മട്ടൺ കറി ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ ..രുചി ഇരട്ടിയാകും .ബീഫിലും ഇതേ രീതിയിൽ ചെയ്താൽ അടിപൊളി ടേസ്റ്റാണ് ..
ചേരുവകൾ
മട്ടൺ – അരക്കിലോ
ചെറിയ ഉള്ളി – കാൽക്കപ്പ്
സവാള – 1
തക്കാളി – 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
മുളക്പൊടി – ഒന്നര ടേബിൾസ്പൂൺ
മല്ലിപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – അരടീസ്പൂൺ
ഗരം മസാല – അരടീസ്പൂൺ കുരുമുളക്പൊടി – 1 ടീസ്പൂൺ
ജീരകം പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – രണ്ട തണ്ട്
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
ഉണ്ടാകുന്ന വിധം
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ചെറിയ ഉള്ളി സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി അരച്ചത് ഉപ്പ് മഞ്ഞൾപൊടി ചേർത്ത് വഴറ്റുക .ഇതിലേക്കു മട്ടൺ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിചു വെവിക്കുക .ഒരു കടായിലേക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി മുളക്പൊടി മല്ലിപൊടി ചേർത്ത് മൂപ്പിക്കുക .പച്ചമണം മാറിയാൽ വേവിച്ച മട്ടൺ ചേർക്കുക .തിളക്കുമ്പോൾ കുരുമുളക്പൊടി ഗരം മസാല ജീരകം പൊടിച്ചത് ഉപ്പ് ചേർത്ത് മൂടിവെച്ചു കുറഞ്ഞ തീയിൽ വേവിക്കുക ശേഷം പച്ചമുളക് കറിവേപ്പില ചേർത്ത് ചൂടോടെ സെർവ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.