Blog

  • ഈസിയും ടേസ്റ്റിയും ആയിട്ടുള്ള മട്ടൺ ബിരിയാണി ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..

    ഈസിയും ടേസ്റ്റിയും ആയിട്ടുള്ള മട്ടൺ ബിരിയാണി ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..

    ഈസിയും ടേസ്റ്റിയും ആയിട്ടുള്ള മട്ടൺ ബിരിയാണി ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..
    വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഈ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ…

    ആദ്യം ബിരിയാണി വെക്കാനുള്ള വലിയ പാത്രം ചൂടാക്കി ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കാം.. നെയ്യ് ചൂടായാൽ 4 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചതച്ചത് ചേർക്കാം..

    ഇതിന്റെ പച്ചമണം മാറിയാൽ കഴുകി വൃത്തിയാക്കി വെള്ളം വാർത്ത മട്ടൺ ചേർത്ത് കൊടുക്കാം.. ഒപ്പം തന്നെ നൈസ് ആയി അരിഞ്ഞ മീഡിയം സൈസ് ലുള്ള 6 തക്കാളിയും ആവിശ്യത്തിന് ഉള്ള ഉപ്പും രണ്ട് ടേബിൾ സ്പൂൺ ഗരം മസാല പൊടിയും , അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിക്സ്‌ ആക്കാം.. ഇത്‌ ഒരു 20 മിനിറ്റ് നേരം മൂടി വെച്ച് വേവിക്കാം.. ആ സമയം കൊണ്ട് ബിരിയാണിയിലേക്കുള്ള 6 സബോള നൈസ് ആയി അരിഞ്ഞതും അണ്ടിപരിപ്പും മുന്തിരിയും ഫ്രൈ ചെയ്ത് എടുക്കാം..

    മട്ടൺ ഹാഫ് കുക്ക് ആയി തക്കാളി നല്ല പോലെ വെന്ത് ഉടഞ്ഞു വന്നാൽ ഇതിലേക്ക് ഫ്രൈ ചെയ്ത സബോള മുക്കാൽ ഭാഗത്തോളം ചേർക്കാം. അതിന്റെ കൂടെ ഒരു കപ്പ് മല്ലിയിലയും പുതിനയിലയും അരിഞ്ഞത്, അര ടീസ്പൂൺ പൈൻആപ്പിൾ എസ്സെൻസ് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം..
    ഇനി ഫ്ലെയിം കൂട്ടി വെച്ച് ഒരു 20മിനിറ്റ് കൂടെ മൂടി വെച്ച് മട്ടൺ വേവിക്കാം..

    ഒരു മുക്കാൽ ഭാഗത്തോളം മട്ടൺ വെന്തു വന്നാൽ പിന്നേ മൂടി വെക്കേണ്ട ആവിശ്യം ഇല്ല, ഒരു 10 മിനിറ്റ് കൂടെ തിളപ്പിച്ച്‌ ഗ്രേവി ചെറുതായി ഒന്ന് വറ്റിച്ചു കുറുക്കി എടുക്കാം.. അതിന് ശേഷം
    ഒരു കപ്പ്‌ തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം രണ്ടു മിനിറ്റ് കൂടെ കഴിഞ്ഞാൽ തീ ഓഫാക്കാം.. ഇപ്പൊ ബിരിയാണിയിലേക്കുള്ള മസാല റെഡി, അടുത്തത് ആയി റൈസ് വേവിക്കാം..

    അതിനായി വെള്ളം തിളപ്പിക്കാൻ ആയി വെച്ചലേക്കു ആവിശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ നല്ല ജീരകം, അഞ്ചാറു ഏലക്കായ, അത്ര തന്നെ കാരിയാമ്പൂ, മൂന്ന് ചെറിയ കഷ്ണം കറുവ പട്ട ഇത്രയും ചേർത്ത് കൊടുക്കാം.. വെള്ളം നന്നായി തിളച്ചു വരാൻ തുടങ്ങിയാൽ അര ടീസ്പൂൺ കൂടെ പൈൻആപ്പിൾ എസ്സെൻസ് ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ചതിന് ശേഷം റൈസ് ചേർക്കാം … റൈസ് അത്യാവശ്യം വെന്തു വന്നാൽ പകുതി റൈസ് ഊറ്റി മസാലയുടെ മുകളിൽ ആയിട്ട് ഇട്ട് ലെവൽ ആക്കി കൊടുക്കാം.. ഇനി ഇതിന് മുകളിൽ സബോള ഫ്രൈ ചെയ്ത നെയ്യിന്റെയും ഓയിലിന്റെയും മിക്സ്‌ കുറച്ചു ഒഴിച്ച് കൊടുക്കാം… ഇതിന് മുകളിൽ ഫ്രൈ ചെയ്ത സബോള,അണ്ടിപ്പരിപ്പ്, മുന്തിരി ഇട്ട് കൊടുക്കാം.. ബാക്കി റൈസ് കൂടെ ഇട്ടതിനു ശേഷം സെയിം സ്റ്റെപ് റിപീറ്റ് ചെയ്യാം..ഇനി ഇത് മൂടി വെച്ച് അര മണിക്കൂർ ധം ചെയ്തു എടുക്കാം.. അതിൽ ആദ്യതെ 10 മിനിറ്റ് മീഡിയം ഫെയിംമിലും ലാസ്റ്റ് 20മിനിറ്റ് ലോ ഫ്ലെയിംലും വെച്ച് മുപ്പതു മിനിറ്റ് കഴിഞ്ഞാൽ ഫ്ലെയിം ഓഫാക്കി ഒരു പത്തു മിനിറ്റ് കൂടെ കഴിഞ്ഞാൽ മൂടി തുറന്ന് വിളമ്പാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു കപ്പ് റവയുണ്ടെങ്കിൽ അടിപൊളി ബ്രേക്ക്‌ഫാസ്റ്റ് റെഡി

    ഒരു കപ്പ് റവയുണ്ടെങ്കിൽ അടിപൊളി ബ്രേക്ക്‌ഫാസ്റ്റ് റെഡി/ഇതിന്റെ കൂടെ കറി ഒന്നും ആവശ്യമില്ല

    ആദ്യം ഒരു കപ്പ് റവ വറുത്തു മാറ്റി വയ്ക്കുക

    ഒരുപാനില് രണ്ടു tsp നെയ്യൊഴിച്ചു ചൂടാവുമ്പോൾ 10 അണ്ടിപരിപ്പ് ചേർത്തു വറുത്തു മാറ്റി വയ്ക്കുക

    അതെ നെയ്യിലേക്ക് 1/2 tsp. കടുകും 1 tsp ഉഴുന്നുപരിപ്പും ചേർത്ത് മുത്ത്‌ വരുമ്പോൾ പച്ചമുളകു 2 ഒണക്ക മുളക്
    8 ചെറിയ ഉള്ളി അരിഞ്ഞത് കുറച്ചു കറിവേപ്പില 1 tsp ഇഞ്ചി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക

    അതിലേക്കു ക്യാരറ്റ് അരിഞ്ഞതും ബീൻസ് അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മിനിറ്റു വഴറ്റി അതിലേക്കു 2 കപ്പ് വെള്ളം ചേർത്ത് നന്നായി തിളച്ചു വരുമ്പോൾ വറുത്ത റവ 1 കപ്പ് ചേർത്ത് 1 മിനുട്ട് നന്നായി മിക്സ് ചെയ്യുക എന്നിട്ട് ചെറുതീയിൽ രണ്ടു മിനുട്ട് മൂടി വയ്ക്കുക എന്നിട്ട് അടപ്പു തുറന്നു ഒന്നുടെ മിക്സ് ചെയ്തു തീ ഓഫ്‌ ചെയ്ത ശേഷം 5 മിനിട്ട് മൂടിവച്ചാൽ അടിപൊളി ഉപ്പുമാവ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന് നമുക്ക് ഒരു കിടിലൻ കടല വരട്ടിയത് ഉണ്ടാക്കിയാലൊ 🤩

    ഇന്ന് നമുക്ക് ഒരു കിടിലൻ കടല വരട്ടിയത് ഉണ്ടാക്കിയാലൊ 🤩

    നാടൻ കടല വരട്ടിയത് || Kadala Dry Fry ||
    ഇന്ന് നമുക്ക് ഒരു കിടിലൻ കടല വരട്ടിയത് ഉണ്ടാക്കിയാലൊ 🤩
    ചോറുണ്ണാൻ ഇതു മാത്രം മതി പാത്രം കാലിയാവുന്ന വഴി അറിയില്ല…😃😃

    ചേരുവകൾ

    കടല: 1 കപ്പ് (രാത്രി കുതിർത്തിയത്)

    വെള്ളം: 1.5 കപ്പ്

    വെളിച്ചെണ്ണ: 4 Tbsp

    ചതച്ച മുളക് പൊടി: 2tbsp + 1/2tsp

    മല്ലിപൊടി: 1.5 tbsp + 1/2 tsp

    കറിവേപ്പില

    അഭിരുചിക്കനുസരിച്ച് ഉപ്പ്

    തേങ്ങകൊത്ത്: ഒരു മുഴുവൻ തേങ്ങയുടെ പകുതി

    ആദ്യം കടല പ്രഷർകുക്ക് (4 വിസിൽ )ചെയ്യുക 1.5 cup വെള്ളത്തിൽ. ഒരു കടായി ചൂടാക്കി 3 tbsp വെളിച്ചെണ്ണ
    ചേർക്കുക.ഇതിലേക്ക് 12 അരിഞ്ഞ ചെറിയ ഉള്ളി 1/2 കപ്പ് തേങ്ങ കഷ്ണങ്ങൾ ചേർത്ത് സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക.1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 2tbsp ചതച്ച മുളകും ചേർത്ത് വഴറ്റുക. ഇപ്പോൾ 1.5 tbsp മല്ലിപൊടി ചേർത്ത് നന്നായി ഇളക്കുക. വേവിച്ച കടല വെള്ളത്തോടെ ചേർത്ത് വേവിക്കുക. വെള്ളം വറ്റിയ ശേഷം അതേ പാത്രത്തിൽ കടല ഒരു വശത്തേയ്ക്ക് നീക്കി 1tsp വെളിച്ചെണ്ണ ചേർക്കുക 1/2 ടീസ്പൂൺ മുളക് പൊടിയും മല്ലിപൊടിയും ചേർത്ത് വഴറ്റി നന്നായി ഇളക്കുക.കുറച്ച് കറിവേപ്പില കൂടി ചേർത്ത് mix ചെയ്യുക.രുചിയുള്ള കടല വരട്ടിയത് തയ്യാറാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടല വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മട്ടൺ കറി ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ ..

    മട്ടൺ കറി ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ ..

    മട്ടൺ കറി ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ ..രുചി ഇരട്ടിയാകും .ബീഫിലും ഇതേ രീതിയിൽ ചെയ്താൽ അടിപൊളി ടേസ്റ്റാണ് ..

    ചേരുവകൾ

    മട്ടൺ – അരക്കിലോ

    ചെറിയ ഉള്ളി – കാൽക്കപ്പ്

    സവാള – 1

    തക്കാളി – 1

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ

    മുളക്പൊടി – ഒന്നര ടേബിൾസ്പൂൺ

    മല്ലിപൊടി – 1 ടേബിൾസ്പൂൺ

    മഞ്ഞൾപൊടി – അരടീസ്പൂൺ

    ഗരം മസാല – അരടീസ്പൂൺ കുരുമുളക്പൊടി – 1 ടീസ്പൂൺ

    ജീരകം പൊടി – 1 ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    കറിവേപ്പില – രണ്ട തണ്ട്

    വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ

    ഉണ്ടാകുന്ന വിധം

    കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ചെറിയ ഉള്ളി സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി അരച്ചത് ഉപ്പ് മഞ്ഞൾപൊടി ചേർത്ത് വഴറ്റുക .ഇതിലേക്കു മട്ടൺ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിചു വെവിക്കുക .ഒരു കടായിലേക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി മുളക്പൊടി മല്ലിപൊടി ചേർത്ത് മൂപ്പിക്കുക .പച്ചമണം മാറിയാൽ വേവിച്ച മട്ടൺ ചേർക്കുക .തിളക്കുമ്പോൾ കുരുമുളക്പൊടി ഗരം മസാല ജീരകം പൊടിച്ചത് ഉപ്പ് ചേർത്ത് മൂടിവെച്ചു കുറഞ്ഞ തീയിൽ വേവിക്കുക ശേഷം പച്ചമുളക് കറിവേപ്പില ചേർത്ത് ചൂടോടെ സെർവ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്യാരറ്റ് പച്ചടി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ക്യാരറ്റ് പച്ചടി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ക്യാരറ്റ് പച്ചടി

    ക്യാരറ്റ് -1

    പച്ചമുളക്-2

    ഉപ്പ് -ആവശ്യത്തിന്

    വെള്ളം -അരക്കപ്പ്

    തേങ്ങ ചിരവിയത് -മുക്കാൽ കപ്പ്

    ജീരകം -ഒരു നുള്ള്

    കടുക് – അര ടീസ്പൂൺ

    തൈര് -മുക്കാൽ കപ്പ്

    വെളിച്ചെണ്ണ- ഒരു ടേബിൾ സ്പൂൺ

    കടുക്- ഒരു ടീസ്പൂൺ

    ചെറിയ ഉള്ളി -2 അല്ലി

    ഉണക്ക മുളക്- രണ്ട്

    കറിവേപ്പില

    ക്യാരറ്റ് കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളകും ആവശ്യത്തിന് ഉപ്പും അര കപ്പ് വെള്ളവും ചേർത്ത് വേവിച്ചെടുക്കണം.തേങ്ങ ജീരകവും അല്പം വെള്ളവും ചേർത്ത് മയത്തിൽ അരച്ചെടുക്കണം. ഇതിലേക്ക് കടുകിട്ട് ഒന്ന് ചതച്ചെടുക്കണം. കടുക് അരയാൻ പാടില്ല.
    ക്യാരറ്റ് വെന്തുവരുമ്പോൾ അരപ്പ് ചേർത്ത് തിളച്ചു കുറുകുമ്പോൾ തീ ഓഫ് ചെയ്യുക .ഇതിലേക്ക് മുക്കാൽ കപ്പ് ഉടച്ച തൈര് ചേർത്ത് ഇളക്കാം.മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് ചെറിയ ഉള്ളിയും, കറിവേപ്പിലയും, ഉണക്കമുളകും, താളിച്ച് പച്ചടിയിൽ ഒഴിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് പച്ചടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ ചിക്കൻ ദം ബിരിയാണി വേറെ ലെവൽ ആണ് കേട്ടോ

    ഈ ചിക്കൻ ദം ബിരിയാണി വേറെ ലെവൽ ആണ് കേട്ടോ

    പാകിസ്ഥാനി ചിക്കൻ ബിരിയാണി

    ചിക്കനിലേക്ക് വേണ്ട ചേരുവകൾ

    1. ചിക്കൻ – 1 kg

    2. ഗരം മസാല – 1 tbsp

    3. കാശ്മിരി റെഡ് പൊടി – 1 1/2tbsp

    4. മല്ലി പൊടി – 1tsp

    5. മഞ്ഞൾ പൊടി – 1/2 tsp

    6. ചാട്ട് മസാല – 1 tsp

    7. നല്ല ജീരകം പൊടി – 1tsp

    8. ഉലുവ പൊടി – 1/4 tsp

    9. ഉപ്പ് ആവശ്യത്തിന്

    10. കരുവാപ്പട്ടയുടെ ഇല- 2

    11. ഏലക്കായ – 4

    12. താക്കോലം – 1

    13. പുതിനയില

    14.മല്ലിയില

    15. നാരങ്ങ നീര് – 2tbsp

    16.പച്ചമുളക് – 1

    17. സവാള വറുത്തത് – 1/4 കപ്പ്

    18. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 tbsp

    ചോറുണ്ടാക്കാൻ വേണ്ട സാധങ്ങൾ

    1. അരി (ബസ്മതി ) – 3 കപ്പ്

    2. കറുവപ്പട്ടയുടെ ഇല – 2

    3. നല്ലജീരകം – 1/2 tsp

    4.ഉപ്പ് ആവശ്യത്തിന്

    ദം ഇടാൻ വേണ്ട സാധനങ്ങൾ

    1. മല്ലിയില

    2. പുതിനയില്ല

    3. സവാള വറുത്തത്

    4. ഓറഞ്ച് ഫുഡ്‌ കളർ – 1/4 tsp

    5.പാണ്ട /കേര എസ്സെൻസ് – 1/8 tsp

    6.തൈര് – 2 tbsp

    7. നാരങ്ങ

    8.പച്ചമുളക് – 1

    തയ്യാറുക്കുന്നവിധം

    ചിക്കനിലേക്ക് മുകളിൽ പറഞ്ഞ ചേരുവകൾ പുരട്ടി പതിനഞ്ച് മിനുട്ട് വെക്കുക. അതിനുശേഷം അരി വേവിക്കുക. ചോറുണ്ടക്കാനുള്ള സാധനങ്ങൾ ഇട്ടതിനുശേഷം പകുതി വേവിക്കുക. പകുതി വേവിച്ച ചോറ്‌ മസാല പുരട്ടിയ ചിക്കനിലേക്ക് പകുതി ചോറിട്ടത്തിന് ശേഷം തൈര് ഒഴിക്കുക. അതുകഴിഞ്ഞ് ബാക്കി ചോറും ഇട്ട് കൊടുക്കുക . ഇനി കുറച്ച് മല്ലിയിലയും പുതിന ഇലയും ഒരു പച്ചമുളകും ഇട്ടതിനുശേഷം കളർ ഒഴിച്ചു കൊടുക്കുക. അതിനായി കുറച്ച്‌ വെള്ളം എടുത്ത് ഓറഞ്ച് ഫൂഡ് കളറിലേക്ക് പാണ്ട അല്ലെങ്കിൽ
    kewra essence കുറച്ച്‌ മിക്സ് ചെയ്ത് അരിയുടെ മുകളിലേക്ക് ഒഴിക്കുക . ഇനി ബാക്കിയുള്ള വെള്ളത്തിൽ റെഡ് ഫൂഡ് കളർ കൂടി ഒഴിച്ച് മിക്സ് ആക്കി അതുംകൂടി ഒഴിച്ചു കൊടുക്കുക ഇനി ഇതിലേക്ക് വരുത്ത സവാളയും നാരങ്ങയും ചേർത്ത ശേഷം അലൂമിനിയം ഫോയിൽ ഉപയോഗിച്ചോ കോട്ടൺ തുണി വെച്ചോ നന്നായി കവർ ചെയ്യുക. അതു കഴിഞ്ഞ് 20 മിനുട്ട് ചെറിയ ചൂടിൽ ദം ചെയ്ത് എടുക്കുക. 20 മിനുട്ട് കഴിഞ്ഞ് കവർ മാറ്റി പതുക്കെ ഇളക്കി മസാലയും ചിക്കനും യോജിപ്പിക്കുക. ഇളക്കുമ്പോൾ നാരങ്ങ കൂട്ടി മിക്സ് ചെയ്യരുത്. അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ പാകിസ്താനി ചിക്കൻ ബിരിയാണി തയ്യാറായി കഴുഞ്ഞു . ഇനി ഒരു പ്ലേറ്റ്ലേക്ക് വിളമ്പി കഴിക്കാം . Pakistani Chicken Dum Biriyani | ഈ ചിക്കൻ ദം ബിരിയാണി വേറെ ലെവൽ ആണ് കേട്ടോ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ദം ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kichus Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നുറുക്കുഗോതമ്പു കൊണ്ട് നല്ല സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കി നോക്കൂ

    നുറുക്കുഗോതമ്പു കൊണ്ട് നല്ല സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കി നോക്കൂ

    നുറുക്കുഗോതമ്പു കൊണ്ട് നല്ല സോഫ്റ്റ്‌ പാലപ്പം :-

    INGREDIENTS

    നുറുക്കുഗോതമ്പ്:1cup

    തേങ്ങ:1/2 portion

    ചോറ്:1/4cup

    പഞ്ചസാര:1tbsp

    യീസ്റ്റ്:1/2tsp

    ഉപ്പ് പാകത്തിന്

    വെള്ളം

    ആദ്യം നുറുക്കുഗോതമ്പ് 1/2 മണിക്കൂർ വെള്ളത്തിലിട്ടു കുതിർക്കുക.ശേഷം മിക്സിയുടെ ജാറിൽ
    നുറുക്കുഗോതമ്പ്,തേങ്ങ ചിരവിയത്,ചോറ്, പഞ്ചസാര,യീസ്റ്റ്,ആവിശ്യത്തിന് വെള്ളം എന്നിവ ചേർത്തു നന്നായി അരക്കാം.ശേഷം ഒരുപാത്രത്തിൽ ഒഴിച്ച് 6,7മണിക്കൂർ മാറ്റിവെക്കാം. ശേഷം മാവ് പൊങ്ങിവന്നിരിക്കും. ഇനി അതിലേക്ക് ആവിശ്യത്തിന് ഉപ്പ് ചേർത്തു പാലപ്പചട്ടിയിൽ ചുട്ടെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.