റ്റഡ് ചന ദാൽ – ഒരു കപ്പ്

    6.നെയ്യ് – ഒരു ടേബിൾ സ്പൂൺ

    7.പിസ്ത – ഒരു ടേബിൾസ്പൂൺ

    8.ഡാർക്ക് ചോക്ലേറ്റ്‌ – നൂറു ഗ്രാം

    9.ബദാം – അലങ്കരിക്കുന്നതിനു

    തയ്യാറാക്കുന്ന വിധം

    ചൂടായ പാനിൽ ഒരു കപ്പ് ഓറഞ്ചു നീര് ചേർത്ത് തിളച്ചുവരുമ്പോൾ പഞ്ചസാരയും കണ്ടെൻസ്ഡ് മിൽക്കും ചേർത്തിളക്കി കുറുക്കി എടുക്കുക .ഈ സമയം തരിപ്പരുവത്തിൽ പൊടിച്ചെടുത്ത പൊട്ടുകടല ചേർത്ത് ചെറുതീയിൽ വെച്ച് നന്നായി ഇളക്കി ഈർപ്പം കുറഞ്ഞു വരുമ്പോൾ നെയ്യ് ചേർത്തുകൊടുക്കുക .ബർഫി പത്രത്തിൽനിന്നു വിട്ടു വരുന്ന പരുവമാകുമ്പോൾ കുറച്ചു പിസ്താ കൂടി വിതറി വാങ്ങി വെക്കുക. ബർഫി സെറ്റ് ആയികിട്ടുന്നതിനായി അനുയോജ്യമായ ഒരുപാത്രത്തിൽ നെയ്യോ എണ്ണയോ പുരട്ടി പ്രസ് ചെയ്തു അതിനു മുകളിൽ ചോക്ലേറ്റ്‌ മിശ്രിതം ഒഴിച്ച് ബദാം അലങ്കരിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക.ശേഷം ചെറിയ കഷ്ണങ്ങളാക്കി ഉപയോഗിക്കാവുന്നതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ്‌ ബർഫി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ പെർഫെക്റ്റ് ആയിട്ട് ദോശ മാവ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

    വളരെ പെർഫെക്റ്റ് ആയിട്ട് ദോശ മാവ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

    വളരെ പെർഫെക്റ്റ് ആയിട്ട് ദോശ മാവ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനുള്ള കുറച്ച് ടിപ്സ് കൂടി ചേർത്തിട്ടുണ്ട്. ദോശ ഉണ്ടാക്കാൻ വേണ്ടി പച്ചരി 3 കപ്പ് ആണ് എടുത്തത്. അത് ഒരു പാത്രത്തിൽ ഇട്ട് കൊടുക്കാം. അരി നന്നായി കഴുകി വെള്ളം കളഞ്ഞ് പുതിയ വെള്ളം ഒഴിച്ച് അതിലേക്ക് 1 tsp ഉലുവ ചേർത്ത് അടച്ചു വെക്കാം. വേറെ 1 പാത്രത്തിൽ ഉഴുന്ന് 3/4 കപ്പ് എടുത്ത് കഴുകി പുതിയ വെള്ളം ഒഴിച്ച് അടച്ചു വെക്കാം. പച്ചരിയും ഉഴുന്നും 6 മണിക്കൂർ അടച്ചു വെക്കണം. 6 മണിക്കൂർ ശേഷം നമുക് ഒരു 4 tbsp ചോർ എടുക്കാം. അതിൽനിന്നും 2 tbsp ചോർ മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിലേക്ക് കുതിർത്ത് വെച്ച ഉഴുന്ന് ഇട്ടു കൊടുക്കാം. ഉഴുന്ന് വെള്ളം തന്നെ എടുത്തിട്ടാണ് ഇത് അരക്കുന്നത്. 4 tbsp വെള്ളം മതി. നന്നായി അരയ്ക്കുക. അത് ഒരു പാത്രത്തിലേക്ക് മാറ്റുക. മിക്സിയിൽ ഭക്ക് 2 tbsp ചോറു ചേർത്ത് അതിലേക്ക് അരി കൂടി ഇട്ടു അരച്ച് എടുക്കണം. എല്ലാം അരച്ച് ഉഴുന്നിലേക്ക്‌ മിക്സ് ചെയ്യുക. 4 മിൻ നന്നായി കൈ വെച്ച് മിക്സ് ചെയ്യുക. ഇനി ഇത് 8 മണിക്കൂർ അടച്ചു വെക്കണം. ചൂടുള്ള സ്ഥലം ആണെങ്കിൽ പെട്ടെന്ന് തന്നെ ഫർമെന്റ് ആയി കിട്ടും 8 മണിക്കൂർ ശേഷം മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും. അതിൽ നിന്നും കുറച്ച് മാവ് എടുത്ത് ഇളക്കി കുറച്ച് വെളളം കൂടി ചേർത്ത് കുറച്ച് ഉപ്പും ചേർക്കുക. ദോശ ചുട്ടു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദോശ മാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവയും നാളികേരവും കൊണ്ട് 10 മിനിറ്റിൽ ഒരു കിടിലൻ പ്രഭാത ഭക്ഷണം.

    റവയും നാളികേരവും കൊണ്ട് 10 മിനിറ്റിൽ ഒരു കിടിലൻ പ്രഭാത ഭക്ഷണം.

    റവയും നാളികേരവും കൊണ്ട് 10 മിനിറ്റിൽ ഒരു കിടിലൻ പ്രഭാത ഭക്ഷണം.

    ചേരുവകൾ :

    റവ -1/2 കപ്പ്‌

    നാളികേരം -1/4 കപ്പ്

    ചെറിയ ഉള്ളി -3 എണ്ണം

    പച്ചമുളക് -1 എണ്ണം

    ജീരകം -1/4 ടീസ്പൂൺ

    എണ്ണ

    ഉപ്പ്

    തയ്യാറാക്കുന്ന വിധം :
    റവ, നാളികേരം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അതിലേക്കു ജീരകം ഇട്ടു ഇളക്കുക. ദോശ മാവിന്റെ പാകത്തിൽ ആണ് വേണ്ടത്. ഒരു പാൻ ചൂടാക്കി കുറച്ചു എണ്ണ ആക്കി കൊടുക്കുക. അതിലേക്കു ഒരു കയ്യിൽ മാവ് ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. മുകൾ ഭാഗം ആയാൽ മറിച്ചിട്ട് വേവിക്കുക. വെറുതെ കഴിക്കാനും, ചട്ണിയുടെ കൂടെയും നല്ല സ്വാദ് ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്രഭാത ഭക്ഷണം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു സിപ്പ് വേർമിസെല്ലിയും കുറച്ചു കാരറ്റ്ഉം ഉണ്ടെങ്കിൽ അടിപൊളി breakfast റെഡി

    ഒരു സിപ്പ് വേർമിസെല്ലിയും കുറച്ചു കാരറ്റ്ഉം ഉണ്ടെങ്കിൽ അടിപൊളി breakfast റെഡി

    ഒരു സിപ്പ് വേർമിസെല്ലിയും കുറച്ചു കാരറ്റ്ഉം ഉണ്ടെങ്കിൽ അടിപൊളി breakfast റെഡി

    ആദ്യം ഒരു കപ്പ് vermicelli ഒരുസ്പൂൺ എണ്ണയോഴിച്ചു റോസ്റ്റ് ചെയ്യുക

    ഒരുപാനില് ഒരു spoon ennayozhichu ചൂടാവുമ്പോൾ കടുകും ഉഴുന്നുപരിപ്പും ഉണക്കമുളകും കറിവേപ്പിലയും ചേർക്കുക അതിലേക്കു 1/4 tsp ഇഞ്ചി അരിഞ്ഞതും ഒരുസവാള അരിഞ്ഞതും ചേർത്ത് വഴറ്റുക

    ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക ഒരു പച്ചമുളകീം ആവശ്യത്തിന് ഉപ്പും ചേർക്കുക ഒരുകപ്പ് വെള്ള ഒഴിക്കുക ഒരുകപ്പ് വേർമിസെല്ലി എടുത്തത് കൊണ്ട് ഒരുകപ്പ് വെള്ളം ചേർത്താൽ മതി വെള്ളം നന്നായി തിളച്ചാൽ vermicelli ചേർത്തിലേക്ക് 4 മിനിറ്റ് വേവിച്ചാൽ അടിപൊളി vermicelli upma റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി breakfast ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീട്ടുകാരെയും വരുന്ന കാര്യം ഞെട്ടിക്കാൻ  രണ്ട് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ ചിക്കൻകറി

    വീട്ടുകാരെയും വരുന്ന കാര്യം ഞെട്ടിക്കാൻ രണ്ട് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ ചിക്കൻകറി

    വീട്ടുകാരെയും വരുന്ന കാര്യം ഞെട്ടിക്കാൻ രണ്ട് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ ചിക്കൻകറി ഇന്നേവരെ നിങ്ങൾ ഈ ഒരു രീതിയിൽ ഒരു ചിക്കൻ കറി കഴിച്ചു കാണില്ല

    ആവശ്യമുള്ള സാധനങ്ങൾ

    ചിക്കൻ-6കഷ്ണം

    സവാള-1

    തക്കാളി-1 പച്ചമുളക്-2എണ്ണം

    കറിവേപ്പില-1തണ്ട് മല്ലിയില-1കപ്പ്‌

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1tbsp

    ചിക്കൻ മസാല-1 1/2tbsp കുരുമുളകുപൊടി-1 1/2tsp

    കസൂരി മെത്തി -1പിടി

    ഉപ്പ് -ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം:-

    ഒരു കുക്കറിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു തണ്ട് കറിവേപ്പില ഇട്ടു നല്ലവണ്ണം ഒന്ന് ഇളക്കി കൊടുക്കാം നല്ലവണ്ണം ഇളക്കിയതിനുശേഷം ഒരു ചെറിയ തക്കാളി അരിഞ്ഞത് കൂടിയിട്ട് നല്ലവണ്ണം മിക്സ് ചെയ്തു കൊടുക്കാം ഇനി കാൽ കപ്പ് വെള്ളമൊഴിച്ച് അടച്ചുവെച്ച് ഒരു രണ്ട് മിനിട്ട് വേവിക്കാം.. രണ്ട് മിനിറ്റിനു ശേഷം അടപ്പ് തുറന്ന് ഒന്നര ടേബിൾസ്പൂൺ ചിക്കൻ മസാലയും ഒന്നര ടീസ്പൂൺ കുരുമുളകുപൊടിയും ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യാം ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യാം ആവശ്യത്തിനുള്ള ഉപ്പും ഇട്ടുകൊടുക്കാം ഒന്നര കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് ചെറുതീയിൽ 10 മിനിട്ട് വീണ്ടും 10 മിനിറ്റിനുശേഷം അടുപ്പ് തുടർന്ന് ഒരു കപ്പ് മല്ലിയിലയും ഒരുപിടി നല്ല വണ്ണം ഇളക്കിയതിനുശേഷം രണ്ട് മിനിറ്റ് തിളപ്പിക്കുക രണ്ട് മിനിറ്റിനുശേഷം നമുക്ക് ഒരു പാത്രത്തിലേക്ക് സർവ് ചെയ്യാം സ്വാദിഷ്ഠമായ ചിക്കൻ കറി തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പനീർ ബട്ടർ മസാല ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കു

    പനീർ ബട്ടർ മസാല ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കു

    പനീർ ബട്ടർ മസാല ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കു…

    ചേരുവകൾ

    പനീർ – 200gm

    സവാള – 1

    തക്കാളി – 1

    ഇഞ്ചി – 1 കഷ്ണം

    വെളുത്തുള്ളി – 4 അല്ലി

    വയനല – 1

    പട്ട – 1 കഷ്ണം

    ജീരകം – അര ടീസ്പൂൺ

    പഞ്ചസാര – 1 നുള്ള്

    ബട്ടർ – 4 ടീസ്പൂൺ

    മുളകുപൊടി – 1 ടീസ്പൂൺ

    മല്ലിപൊടി – 1 ടീസ്പൂൺ

    മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ

    ഗരം മസാല – അര ടീസ്പൂൺ

    തൈര് – 1 ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    ഒരു പാനിൽ ഒരു ടീസ്പൂൺ ബട്ടർ ചൂടാക്കി അതിൽ സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റി അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. തണുത്തതിന് ശേഷം നന്നായി അരയ്ക്കുക.ഒരു പാനിൽ 2 ടീസ്പൂൺ ബട്ടർ ചൂടാക്കി വയനല, പട്ട, ജീരകം എന്നിവ ചേർത്ത് മൂപ്പിക്കുക. ഒപ്പം അരച്ച മസാല ചേർത്ത് വഴറ്റുക. മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. ഒരു ടീസ്പൂൺ തൈര് കൂടെ ചേർക്കുക. കറിക്കു ആവശ്യമായ വെള്ളം ചേർത്ത് 2 മിനിറ്റ് അടച്ച് വേവിക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. പനീർ ചേർത്ത് 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. അവസാനമായി ഒരു നുള്ള് പഞ്ചസാരയും ഒരു ടീസ്പൂൺ ബട്ടർ കൂടി ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറിയിലെ അതേ രുചിയിൽ ,ഓവനില്ലാതെ  തേങ്ങാബൺ/ദിൽഖുഷ്

    ബേക്കറിയിലെ അതേ രുചിയിൽ ,ഓവനില്ലാതെ തേങ്ങാബൺ/ദിൽഖുഷ്

    ബേക്കറിയിലെ അതേ രുചിയിൽ ,ഓവനില്ലാതെ തേങ്ങാബൺ/ദിൽഖുഷ്

    ആദ്യം ബൻ ഉണ്ടാക്കാനുള്ള മാവ് കുഴച്ചെടുക്കാം.അതിനായി 1/2 കപ്പ് ഇളംചൂടുള്ള പാലിലേക്കു 1 tbspn ഈസ്റ്റും 3 tbspn പഞ്ചസാരയും 1മുട്ടയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.എന്നിട്ടു അതിലേക്കു 11/2 കപ്പ് മൈദയും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക.1tspn നെയ്യും ചേർത്ത് കൊടുത്തു കുഴച്ചു 11/2 മണിക്കൂർ പൊങ്ങാനായി മാറ്റിവെക്കുക.ഇനി ഇതിലേക്കുള്ള ഫില്ലിംഗ് റെഡി ആക്കം.തേങ്ങയിലേക്കു റ്റൂറിഫ്രൂട്ടി,അണ്ടിപ്പരിപ്പ്,മുന്തിരി,ഏലക്കായും പഞ്ചസാരയും കൂടി പൊടിച്ചതും ചേർത്ത് മിക്സ് ചെയ്തെടുക്കാം.

    11/2 മണിക്കൂറിനു ശേഷം മാവ് പൊങ്ങിവന്നാൽ ബൻ റെഡി ആകാം.അതിനായി മാവ് 2 ആയി മുറിച്ചെടുക്കാം.1 വലുതും 1ചെറുതും.ചെറിയ ഭാഗം പരുത്തിയെടുക്കാം.ബേക്‌ചെയ്യുന്ന പാത്രത്തിലേക്കു പരത്തിയത് വെച്ചുകൊടുത്തു അതിനു മുകളിൽ ഫില്ലിംഗ് വെച്ചുകൊടുക്കാം.2 ഭാഗം പരത്തിയത് മുകളിൽ വെച്ചുകൊടുത്തു സൈഡ് ഒട്ടിച്ചു കൊടുക്കുക.ഇതിന്റെ മുകളിൽ മുട്ട അടിച്ചത് സ്പ്രെഡ് ചെയ്തു വെളുത്ത എള്ള് ‌വിതറി കൊടുക്കാം.ബാക്ക് ചെയ്യുന്നതിന് മുൻപ് stovil ഒരു വലിയ പാത്രത്തിൽ റിംഗ് വെച്ച് 10 മിനിട്ടു ചൂടക്കിവെക്കണം.ശേഷം ബാക്ക് ചെയ്യാനുള്ള പാത്രം ഇറക്കിവെച്ചു 30 മിനിട്ടു ബാക്ക് ചെയ്യാം.ബൻ സോഫ്റ്റ് ആവാനായി ചെറിയ കഷ്ണം ബട്ടർ ചൂടുള്ള ബണിന്റെ മുകളിൽ സ്പ്രെഡ് ചെയ്യാം.ചൂടറിയതിന് ശേഷം മുറിച്ചെടുക്കാം.തേങ്ങാബൻ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തേങ്ങാബൺ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.