പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍

പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍

ചേരുവകകള്‍

മുട്ട – 3 എണ്ണം

പച്ചമുളക് – 2 എണ്ണം

കുരുമുളക് പൊടി – 3/4 ടീസ്പൂണ്‍

ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്

സവാള – 4 എണ്ണം

കാപ്സിക്കം – 1/2

ടൊമാറ്റോ ചില്ലി സോസ് – 3 ടേബിള്‍ സ്പൂണ്‍

ഗ്രീന്‍ ചില്ലി സോസ്- 2 ടേബിള്‍ സ്പൂണ്‍

സോയ സോസ് – 2 ടീസ്പൂണ്‍

മൈദ – 3/4 ബൗള്‍

കോണ്‍ഫ്‌ലോര്‍ – 3/4 ബൗള്‍

മുളകുപൊടി – അര ടീസ്പൂണ്‍

എണ്ണ – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ മൈദ, കോണ്‍ഫ്‌ലോര്‍, മുളകുപൊടി, ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കി ബാറ്റര്‍ തയ്യാറാക്കണം. പുഴുങ്ങിയ മുട്ട ഓരോന്നും നാല് കഷ്ണങ്ങളാക്കുക. ശേഷം മുട്ട ഓരോന്നും തയ്യാറാക്കി വെച്ച ബാറ്ററില്‍ മുക്കി പൊരിച്ചെടുക്കുക. ഇതേ എണ്ണയില്‍ നിന്ന്് മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ കുക്ക് ചെയ്യാനായി എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് നന്നായി ഫ്രൈ ചെയ്‌തെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് കൊടുത്ത് 2-3 മിനുട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ക്യാപ്‌സിക്കം കൂടി ചേര്‍ത്ത് കൊടുത്ത് വഴറ്റിയെടുക്കുക. ശേഷം സോസുകള്‍ ചേര്‍ത്ത് കൊടുക്കുക. ആദ്യം ടൊമാറ്റോ ചില്ലി സോസ്, ഗ്രീന്‍ ചില്ലി സോസ്, സോയ സോസ്, കുറച്ച് കോണ്‍ഫ്‌ലോറിലേക്ക് വെള്ളം ചേര്‍ത്ത് കലക്കിയും ഒഴിച്ച് കൊടുക്കുക. ഇവയെല്ലാം രണ്ട് മിനുട്ടോളം ഇളക്കുക. ഇതോടൊപ്പം കുരുമുളക് പൊടിയും ചേര്‍ത്ത് കൊടുക്കുക. ഈ സമയത്ത് ഉപ്പ് പാകമല്ലെങ്കില്‍ ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് പൊരിച്ചു വെച്ചിരിക്കുന്ന മുട്ടകള്‍ ഇട്ട് നന്നായി ഇളക്കിയെടുക്കുക. എഗ്ഗ് മഞ്ചൂരിയന്‍ റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് മഞ്ചൂരിയന്‍ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RG & Soorya vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.