Blog

  • മുട്ട പഫ്സ് ഉണ്ടാക്കിയാലോ?

    മുട്ട പഫ്സ് ഉണ്ടാക്കിയാലോ?

    എല്ലാവര്ക്കും വളരെ ഇഷ്ടമുള്ള ഒരു നാലുമണി പലഹാരം ആണ് മുട്ട പഫ്സ്. മുട്ട പഫ്സ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്ന് പലര്‍ക്കും അറിയില്ല. നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ?

    മുട്ട പഫ്സ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

    ആട്ട-2 കപ്പ്

    ബട്ടർ -100 ഗ്രാം

    ഉപ്പ് പാകത്തിന്

    വെള്ളം ആവശ്യത്തിന്

    മുട്ട-3

    നാരങ്ങനീര് ഒരു ടീസ്പൂൺ

    പാചകരീതി:
    ആട്ടയിൽ ആവശ്യത്തിന് ഗ്രാം ബട്ടറിട്ട് പുട്ടിന് നനയ്ക്കും പോലെ നനയ്ക്കുക.
    ശേഷം നാരങ്ങാനീരുംഉപ്പും വെള്ളവും ചേർത്ത് നല്ല മുറുക്കത്തിൽ കുഴച്ചെടുക്കണം.ഇനി ഈ മാവ് ചെറിയ കനത്തിൽ പരത്തുക.എന്നിട്ട് ബാക്കിയുള്ള ബട്ടറിൽ നിന്നും പകുതി മാവിന്റെ മുകളിൽ തേച്ച് പിടിപ്പിച്ച് നാല് സൈഡിൽ നിന്നും മടക്കി ബോക്സ് പോലെയാക്കി അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.ശേഷം പുറത്തെടുത്ത് വീണ്ടും പരത്തുക.എന്നിട്ട് ബാക്കിയുള്ള ബട്ടറും തേച്ച് വീണ്ടും മടക്കി ഫ്രിഡ്ജിൽ ഒരു മണിക്കൂർ വെക്കണം.
    ശേഷം പുറത്തെടുത്ത് സ്ക്വയറായി പരത്തി തുല്യ കഷ്ണങ്ങളാക്കി ഒരോന്നിലും നിങ്ങൾക്ക് ഇഷ്ടമുള്ള ഫില്ലിങ് വെച്ച് കൊണ്ട് കോണോ ചതുരത്തിലോ,മടക്കുക. പ്രസ്സ് ചെയ്യരുത്.മുട്ട അടിച്ച് അത് പഫ്സിന് മുകളിൽ ബ്രഷ് ചെയ്ത് പ്രീ ഹീറ്റഡ് അവ്നിൽ 180 ഡിഗ്രി സെൽഷ്യസിൽ 15 മുതൽ 2O മിനിറ്റ് വരെ ബേക്ക് ചെയ്യുക.

    മുട്ട മസാല ഫില്ലിങ്ങിന്:

    പുഴുങ്ങിയ മുട്ട – മൂന്നെണ്ണം

    എണ്ണ – ഒരു ടേബിൾ സ്പൂൺ

    സവാള നീളത്തിലരിഞ്ഞത് – രണ്ട് വലുത്

    തക്കാളി നീളത്തിലരിഞ്ഞത് – ഒന്ന്

    പച്ചമുളക് ചതച്ചത് – 3-4

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി – അര ടീസ്പൂൺ

    ഗരം മസാല പൊടി – അര ടീസ്പൂൺ

    ഉപ്പ് – ഒരു നുള്ള്

    മല്ലിയില – കുറച്ച്

    പാനിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ സവാള വഴറ്റുക. ശേഷം തക്കാളി ചേർത്ത് എണ്ണതെളിയുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ചേർത്ത് പച്ച മണം മാറുമ്പോൾ ഗരം മസാല മഞ്ഞൾ പൊടികൾ ചേർത്ത് ഉപ്പും ചേർത്ത് വഴറ്റി മല്ലിയില ചേർത്ത് ഇറക്കുക. ഒരോ കഷ്ണം മുട്ടയും കുറച്ച് മസാലയും ഓരോ പഫ്സിൽ വെച്ച് മടക്കാം.

  • Ginger lime juice

    Ginger lime juice

    ഹായ്..ഫ്രണ്ട്സ് …സലാം.

    കുറച്ചു ginger lime juice ഉണ്ടാക്കി..നല്ല ദാഹത്തിൽ ഇതൊന്നു കുടിച്ചപ്പോഴേക്കും hooo ക്ഷീണമൊക്കെ പോയി..????അതോണ്ട് ഇത് നീങ്ങൾക്കും ഷെയർ ചെയ്യുന്നു..????
    ഇനി റെസിപി
    °°°°°°°°°°°°°°°°

    jinger lime juce..
    °°°°°°°°°°°°°°°°°°°°
    ചെറുനാരങ്ങ പിഴിഞ്ഞത് 1,ഇഞ്ചി ചെറിയ പീസ്,പച്ചമുളക് 1,ഏലക്ക 3,വേപ്പില മല്ലിയില,കുറച്ചു ..ഇനി എല്ലാം കൂടി4 ഗ്ലാസ് വെള്ളത്തിൽ ആവശ്യത്തിനു പഞ്ചസാര ചേർത്ത് മിക്സിയിൽ അടിക്കാം….??ജ്യൂസ് റെഡി.. ഐസ് ക്യൂബ് ചേർക്കാൻ മറക്കണ്ട..??കുറച്ചേ??ഈ ചൂടിൽ ദാഹത്തിനും ക്ഷീണത്തിനും സുപ്പർ..???എല്ലാരും ട്രൈ ചെയ്യണേ..
    കടപാട്‌ :‎Seeba Sageer‎

  • മുരിങ്ങ ഇല കറി Muringayila drumstick Leaves curry

    മുരിങ്ങ ഇല കറി Muringayila drumstick Leaves curry

    മുരിങ്ങയില- ഒരു കപ്പ്‌ (ഇല അടര്‍ത്തിയെടുത്തത് )

    തേങ്ങ – ഒന്നര കപ്പ്‌ ( തിരുമ്മിയത്‌ )drum stick muringa

    കുതിര്‍ത്ത അരി – 2 സ്പൂണ്‍

    ജീരകം – ഒരു സ്പൂണ്‍

    ചുമന്നുള്ളി – 2 അല്ലി

    വെളുത്തുള്ളി – 4 അല്ലി

    മഞ്ഞള്‍പൊടി – അര സ്പൂണ്‍

    വെളിച്ചെണ്ണ -2 സ്പൂണ്‍

    വറ്റല്‍ മുളക് – 2 എണ്ണം

    കടുക് – അര സ്പൂണ്‍

    ഉപ്പ് – പാകത്തിന്

    താളിക്കാന്‍

    വെളിച്ചെണ്ണ -2 സ്പൂണ്‍

    ചുമന്നുള്ളി – 7-8 അല്ലി (ചെറുതായി അരിയുക )

    കറി വേപ്പില – ഒരു തണ്ട്

    തയാറാക്കുന്ന വിധം

    തേങ്ങ ,ജീരകം, വെളുത്തുള്ളി ,ചുമന്നുള്ളി,കുതിര്‍ത്ത അരി , മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് നല്ലത് പോലെ അരച്ചെടുക്കുക .

    പാന്‍ ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ചൂടാക്കി ,അതിലേക്കു വറ്റല്‍ മുളക് ,കടുക് ഇവ ഇട്ടു വഴറ്റുക .കടുക് പൊട്ടുമ്പോള്‍ മുരിങ്ങയില കൂടി ഇട്ടു വഴറ്റുക .

    തേങ്ങ അരച്ചതിലേക്ക് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി ,വഴറ്റിയ മുരിങ്ങയിലയിലേക്ക് ഒഴിക്കുക .നല്ലതുപോലെ പതഞ്ഞു വരുമ്പോള്‍ വാങ്ങി വെക്കുക .തിളക്കരുത് .തിളച്ചു പോയാല്‍ ടേസ്റ്റ് നന്നല്ല.

    വേറൊരു ചീന ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ചുമന്നുള്ളി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റി കറി വേപ്പിലയും ചേര്‍ത്ത് വാങ്ങി വെച്ചിരിക്കുന്ന കറിക്ക് മുകളില്‍ ഒഴിക്കുക . (തുവര പരിപ്പ് ചേര്‍ത്തും ഈ കറി ഉണ്ടാക്കാവുന്നതാണ് )

  • മത്തങ്ങ – പരിപ്പ് കറി / Pumpkin Daal (lentil) curry / mathanga parippu curry

    മത്തങ്ങ – പരിപ്പ് കറി / Pumpkin Daal (lentil) curry / mathanga parippu curry

    മത്തങ്ങ – കാല്‍ കിലോmathanga parippu curry

    തുവര പരിപ്പ് – 100 ഗ്രാം

    തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത്

    പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത്

    ജീരകം – ഒരു ടി സ്പൂണ്‍

    വെളുത്തുള്ളി – 4 അല്ലി

    മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍

    മുളക് പൊടി – ഒരു ടി സ്പൂണ്‍

    ഉപ്പ്‌ – ആവശ്യത്തിന്

    വെള്ളം,കറിവേപ്പില,എണ്ണ ,കടുക് – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    തുവര പരിപ്പ് കഴുകി മത്തങ്ങയും , വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക .

    തേങ്ങ തിരുമ്മി ,ജീരകം,കറിവേപ്പില,വെളുത്തുള്ളി,മഞ്ഞള്‍പൊടി മുളക് പൊടി ഇവ ചേര്‍ത്ത് നന്നായി അരചെടുകുക .

    ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക .ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക .

    തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ അണക്കുക.

    (വേണമെങ്കില്‍ 3 ടി സ്പൂണ്‍ തിരുമ്മിയ തേങ്ങയും ഒരു തണ്ട് കറിവേപ്പിലയും ഒരു ടി സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറുത്തു കോരി കറിയില്‍ ചേര്‍ത്താല്‍ നല്ല സ്വാദ് കിട്ടും )

  • ഒരു കഞ്ഞി കറി kanji rice soup (Vegetable Curry)

    ഒരു കഞ്ഞി കറി kanji rice soup (Vegetable Curry)

    ചേന – 200 ഗ്രാംAsthram image

    ചേമ്പ് – 50 ഗ്രാം

    കാച്ചില്‍ – 50 ഗ്രാം

    ചീവകിഴങ്ങ് /കൂര്‍ക്ക – 50 ഗ്രാം

    അച്ചിങ്ങ പയര്‍ – 20 ഗ്രാം

    കപ്പ – ചെറിയ ഒരു കഷണം

    വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു എടുത്തത്‌ )- ഒരു കപ്പ്‌

    മത്തങ്ങ – 20 ഗ്രാം

    ഏത്തക്ക – ഒരെണ്ണം

    പച്ചമുളക് – 4

    തൈര് – 1 സ്പൂണ്‍

    ഉപ്പ്‌ – പാകത്തിന്

    വെള്ളം – ആവശ്യത്തിന്

    അരപ്പിനു ആവശ്യമായ സാധനങ്ങള്‍

    തിരുമ്മിയ തേങ്ങ – ഒരു തേങ്ങയുടെ

    ജീരകം – ഒരു ടി സ്പൂണ്‍

    വേപ്പില – കുറച്ച്

    വെളുത്തുള്ളി – 5 അല്ലി

    മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

    മുളക് പൊടി – അര ടി സ്പൂണ്‍

    ഉപ്പ്‌ – കുറച്ച്

    താളിക്കാന്‍

    തേങ്ങ തിരുമ്മിയത്‌ – ഒരു ടേബിള്‍സ്പൂണ്‍

    കടുക് – ഒരു ടി സ്പൂണ്‍

    വറ്റല്‍ മുളക് – 2

    കറി വേപ്പില – ഒരു തണ്ട്

    എണ്ണ(വെളിച്ചെണ്ണയാണ് സ്വാദ് ) – 2 ടേബിള്‍സ്പൂണ്‍

    തയ്യാറാക്കുന്ന വിധം

    ആദ്യമായി വൻപയർ വേവിച്ചു മാറ്റി വെയ്ക്കുക

    a) വേവിച്ചു വെച്ചിരിക്കുന്ന വൻപയറും മുകളില്‍ പറഞ്ഞ പച്ചക്കറികളും കിഴങ്ങുകളും ചെറിയ ചതുര (സാമ്പറിന് കഷണം ആക്കുന്ന പോലെ ) കഷണങ്ങള്‍ ആക്കി ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടി സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുകുക.ഇതു നന്നായി ഉടച്ചു എടുക്കാന്‍ പരുവത്തില്‍ ആയിരിക്കണം . ഇതു തവി കൊണ്ട് നന്നായി ഉടക്കുക .

    b )ഇതിലേക്ക് അരച്ച തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി തിളപ്പിക്കുക .തിളക്കുമ്പോള്‍ തന്നെ തീ അണക്കുക . തീ അണച്ചതിനു ശേഷം തൈര് ചേർത്തിളക്കുക

    c )ഈ കറിയില്‍ ആദ്യം കടുക്,വേപ്പില ,വറ്റല്‍ മുളക് താളിച്ച്‌ ഒഴിക്കുക .അതെ പാനില്‍ തന്നെ എണ്ണ ചൂടാക്കി തിരുമ്മിയ തേങ്ങ അല്പം വറുത്തു കറിയില്‍ ചേര്‍ക്കുക .രുചികരമായ കഞ്ഞി കറി തയ്യാര്‍.

  • തീയല്‍ കറി (മിക്സെഡ് വെജിറ്റബിള്‍ തീയല്‍) /Theeyal – Mix vegetable stew / theeyal curry

    തീയല്‍ കറി (മിക്സെഡ് വെജിറ്റബിള്‍ തീയല്‍) /Theeyal – Mix vegetable stew / theeyal curry

    സവാള – 2 (ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )theeyal

    ഉരുളക്കിഴങ്ങ് – 2 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )

    പടവലങ്ങ – 50 ഗ്രാം ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )

    മുരിങ്ങക്ക – 1 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )

    മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

    വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍

    (2)പുളിവെള്ളം – പാകത്തിന് (ചെറിയ നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്‍ ഇട്ട് പിഴിഞ്ഞ് എടുക്കുക )

    (3)ഉപ്പ് – പാകത്തിന്

    അരപ്പിനു ആവശ്യമായ സാധനങ്ങള്‍
    തേങ്ങ പൊടിയായി തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ

    മല്ലിപൊടി / ഉണക്കമല്ലി – 2 ടി സ്പൂണ്‍

    മുളക് പൊടി/വറ്റല്‍ മുളക് – 1 അര ടി സ്പൂണ്‍ /4 എണ്ണം

    താളിക്കാന്‍ ആവശ്യമായ സാധനങ്ങള്‍
    എണ്ണ – 2 ടി സ്പൂണ്‍

    കടുക് – ഒരു നുള്ള്

    വറ്റല്‍ മുളക് – 2

    കുഞ്ഞുള്ളി വട്ടത്തില്‍ അരിഞ്ഞത്‌ – 1 ടി സ്പൂണ്‍

    കറിവേപ്പില – 1 തണ്ട്

    തയ്യാറാക്കുന്ന വിധം
    1 ) ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയും ഉരുളക്കിഴങ്ങും പടവലങ്ങയും വഴറ്റി എടുക്കുക .

    2 ) ഇതില്‍ മുരിങ്ങ കോലും മഞ്ഞളപൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വേവിക്കുക .

    3 )മറ്റൊരു ചുവടു കട്ടിയുള്ള ചീന ചട്ടിയില്‍ തേങ്ങ വറുക്കുക .

    4 )തേങ്ങ മൂത്ത് മണം വരുമ്പോള്‍ മല്ലി ,മുളക് പൊടികള്‍ ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുന്ന വരെ വറുത്തു കോരുക .

    5 )ഈ ചേരുവകള്‍ എല്ലാം കൂടി മയത്തില്‍ അരച്ച് എടുക്കുക .

    6 )ഉള്ളിയും പൊട്ടട്ടോയും മുക്കാല്‍ വേവാകുമ്പോള്‍ തേങ്ങ അരച്ചത്‌ ചേര്‍ക്കുക .

    7) പുളിവെള്ളം ചേര്‍ക്കുക .ഉപ്പ് ആവശ്യത്തിനു ക്രമീകരിക്കുക .

    8)കറി ഇടത്തരം അയവിലാകുമ്പോള്‍ വാങ്ങണം .

    9)ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,കുഞ്ഞുള്ളി ,വറ്റല്‍ മുളക് ,കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂക്കുമ്പോള്‍ കറിയില്‍ ഉലര്‍ത്തി ഒഴിക്കുക.

    10) ചോറ് ,കപ്പ പുഴുങ്ങിയത് , ചക്കപുഴുക്ക് ഇവയുടെ കൂടെ നല്ലതാണ്

  • ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe/ chakka puzhukku

    ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe/ chakka puzhukku

    ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)

    ഉപ്പ് – പാകത്തിന്jack fruit recipe

    അരപ്പിന് ആവശ്യമായ സാധനങ്ങള്‍

    തേങ്ങ (തിരുമ്മിയത്‌) – 1 കപ്പ്

    വെളുത്തുള്ളി – 7 – 8 അല്ലി

    ജീരകം – അര സ്പൂണ്‍

    മുളക് (കാന്താരി / വറ്റല്‍)- 5

    മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍

    ഉപ്പ്‌ – പാകത്തിനു

    മുളക് പൊടി – 2 സ്പൂണ്‍

    കറിവേപ്പില – 1 തണ്ട്

    തയ്യാറാക്കുന്ന വിധം

    നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് )

    ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്.

    കൂടാതെ നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.