വായിൽ അലിഞ്ഞിറങ്ങും… ടേസ്റ്റിയും ഹെൽത്തിയും ആയ ഗോതമ്പ് ലഡ്ഡു…ദീപാവലിക്ക്‌ നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

വായിൽ അലിഞ്ഞിറങ്ങും… ടേസ്റ്റിയും ഹെൽത്തിയും ആയ ഗോതമ്പ് ലഡ്ഡു…ദീപാവലിക്ക്‌ നിങ്ങളും ഉണ്ടാക്കി നോക്കൂ.വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ഗോതമ്പ് ലഡ്ഡു ഈ ദീപാവലിക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ.

വായിൽ അലിഞ്ഞിറങ്ങുന്ന ഈ ലഡു, കഴിക്കുമ്പോൾ ഗോതമ്പ് പൊടിയാണ് ഉപയോഗിച്ചത് എന്ന് തോന്നുകയില്ല..

ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം…ഒരു പാനിൽഗോതമ്പ് പൊടി ഒരു കപ്പ്‌ എടുത്തു നന്നായി ചൂടാക്കുക ഏകദേശം ഒന്നു വറുത്തു വരണം അതിന്റെ പച്ച മണം മാറി കിട്ടണം. ചെറിയ തീയിൽ ചൂടാക്കണം. ഇതു മാറ്റി വെക്കാം. ഇനി നമുക്ക് ഇതിലേക്ക് വേണ്ട, നട്സ് ഒക്കെ ഒന്നു വറുത്തു കോരാം. നമ്മുടെ കയ്യിലുള്ള എന്തു നട്സും നമുക്ക് ഉപയോഗിക്കാം. (കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ബദാം)
ഇത് നമുക്ക് മിക്സിയുടെ ഒരു ജാർ ഇട്ട് ഒന്ന് പൊടിച്ചെടുക്കണം. ചെറിയ തരിയോടു കൂടി പൊരിച്ചെടുക്കാം. ഇനി ഇതിലേക്ക് വേണ്ട പഞ്ചസാര പൊടിച്ചെടുക്കണം.

അര കപ്പ് പഞ്ചസാര മുതൽ മുക്കാൽ കപ്പ് പഞ്ചസാര വരെ ഇതിലേക്ക് ഉപയോഗിക്കാം. കൂടെ ഒന്നോ രണ്ടോ ഏലക്കയും ചേർത്ത് പൊടിക്കുക. ഇനി നമുക്ക് വറുത്തുവെച്ച ഗോതമ്പുപൊടി യിലേക്ക് പഞ്ചസാര പൊടിച്ചതും നട്സ് പൊടിച്ചതും വിട്ടുകൊടുക്കുക. നന്നായി മിക്സ് ചെയ്തെടുക്കണം. ഇനി നമുക്ക് ഇതിലേക്ക്, ചൂടോടു കൂടിയ നെയ്യ് 6 ടേബിൾ സ്പൂൺ ചേർത്തുകൊടുക്കണം.. നന്നായി കുഴച്ച് ലഡുവിനെ പോലെ ഉരുളകളാക്കി അതിനുമുകളിൽ മുന്തിരി അണ്ടിപ്പരിപ്പ് വെച്ച് ഭംഗിയാക്കാം.നല്ല ടേസ്റ്റ് യും ഹെൽത്ത് യും ആയ ലഡ്ഡു ഇവിടെ തയ്യാറായിട്ടുണ്ട്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗോതമ്പ് ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.