ക്യാരറ്റ് പച്ചടി
ക്യാരറ്റ് -1
പച്ചമുളക്-2
ഉപ്പ് -ആവശ്യത്തിന്
വെള്ളം -അരക്കപ്പ്
തേങ്ങ ചിരവിയത് -മുക്കാൽ കപ്പ്
ജീരകം -ഒരു നുള്ള്
കടുക് – അര ടീസ്പൂൺ
തൈര് -മുക്കാൽ കപ്പ്
വെളിച്ചെണ്ണ- ഒരു ടേബിൾ സ്പൂൺ
കടുക്- ഒരു ടീസ്പൂൺ
ചെറിയ ഉള്ളി -2 അല്ലി
ഉണക്ക മുളക്- രണ്ട്
കറിവേപ്പില
ക്യാരറ്റ് കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളകും ആവശ്യത്തിന് ഉപ്പും അര കപ്പ് വെള്ളവും ചേർത്ത് വേവിച്ചെടുക്കണം.തേങ്ങ ജീരകവും അല്പം വെള്ളവും ചേർത്ത് മയത്തിൽ അരച്ചെടുക്കണം. ഇതിലേക്ക് കടുകിട്ട് ഒന്ന് ചതച്ചെടുക്കണം. കടുക് അരയാൻ പാടില്ല.
ക്യാരറ്റ് വെന്തുവരുമ്പോൾ അരപ്പ് ചേർത്ത് തിളച്ചു കുറുകുമ്പോൾ തീ ഓഫ് ചെയ്യുക .ഇതിലേക്ക് മുക്കാൽ കപ്പ് ഉടച്ച തൈര് ചേർത്ത് ഇളക്കാം.മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് ചെറിയ ഉള്ളിയും, കറിവേപ്പിലയും, ഉണക്കമുളകും, താളിച്ച് പച്ചടിയിൽ ഒഴിക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് പച്ചടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.