അരിമാവ് വച്ച് ഒരു പുത്തൻ ബ്രേക്ഫാസ്റ് വെറും 10 മിനുറ്റിൽ
ചേരുവകൾ
അരി മാവ് – 1 കപ്പ്
ക്യാരറ്റ് ചുരണ്ടിയത് – 1
സവാള – 1
ജീരകം – 1 ടീസ്പൂൺ
പച്ചമുളക് – 1
തേങ്ങ – 1 ടേബിൾസ്പൂൺ
കറിവേപ്പില
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിമാവ്, ജീരകം, സവാള, പച്ചമുളക്, ക്യാരറ്റ്, തേങ്ങ, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചെറു ചൂട് വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കുക ഒപ്പം കുറച്ചു എണ്ണ കൂടി ചേർത്ത് നല്ല മയത്തിൽ കുഴയ്ക്കുക. ചെറിയ ഉരുള ആയി മാറ്റിയ ശേഷം എണ്ണ തടവിയ പാസ്റ്റിക് ഷീറ്റിൽ വച്ച് പരത്തുക. ചൂടായ പാനിൽ തിരിച്ചും മറിച്ചും ഇട്ടു വേവിച്ചു എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ഫാസ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.