Blog

  • തേങ്ങ അരച്ച മീന്‍കറി

    തേങ്ങ അരച്ച മീന്‍കറി

    തേങ്ങ അരച്ച മീന്‍കറി ഉണ്ടാക്കി നോക്കാം

    ആവശ്യമുള്ള സാധനങ്ങള്‍:

    ദശക്കട്ടിയുള്ള മീന്‍- 8 കഷണം

    ചെറിയ ഉള്ളി – 15 എണ്ണം

    ഇഞ്ചി – 1/2“ കഷണം

    പച്ചമുളക് – 1എണ്ണം നെടുകെ കീറിയത്

    വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍

    മുളകുപൊടി – 4 ടീസ്പൂണ്‍

    കുടംപുളി – 3 ചെറിയ കഷണം

    വെള്ളം – ആവശ്യത്തിനു

    ഉപ്പ് – ആവശ്യത്തിനു

    തേങ്ങ – 3 ടേബിള്‍ സ്പൂണ്‍

    അരപ്പ് ഉണ്ടാക്കുന്ന വിധം:

    fish curryതേങ്ങയും, മഞ്ഞള്‍ പൊടിയും, മുളക് പൊടിയും, ഇഞ്ചിയും, മൂന്നോ നാലോ ചെറിയ ഉള്ളിയും അല്പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു മണ്‍ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് വട്ടത്തില്‍ അരിഞ്ഞ ബാക്കി ചെറിയ ഉള്ളിയും, പച്ചമുളകും കുറച്ചു വേപ്പിലയും മൂപ്പിച്ചെടുക്കുക.

    അതിലേക്കു അരപ്പ് ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. വഴന്നു വന്നാല്‍ പുളിവെള്ളവും, ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്കു ആവശ്യത്തിനു വെള്ളം ചേര്‍ക്കുക. മീനിനു മുകളില്‍ നില്ക്കാനുള്ള വെള്ളം വേണം. അത് തിളക്കുമ്പോള്‍ മീന്‍ ചേര്‍ത്ത് തിള വരുമ്പോള്‍ ചെറിയ തീയില്‍ വറ്റിച്ചെടുക്കുക എണ്ണ മുകളില്‍ നന്നായി തെളിഞ്ഞു വരുന്നതാണ് പാകം.

  • പിടിയും വറുത്തരച്ച കോഴിക്കറിയും

    പിടിയും വറുത്തരച്ച കോഴിക്കറിയും

    പിടി

    അരിപൊടി-ഒരു കിലോ

    തേങ്ങ ചിരകിയത്- ഒരു കപ്പു

    ജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം )

    വെളുത്തുള്ളി- പത്തെണ്ണം

    ഉപ്പു-പാകത്തിന്

    പിടി തയ്യാറാക്കുന്ന വിധം:

    അരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. അവലോസ് പൊടിയുടെ പകുതി വേവ്.

    ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്സിയില്‍യില് അടിച്ചെടുക്കുക. (അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക) ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം . കുറച്ചു വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ അരിപൊടി മിശ്രിതം നന്നായി കുഴക്കണം. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്നത് മാതിരി. അതിനു ശേഷം ചെറിയ ഉരുളകളാക്കുക. ഒരു ഉരുളി / വലിയ പാത്രം ചൂടാക്കി അതിലേക്കു ഈ ഉരുളകള്‍ നികക്കാന്‍ പാകത്തിന് അളവില്‍ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം,പാകത്തിന് ഉപ്പു ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം.

    വറുത്തരച്ച ചിക്കന്‍ കറി

    കോഴി – 1 കിലോ

    സവോള – 3 എണ്ണം

    ഇഞ്ചി – ഒരു കഷണം

    വെളുത്തുള്ളി – 10 അല്ലി

    പച്ചമുളക് – 3 എണ്ണം

    ചെറിയ ഉള്ളി – 15 എണ്ണം

    പട്ട – 1 കഷണം

    ഗ്രാമ്പൂ – 4 എണ്ണം

    ഏലക്ക – 3 എണ്ണം

    വറ്റല്‍ മുളക് – എണ്ണം

    പെരും ജീരകം – 1 ടീസ്പൂണ്‍

    തേങ്ങ ചിരവിയത് – 1 തേങ്ങയുടെത്

    തേങ്ങാക്കൊത്തു – അര മുറി തേങ്ങയുടെത്

    മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍

    മുളക് പൊടി – 2 ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍

    കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍

    ചിക്കന്‍ മസാല – 1 ടേബിള്‍ സ്പൂണ്‍

    കറിവേപ്പില

    ഉപ്പു

    വെളിച്ചെണ്ണ – ആവശ്യത്തിനു

    ഉണ്ടാക്കുന്ന വിധം:

    കോഴി വൃത്തിയാക്കി കഴുകിയെടുത്ത് ചെറിയ കഷ്ണങ്ങള്‍ ആക്കുക. ¼ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും, ½ ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി, ½ ടേബിള്‍ സ്പൂണ്‍ ചിക്കന്‍ മസാല യും, ആവശ്യത്തിനു ഉപ്പും ചേര്‍ത്തു കോഴിക്കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക.

    ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി, പെരും ജീരകം, ഗ്രാമ്പൂ, പട്ട, ഏലക്ക, ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്തു ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്തു ബ്രൌണ്‍ നിറമാകുമ്പോള്‍ തീ കുറച്ചു വെച്ച് ബാക്കി മഞ്ഞള്‍പ്പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും , ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും ഇട്ടു ചൂടാക്കിയെടുക്കുക. ഇത് തണുത്തതിനു ശേഷം കുറച്ചു വെള്ളം ചേര്‍ത്തു നന്നായി അരച്ചെടുക്കുക.

    ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തു വറുത്തെടുക്കുക. ഇതിലേക്ക് സവോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് 1 ടേബിള്‍സ്പൂണ്‍ മുളക് പൊടിയും, 1 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടിയും, കുരുമുളക് പൊടിയും, ചിക്കന്‍ മസാലയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു മുക്കാല്‍ വേവ് ആകുന്നതു വരെ വേവിക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.

    ചുവന്നുള്ളിയും കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയില്‍ താളിച്ച്‌ കറിയില്‍ ചേര്‍ക്കുക.

  • റവ കേസരി

    റവ കേസരി

    ബോംബെ റവ-ഒരു കപ്പ്
    നെയ്യ്-മുക്കാല്‍ കപ്പ്
    ചൂടുവെള്ളം-2 കപ്പ്
    പഞ്ചസാര-2 കപ്പ്
    പാല്‍-1 സ്പൂണ്‍
    ഏലയ്ക്ക-1 സ്പൂണ്‍
    കശുവണ്ടിപ്പരിപ്പ് ഉണക്കമുന്തിരി

    നെയ്യ് ഉരുക്കുക. ഇതിലേക്ക് റവയിട്ട് നല്ലപോലെ ഇളക്കണം. വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കണം. മിശ്രിതം ഒരുവിധം കുറുകി വരുമ്പോള്‍ പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിളക്കി വറ്റിക്കണം. ഇത് തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം. മേമ്പൊടി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തെടുത്ത് ചേര്‍ത്താല്‍ കൂടുതല്‍ സ്വാദു ലഭിക്കും. കേസരിക്കു നിറം വേണമെങ്കില്‍ ഫുഡ് കളര്‍ ചേര്‍ക്കാം.

  • താറാവ് റോസ്റ്റ് ഉണ്ടാക്കാം

    താറാവ് റോസ്റ്റ് ഉണ്ടാക്കാം

    ചേരുവകള്‍
    താറാവ് – കഷണങ്ങളാക്കിയത്
    ഇഞ്ചി (അരിഞ്ഞത്) -3 ടേബിള്‍ സ്പൂണ്‍
    വെളുത്തുള്ളി അരിഞ്ഞത് – 12
    പച്ചമുളക് നുറുക്കിയത് – 6
    കറിവേപ്പില -12
    വിനാഗിരി -3 ടേബിള്‍ സ്പൂണ്‍
    കുരുമുളക് ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍
    ഉപ്പ് -ആവശ്യത്തിന്
    വെള്ളം – പാകത്തിന്
    വെളിച്ചെണ്ണ – 1/2 കപ്പ്
    സവാള (അരിഞ്ഞത്) – 4
    മസാലക്ക്
    ഏലക്ക -6
    ഗ്രാമ്പൂ -5
    കറുവപ്പട്ട -2

    തയ്യാറാക്കുന്ന വിധം
    ചെറിയ ഉരുളിയില്‍ മസാലകളിട്ട് ചൂടാക്കിയ ശേഷം നന്നായി പൊടിക്കുക. ഒരു ഉരുളിയില്‍ മസാലപ്പൊടി ചേര്‍ത്ത താറാവിറച്ചി കഷണങ്ങളിടുക. എണ്ണയും സവാളയും ഒഴികെയുള്ള എല്ലാ ചേരുവയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. കഷണങ്ങള്‍ വെന്ത് കുറുകി വരുമ്പോള്‍ വാങ്ങി വെക്കുക.
    ശേഷം മറ്റൊരു വലിയ ഉരുളിയില്‍ എണ്ണ ചൂടാക്കി സവാള വഴറ്റി കോരിമാറ്റുക. അതേ എണ്ണയില്‍ തന്നെ താറാവ് കഷണങ്ങള്‍ വറുത്തുകോരി നേരത്തെ വാങ്ങിവെച്ച ചാറും ചേര്‍ത്ത് 2 മിനിറ്റ് കൂടി വേവിക്കുക. ചാറി കുറുകി വരുമ്പോള്‍ വാങ്ങി വെക്കാം. താറാവ് റോസ്റ്റ് റെഡി.

  • മുറിച്ചു വെച്ച പഴങ്ങള്‍ നിറം മാറാതിരിയ്ക്കാന്‍

    മുറിച്ചു വെച്ച പഴങ്ങള്‍ നിറം മാറാതിരിയ്ക്കാന്‍

    മുറിച്ചു വെച്ച പഴങ്ങള്‍ നിറം മാറാതിരിയ്ക്കാന്‍

    പഴങ്ങള്‍ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞ് നോക്കിയാല്‍ മുറിച്ച് വെച്ച ഭാഗത്തെ നിറത്തിന് മാറ്റം വന്നതായി കാണാം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം മുറിച്ച് വെച്ച പഴം ബാക്കി കളയുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്.

    കഴിയ്ക്കുമ്പോള്‍ രുചിവ്യത്യാസം ഉണ്ടാവില്ലെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള ബ്രൗണ്‍ നിറം നമുക്ക് മനസ്സിന്റെ സംതൃപ്തി ഇല്ലാതാക്കും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വിട നല്‍കാം. മുറിച്ചു വെച്ച പഴങ്ങള്‍ക്ക് ഇനി നിറം മങ്ങാതിരിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

    വെള്ളത്തില്‍ വെച്ച് മുറിയ്ക്കുക

    പഴങ്ങള്‍ മുറിയ്ക്കുമ്പോള്‍ ഇനി വെള്ളത്തിലിട്ട് മുറിയ്ക്കാന്‍ ശ്രമിക്കുക. വെള്ളത്തിലിട്ട് മുറിയ്ക്കുമ്പോള്‍ അതിലെ ഓക്‌സിഡേഷന്‍ ഒഴിവാകുന്നു. ഇത് പഴത്തെ ഫ്രഷ് ആയി തന്നെ നിലനിര്‍ത്തുന്നു. അതുകൊണ്ട് ഇനി പഴങ്ങള്‍ മുറിയ്ക്കുമ്പോള്‍ വെള്ളം നിറച്ച പാത്രത്തില്‍ ഇട്ട് മുറിയക്കാന്‍ ശ്രമിക്കുക.

    സോഡ വാട്ടര്‍

    സോഡ വാട്ടറില്‍ മുറിച്ച് വെച്ച പഴങ്ങള്‍ മുക്കിയാലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. മുറിച്ച് വെച്ച പഴങ്ങളിലെ കറയെ ഇല്ലാതാക്കാന്‍ സോഡ വാട്ടറിന് കഴിയും.

    സിട്രിക് ആസിഡ്

    മൂന്ന് ടേബിള്‍ സ്പൂണ്‍ സിട്രിക് ആസിഡുള്ള പഴങ്ങലുമായി ചേര്‍ത്താലും ഇത്തരം പ്രശ്‌നത്തെ ഒഴിവാക്കാവുന്നതാണ്.

    ഉപ്പ് വെള്ളം

    ഉപ്പ് വെള്ളവും നല്ലൊരു പരിഹാരമാണ്. ആപ്പിള്‍, പഴം തുടങ്ങിയ പഴങ്ങള്‍ ഉപ്പ് വെള്ളത്തില്‍ കഴുകിയെടുത്താല്‍ ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാം.

    തേനും കേമന്‍

    തേന്‍ ഉപയോഗിച്ചും പഴങ്ങളിലെ ബ്രൗണിംഗ് ഇല്ലാതാക്കാം. രണ്ട് കപ്പ് തേന്‍ നന്നായി വെള്ളത്തില്‍ ചേര്‍ത്ത് പഴങ്ങള്‍ അതില്‍ മുക്കിയെടുത്താല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാം.

  • മട്ടന്‍ കുറുമ ഉണ്ടാക്കാം

    മട്ടന്‍ കുറുമ ഉണ്ടാക്കാം

    ചേരുവകള്‍

    ആട്ടിറച്ചി – അര കിലോ
    ഇഞ്ചി/ വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍
    സവാള – നീളത്തില്‍ അരിഞ്ഞത് – ഒരു കപ്പ്
    തക്കാളി – രണ്ട് എണ്ണം
    തൈര് – അരക്കപ്പ്
    ജീരകം – കാല്‍ ടീസ് സ്പൂണ്‍
    ഉലുവ – കാല്‍ ടീസ് സ്പൂണ്‍
    ഗരം മസാലപ്പൊടി – അര ടീസ് സ്പൂണ്‍
    മല്ലിപ്പൊടി – അര ടീസ് സ്പൂണ്‍
    മഞ്ഞള്‍പ്പൊടി – കാല്‍ ടീസ് സ്പൂണ്‍

    മല്ലിയില – ഒരു ടീസ് സ്പൂണ്‍
    ഉപ്പ്, എണ്ണ, കടുക് ആവശ്യത്തിന്

     

    തയ്യാറാക്കേണ്ട വിധം

    പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അതിലേക്ക് കടുക് ഇട്ട് പൊട്ടിച്ചതിന് ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. ഇതിന്റെ പച്ചമണം മാറുമ്പോള്‍ അതിലേ്ക്ക് നീളത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റുക. ഉള്ളി ചെറുതായി നിറം മാറിത്തുടങ്ങുമ്പോള്‍ അതിലേക്ക് ഏഴു മുതല്‍ പതിനൊന്നുവരെയുള്ള ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് ഇളക്കുക. അതിനുശേഷം തക്കാളി ചേര്‍ക്കുക. എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍ അതിലേക്ക് ആട്ടിറച്ചിയും തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. കഷണങ്ങള്‍ വെന്തു വരുമ്പോള്‍ മല്ലിയില ഇട്ട് തീ കുറച്ച് ഒരു മിനിറ്റ് വയ്ക്കുക. അതിന് ശേഷം സ്വാദിഷ്ടമായ മട്ടന്‍ കുറുമ റെഡി.

  • അവിയല്‍ ഉണ്ടാക്കാം

    അവിയല്‍ ഉണ്ടാക്കാം

    1.ബീന്‍സ് , ഉരുളക്കിഴങ്ങ് , ചേന, ക്യാരറ്റ് , പച്ച ഏത്തക്ക, മുരിങ്ങക്ക,  ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത് – അരകിലോ

    പച്ചമുളക് രണ്ടായി പിളര്‍ന്നത് – അഞ്ച്

    2.മുളകുപൊടി – അര ടീസ്പൂണ്‍

    മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍

    3.അരപ്പ്

    തിരുമ്മിയ തേങ്ങ – ഒന്ന്

    ജീരകം – കാല്‍ ടീസ്പൂണ്‍

    പച്ചമുളക് -നാല്

    കറിവേപ്പില -ഒരു തണ്ട്

    ചുമന്നുള്ളി – ആറല്ലി(ഇവയെല്ലാം തരുതരുപ്പായി അരച്ചെടുക്കുക )

    4.പുളിക്കുവേണ്ടി

    പച്ചമാങ്ങ,വാളന്‍പുളി,തൈര് ഇവയില്‍  ഒന്ന് ചേര്‍ക്കാം

    5.വെളിച്ചെണ്ണ -രണ്ടു ടീസ്പൂണ്‍

    6.ഉപ്പ് -ആവശ്യതിന്

    തയാറാക്കുന്ന വിധം

    പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ പുളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക.വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ചേര്‍ക്കുക .തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങുക.