Blog

  • പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍

    പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍

    പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍

    ചേരുവകകള്‍

    മുട്ട – 3 എണ്ണം

    പച്ചമുളക് – 2 എണ്ണം

    കുരുമുളക് പൊടി – 3/4 ടീസ്പൂണ്‍

    ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്

    സവാള – 4 എണ്ണം

    കാപ്സിക്കം – 1/2

    ടൊമാറ്റോ ചില്ലി സോസ് – 3 ടേബിള്‍ സ്പൂണ്‍

    ഗ്രീന്‍ ചില്ലി സോസ്- 2 ടേബിള്‍ സ്പൂണ്‍

    സോയ സോസ് – 2 ടീസ്പൂണ്‍

    മൈദ – 3/4 ബൗള്‍

    കോണ്‍ഫ്‌ലോര്‍ – 3/4 ബൗള്‍

    മുളകുപൊടി – അര ടീസ്പൂണ്‍

    എണ്ണ – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം

    ഒരു പാത്രത്തില്‍ മൈദ, കോണ്‍ഫ്‌ലോര്‍, മുളകുപൊടി, ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കി ബാറ്റര്‍ തയ്യാറാക്കണം. പുഴുങ്ങിയ മുട്ട ഓരോന്നും നാല് കഷ്ണങ്ങളാക്കുക. ശേഷം മുട്ട ഓരോന്നും തയ്യാറാക്കി വെച്ച ബാറ്ററില്‍ മുക്കി പൊരിച്ചെടുക്കുക. ഇതേ എണ്ണയില്‍ നിന്ന്് മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ കുക്ക് ചെയ്യാനായി എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് നന്നായി ഫ്രൈ ചെയ്‌തെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് കൊടുത്ത് 2-3 മിനുട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ക്യാപ്‌സിക്കം കൂടി ചേര്‍ത്ത് കൊടുത്ത് വഴറ്റിയെടുക്കുക. ശേഷം സോസുകള്‍ ചേര്‍ത്ത് കൊടുക്കുക. ആദ്യം ടൊമാറ്റോ ചില്ലി സോസ്, ഗ്രീന്‍ ചില്ലി സോസ്, സോയ സോസ്, കുറച്ച് കോണ്‍ഫ്‌ലോറിലേക്ക് വെള്ളം ചേര്‍ത്ത് കലക്കിയും ഒഴിച്ച് കൊടുക്കുക. ഇവയെല്ലാം രണ്ട് മിനുട്ടോളം ഇളക്കുക. ഇതോടൊപ്പം കുരുമുളക് പൊടിയും ചേര്‍ത്ത് കൊടുക്കുക. ഈ സമയത്ത് ഉപ്പ് പാകമല്ലെങ്കില്‍ ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് പൊരിച്ചു വെച്ചിരിക്കുന്ന മുട്ടകള്‍ ഇട്ട് നന്നായി ഇളക്കിയെടുക്കുക. എഗ്ഗ് മഞ്ചൂരിയന്‍ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് മഞ്ചൂരിയന്‍ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RG & Soorya vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചികരമായ പാൽ കപ്പ നിങ്ങളും ഉണ്ടാക്കി നോക്കൂ

    രുചികരമായ പാൽ കപ്പ നിങ്ങളും ഉണ്ടാക്കി നോക്കൂ

    രുചികരമായ പാൽ കപ്പ

    കപ്പ -ഒരു കിലോ

    ചുവന്നുള്ളി -10 എണ്ണം

    വെളുത്തുള്ളി- ആറ് അല്ലി

    പച്ചമുളക്-4

    കറിവേപ്പില -ഒരു കതിർപ്പ്

    ജീരകം- അര ടീസ്പൂൺ

    തേങ്ങ -ഒരു മുറി

    ഉപ്പ് -ആവശ്യത്തിന്

    വെളിച്ചെണ്ണ -ഒരു ടേബിൾസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- 10 എണ്ണം

    കറിവേപ്പില -ആവശ്യത്തിന്

    ഉണക്കമുളക് -നാല്

    1) തേങ്ങ മുക്കാൽ കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ച് പാലു പിഴിഞ്ഞ് എടുക്കുക. വീണ്ടും ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് അരച്ച് അരിച്ചെടുക്കണം. മൊത്തത്തിൽ രണ്ട് കപ്പ് തേങ്ങാപ്പാൽ വേണം.

    2) കപ്പ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ഉടഞ്ഞു വരുന്ന പരുവത്തിൽ വേവിച്ച് വെള്ളം ഊറ്റി കളയുക.

    3) ഒരു മിക്സിയിൽ ചുവന്നുള്ളി, ജീരകം, വെളുത്തുള്ളി, പച്ചമുളക് ,കറിവേപ്പില ഇവ നന്നായി ചതച്ചെടുക്കണം.

    4) വെന്ത കപ്പയിലേക്ക് ആവശ്യത്തിന് ഉപ്പും ചതച്ചെടുത്ത മസാലയും ചേർത്ത് നന്നായി ഉടച്ച് എടുക്കണം. ഇതിലേക്ക് തേങ്ങാപ്പാലും ചേർത്ത് ഒരു തിളവരുമ്പോൾ തീ ഓഫ് ചെയ്യുക.

    5) മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകും, ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും, കറിവേപ്പിലയും വഴറ്റി കപ്പയിലേക്ക് ഒഴിച്ചു കൊടുക്കുക. നന്നായി യോജിപ്പിക്കണം. രുചികരമായ പാൽ കപ്പ തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൽ കപ്പ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തേങ്ങ വറുത്തരയ്ക്കാതെ നല്ല കുറുകിയ ചാറോടു കൂടി കിടിലൻ ടേസ്റ്റിൽ ഒരു കടലക്കറി…

    തേങ്ങ വറുത്തരയ്ക്കാതെ നല്ല കുറുകിയ ചാറോടു കൂടി കിടിലൻ ടേസ്റ്റിൽ ഒരു കടലക്കറി…

    വറുത്തരയ്ക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു കടലക്കറി…തേങ്ങ വറുത്തരയ്ക്കാതെ നല്ല കുറുകിയ ചാറോടു കൂടി കിടിലൻ ടേസ്റ്റിൽ ഒരു കടലക്കറി…

    ചേരുവകൾ

    കടല കുതിർത്തത് 2 കപ്പ്

    സവാള അരിഞ്ഞത്

    വെളുത്തുള്ളി അരിഞ്ഞത്

    പച്ചമുളക് അരിഞ്ഞത്

    തക്കാളി ഒന്ന്

    കറിവേപ്പില ആവശ്യത്തിന്

    വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    മുളകുപൊടി ഒരു ടീസ്പൂൺ

    ഗരംമസാല അര ടീസ്പൂൺ

    മല്ലിപ്പൊടി ഒരു ടീസ്പൂൺ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടലക്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അടിപൊളി നാടൻ പാച്ചോർ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    അടിപൊളി നാടൻ പാച്ചോർ നിങ്ങളും ഉണ്ടാക്കി നോക്കൂ

    തനിനാടൻ പാച്ചോർ തയ്യാറാക്കാം
    ആദ്യം നമുക്ക് ശർക്കര ഉരുക്കി അരിച്ചെടുക്കാം

    പയസം rice 1 കപ്പ്‌ നന്നായി കഴുകി 4 കപ്പ്‌ വെള്ളം ഒഴിച്ചു കുക്കറിൽ വേവിക്കുക അതിലേക്ക് അവസ്യത്തിന് ശർക്കര അരിച്ചൊഴിക്കുക എന്നിട്ട് നന്നായി 5 മിനിറ്റ് ഇളക്കുക അതിലേക്കു ചുക്കുപൊടിയും ഏലക്കപൊടിയും 1/4 tsp വീതം ചേർക്കുക അതിലേക്കു 1 tsp നെയ്യും കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക അവസാനമായി 1/2 കപ്പ്‌ തേങ്ങ ചിരവിയതും ചേർത്തിളക്കിയാൽ നമ്മുടെ അടിപൊളി നാടൻ പാച്ചോർ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാച്ചോർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ദോശ കല്ലിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്വിസ് റോൾ

    ദോശ കല്ലിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്വിസ് റോൾ

    സ്വിസ് റോൾ :

    പാല് – 1/2 cup

    വിനാഗിരി – 1/2 tsp

    പൊടിച്ച പഞ്ചസാര – 1/4 cup

    മൈദ – 1/2 cup

    ബേക്കിംഗ് പൗഡർ- 1/2 tsp

    ബേക്കിംഗ് സോഡ – 1/4 tsp

    എണ്ണ – 3 tbsp

    വനില്ല എസ്സെൻസ് – 1/2 tsp

    വിപ്പിംഗ് ക്രീം – 1/2 cup

    പാലും വിനെഗറും കൂടെ മിക്സ് ചെയ്ത് അതിനുമുകളിൽ ആയിട്ട് ഒരു അരിപ്പ വെച്ച് അതിലേക്ക് മൈദ, പഞ്ചസാര, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, വനില എസൻസ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
    എണ്ണയോ, വെണ്ണയോ ഒരു ദോശ പാനിലേക്ക് ഇട്ടു എല്ലായിടത്തും ബ്രഷ് ചെയ്ത് ഈ ബാറ്റർ ഒഴിച്ച് നന്നായിട്ട് ഒന്ന് സ്പ്രെഡ് ചെയ്ത് ടാപ്പ് ചെയ്യുക..സ്റ്റോവ് ഓൺ ചെയ്തു ചെറുതീയിൽ ഇട്ട് ദോശ തവ അതിനുമുകളിൽ ആയിട്ട് വെച്ച് അടച്ചുവെച്ച് ഒരു 5 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക..ശേഷം ചൂട് ഒന്ന് ആറിയ ശേഷം ബട്ടർ പേപ്പർ വച്ചു റോൾ ചെയ്തു 10 mns തണുപ്പിച്ചെടുക്കുക. പിന്നെ റോൾ പരത്തി അതിലേക്ക് വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്ത് വച്ചു വീണ്ടും ബട്ടർ പേപ്പറിൽ റോൾ ചെയ്തു നന്നായി തണുത്ത ശേഷം റോൾ ന്റെ മുകളിൽ ആയി വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്ത് കളർ സ്പ്രിങ്ക്ൾ ചെയ്തു മുറിച്ചു സെർവ് ചെയ്യാം….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്വിസ് റോൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എഗ്ഗ് സ്റ്റൂ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, കിടിലൻ ടേസ്റ്റ് ആണ്..

    എഗ്ഗ് സ്റ്റൂ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, കിടിലൻ ടേസ്റ്റ് ആണ്..

    എഗ്ഗ് സ്റ്റൂ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, കിടിലൻ ടേസ്റ്റ് ആണ്..വെള്ളപ്പത്തിനും നൂൽപൂട്ടിലേക്കും മാത്രം അല്ല ചപ്പാത്തി, പൊറാട്ടയിലേക്കും കിടിലൻ കോമ്പിനേഷൻ ആയ ഈ ഈസി എഗ്ഗ് സ്റ്റൂ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണൂ..

    ചൂടായ ഒരു പാത്രത്തിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് രണ്ടു ഏലക്ക, രണ്ടു കരിയാമ്പൂ, രണ്ട് കറുവാപാട്ട ഇത്രയും ചേർത്ത് ഒന്ന് മൂത്തു വന്നാൽ ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കുറച്ചു കറിവേപ്പിലയും എരിവിന് അനുസരിച്ചു പച്ചമുളക് ഒന്ന് നടു കീറിയതും ചേർത്ത് കൊടുക്കാം .ഇത്‌ ഇനി നന്നായി ഒന്ന് വഴറ്റാം..

    ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം നന്നായി മാറി വന്നാൽ ഇതിലേക്ക് രണ്ട് സബോള അരിഞ്ഞത് ചേർത്ത് കൊടുക്കാം.. ഇത്‌ നന്നായി ഇളക്കി യോജിപ്പിച്ചതിനു സബോള പെട്ടെന്ന് വഴന്ന് കിട്ടാൻ ആയി കുറച്ചു ഉപ്പ് ചേർക്കാം.. ഇനി മൂന്നാലു മിനിറ്റ് നേരം ഇത് മൂടി വെച്ച് വേവിക്കാം..

    സബോള നന്നായി സോഫ്റ്റ്‌ ആയി വന്നാൽ ഇതിലേക്ക് പൊടികൾ ചേർക്കാം.. അര ടേബിൾ സ്പൂൺ മല്ലി പൊടി, കാൽ ടേബിൾ സ്പൂൺ നേക്കാൾ കുറച്ചു കൂടുതൽ കുരുമുളക് പൊടി.. അത്ര തന്നെ പെരുംജീരകം പൊടിച്ചതും ചേർക്കാം..
    പൊടികൾ നന്നായി മൂത്തു വന്നാൽ മുറിച്ചു വെച്ച രണ്ടു ഉരുളന്കിഴങ് ചേർത്ത് കൊടുക്കാം.

    ഇത്‌ രണ്ട് മിനിറ്റ് ഈ മസാലയിൽ ഒന്ന് വഴട്ടിയതിനു ശേഷം ഇതിലേക്ക് രണ്ട് കപ്പ് രണ്ടാം പാൽ ചേർത്ത് കൊടുക്കാം..ഇനി ഉരുളങ്കിഴങ് പെട്ടെന്ന് വേവാൻ ആയി മൂടി വെച്ച് കൊടുക്കാം. ഇടയ്ക്ക് മൂടി തുറന്നു ഒന്ന് ഇളക്കി കൊടുക്കണം.

    ഉരുളന്കിഴങ് അവിശ്യതിന് വേവ് ആയി വന്നാൽ കുറച്ച് ഉരുളൻകിഴങ്കിന്റെ കഷ്നങ്ങൾ ഒരു ബൗളിലേക്ക് മാറ്റാം.. അതിനു ശേഷം കറിയിലേക്ക് കോഴിമുട്ട പുഴുങ്ങിയത് ചേർക്കാം..നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഒരു രണ്ട് മിനിറ്റ് കൂടെ ഇത്‌ മൂടി വെക്കാം … ആ സമയത്തു മാറ്റി വെച്ച ഉരുളങ്കിഴങ് ലേക്ക് കാൽ കപ്പ് തേങ്ങാപാൽ ചേർത്ത് ഇത് നന്നായി ഒന്ന് ഉടച് കൊടുകാം. .ഇത്‌ തിരിച്ചു കറിയിലേക്ക് ചേർക്കാം..

    ഇത്‌ ഇനി രണ്ട് മിനിറ്റ് തിളപ്പിക്കാം.. അതിന് ശേഷം അര കപ്പ് ഒന്നാം പാലും, കുറച്ചു കൂടെ കറി വേപ്പിലയും പച്ചമുളകും,പിന്നേ മല്ലിയില അരിഞ്ഞതും കൂടെ ചേർത്ത് flame നന്നായി ഒന്ന് കുറച്ചു വെക്കാം.. നല്ല പോലെ മിക്സ്‌ ആക്കി കൊടുതത്തിന് ശേഷം ചെറുതായി തിള വരുന്നതിന് തൊട്ട് മുന്നേ കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി കൂടെ ചേർത്ത് flame ഓഫാക്കാം.കുറച്ച് നേരം മൂടി വെച്ച് കറി ഒന്ന് സെറ്റ് ആയി വന്നതിനു ശേഷം വിളമ്പാം…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് സ്റ്റൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു തരിപോലും പഞ്ചസാര ചേർക്കാത്ത healthy ആപ്പിൾ juice

    ഒരു തരിപോലും പഞ്ചസാര ചേർക്കാത്ത healthy ആപ്പിൾ juice

    ഒരു തരിപോലും പഞ്ചസാര ചേർക്കാത്ത healthy ആപ്പിൾ juice ആപ്പിൾ മുറിച്ചടുത് അതിൽ പാലും ഈന്തപഴവും ബൂസ്റ്റും ചേർത്ത് നന്നായി അടിച്ചെടുക്കുക.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും apple shake ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.