എല്ലാവര്ക്കും വളരെ ഇഷ്ടമുള്ള ഒരു നാലുമണി പലഹാരം ആണ് മുട്ട പഫ്സ്. മുട്ട പഫ്സ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്ന് പലര്‍ക്കും അറിയില്ല. നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ?
മുട്ട പഫ്സ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
ആട്ട-2 കപ്പ്
ബട്ടർ -100 ഗ്രാം
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്
മുട്ട-3
നാരങ്ങനീര് ഒരു ടീസ്പൂൺ
പാചകരീതി:
ആട്ടയിൽ ആവശ്യത്തിന് ഗ്രാം ബട്ടറിട്ട് പുട്ടിന് നനയ്ക്കും പോലെ നനയ്ക്കുക.
ശേഷം നാരങ്ങാനീരുംഉപ്പും വെള്ളവും ചേർത്ത് നല്ല മുറുക്കത്തിൽ കുഴച്ചെടുക്കണം.ഇനി ഈ മാവ് ചെറിയ കനത്തിൽ പരത്തുക.എന്നിട്ട് ബാക്കിയുള്ള ബട്ടറിൽ നിന്നും പകുതി മാവിന്റെ മുകളിൽ തേച്ച് പിടിപ്പിച്ച് നാല് സൈഡിൽ നിന്നും മടക്കി ബോക്സ് പോലെയാക്കി അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.ശേഷം പുറത്തെടുത്ത് വീണ്ടും പരത്തുക.എന്നിട്ട് ബാക്കിയുള്ള ബട്ടറും തേച്ച് വീണ്ടും മടക്കി ഫ്രിഡ്ജിൽ ഒരു മണിക്കൂർ വെക്കണം.
ശേഷം പുറത്തെടുത്ത് സ്ക്വയറായി പരത്തി തുല്യ കഷ്ണങ്ങളാക്കി ഒരോന്നിലും നിങ്ങൾക്ക് ഇഷ്ടമുള്ള ഫില്ലിങ് വെച്ച് കൊണ്ട് കോണോ ചതുരത്തിലോ,മടക്കുക. പ്രസ്സ് ചെയ്യരുത്.മുട്ട അടിച്ച് അത് പഫ്സിന് മുകളിൽ ബ്രഷ് ചെയ്ത് പ്രീ ഹീറ്റഡ് അവ്നിൽ 180 ഡിഗ്രി സെൽഷ്യസിൽ 15 മുതൽ 2O മിനിറ്റ് വരെ ബേക്ക് ചെയ്യുക.
മുട്ട മസാല ഫില്ലിങ്ങിന്:
പുഴുങ്ങിയ മുട്ട – മൂന്നെണ്ണം
എണ്ണ – ഒരു ടേബിൾ സ്പൂൺ
സവാള നീളത്തിലരിഞ്ഞത് – രണ്ട് വലുത്
തക്കാളി നീളത്തിലരിഞ്ഞത് – ഒന്ന്
പച്ചമുളക് ചതച്ചത് – 3-4
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഗരം മസാല പൊടി – അര ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
മല്ലിയില – കുറച്ച്
പാനിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ സവാള വഴറ്റുക. ശേഷം തക്കാളി ചേർത്ത് എണ്ണതെളിയുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ചേർത്ത് പച്ച മണം മാറുമ്പോൾ ഗരം മസാല മഞ്ഞൾ പൊടികൾ ചേർത്ത് ഉപ്പും ചേർത്ത് വഴറ്റി മല്ലിയില ചേർത്ത് ഇറക്കുക. ഒരോ കഷ്ണം മുട്ടയും കുറച്ച് മസാലയും ഓരോ പഫ്സിൽ വെച്ച് മടക്കാം.