ഒത്തിരി പോഷക മൂല്യങ്ങൾ നിറഞ്ഞ മൈക്രോ ഗ്രീൻസ് നമ്മുടെ അടുക്കളയിൽ ഉണ്ടാക്കാം

മണ്ണ് വേണ്ട, വളം വേണ്ട, വെയിൽ വേണ്ട വെറും ടിഷ്യൂ പേപ്പർ മാത്രം മതി. ഒത്തിരി പോഷക മൂല്യങ്ങൾ നിറഞ്ഞ മൈക്രോ ഗ്രീൻസ് നമ്മുടെ അടുക്കളയിൽ ഉണ്ടാക്കാം. കുറച്ച് ചെറുപയർ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെക്കണം. അടുത്ത ദിവസം വെള്ളം കളഞ്ഞു 7 മണിക്കൂർ അങ്ങനെ തന്നെ വെക്കണം. ചെറുതായി മുള വന്നത് കാണാം. ഇനി ഇത് നമുക്ക് നടാം. അതിനായി nigalk ഇഷ്ടമുള്ള വലുപ്പത്തിൽ ഒരു പാത്രം എടുക്കാം. അതിൽ കുറച്ച് ടിഷ്യൂ പേപ്പർ അടക്കി വെച്ച് അതിലേക്ക് വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക. മുളപ്പിച്ച പയർ അതിൽ പാകി കൊടുക്കാം. അതിനു മുകളിൽ കുറച്ച് വെള്ളം സ്പ്രേ ചെയ്യുക. അത് ഇഷ്ടമുള്ള സ്ഥലത്ത് വെച്ച് കൊടുക്കാം. അടുത്ത ദിവസം കുഞ്ഞു ഇല ഒക്കെ വന്നത് കാണാം. 2 നേരം നന്നായി വെളളം സ്പ്രേ ചെയ്ത് കൊടുക്കണം. 7 ദിവസം കൊണ്ട് തന്നെ നമുക്ക് വിളവ് എടുക്കാൻ പാകത്തിൽ ആയി. കട്ട് ചെയ്തു എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മൈക്രോ ഗ്രീൻസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.