Blog

  • ദീപാവലിക്ക് പച്ചമാവ് പ്രസാദം ഉണ്ടാക്കി ദേവിക്ക് നേദിക്കു

    ദീപാവലിക്ക് പച്ചമാവ് പ്രസാദം ഉണ്ടാക്കി ദേവിക്ക് നേദിക്കു
    പച്ചമാവ് :

    പച്ചരി – 2 cups

    ശർക്കര – 1/4 kg

    നെയ്‌ – 1 tsp

    പൊടിക്കാൻ :

    ഏലക്ക – 5

    കുരുമുളക്ക് – 5

    ചുക്ക് – 1 tsp

    പഞ്ചസാര – 1 tsp

    പച്ചരി ഒരു മണിക്കൂർ അരി കുതിർത്ത് വയ്ക്കുക ശേഷം അതിലെ വെള്ളം വാലാൻ ആയി വെക്കുക ഒരു പേപ്പർ അല്ലെങ്കിൽ ഒരു താലത്തിലോ അരി ഇട്ട് ഫാനിന്റെ താഴെ ഡ്രൈ ആവാൻ വയ്ക്കുക. ശേഷം മിക്സി ജാർലേക്ക് ഇട്ടു നന്നായി പൊടിക്കണ്ട ആവിശ്യം ഇല്ല… എന്നാൽ ഒരുപാട് തരിതരിപ്പും വേണ്ട… ആ ഒരു പരുവത്തിൽ വേണം പൊടിച്ചെടുക്കാൻ.ഇനി മിക്സിയുടെ ചെറിയ ജാർലേക്ക് ഏലക്ക, കുരുമുളക്, ചുക്ക്, പഞ്ചസാര, ഇട്ടിട്ട് നല്ല മഷിപോലെ പൊടിച്ചെടുക്കണം.ഇനി സ്റ്റോവ് ഓൺ ചെയ്ത് ശർക്കര ഉരുക്കി എടുക്കുക, അതിലേക്ക് നമ്മൾ പൊടിച്ചു വെച്ച പൊടികൾ, അരിപ്പൊടിയും കുറച്ച് കുറച്ചായി ഇട്ടു നെയ്‌ ചേർത്തു യോജിപ്പിച്ചെടുക്കുക… നന്നായി യോജിച്ചു കഴിഞ്ഞാൽ സ്റ്റോവ് നും മാറ്റി ഒരു പ്ലേറ്റിലേക്കു ഇട്ടു കൈ പൊറുക്കുന്ന ചൂടിൽ കുഴച്ചെടുക്കുക….. ഇത്‌ ഇങ്ങനെ തന്നെ കഴിക്കാം…… നല്ല ടേസ്റ്റ് ആണ്…
    ദീപാവലി ദിവസം…. ഇതിൽ നെയ്‌ ഒഴിച്ച് തിരി ഇട്ടു വിളക്ക് കൊളുത്തി പൂജ റൂമിൽ വച്ചു പൂജിക്കുന്നത് വളരെ വിശേഷമാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പച്ചമാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വായിൽ അലിഞ്ഞിറങ്ങും… ടേസ്റ്റിയും  ഹെൽത്തിയും ആയ  ഗോതമ്പ് ലഡ്ഡു…ദീപാവലിക്ക്‌ നിങ്ങളും ഉണ്ടാക്കി നോക്കൂ

    വായിൽ അലിഞ്ഞിറങ്ങും… ടേസ്റ്റിയും ഹെൽത്തിയും ആയ ഗോതമ്പ് ലഡ്ഡു…ദീപാവലിക്ക്‌ നിങ്ങളും ഉണ്ടാക്കി നോക്കൂ

    വായിൽ അലിഞ്ഞിറങ്ങും… ടേസ്റ്റിയും ഹെൽത്തിയും ആയ ഗോതമ്പ് ലഡ്ഡു…ദീപാവലിക്ക്‌ നിങ്ങളും ഉണ്ടാക്കി നോക്കൂ.വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ഗോതമ്പ് ലഡ്ഡു ഈ ദീപാവലിക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ.

    വായിൽ അലിഞ്ഞിറങ്ങുന്ന ഈ ലഡു, കഴിക്കുമ്പോൾ ഗോതമ്പ് പൊടിയാണ് ഉപയോഗിച്ചത് എന്ന് തോന്നുകയില്ല..

    ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം…ഒരു പാനിൽഗോതമ്പ് പൊടി ഒരു കപ്പ്‌ എടുത്തു നന്നായി ചൂടാക്കുക ഏകദേശം ഒന്നു വറുത്തു വരണം അതിന്റെ പച്ച മണം മാറി കിട്ടണം. ചെറിയ തീയിൽ ചൂടാക്കണം. ഇതു മാറ്റി വെക്കാം. ഇനി നമുക്ക് ഇതിലേക്ക് വേണ്ട, നട്സ് ഒക്കെ ഒന്നു വറുത്തു കോരാം. നമ്മുടെ കയ്യിലുള്ള എന്തു നട്സും നമുക്ക് ഉപയോഗിക്കാം. (കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ബദാം)
    ഇത് നമുക്ക് മിക്സിയുടെ ഒരു ജാർ ഇട്ട് ഒന്ന് പൊടിച്ചെടുക്കണം. ചെറിയ തരിയോടു കൂടി പൊരിച്ചെടുക്കാം. ഇനി ഇതിലേക്ക് വേണ്ട പഞ്ചസാര പൊടിച്ചെടുക്കണം.

    അര കപ്പ് പഞ്ചസാര മുതൽ മുക്കാൽ കപ്പ് പഞ്ചസാര വരെ ഇതിലേക്ക് ഉപയോഗിക്കാം. കൂടെ ഒന്നോ രണ്ടോ ഏലക്കയും ചേർത്ത് പൊടിക്കുക. ഇനി നമുക്ക് വറുത്തുവെച്ച ഗോതമ്പുപൊടി യിലേക്ക് പഞ്ചസാര പൊടിച്ചതും നട്സ് പൊടിച്ചതും വിട്ടുകൊടുക്കുക. നന്നായി മിക്സ് ചെയ്തെടുക്കണം. ഇനി നമുക്ക് ഇതിലേക്ക്, ചൂടോടു കൂടിയ നെയ്യ് 6 ടേബിൾ സ്പൂൺ ചേർത്തുകൊടുക്കണം.. നന്നായി കുഴച്ച് ലഡുവിനെ പോലെ ഉരുളകളാക്കി അതിനുമുകളിൽ മുന്തിരി അണ്ടിപ്പരിപ്പ് വെച്ച് ഭംഗിയാക്കാം.നല്ല ടേസ്റ്റ് യും ഹെൽത്ത് യും ആയ ലഡ്ഡു ഇവിടെ തയ്യാറായിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗോതമ്പ് ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അമ്യതംപ്പൊടിയും നേന്ത്രപ്പഴവും ഉണ്ടോ, ഒരു കിടിലൻ കേക്ക് തയ്യാറാക്കാം

    അമ്യതംപ്പൊടിയും നേന്ത്രപ്പഴവും ഉണ്ടോ, ഒരു കിടിലൻ കേക്ക് തയ്യാറാക്കാം

    അമ്യതംപ്പൊടിയും നേന്ത്രപ്പഴവും ഉണ്ടോ, ഒരു കിടിലൻ കേക്ക് തയ്യാറാക്കാം

    വളരെ ടേസ്റ്റിയായി ഹെൽത്തിയായി ഒരു കേക്ക് ഉണ്ടാക്കിയാലോ, അമ്യതംപ്പൊടിയും നേന്ത്രപ്പഴവും ചേർത്ത് ആർക്കും തയ്യാറാക്കാം ഈ കിടിലൻ കേക്ക്.

    ചേരുവകൾ

    അമ്യതംപ്പൊടി ഒരു കപ്പ്

    ഗോതമ്പ് പൊടി അര കപ്പ്

    നേന്ത്രപ്പഴം 2 എണ്ണം

    ശർക്കര അര കപ്പ്

    ബേക്കിംങ് പൗഡർ

    ബേക്കിംഗ് സോഡ

    ഓയിൽ കാൽ കപ്പ്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന് നമുക്ക് തനി നാടൻ മട്ടൻ വരട്ടിയത് ഉണ്ടാക്കാം

    ഇന്ന് നമുക്ക് തനി നാടൻ മട്ടൻ വരട്ടിയത് ഉണ്ടാക്കാം

    ഇന്ന് നമുക്ക് തനി നാടൻ മട്ടൻ വരട്ടിയത് ഉണ്ടാക്കാം

    ചേരുവകൾ
    For marination

    മട്ടൺ: 1 കിലോ

    മുളകുപൊടി: 2 ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 3 tsp

    മല്ലിപൊടി: 2 ടീസ്പൂൺ

    ഗരം മസാല: 3/4 ടീസ്പൂൺ

    മഞ്ഞൾപ്പൊടി: 1tsp

    കറിവേപ്പില: 1-2 തണ്ട്‌

    വെളിച്ചെണ്ണ: 3 ടീസ്പൂൺ

    നാരങ്ങ നീര്: ഒരു മുഴുവൻ ചെറു നാരങ്ങ

    പച്ചമുളക്: 2

    ഉപ്പ്: നിങ്ങളുടെ അഭിരുചിക്കനുസരിച്ച്

    എല്ലാ ചേരുവകളും മട്ടണിൽ കലർത്തി 2 മണിക്കൂർ റഫ്രിജറേറ്ററിൽ മാരിനേറ്റ് ചെയ്യുക. ഇപ്പോൾ 3/4 കപ്പ് വെള്ളത്തിൽ 4 വിസിൽ വരെ pressure cookerൽ മട്ടൻ വേവിക്കുക.

    For masala

    സവാള: 5 വലുത്

    തേങ്ങ കഷണങ്ങൾ: 10-12

    മുളകുപൊടി: 2 ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളിചതച്ചത്: 3 tsp

    മല്ലിപൊടി: 2 ടീസ്പൂൺ

    ഗരം മസാല: 3/4 ടീസ്പൂൺ

    മഞ്ഞൾപ്പൊടി: 1tsp

    കറിവേപ്പില: 2-3 തണ്ട്‌

    വെളിച്ചെണ്ണ: 7 ടീസ്പൂൺ

    നാരങ്ങ നീര്: ഒരു മുഴുവൻ ചെറു നാരങ്ങ

    ജീരകം പൊടി: 1/2 ടീസ്പൂൺ

    പച്ചമുളക്: 4

    തക്കാളി: 1

    ഉപ്പ്: നിങ്ങളുടെ അഭിരുചിക്കനുസരിച്ച്

    ഒരു പാൻ ചൂടാക്കുക, വെളിച്ചെണ്ണ ചേർക്കുക. എണ്ണ ചൂടാകുമ്പോൾ തേങ്ങക്കൊത്ത് ചേർത്ത് ചെറുതായി സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി ചേർത്ത് സ്വർണ്ണനിറം ആവുംവരെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞ സവാള ചേർത്ത് സ്വർണ്ണ നിറമാകുന്നതുവരെ നന്നായി ഇളക്കുക. കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപൊടി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇപ്പോൾ തക്കാളി ചേർത്ത് പൂർണ്ണമായും വെന്തലിയും വരെ വഴറ്റുക.ഇപ്പോൾ വേവിച്ച മട്ടൺ ചേർത്ത് ഗ്രേവി വറ്റുംവരെ ഉയർന്ന തീയിൽ വേവിക്കുക. എണ്ണ തെളിഞ്ഞ് തുടങ്ങുമ്പോൾ മട്ടൺ കഷണങ്ങൾ ഒരു വശത്തേക്ക് നീക്കുക എന്നിട്ട് വെളിച്ചെണ്ണ ഒഴിക്കുക, 1 ടീസ്പൂൺ കുരുമുളക് പൊടി, 1/2 ടീസ്പൂൺ പെരുംജീരകം, 1/2 ടീസ്പൂൺ ഗരം മസാല, ചേർത്ത് വഴറ്റുക. ഇപ്പോൾ എല്ലാം ചേർത്ത് വഴറ്റുക. ഇനി മട്ടൻ 10-12 മിനിറ്റ് വരട്ടി എടുക്കുക. 1/2 ടീസ്പൂൺ ജീരകം പൊടി, ഇനി കറിവേപ്പില, 2 പച്ചമുളക് എന്നിവ ചേർക്കുക.രുചികരമായ മട്ടൺ റോസ്റ്റ് ഇപ്പോൾ തയ്യാറാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ മട്ടൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗുലാബ്‌ ജാമൂൻ എളുപ്പത്തിലുണ്ടാക്കാം

    ഗുലാബ്‌ ജാമൂൻ എളുപ്പത്തിലുണ്ടാക്കാം

    ദീപാവലി ആശംസകൾ 🧨🧨🎉🎉
    ദീപാവലി ആഘോഷിക്കാൻ ഒരു മധുരമായാലോ ?
    ഗുലാബ് ജാമുൻ

    പാൽപ്പൊടി -1 കപ്പ്

    മൈദ -1/4 കപ്പ്

    ബേക്കിംഗ് പൗഡർ -1/4 tsp

    പാൽ – ആവശ്യത്തിന്

    പഞ്ചസാര -1 കപ്പ്

    വെള്ളം -3/4 കപ്പ്

    ഏലക്ക -4

    റോസ് എസ്സെൻസ്‌ -2 തുള്ളി

    നാരങ്ങാനീര് -1 tbs

    എണ്ണ

    ഉണ്ടാക്കുന്നവിധം

    പാൽപ്പൊടിയും മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നായി അരിച്ചെടുക്കുക .അതിലോട്ട് ചെറിയ ചൂടുള്ള പാൽ ചേർത്ത് മിക്സ് ചെയ്യുക .നന്നായി കുഴക്കേണ്ട ആവശ്യമില്ല .10 മിനിറ്റ് അടച്ചു വെച്ചതിനു ശേഷം അധികം ബലം കൊടുക്കാതെ നല്ല സ്മൂത്ത് ബോളുകളായി ഉരുട്ടിയെടുക്കുക .ഇവ ചെറിയ ചൂടുള്ള എണ്ണയിലിട്ട് ഗോൾഡൻ നിറത്തിൽ വറുത്തു കോരുക .1 കപ്പ് പഞ്ചസാരയും 3/4 കപ്പ് വെള്ളവും കൂടി മിക്സ് ചെയ്‌തു അതിലോട്ട് 4ചെറിയ ഏലക്ക ചതച്ചതും 2 തുള്ളി റോസ് എസ്സെൻസും ചേർത്ത് അടുപ്പിൽ വെച്ച് സിറപ്പ്പാക്കിയെടുക്കുക .1 tbs നാരങ്ങാനീരും കൂടി ചേർക്കുക .വറുത്തെടുത്ത ബോളുകൾ 3 മണിക്കൂർ ങ്കിലും പഞ്ചസാര സിറപ്പിലിട്ടു വെച്ചതിന് ശേഷം ഉപയോഗിക്കാവുന്നതാണ് .നല്ല ജ്യുസി ആയിട്ടുള്ള ഗുലാബ് ജാമുൻ റെഡി .ഗുലാബ്‌ ജാമൂൻ എളുപ്പത്തിലുണ്ടാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗുലാബ്‌ ജാമൂൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിമാവ് വച്ച് ഒരു പുത്തൻ ബ്രേക്ഫാസ്റ് വെറും 10 മിനുറ്റിൽ

    അരിമാവ് വച്ച് ഒരു പുത്തൻ ബ്രേക്ഫാസ്റ് വെറും 10 മിനുറ്റിൽ

    അരിമാവ് വച്ച് ഒരു പുത്തൻ ബ്രേക്ഫാസ്റ് വെറും 10 മിനുറ്റിൽ

    ചേരുവകൾ

    അരി മാവ് – 1 കപ്പ്‌

    ക്യാരറ്റ് ചുരണ്ടിയത് – 1

    സവാള – 1

    ജീരകം – 1 ടീസ്പൂൺ

    പച്ചമുളക് – 1

    തേങ്ങ – 1 ടേബിൾസ്പൂൺ

    കറിവേപ്പില

    ഉപ്പ്

    എണ്ണ

    തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ അരിമാവ്, ജീരകം, സവാള, പച്ചമുളക്, ക്യാരറ്റ്, തേങ്ങ, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചെറു ചൂട് വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കുക ഒപ്പം കുറച്ചു എണ്ണ കൂടി ചേർത്ത് നല്ല മയത്തിൽ കുഴയ്ക്കുക. ചെറിയ ഉരുള ആയി മാറ്റിയ ശേഷം എണ്ണ തടവിയ പാസ്റ്റിക് ഷീറ്റിൽ വച്ച് പരത്തുക. ചൂടായ പാനിൽ തിരിച്ചും മറിച്ചും ഇട്ടു വേവിച്ചു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ഫാസ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒത്തിരി പോഷക മൂല്യങ്ങൾ നിറഞ്ഞ മൈക്രോ ഗ്രീൻസ് നമ്മുടെ അടുക്കളയിൽ ഉണ്ടാക്കാം

    ഒത്തിരി പോഷക മൂല്യങ്ങൾ നിറഞ്ഞ മൈക്രോ ഗ്രീൻസ് നമ്മുടെ അടുക്കളയിൽ ഉണ്ടാക്കാം

    മണ്ണ് വേണ്ട, വളം വേണ്ട, വെയിൽ വേണ്ട വെറും ടിഷ്യൂ പേപ്പർ മാത്രം മതി. ഒത്തിരി പോഷക മൂല്യങ്ങൾ നിറഞ്ഞ മൈക്രോ ഗ്രീൻസ് നമ്മുടെ അടുക്കളയിൽ ഉണ്ടാക്കാം. കുറച്ച് ചെറുപയർ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെക്കണം. അടുത്ത ദിവസം വെള്ളം കളഞ്ഞു 7 മണിക്കൂർ അങ്ങനെ തന്നെ വെക്കണം. ചെറുതായി മുള വന്നത് കാണാം. ഇനി ഇത് നമുക്ക് നടാം. അതിനായി nigalk ഇഷ്ടമുള്ള വലുപ്പത്തിൽ ഒരു പാത്രം എടുക്കാം. അതിൽ കുറച്ച് ടിഷ്യൂ പേപ്പർ അടക്കി വെച്ച് അതിലേക്ക് വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക. മുളപ്പിച്ച പയർ അതിൽ പാകി കൊടുക്കാം. അതിനു മുകളിൽ കുറച്ച് വെള്ളം സ്പ്രേ ചെയ്യുക. അത് ഇഷ്ടമുള്ള സ്ഥലത്ത് വെച്ച് കൊടുക്കാം. അടുത്ത ദിവസം കുഞ്ഞു ഇല ഒക്കെ വന്നത് കാണാം. 2 നേരം നന്നായി വെളളം സ്പ്രേ ചെയ്ത് കൊടുക്കണം. 7 ദിവസം കൊണ്ട് തന്നെ നമുക്ക് വിളവ് എടുക്കാൻ പാകത്തിൽ ആയി. കട്ട് ചെയ്തു എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യത്തിന് വളരെ നല്ലതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മൈക്രോ ഗ്രീൻസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.