Blog

  • സ്രാവ് മുളകിട്ട് വയ്ക്കാം

    സ്രാവ് മുളകിട്ട് വയ്ക്കാം

    1.സ്രാവ് കഴുകി വൃത്തിയാക്കിയത് – 250 ഗ്രാം

    2.ചുവന്നുള്ളി( ചെറുതായി അരിഞ്ഞത് ) – 8 എണ്ണം

    പച്ചമുളക് നെടുകെ കീറിയത്-4 എണ്ണം

    ഇഞ്ചി ( ചെറുതായി അരിഞ്ഞത് ) – ചെറിയ കഷ്ണം

    കറിവേപ്പില – 2 തണ്ട്

    കുടംപുളി – 2 എണ്ണം ഇടത്തരം

    വെളിച്ചെണ്ണ – ഒന്നര ടേബിള്‍ സ്പൂണ്‍

    3.മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍

    മല്ലിപൊടി – അര ടീസ്പൂണ്‍

    മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍

    ഉപ്പ് -ആവശ്യത്തിന്

    4.വെള്ള-മീന്‍ വേവാന്‍ ആവശ്യമായത്

    തയ്യാറാക്കുന്ന വിധം

    ഒരു ചട്ടിയില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി തിരുമ്മി പത്ത് മിനിറ്റ് വെക്കുക. അതിനുശേഷം ആവശ്യമായ വെള്ളം ചേര്‍ത്ത് വേവിക്കുക. മീന്‍ വെന്ത് നന്നായി കുറുകി കഴിയുമ്പോള്‍ അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച് അടുപ്പില്‍ നിന്ന് വാങ്ങി ഉപയോഗിക്കാം

  • സ്വദിഷ്ട്ടമായ ഫിഷ്‌ വിന്താലു

    സ്വദിഷ്ട്ടമായ ഫിഷ്‌ വിന്താലു

    ആവശ്യമുള്ള സാധനങ്ങള്‍ :

    മീന്‍ – കാല്‍ കിലോ

    സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)

    തക്കാളി – 2 എണ്ണം

    പച്ചമുളക് – 2 എണ്ണം (വട്ടത്തില്‍ മുറിച്ചത്)

    തേങ്ങാ – അര മുറി

    എണ്ണ – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

    മഞ്ഞള്‍ പൊടി – 1/4 സ്പൂണ്‍

    ഗരംമസാല പൊടി – 1/4 സ്പൂണ്‍

    കുരുമുളക് പൊടി – 1/4 സ്പൂണ്‍

    ഉലുവ – 1/2 സ്പൂണ്‍

    വെളുത്തുള്ളി – 6 അല്ലി

    പെരുംജീരകം – 1/4 സ്പൂണ്‍

    പഞ്ചസാര – 1/4 സ്പൂണ്‍

    മല്ലിയില – കറിവേപ്പില കുറച്ച്

    തയ്യാറാക്കുന്ന വിധം :

    മീന്‍ ചെറിയ കഷണങ്ങളാക്കി വക്കുക. മുളകുപൊടി,മഞ്ഞള്‍ പൊടി ,ഗരംമസാല പൊടി, കുരുമുളകുപൊടി ,ഉലുവ,വെളുത്തുള്ളി , പെരുംജീരകം ഇവയെല്ലാം കൂടി മയത്തില്‍ അരച്ചെടുക്കുക. അരപ്പ് ഒരു സ്പൂണ്‍ മാറ്റി വച്ചിട്ട് ബാക്കിയുള്ളത് മീനില്‍ പുരട്ടി അര മണിക്കൂര്‍ വക്കുക.
    അധികം മൂത്തുപോകാതെ എണ്ണയില്‍ വറുത്തെടുക്കണം.

    തേങ്ങ ചുരണ്ടി അര കപ്പ് ഒന്നാം പാലും ഒരു കപ്പ് രണ്ടാം പാലും എടുത്തു വക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് തക്കാളി വെള്ളം ചേര്‍ക്കാതെ അരച്ചതും ബാക്കിയുള്ള അരപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. തിളച്ചു വരുമ്പോള്‍ രണ്ടാംപാലും വറുത്തു
    വച്ചിരിക്കുന്ന മീനും ചേര്‍ക്കുക. നന്നായി കുറുകിയ ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ചെറുതായി ചൂടാക്കുക. തിളക്കും മുന്‍പ് വാങ്ങി പഞ്ചസാരയും മല്ലിയില അല്ലെങ്കില്‍ കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക.

  • രുചികരമായ ചെമ്മീന്‍ മസാല ഉണ്ടാക്കാം

    രുചികരമായ ചെമ്മീന്‍ മസാല ഉണ്ടാക്കാം

    ചേരുവകള്‍

    എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍

    ചെമ്മീന്‍: 250 ഗ്രാം കഴുകി വൃത്തിയാക്കിയത്

    ഏലക്കായ്: രണ്ട്

    പെരുഞ്ചീരകം: ഒരു ടീസ്പൂണ്‍

    കറുവപ്പട്ട: ഒന്ന്

    ചെറുത് ഉള്ളി: ഒരു വലുത് ചെറുതായി അരിഞ്ഞത്

    പച്ചമുളക്: ഒന്ന്

    കറിവേപ്പില: ഒരു തണ്ട്

    മുളക് പൊടി: ഒരു ടീസ്പൂണ്‍

    മല്ലി പൊടി: ഒരു ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍

    ഗരംമസാല: അര ടീസ്പൂണ്‍

    കുരുമുളക് പൊടി: അരടീസ്പൂണ്‍

    തക്കാളി: രണ്ടെണ്ണംചെറുതായി അരിഞ്ഞത്

    ഉപ്പ്: ആവശ്യത്തിന്

    വെള്ളം: അരക്കപ്പ്

    2 ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്: ഒരു ടീസ്പൂണ്‍

    മുളകു പൊടി: ഒരു ടീസ്പൂണ്‍

    മല്ലി പൊടി: രണ്ട് ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍

    ഗരംമസാല പൊടി: അരടീസ്പൂണ്‍

    കുരുമുളക് പൊടി: ഒരു ടീസ്പൂണ്‍

    ഉപ്പ്: ആവശ്യത്തിന്

     

    തയ്യാറാക്കുന്നവിധം:

    ചെമ്മീനില്‍ രണ്ടാമത്തെ ചേരുവകള്‍ പുരട്ടി പത്തുമിനിറ്റ് വെക്കുക. ഒരു കടായിയില്‍ എണ്ണ ചൂടാക്കുക. അതിലേക്ക് ചെമ്മീന്‍ ഇട്ട് ആറേഴ് മിനിറ്റ് കുക്ക് ചെയ്യുക. കടായിയിലെ ചെമ്മീന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം കടായി ചൂടാക്കുക. അതിലെ എണ്ണയിലെ ബബിള്‍സ് നിന്നാല്‍ കറുവപ്പട്ടയും പെരുഞ്ചീരകവും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഉള്ളിയും കറിവേപ്പിലയും, പച്ചമുളകും ചേര്‍ത്ത് അഞ്ചുമിനിറ്റ് ഇളക്കുക. ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഉപ്പും മറ്റ് പൊടികളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. ശേഷം തക്കാളി ചേര്‍ത്ത് ഇളക്കുക. അടച്ചുവെച്ച് അഞ്ചുമിനിറ്റ് വേവിക്കുക. തീകുറച്ചുവേണം വേവിക്കാന്‍. അതിനുശേഷം അല്പം വെള്ളം  ചേര്‍ത്ത് തീ കൂട്ടി ഒരുമിനിറ്റ് വേവിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ചെമ്മീന്‍ ചേര്‍ത്ത് അഞ്ചുമിനിറ്റ് കുക്ക് ചെയ്യാം

  • ഷാര്‍ജ ഷേക്ക്‌ ഉണ്ടാക്കാം

    ഷാര്‍ജ ഷേക്ക്‌ ഉണ്ടാക്കാം

    പഴം:  4

    എണ്ണം പാല്‍:  4 ടീ കപ്പ്

    പഞ്ചസാര:  5 ടേബിള്‍ സ്പൂണ്‍

    ചോക്ലേറ്റ് പൗഡര്‍:  1 ടേബിള്‍ സ്പൂണ്‍

    അണ്ടിപരിപ്പും ബദാമും: ചെറുതായി അരിഞ്ഞത്  3 ടീസ്പൂണ്‍

    വാനില ഐസ്‌ക്രീം  2 സ്‌കൂപ്പ്

    ചെറി   5 എണ്ണം

    ഉണ്ടാക്കേണ്ട വിധം

    പാല്‍ തിളപ്പിച്ച ശേഷം ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ച് അല്പം കട്ടിയാക്കി എടുക്കുക. പഴം തോല്‍ കളഞ്ഞ് മിക്‌സിയില്‍ അരിഞ്ഞിടുക. കൂടെ പഞ്ചസാരയും പിന്നെ കുറച്ച് പാലും ചേര്‍ത്ത് നന്നായി അടിക്കുക. ശേഷം ബാക്കി പാലും കൂടെ ചേര്‍ത്ത് നന്നായി അടിക്കുക. . നീളമുള്ള ഒരു ഗ്ലാസ് എടുത്ത് , അതില്‍ ആദ്യം കുറച്ച് കുറച്ച് നട്ട്‌സ് , ചോക്ലേറ്റ് പൗഡര്‍ എന്നിവ ഇടുക. ശേഷം അതിനു മുകളിലേക് അടിച്ചു വച്ചിരിക്കുന്ന ഷേക്ക് ഗ്ലാസിന്റെ മുക്കാല്‍ ഭാഗം ഒഴിക്കുക. അതിനു മുകളില്‍ ഐസ്‌ക്രീം സെറ്റ് ചെയ്യാം. ഇനി ബാക്കിയുള്ള നട്ട്‌സും ചോക്ലേറ്റ് പൗഡറും മുകളില്‍ ചേര്‍ക്കാം. എല്ലാത്തിനും മുകളില്‍ ചെറി വച്ച് അലങ്കരിക്കാം!

  • ഇന്ന് ഹണി ചിക്കന്‍ ഉണ്ടാക്കാം

    ഇന്ന് ഹണി ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍:

    ചിക്കന്‍: എല്ലു കളഞ്ഞത് ഒരു കപ്പ്

    മൈദ: അരക്കപ്പ്

    കോണ്‍ഫ്‌ളോര്‍: അരക്കപ്പ്

    ബേക്കിങ് പൗഡര്‍: ഒരു ടീസ്പൂണ്‍

    ഉപ്പ്: ആവശ്യത്തിന്

    വെള്ളം: ആവശ്യത്തിന്

    എണ്ണ: ആവശ്യത്ിതന്

    സോസിന്: കെച്ചപ്പ്: അരക്കപ്പ്

    പഞ്ചസാര: രണ്ടു ടേബിള്‍സ്പൂണ്‍

    തേന്‍: മൂന്ന് ടേബിള്‍ സ്പൂണ്‍

    വെള്ളം: മൂന്ന് ടേബിള്‍ സ്പൂണ്‍

     

    തയ്യാറാക്കുന്ന വിധം:

    സോസിനുള്ള ചേരുവകളെല്ലാം മിക്‌സ് ചെയ്ത് മാറ്റിവെക്കുക. ചിക്കന്‍ ഒഴിച്ചുള്ള മറ്റ് ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്ത് അല്പാല്പം വെള്ളം ചേര്‍ത്ത് അധികം കട്ടിയില്ലാത്ത മാവു തയ്യാറാക്കുക. ചിക്കന്‍ ഈ മാവിലേക്ക് മുക്കി ഗോള്‍ഡണ്‍ കളറാകുംവരെ വറുത്തെടുക്കുക. സോസ് ഒരു പാനില്‍ എടുത്ത് അല്പം കട്ടിയാവും വരെ കുക്ക് ചെയ്യുക. ഇതിലേക്ക് പൊരിച്ച ചിക്കന്‍ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ചൂടോടെ വിളമ്പാം

  • ചിക്കന്‍ ഡ്രൈഫ്രൈ  ഉണ്ടാക്കാം

    ചിക്കന്‍ ഡ്രൈഫ്രൈ ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍:

    ചിക്കന്‍- അരക്കിലോ

    മുളക് പൊടി- 2 ടീസ്പൂണ്‍

    മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍

    ഉപ്പ്- പാകത്തിന്

    ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റാക്കിയത്- 2 ടേബിള്‍ സ്പൂണ്‍

    ചെറുനാരങ്ങ- ഒന്ന്

    കൊണ്‍ഫ്‌ളോര്‍ര്‍- 50ഗ്രാം

    കറിവേപ്പില- 2 തണ്ട്

    വെളിച്ചെണ്ണ- ആവശ്യത്തിന്

    കുരുമുളക്: അല്പം

    തയ്യാറാക്കുന്ന വിധം:

    ചിക്കന്‍ വൃത്തിയാക്കി ചെറു കഷണങ്ങളാക്കുക. മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് 15 മിനിട്ട് വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് നാരങ്ങാ നീരുമായി ചേര്‍ത്ത് ചിക്കനില്‍ പുരട്ടി വെയ്ക്കുക. അതിനു ശേഷം കോണ്‍ഫ്‌ളോര്‍ ചേര്‍ത്ത് നല്ല പോലെ കുഴയ്ക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചിക്കന്‍ പൊരിച്ചെടുക്കാം. തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും വറുത്തു കോരണം. ഇതിലേക്ക് കറിവേപ്പിലയിട്ട് വറുത്തെടുത്ത് ചിക്കനു മുകളില്‍ വിതറാം.

  • മീന്‍ ബിരിയാണി ഉണ്ടാക്കാം

    മീന്‍ ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍:

    ദശക്കട്ടിയുള്ള മീന്‍ കഷണങ്ങള്‍ ആക്കിയത്- അര കിലോ

    ബസുമതി അരി-രണ്ടു കപ്പു

    ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ ഒരു സ്പൂണ്‍

    ഇഞ്ചി ചതച്ചത്- ഒരു വലിയ കഷണം

    വെളുത്തുള്ളി ചതച്ചത്- അഞ്ചെണ്ണം

    പച്ചമുളക് ചതച്ചത്- നാലെണ്ണം

    തക്കാളി- ഒന്ന്

    സവാള അരിഞ്ഞത് -രണ്ടെണ്ണം

    മുളക് പൊടി -രണ്ടു സ്പൂണ്‍

    മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍

    മല്ലി പൊടി -രണ്ടു സ്പൂണ്‍

    കുരുമുളക് പൊടി -ഒരു സ്പൂണ്‍

    ബിരിയാണി മസാല -രണ്ടു സ്പൂണ്‍

    പെരും ജീരക പൊടി -കാല്‍ ടീസ്പൂണ്‍

    ഗ്രാമ്പൂ,കറുവപ്പട്ട,ഏലക്ക -എല്ലാം നാലെണ്ണം വീതം

    തൈര്-ഒരു സ്പൂണ്‍

    മല്ലിയില-ഒരു പിടി

    പുതിനയില ഒരു പിടി

    ഉപ്പു- പാകത്തിന്

    നാരങ്ങ നീര് -ഒരു വലിയ സ്പൂണ്‍

    നെയ്യ് -നാലു സ്പൂണ്‍

    കശുവണ്ടി, കിസ്മിസ് -അഞ്ചെണ്ണം വീതം

    തയ്യാറാക്കുന്ന വിധം:

    ബസുമതി അരി നന്നായി കഴുകുക. ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യ ചൂടാക്കി അതിലേക്കു പകുതി ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, എന്നിവ ചേര്‍ത്ത് ചെറുതായി വഴറ്റിയ ശേഷം കാല്‍ സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി അരച്ചതും ചേര്‍ക്കുക. ഇതില്‍ നാലു കപ്പു വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള്‍ കഴുകി വെച്ച അരി ഇടുക. അല്‍പ്പം ഉപ്പു ചേര്‍ക്കുക. പാകത്തിന് വേവിച്ചെടുക്കുക അധികം വെന്തു പോകരുത്.

    മീന്‍ കഷണങ്ങളില്‍ മുളക്, മഞ്ഞള്‍, കുരുമുളക്, മല്ലിപൊടി , ഇഞ്ചി -വെളുത്തുള്ളി അരച്ചത്‌, തൈര്,ഉപ്പു എന്നിവ പുരട്ടുക.അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം വറുത്തെടുക്കുക . പാനില്‍ നെയ്യ് ചൂടാക്കുക. അതിലേക്കു ബാക്കി പകുതി ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ബേ ലീവ്സ്‌ ,എന്നിവ വഴറ്റുക ഇതിലേക്ക് ചതച്ച ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റി പച്ച മണം മാറുമ്പോള്‍ സവാള, തക്കാളി വഴറ്റുക .ഇതിലേക്ക് മല്ലിയില, പുതിനയില ഇടുക .രണ്ടു മിനിറ്റ് നന്നായി വഴറ്റിയ ശേഷം മഞ്ഞള്‍ പൊടി ,മുളക് പൊടി , മല്ലി പൊടി , ബിരിയാണി മസാല, ഗരം മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. അല്‍പ്പം തൈര് ചേര്‍ക്കുക .മസാല നന്നായി വഴന്നു കഴിയുമ്പോള്‍ നാരങ്ങ നീര് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ക്കുക. വറുത്തു വെച്ച മീന്‍ കഷണങ്ങള്‍ കൂടി ഇട്ടു ചെറുതായി ഒന്ന് ഇളക്കുക. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കി ഒരു സവാള അരിഞ്ഞതും കിസ്മിസ്,അണ്ടിപ്പരിപ്പ് എന്നിവ വറുത്തെടുക്കുക.

    ഒരു വലിയ ബിരിയാണി ചെമ്പ് ചെറിയ തീയില്‍ വെക്കുക ആദ്യം കുറച്ചു ചോറ് ഇടുക. അതിനു മുകളില്‍ വറുത്ത സവാള, കിസ്മിസ് അണ്ടിപരിപ്പ് എന്നിവ കുറച്ചു വിതറുക അതിനു മുകളില്‍ തയ്യാറാക്കി വെച്ച മീന്‍ മസാല ഇടുക. വീണ്ടും ഇതേ പോലെ മൂന്നു ലെയര്‍ ആക്കുക ഏറ്റവും മുകളില്‍ ആയി ബാക്കി വറുത്ത സവാളയും മറ്റും വിതറി അല്‍പ്പം മല്ലിയിലയും വിതറി അടച്ചു വെച്ച ശേഷം ഒരു രണ്ടു മിനിറ്റ് കൂടി തീയില്‍ വെച്ച ശേഷം തീ ഓഫ്‌ ചെയ്യുക .ചൂടോടെ സലാഡ്, പപ്പടം എന്നിവയ്ക്കൊപ്പം കഴിക്കാം