ചേരുവകള്‍:
ചിക്കന്‍: എല്ലു കളഞ്ഞത് ഒരു കപ്പ്
മൈദ: അരക്കപ്പ്
കോണ്‍ഫ്‌ളോര്‍: അരക്കപ്പ്
ബേക്കിങ് പൗഡര്‍: ഒരു ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
എണ്ണ: ആവശ്യത്ിതന്
സോസിന്: കെച്ചപ്പ്: അരക്കപ്പ്
പഞ്ചസാര: രണ്ടു ടേബിള്‍സ്പൂണ്‍
തേന്‍: മൂന്ന് ടേബിള്‍ സ്പൂണ്‍
വെള്ളം: മൂന്ന് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
സോസിനുള്ള ചേരുവകളെല്ലാം മിക്‌സ് ചെയ്ത് മാറ്റിവെക്കുക. ചിക്കന്‍ ഒഴിച്ചുള്ള മറ്റ് ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്ത് അല്പാല്പം വെള്ളം ചേര്‍ത്ത് അധികം കട്ടിയില്ലാത്ത മാവു തയ്യാറാക്കുക. ചിക്കന്‍ ഈ മാവിലേക്ക് മുക്കി ഗോള്‍ഡണ്‍ കളറാകുംവരെ വറുത്തെടുക്കുക. സോസ് ഒരു പാനില്‍ എടുത്ത് അല്പം കട്ടിയാവും വരെ കുക്ക് ചെയ്യുക. ഇതിലേക്ക് പൊരിച്ച ചിക്കന്‍ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ചൂടോടെ വിളമ്പാം