ദീപാവലിക്ക് പച്ചമാവ് പ്രസാദം ഉണ്ടാക്കി ദേവിക്ക് നേദിക്കു

ദീപാവലിക്ക് പച്ചമാവ് പ്രസാദം ഉണ്ടാക്കി ദേവിക്ക് നേദിക്കു
പച്ചമാവ് :

പച്ചരി – 2 cups

ശർക്കര – 1/4 kg

നെയ്‌ – 1 tsp

പൊടിക്കാൻ :

ഏലക്ക – 5

കുരുമുളക്ക് – 5

ചുക്ക് – 1 tsp

പഞ്ചസാര – 1 tsp

പച്ചരി ഒരു മണിക്കൂർ അരി കുതിർത്ത് വയ്ക്കുക ശേഷം അതിലെ വെള്ളം വാലാൻ ആയി വെക്കുക ഒരു പേപ്പർ അല്ലെങ്കിൽ ഒരു താലത്തിലോ അരി ഇട്ട് ഫാനിന്റെ താഴെ ഡ്രൈ ആവാൻ വയ്ക്കുക. ശേഷം മിക്സി ജാർലേക്ക് ഇട്ടു നന്നായി പൊടിക്കണ്ട ആവിശ്യം ഇല്ല… എന്നാൽ ഒരുപാട് തരിതരിപ്പും വേണ്ട… ആ ഒരു പരുവത്തിൽ വേണം പൊടിച്ചെടുക്കാൻ.ഇനി മിക്സിയുടെ ചെറിയ ജാർലേക്ക് ഏലക്ക, കുരുമുളക്, ചുക്ക്, പഞ്ചസാര, ഇട്ടിട്ട് നല്ല മഷിപോലെ പൊടിച്ചെടുക്കണം.ഇനി സ്റ്റോവ് ഓൺ ചെയ്ത് ശർക്കര ഉരുക്കി എടുക്കുക, അതിലേക്ക് നമ്മൾ പൊടിച്ചു വെച്ച പൊടികൾ, അരിപ്പൊടിയും കുറച്ച് കുറച്ചായി ഇട്ടു നെയ്‌ ചേർത്തു യോജിപ്പിച്ചെടുക്കുക… നന്നായി യോജിച്ചു കഴിഞ്ഞാൽ സ്റ്റോവ് നും മാറ്റി ഒരു പ്ലേറ്റിലേക്കു ഇട്ടു കൈ പൊറുക്കുന്ന ചൂടിൽ കുഴച്ചെടുക്കുക….. ഇത്‌ ഇങ്ങനെ തന്നെ കഴിക്കാം…… നല്ല ടേസ്റ്റ് ആണ്…
ദീപാവലി ദിവസം…. ഇതിൽ നെയ്‌ ഒഴിച്ച് തിരി ഇട്ടു വിളക്ക് കൊളുത്തി പൂജ റൂമിൽ വച്ചു പൂജിക്കുന്നത് വളരെ വിശേഷമാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പച്ചമാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.