എഗ്ഗ് സ്റ്റൂ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, കിടിലൻ ടേസ്റ്റ് ആണ്..വെള്ളപ്പത്തിനും നൂൽപൂട്ടിലേക്കും മാത്രം അല്ല ചപ്പാത്തി, പൊറാട്ടയിലേക്കും കിടിലൻ കോമ്പിനേഷൻ ആയ ഈ ഈസി എഗ്ഗ് സ്റ്റൂ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണൂ..
ചൂടായ ഒരു പാത്രത്തിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് രണ്ടു ഏലക്ക, രണ്ടു കരിയാമ്പൂ, രണ്ട് കറുവാപാട്ട ഇത്രയും ചേർത്ത് ഒന്ന് മൂത്തു വന്നാൽ ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കുറച്ചു കറിവേപ്പിലയും എരിവിന് അനുസരിച്ചു പച്ചമുളക് ഒന്ന് നടു കീറിയതും ചേർത്ത് കൊടുക്കാം .ഇത് ഇനി നന്നായി ഒന്ന് വഴറ്റാം..
ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം നന്നായി മാറി വന്നാൽ ഇതിലേക്ക് രണ്ട് സബോള അരിഞ്ഞത് ചേർത്ത് കൊടുക്കാം.. ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനു സബോള പെട്ടെന്ന് വഴന്ന് കിട്ടാൻ ആയി കുറച്ചു ഉപ്പ് ചേർക്കാം.. ഇനി മൂന്നാലു മിനിറ്റ് നേരം ഇത് മൂടി വെച്ച് വേവിക്കാം..
സബോള നന്നായി സോഫ്റ്റ് ആയി വന്നാൽ ഇതിലേക്ക് പൊടികൾ ചേർക്കാം.. അര ടേബിൾ സ്പൂൺ മല്ലി പൊടി, കാൽ ടേബിൾ സ്പൂൺ നേക്കാൾ കുറച്ചു കൂടുതൽ കുരുമുളക് പൊടി.. അത്ര തന്നെ പെരുംജീരകം പൊടിച്ചതും ചേർക്കാം..
പൊടികൾ നന്നായി മൂത്തു വന്നാൽ മുറിച്ചു വെച്ച രണ്ടു ഉരുളന്കിഴങ് ചേർത്ത് കൊടുക്കാം.
ഇത് രണ്ട് മിനിറ്റ് ഈ മസാലയിൽ ഒന്ന് വഴട്ടിയതിനു ശേഷം ഇതിലേക്ക് രണ്ട് കപ്പ് രണ്ടാം പാൽ ചേർത്ത് കൊടുക്കാം..ഇനി ഉരുളങ്കിഴങ് പെട്ടെന്ന് വേവാൻ ആയി മൂടി വെച്ച് കൊടുക്കാം. ഇടയ്ക്ക് മൂടി തുറന്നു ഒന്ന് ഇളക്കി കൊടുക്കണം.
ഉരുളന്കിഴങ് അവിശ്യതിന് വേവ് ആയി വന്നാൽ കുറച്ച് ഉരുളൻകിഴങ്കിന്റെ കഷ്നങ്ങൾ ഒരു ബൗളിലേക്ക് മാറ്റാം.. അതിനു ശേഷം കറിയിലേക്ക് കോഴിമുട്ട പുഴുങ്ങിയത് ചേർക്കാം..നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഒരു രണ്ട് മിനിറ്റ് കൂടെ ഇത് മൂടി വെക്കാം … ആ സമയത്തു മാറ്റി വെച്ച ഉരുളങ്കിഴങ് ലേക്ക് കാൽ കപ്പ് തേങ്ങാപാൽ ചേർത്ത് ഇത് നന്നായി ഒന്ന് ഉടച് കൊടുകാം. .ഇത് തിരിച്ചു കറിയിലേക്ക് ചേർക്കാം..
ഇത് ഇനി രണ്ട് മിനിറ്റ് തിളപ്പിക്കാം.. അതിന് ശേഷം അര കപ്പ് ഒന്നാം പാലും, കുറച്ചു കൂടെ കറി വേപ്പിലയും പച്ചമുളകും,പിന്നേ മല്ലിയില അരിഞ്ഞതും കൂടെ ചേർത്ത് flame നന്നായി ഒന്ന് കുറച്ചു വെക്കാം.. നല്ല പോലെ മിക്സ് ആക്കി കൊടുതത്തിന് ശേഷം ചെറുതായി തിള വരുന്നതിന് തൊട്ട് മുന്നേ കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി കൂടെ ചേർത്ത് flame ഓഫാക്കാം.കുറച്ച് നേരം മൂടി വെച്ച് കറി ഒന്ന് സെറ്റ് ആയി വന്നതിനു ശേഷം വിളമ്പാം…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് സ്റ്റൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.