ഈസിയും ടേസ്റ്റിയും ആയിട്ടുള്ള മട്ടൺ ബിരിയാണി ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..

ഈസിയും ടേസ്റ്റിയും ആയിട്ടുള്ള മട്ടൺ ബിരിയാണി ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..
വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഈ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ…

ആദ്യം ബിരിയാണി വെക്കാനുള്ള വലിയ പാത്രം ചൂടാക്കി ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കാം.. നെയ്യ് ചൂടായാൽ 4 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചതച്ചത് ചേർക്കാം..

ഇതിന്റെ പച്ചമണം മാറിയാൽ കഴുകി വൃത്തിയാക്കി വെള്ളം വാർത്ത മട്ടൺ ചേർത്ത് കൊടുക്കാം.. ഒപ്പം തന്നെ നൈസ് ആയി അരിഞ്ഞ മീഡിയം സൈസ് ലുള്ള 6 തക്കാളിയും ആവിശ്യത്തിന് ഉള്ള ഉപ്പും രണ്ട് ടേബിൾ സ്പൂൺ ഗരം മസാല പൊടിയും , അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിക്സ്‌ ആക്കാം.. ഇത്‌ ഒരു 20 മിനിറ്റ് നേരം മൂടി വെച്ച് വേവിക്കാം.. ആ സമയം കൊണ്ട് ബിരിയാണിയിലേക്കുള്ള 6 സബോള നൈസ് ആയി അരിഞ്ഞതും അണ്ടിപരിപ്പും മുന്തിരിയും ഫ്രൈ ചെയ്ത് എടുക്കാം..

മട്ടൺ ഹാഫ് കുക്ക് ആയി തക്കാളി നല്ല പോലെ വെന്ത് ഉടഞ്ഞു വന്നാൽ ഇതിലേക്ക് ഫ്രൈ ചെയ്ത സബോള മുക്കാൽ ഭാഗത്തോളം ചേർക്കാം. അതിന്റെ കൂടെ ഒരു കപ്പ് മല്ലിയിലയും പുതിനയിലയും അരിഞ്ഞത്, അര ടീസ്പൂൺ പൈൻആപ്പിൾ എസ്സെൻസ് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം..
ഇനി ഫ്ലെയിം കൂട്ടി വെച്ച് ഒരു 20മിനിറ്റ് കൂടെ മൂടി വെച്ച് മട്ടൺ വേവിക്കാം..

ഒരു മുക്കാൽ ഭാഗത്തോളം മട്ടൺ വെന്തു വന്നാൽ പിന്നേ മൂടി വെക്കേണ്ട ആവിശ്യം ഇല്ല, ഒരു 10 മിനിറ്റ് കൂടെ തിളപ്പിച്ച്‌ ഗ്രേവി ചെറുതായി ഒന്ന് വറ്റിച്ചു കുറുക്കി എടുക്കാം.. അതിന് ശേഷം
ഒരു കപ്പ്‌ തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം രണ്ടു മിനിറ്റ് കൂടെ കഴിഞ്ഞാൽ തീ ഓഫാക്കാം.. ഇപ്പൊ ബിരിയാണിയിലേക്കുള്ള മസാല റെഡി, അടുത്തത് ആയി റൈസ് വേവിക്കാം..

അതിനായി വെള്ളം തിളപ്പിക്കാൻ ആയി വെച്ചലേക്കു ആവിശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ നല്ല ജീരകം, അഞ്ചാറു ഏലക്കായ, അത്ര തന്നെ കാരിയാമ്പൂ, മൂന്ന് ചെറിയ കഷ്ണം കറുവ പട്ട ഇത്രയും ചേർത്ത് കൊടുക്കാം.. വെള്ളം നന്നായി തിളച്ചു വരാൻ തുടങ്ങിയാൽ അര ടീസ്പൂൺ കൂടെ പൈൻആപ്പിൾ എസ്സെൻസ് ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ചതിന് ശേഷം റൈസ് ചേർക്കാം … റൈസ് അത്യാവശ്യം വെന്തു വന്നാൽ പകുതി റൈസ് ഊറ്റി മസാലയുടെ മുകളിൽ ആയിട്ട് ഇട്ട് ലെവൽ ആക്കി കൊടുക്കാം.. ഇനി ഇതിന് മുകളിൽ സബോള ഫ്രൈ ചെയ്ത നെയ്യിന്റെയും ഓയിലിന്റെയും മിക്സ്‌ കുറച്ചു ഒഴിച്ച് കൊടുക്കാം… ഇതിന് മുകളിൽ ഫ്രൈ ചെയ്ത സബോള,അണ്ടിപ്പരിപ്പ്, മുന്തിരി ഇട്ട് കൊടുക്കാം.. ബാക്കി റൈസ് കൂടെ ഇട്ടതിനു ശേഷം സെയിം സ്റ്റെപ് റിപീറ്റ് ചെയ്യാം..ഇനി ഇത് മൂടി വെച്ച് അര മണിക്കൂർ ധം ചെയ്തു എടുക്കാം.. അതിൽ ആദ്യതെ 10 മിനിറ്റ് മീഡിയം ഫെയിംമിലും ലാസ്റ്റ് 20മിനിറ്റ് ലോ ഫ്ലെയിംലും വെച്ച് മുപ്പതു മിനിറ്റ് കഴിഞ്ഞാൽ ഫ്ലെയിം ഓഫാക്കി ഒരു പത്തു മിനിറ്റ് കൂടെ കഴിഞ്ഞാൽ മൂടി തുറന്ന് വിളമ്പാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.