Blog

  • കബാബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ

    കബാബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ

    ചിക്കന്‍ ബ്രെസ്റ്റ്-1 കിലോ

    സവാള-1

    ചെറുനാരങ്ങാനീര്-4 ടേബള്‍ സ്പൂണ്‍

    കടുകരച്ചത്-1 ടീസ്പൂണ്‍

    കുരുമുളകുപൊടി-1 ടീസ്പൂണ്‍

    ജീരകപ്പൊടി-1 ടീസ്പൂണ്‍

    കുങ്കുമപ്പൂ-ഒരു നുള്ള്

    ചൂടുവെള്ളം-3 ടേബിള്‍ സ്പൂണ്‍

    ഒലീവ് ഓയില്‍ 4 ടേബിള്‍ സ്പൂണ്‍

    ഉപ്പ്

    ഉണ്ടാക്കേണ്ടവിധം

    സവാള, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഒരുമിച്ചരയ്ക്കുക.

    കുങ്കുമപ്പൂ ചൂടുവെള്ളത്തില്‍ 10 മിനിറ്റ് ഇട്ടു വയ്ക്കുക.

    ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ജീരകപ്പൊടി, കടുകരച്ചത്, അരച്ച മസാല, കുങ്കുമപ്പൂ എന്നിവ പുരട്ടി 8 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. മസാല പിടിയ്ക്കാനാണിത്. ഫ്രീസര്‍ ഒഴിവാക്കുക.

    ഇതിനു ശേഷം ചിക്കന്‍ പുറത്തെടുത്ത് സ്‌ക്രൂവേഴ്‌സില്‍ കോര്‍ക്കുക. ഇത് ഗ്രില്‍ ചെയ്‌തെടുക്കാം.

    ചൂടോടെ കബാബ് കഴിയ്ക്കൂ.

  • കപ്പ ബിരിയാണി  ഉണ്ടാക്കാം

    കപ്പ ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍

    കപ്പ- ഒരു കിലോ
    ചിരവിയ തേങ്ങ- അര മുറി
    പച്ചമുളക്- 6 എണ്ണം
    ഇഞ്ചി- 1 കഷണം
    ബീഫ് എല്ലോടു കൂടിയത്- ഒരു കിലോ
    മല്ലിപ്പൊടി- 4 ടീസ്പൂണ്‍
    മുളകുപൊടി- 4 ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
    മീറ്റ് മസാലപ്പൊടി- 2 ടീസ്പൂണ്‍
    സവാള വലുത്- 4 എണ്ണം
    വെളുത്തുള്ളി- 16 അല്ലി
    ചുവന്നുള്ളി- 8 എണ്ണം
    കുരുമുളക്- 1 ടീസ്പൂണ്‍
    ഗരം മസാല പൊടിച്ചത്- 1 ടീസ്പൂണ്‍
    ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക്- പാകത്തിന്

    ഉണ്ടാക്കുന്ന വിധം

    ബീഫ് കഴുകി പാകത്തിന് ഉപ്പ് രണ്ട് ടീസ്പൂണ്‍ മുളക് പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വെക്കുക.സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. ഇനി കപ്പ ഉപ്പിട്ട് നന്നായി വേവിച്ചെടുക്കുക. കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. എന്നിട്ട് കുറച്ചു കടുകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കുക. നന്നായി ഇളക്കണം.അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. കപ്പ ബിരിയാണി റെഡി.

  • നാവില്‍ രുചിയൂറും നാടന്‍ ബീഫ് ഫ്രൈ എങ്ങനെയുണ്ടാക്കാം

    നാവില്‍ രുചിയൂറും നാടന്‍ ബീഫ് ഫ്രൈ എങ്ങനെയുണ്ടാക്കാം

    COMMENTS
    ബീഫ് ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യമായവ:

    ബീഫ് 1 കിലോ
    സവാള 3. ഒരു വലുതും രണ്ട് ചെറുതും
    ഇഞ്ചി ഒരു വലിയ കഷണം
    വെളുത്തുള്ളി 810 ഗ്രാം
    പച്ചമുളക് 6 എണ്ണം
    മുളക്‌പൊടി 1 സ്പൂണ്‍
    മല്ലിപ്പൊടി 1 സ്പൂണ്‍
    മഞ്ഞള്‌പ്പൊടി – ½ സ്പൂണ്‍
    ഗരം മസാല 1 സ്പൂണ്‍
    ചുവന്നുള്ളി 15 (ചെറുതായി അരിഞ്ഞത്)
    കുരുമുളക്‌പൊടി ½ – 1 സ്പൂണ്‍
    പെരുഞ്ചീരകം ½-1 സ്പൂണ്‍
    തേങ്ങാക്കൊത്ത് 3 സ്പൂണ്‍
    കറിവേപ്പില 15 തണ്ട്
    ഉപ്പ് ആവശ്യത്തിന്

    ഉണ്ടാക്കേണ്ടവിധം

    ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്ത്ത് ഒരു കണ്ണപ്പയില്‍ വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് (1 കിലോ / 1/2 കപ്പു വെള്ളം ) നല്ല ബീഫ് ആണെങ്കില്‍ 4-5 വിസില്‍ മതി, അല്ലെങ്കില്‍ 6-7 വേണം. ) വേവിക്കുക.

    ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത്, ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചെറിയഉള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളക്കുക. നന്നായി വെള്ളം വറ്റിച്ചു എടുക്കണം. വെള്ളം വറ്റുന്തോറും മസാലയെല്ലാം നന്നായി ബീഫില്‍ പിടിയ്ക്കും. നന്നായി ഫ്രൈ ആകാന്‍ 20 മിനിറ്റ് വേണം അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.

    ഇനി ആണ് ബീഫ് ഫ്രൈ എങ്ങനെ രുചി കൂട്ടാമെന്ന് നോക്കേണ്ടത്, ഫ്രൈ ആയി കൊണ്ടിരിക്കുമ്പോള്‍ അല്‍പം കുരുമുളക് ഒന്ന് വിതറി ചേര്‍ക്കു ക. 3 കഷണം വെളുത്തുള്ളി ചതച്ചതും ചേര്‍ക്കണം. ശേഷം ഒരു തണ്ട് കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ അഹ എന്താ ഒരു മണവും രുചിയും. ഒടുവില്‍ ഒരു നുള്ള് പെരുംജീരകം ചേര്‍ക്കംണം. ഇങ്ങനെ തന്നെ ചെയ്തു നോക്ക്, തകര്പ്പന്‍ ബീഫ് ഫ്രൈ ആണെന്ന് നിങ്ങളെന്നല്ല ആരും പറയും. ഒരു സവാള കൂടി അരിഞ്ഞുവെച്ചാല്‍ അലങ്കാരമായി.

    നമ്മള്‍ വീട്ടില്‍ പൊടിച്ചുണ്ടാക്കുന്ന ഗരം മസാല ചേര്‍ത്താല്‍ ഹോ ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്. രുചികരമായ ബീഫ് ഫ്രൈ റെഡി

  • മിക്സഡ്‌ ഫ്രൂട്ട് ജാം ഉണ്ടാക്കാം

    മിക്സഡ്‌ ഫ്രൂട്ട് ജാം ഉണ്ടാക്കാം

    ചേരുവകള്‍

    പപ്പായ- ഒരു കഷ്ണം

    പൈനാപ്പിൾ- ഒരു കഷ്ണം

    തണ്ണിമത്തന്‍- ഒരു കഷ്ണം

    വാഴപ്പഴം- ഒരു കഷ്ണം

    ചിക്കൂ- ഒരു കഷ്ണം

    സ്റ്റാർ ഫ്രൂട്ട്- ഒരു കഷ്ണം

    നാരങ്ങ- ഒരു കഷ്ണം

    അല്‍പം വെള്ളം

    പഞ്ചസാര

    തയ്യാറാക്കുന്ന വിധം
    പഞ്ചസാര അലിയുന്നതുവരെ വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. ഓരോ കപ്പ്‌ പൈനാപ്പിളിനൊപ്പം അതേ അളവിൽ പഞ്ചസാര ചേർക്കുക. പൈനാപ്പിൾ ക്യുബ് ഷേപ്പിൽ നുറുക്കി 5 -10 മിനിറ്റ് ഷുഗർ സിറപ്പിൽ ഇട്ടു തിളപ്പിക്കുക. ചെറിയ തീയിൽ തിളപ്പിക്കുക. മറ്റു ഫ്രൂട്ട്സും ഇടുക. സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും അവസാനം ചേർക്കുക. പൈനാപ്പിളും ഷുഗർ സിറപ്പും തണുത്തതിനു ശേഷം സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും നുറുക്കി ഇട്ടു നാരങ്ങാ നീര് ഒഴിക്കുക. സൂക്ഷിച്ചു മിക്സ്‌ ചെയ്യുക. നന്നായി തണുത്ത ശേഷം വിളമ്പുക.

  • കപ്പ ബിരിയാണി

    കപ്പ ബിരിയാണി

    തയാറാക്കിയത്: raiju George
    കപ്പ ബിരിയാണി
    ——————
    സത്യം പറഞ്ഞാൽ ഞാനീ ഗൾഫിൽ വരുന്നത് വരെ ഇങ്ങനെയൊരു പേര് കേട്ടീട്ടുപോലുമുണ്ടായിരുന്നില്ല…

    എന്നാൽ വീട്ടുവളപ്പിൽ കപ്പ (കൊള്ളിക്കിഴങ് എന്ന് തൃശ്ശൂര്കാര് പറയും) ഒരുപാടു ഉണ്ടാകുന്ന സമയത്തു കപ്പയും ബീഫും വയ്ക്കുന്നത് സ്ഥിരമാണ്.. അടിപൊളി സ്വാദുമാണ്..

    ഞങ്ങളടിനെ കപ്പയും ബീഫും കറി എന്നാ പറയാറ്.. എന്നാൽ ഗൾഫ് വന്നു അടുത്ത റൂമിലെ ആളുകൾ ഒരു ദിവസം എന്നോട് പറഞ്ഞു കപ്പ ബിരിയാണി കഴിക്കാമെന്നു.. അത്ഭുതത്തോടെ ആവേശത്തോടെ ചെന്നപ്പോ കാണുന്നതോ മ്മടെ കപ്പയും ബീഫും… ആവേശം കെട്ടടങ്ങിയെങ്കിലും നന്നായി കഴിച്ചത് ഓർക്കുന്നു..

    അതുകൊണ്ടു തന്നെ അല്പം വ്യത്യസ്തമായി കുറച്ചുകൂടി രുചികരമായി ഒരു ബിരിയാണി ടച്ച് വരുത്തിയാണ് ഇത് ഞാൻ തയ്യാറാക്കിയിരിക്കുന്നത്… നിങ്ങൾ ശ്രമിച്ചു നോക്ക്… തീർച്ചയായും ഇഷ്ടമാകും… ട്രൈ ചെയ്യുന്നവർ ഇവിടെ പോസ്റ്റ് ചെയ്യാൻ മറക്കരുത്…

    ആവശ്യമുള്ള ചേരുവകകൾ:
    —————————–
    1 ) നല്ല വേവുള്ള കപ്പ – ഒരു കിലോ (വെന്തു ഉടയുന്ന കപ്പയാണു രുചിയുണ്ടാവുക) ഇത് ചെറിയ ക്യൂബ് ആയി നുറുക്കിയെടുക്കുക; വെള്ളത്തിൽ 3 / 4 തവണ കഴുകി അതിന്റെ നൂറു (വെള്ള നിറമുള്ള വെള്ളം) കളഞ്ഞു വയ്ക്കുക

    2 ) നല്ല നെയ്യുള്ള നാടൻ പോത്തിറച്ചി ചെറിയ കഷ്ണങ്ങളായി മുറിച്ചു കഴുകി വൃത്തിയാക്കിയത് – ഒരു കിലോ

    3 ) ഇഞ്ചി ചതച്ചത് – ഒന്നര ടേബിൾ സ്പൂൺ

    4 ) വെളുത്തുള്ളി തോലോടുകൂടി ചതച്ചത് – ഒന്നര ടേബിൾ സ്പൂൺ

    5 ) ചെറിയുള്ളി ചതച്ചത് – മൂന്നു ടേബിൾ സ്പൂൺ

    6 ) പച്ചമുളക് ചതച്ചത് – ഒന്നര ടേബിൾ സ്പൂൺ

    7 ) കറിവേപ്പില ചെറുതായി കീറിയത് – ഒരു പിടി

    8 ) മുളക് പൊടി രണ്ടു ടേബിൾ സ്പൂൺ (എരിവ് അനുസരിച്ചു മാറ്റം വരുത്താം

    9 ) പെരുംജീരകം പൊടിച്ചത് – ഒന്നര ടേബിൾ സ്പൂൺ

    10 ) പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിപത്രി, തക്കോലം എന്നിവ പൊടിച്ചത് – മുക്കാൽ റ്റീസ്പൂൺ

    11 ) ഉപ്പു – ആവശ്യത്തിന്

    12 ) നീളത്തിൽ ഉള്ള തേങ്ങാ കൊത്തു – ഒരു കപ്പ്

    13 ) പച്ചമുളക് നീളത്തിൽ കീറിയത് – നാലെണ്ണം

    14 ) കറിവേപ്പില – രണ്ടു പിടി

    15 ) മല്ലിയില ചെറുതായി അരിഞ്ഞത് – ഒരു പിടി

    16 ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ

    17 ) സവാള നീളത്തിൽ അരിഞ്ഞത് – ആറെണ്ണം

    18 ) കട്ട തൈര് – ഒരു ടേബിൾ സ്പൂൺ

    19 ) കശുവണ്ടി വെള്ളത്തിൽ കുതിർത്തു അരച്ചത് – ഒരു ടേബിൾ സ്പൂൺ

    20 ) തക്കാളി ചെറുതായി അരിഞ്ഞത് – രണ്ടെണ്ണം

    21 ) കശുവണ്ടി നെയ്യിൽ വറുത്ത് – പതിനഞ്ചു എണ്ണം

    22 ) സവാള വളരെ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചത് – ഒന്നര കപ്പ്

    23 ) നെയ്യ് – രണ്ടു ടേബിൾ സ്പൂൺ

    24 ) വെളിച്ചെണ്ണ – രണ്ടു ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം:
    ———————
    1 ) ഒരു കുക്കർ എടുത്തു അതിലേക്കു കഴുകി വൃത്തിയാക്കി വച്ച ബീഫും ചതച്ചുവച്ച ഇഞ്ചിയും, പച്ചമുളകും, വെളുത്തുള്ളിയും ചെറിയുള്ളിയും കറിവേപ്പില കീറിയതും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും, മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഞെരടി യോജിപ്പിച്ചു പത്തു മിനിറ്റ് പൊത്തി വയ്ക്കുക; പത്തു മിനിറ്റ് കഴിയുമ്പോൾ കുക്കർ അടച്ചു ബീഫ് 80 % വേവുന്നത്‌ വരെ വേവിച്ചു തീ ഓഫ് ചെയ്യുക (വെള്ളം ചേർക്കേണ്ടതില്ല… ബീഫിൽ നിന്ന് വെള്ളമിറങ്ങും)

    2 ) പ്രഷർ പോയി കഴിഞ്ഞാൽ കുക്കർ തുറന്നു മുക്കാൽ വെന്ത ബീഫിലേക്കു കഴുകി വച്ചിരിക്കുന്ന കപ്പ കൂടി ചേർത്ത് ഇളക്കി കുക്കർ അടച്ചു വീണ്ടും വേവിക്കുക; കപ്പ ഒന്ന് ഉടഞ്ഞു തുടങ്ങുന്ന പരുവം അതാണ് വേണ്ടത്; ഇനി തുറന്നു വച്ച് വെള്ളമുണ്ടെങ്കിൽ ഒന്ന് വറ്റിച്ചെടുക്കുക

    3 ) ഒന്ന് വലിയ ചീനചട്ടിയോ ഉരുളിയോ എടുത്തു വച്ച് വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് സവാള ഇട്ടു ഗോൾഡൻ കളർ ആകുന്നതു വരെ വറുത്തു കോരി മാറ്റി വയ്ക്കുക

    4 ) അതെ എണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂക്കുമ്പോൾ കറിവേപ്പിലയും പച്ചമുളക് കീറിയതും തേങ്ങാക്കൊത്തു നീളത്തിൽ അരിഞ്ഞതും ഇട്ടു വഴറ്റുക; അതിലേക്കു തക്കാളിയും ഇട്ടു വഴറ്റുക ഒന്ന് ഉടഞ്ഞു എണ്ണ തെളിയുന്ന പരുവത്തിൽ മല്ലിയില ചേർത്ത് വഴറ്റുക

    5 ) ഇതിലേക്ക് ബാക്കിയുള്ള എല്ലാ മസാലകളും എരിവ് നോക്കി മുളക് പൊടിയും ഉപ്പു നോക്കി ഉപ്പും ചേർത്ത് ഇളക്കി മൂപ്പിക്കുക; ഒരു നുള്ളു പഞ്ചസാര ചേർത്തോളൂ.. എല്ലാം ഒന്ന് ബാലൻസ് ആയിക്കോട്ടെ.

    6 ) ഇതിലേക്ക് തൈരും അണ്ടിപ്പരിപ്പ് അരച്ചതും ചേർത്ത് ഒന്ന് തിക് ആയി വരുമ്പോ അതിലേക്കു വറുത്തു വച്ച സവാള (അലങ്കരിക്കാൻ കുറച്ചു സവാള വറുത്ത് മാറ്റി വയ്ക്കുക) ചേർത്ത് ഇളക്കി; അതിലേക്കു വേവിച്ചു വറ്റിച്ചു വച്ചിരിക്കുന്ന ബീഫും കപ്പയും ചേർത്ത് ഇളക്കി യോജിപ്പിച്ചു അഞ്ചു മിനിറ്റ് മൂടി വച്ച് വേവിക്കുക ചെറിയ തീയിൽ; എന്നീട്ടു തുറന്നു വച്ച് അഞ്ചു മിനിറ്റ് കൂടി വേവിച്ചു വലിയ്ക്കുക; ചെറിയ തീയിൽ തന്നെ.

    7 ) ഇനി തീ ഓഫ് ചെയ്തു കുറച്ചു പച്ച വെളിച്ചെണ്ണ ഒഴിച്ച് മുകളിൽ വറുത്തു വച്ച സവാളയും അണ്ടിപരിപ്പും വിതറി അതിനു മുകളിൽ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന

  • അറേബ്യന്‍ നാട്ടില്‍ നിന്നും രുചിച്ചറിഞ്ഞ ചിക്കന്‍ കബ്സ …സ്വന്തം കൈകളിലൂടെ തയാറാക്കാം

    അറേബ്യന്‍ നാട്ടില്‍ നിന്നും രുചിച്ചറിഞ്ഞ ചിക്കന്‍ കബ്സ …സ്വന്തം കൈകളിലൂടെ തയാറാക്കാം

    അറേബ്യന്‍ ചിക്കന്‍ കബ് സ !
    തയ്യാറാക്കിയത്:: വിജയ ലക്ഷ്മി

    ഇത്രയും വര്ഷം
    അറബി നാട്ടില്‍ നിന്നുകൊണ്ട് ഒരു അറബിക് ഡിഷ്‌ റസീപ്പി പോസ്റ്റിയില്ലെങ്കില്‍ നാണക്കേടല്ലേ …
    ഇതാ പിടിച്ചോ ..അറേബ്യന്‍ നാട്ടില്‍ നിന്നും രുചിച്ചറിഞ്ഞ ചിക്കന്‍ കബ് സ …സ്വന്തം കൈകളിലൂടെ …ഇതിനുള്ള മസാല പ്പൊടി ഇവിടെയുള്ള സഫീര്‍ മോളിലും ലുലുവിലും അറബിക് മസാല എന്നപേരില്‍ പാക്കറ്റില്‍ വാങ്ങാന്‍ കിട്ടാനുണ്ട് .
    .
    അറേബ്യന്‍ ചിക്കന്‍ കബ് സ (അറബിക് ബിരിയാണിയും ,മജ്ബൂസും എല്ലാം ഒന്ന് തന്നെ പേരില്‍ മാത്രമേ വെത്യാസമുള്ളൂ )

    ചിക്കനായാലും മട്ടനായാലും ഫ്രൈ ചെയ്തും ,ചെയ്യാതെയും ഉണ്ടാക്കാറുണ്ട് .നെയ്യ് അധികം വേണ്ടെന്നു കരുതി ഫ്രൈ ചെയ്യാതെയാണ് ഇപ്പോള്‍ ഉണ്ടാക്കിയത് ..
    ഞങ്ങള്‍ ആദ്യ മായി കഴിച്ചത് അലൈനില്‍ താമസിക്കുമ്പോള്‍ ,അലൈന്‍ പാലസില്‍ നിന്നും മകന്റെ സുഹുര്‍ത്ത് കൊടുത്ത് വിട്ടതായിരുന്നു .ശേഷം പാര്‍സല്‍ വാങ്ങി കഴിച്ചിട്ടുമുണ്ട് .ഇവരുടെ മറ്റൊരു പ്രധാന ഫുഡ്‌ ആണ് മന്ദി ബിരിയാണി .അതും ഞങ്ങള്‍ക്കിഷ്ടമാnu.(ഈ ഡിഷ് ചെയ്യാൻ ഒരു പ്രത്യേക റൈസ് തന്നെയുണ്ട് . ഞാൻ യൂസ് ചെയ്തത് ബസുമതി റൈസ് ആണ് )

    ആവശ്യമായിട്ടുള്ളത് :
    ഒരു കിലോ ചിക്കന്‍ ക്ലീന്‍ ചെയ്തു ബിരിയാണി പാകത്തില്‍ കട്ട്‌ ചെയ്തത് ഒരു ദിവസം മുന്നേ അല്‍പ്പം ഉപ്പും ,അര tspമഞ്ഞള്‍പ്പൊടിയും ഒരു tsp നാരങ്ങ നീരും ഒരു tsp മുളക്പൊടിയും മിക്സ് ചെയ്തു വെക്കുക .(തലേ ദിവസം ചെയ്തു വെച്ചാല്‍ ചിക്കനില്‍ മസാല പിടിച്ച് രുചികൂടും )

    ബസുമതി റൈസ് :നാല് കപ്പ്‌ ,ഒരു മണികൂര്‍ മുന്നേ കഴുകി കുതിര്‍ത്തത്

    വെള്ളം :7 കപ്പ്‌

    നാരങ്ങ നീര് ഒരു tbs

    ഉപ്പ് :പാകത്തിന്

    ഉണക്ക് ചെറു നാരങ്ങ :രണ്ടെണ്ണം

    കബ് സാ മസാലപ്പൊടി :ഒരു tbs

    സവോള നാലെണ്ണം സ്ലൈസ് ചെയ്തത്

    തക്കാളി രണ്ടെണ്ണം മിക്സിയില്‍ അടിച്ചു വെച്ചത്

    പൊട്ടറ്റോ :വലുതൊന്ന് റൌണ്ടില്‍ കട്ട്‌ ചെയ്തത്

    കാപ്സിക്കം ഒരെണ്ണം ഉള്ളിലെ കുരുവും മറ്റും കളഞ്ഞു സ്ക്വയര്‍ പീസ്സാക്കിയത് .(നിര്‍ബന്ധമില്ല )
    വെള്ളുള്ളി വലുത് ഒരുകൂട് തൊലികളഞ്ഞത് ,ഇഞ്ചി ഒരിഞ്ചു കഷണം ,പച്ചമുളക് 6 എണ്ണം ,,മല്ലിയില മുക്കാല്‍ കപ്പ്‌,,പൊതീന അര കപ്പ്‌ ,കറിവേപ്പില ഒരുതണ്ട് ഉതിര്‍ത്തത് ,ഇവയെല്ലാം മ്ക്സിയില്‍ അടിച്ചു പെയ്സ്റ്റ് ചെയ്തു വെക്കുക (വെള്ളുള്ളി മുതല്‍ കറിവേപ്പില വരെ )
    ഒരു പ്ലെയ്റ്റില്‍ ഒരു tsp മുളകുപൊടി ,ഒരു tbsമല്ലിപ്പൊടി ,അര tspമഞ്ഞള്‍പ്പൊടി .ഒരു tsp ഗരം മസാലപ്പൊടി എടുത്തു വെക്കുക .

    വെജിറ്റബിള്‍ ഗീ:മൂന്നു tbs

    നെയ്യ്:രണ്ടു tbs

    ഇനി തയ്യാര്‍ ചെയ്യാം

    കബ് സാ ഉണ്ടാക്കാന്‍ പാകത്തിലുള്ള ഒരു വലിയ പാത്രത്തില്‍ വെജിറ്റബിള്‍ഗീയും നെയ്യും ഒന്നിച്ചു ചേര്‍ത്തു ചൂടാക്കിയതില്‍ പട്ട ചെറിയ മൂന്നു പീസ്‌ ,ഏലകായ നാലെണ്ണം ,കരാമ്പൂ 5എണ്ണം ,കുരുമുളക് ഒരു tsp.പെരുംജീരകം ഒരു tspനല്ല ജീരകം അര tsp ഇവയെല്ലാം ചേര്‍ത്തു മൂപ്പിച്ചതില്‍ സവോളയും അല്‍പ്പം ഉപ്പും ചേര്‍ത്തു നന്നായി വഴന്നു വന്നാല്‍ പ്ലെയ്റ്റില്‍ എടുത്തു വെച്ച മസാലപ്പൊടികള്‍ ചേര്‍ത്തു പച്ചമണം മാറിയാല്‍ അടിച്ചു വെച്ച തക്കാളി യും വെള്ളുള്ളി കൂട്ടും ഉണക്ക ചെറു നാരങ്ങയും ചേര്‍ത്തു അഞ്ചു മിനുട്ട് മൂടിവെക്കുക .ശേഷം റെഡി യാക്കി വെച്ച ചിക്കനും ,പൊട്ടറ്റോവും ,കാപ്സിക്കവും ഒരു tbs നാരങ്ങാ നീരും ചേര്‍ത്തു നന്നായി യോചിപ്പിച്ചുചെറു തീയ്യില്‍ 10മിനുട്ട് മൂടി വെച്ച് വേവിക്കുക .5മിനുട്ടിന് ശേഷം തുറന്ന് ഇളക്കി കൊടുക്കണം .വീണ്ടും അടപ്പ് തുറന്നുപാകത്തിന് ഉപ്പു ചേര്‍ത്ത 7കപ്പ്‌ വെള്ളവും ഒരു tbsകബ് സ മസാലപ്പൊടിയും(അറബിക് മസാല ) ചേര്‍ത്തു ചിക്കനുമായി മിക്സ് ചെയ്തു വീണ്ടും മൂടി വെക്കുക .ചിക്കന്‍ മസാല വെള്ളം നന്നായി തിളച്ചാല്‍ അരി ചേര്‍ത്തു ഉപ്പിന്‍റെ പാകം നോക്കിയ ശേഷം മൂടിവെച്ച് 25 മിനുട്ട്ഫ്ലെയിം വളരെ സിമ്മിലാക്കി വേവിക്കുക .ഒന്ന് രണ്ടു തവണ അടപ്പ് തുറന്നു കരിഞ്ഞു പോകുന്നില്ലെന്ന് ഉറപ്പു വരുത്തണം .അരി വെന്തു വെള്ളം വറ്റിവന്നാല്‍ രുചിയേറും കബ് സ റെഡി .ഇഷ്ട മുള്ളവര്‍ക്ക് കിസ്മിസും കാഷ്യു നട്സും നെയ്യില്‍ ഫ്രൈ ചെയ്തു വിതറാം .(നിര്‍ബന്ധമില്ല ) തൈരില്‍ സവോളയും ,പച്ചമുളകും .ടൊമാറ്റോ യുംകുക്കംബറും ,മല്ലിയിലയും അരിഞ്ഞുചേര്‍ത്തു പാകത്തിന് .ഉപ്പും ചേര്‍ത്തുള്ള ,സാലഡ് കൂട്ടി കഴിക്കാം .
    N,B: പിന്നെ അടിയില്‍ കരിഞ്ഞു പിടിക്കുമെന്ന് പേടിയുള്ളവര്‍ക്ക് അരികൂടി ചേര്‍ത്തു തിളച്ചതിനു ശേഷം അടുപ്പിനു മുകളില്‍ ഒരു വലിയ തവവെച്ചു അതിനു മുകളില്‍ കബ് സാ പാത്രം കയറ്റിവെച്ചു ,ചെറുതീയ്യില്‍ തയ്യാര്‍ ചെയ്യാം .

     

    ഞാന്‍ ചിക്കന്‍ കട്ട്‌ ചെയ്തത് മീഡിയം പീസായിട്ടാണ് ,ഇങ്ങിനെ കട്ട്‌ ചെയ്താല്‍ ഉപ്പും മാസലയുമെല്ലാം നന്നായി പിടിച്ചു കിട്ടും ) കബ് സ മസാല എന്റെ ആവശ്യത്തിനു ഞാന്‍ തന്നെ പൊടിച്ചുണ്ടാക്കിയതാണ്:ഇനി എല്ലാരും ഉണ്ടാക്കി നോക്കൂട്ടോ …നല്ലരുചിയാണ് .ഉണ്ടാക്കാനും എളുപ്പമാണ്

    കബ് സാ മസാല (അറബിക് മസാല ),ഏലകായ 10,മല്ലി രണ്ടുtbs,കുരുമുളക് ഒരു tsp
    ബേലീ 2,ഉണക്കമുളക് 5,കരാമ്പൂ 8 എണ്ണം

  • മീൻ പൊള്ളിച്ചത്

    മീൻ പൊള്ളിച്ചത്

    മീൻ പൊള്ളിച്ചത്:
    ——————
    ആവശ്യമുള്ള ചേരുവകകൾ:
    —————————–
    1 ) മീഡിയം വലുപ്പമുള്ള പരന്ന മീൻ – രണ്ടെണ്ണം (കരിമീനും, ആവോലിയും ഒക്കെയാ രുചി കൂടുതൽ എങ്കിലും ഏതു മീനും പൊള്ളിച്ചെടുക്കാം)
    2 ) സവാള ചെറിയ ചതുര കഷ്ണങ്ങളായീ മുറിച്ചത് – രണ്ടു മീഡിയം വലുപ്പമുള്ളതു
    3 ) ചെറിയുള്ളി ചെറുതായി അരിഞ്ഞത് – സവാളയ്ക്കു തുല്യം
    4 ) തക്കാളി ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചത് – ഒന്നര തക്കാളി മീഡിയം വലുപ്പത്തിൽ
    5 ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
    6 ) പച്ചമുളക് ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
    7 ) കറിവേപ്പില ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
    8 ) കട്ടിയുള്ള, തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ്
    9 ) പച്ചമാങ്ങാ ഗ്രേറ്റ് ചെയ്തത് – ഒരെണ്ണത്തിന്റെ മൂന്നിലൊന്നു (ഇതിനു നല്ല മൂത്ത പുളി കുറവുള്ള മാങ്ങയാണ് രുചി)
    10 ) മുളക് പൊടി – രണ്ടു ടേബിൾ സ്പൂൺ (എരിവ് അനുസരിച്ചു)
    11 ) മല്ലിപൊടി – അര ടേബിൾ സ്പൂൺ
    12 ) പെരുംജീരകം പൊടിച്ചത് – അര റ്റീസ്പൂൺ
    13 ) മഞ്ഞൾ പൊടി – അര റ്റീസ്പൂൺ
    14 ) ഉലുവ പൊടി – കാൽ റ്റീസ്പൂൺ
    15 ) ഉപ്പു – ആവശ്യത്തിന്
    16 ) വെളിച്ചെണ്ണ – ആവശ്യത്തിന്
    17 ) വാഴയില – രണ്ടെണ്ണം വാട്ടിയെടുത്തത്; കെട്ടാനുള്ള വാഴനാരുകളും

    തയ്യാറാക്കുന്ന വിധം:
    ———————-
    1 ) ആദ്യം വൃത്തിയാക്കിയ മീൻ നന്നായി കത്തി കൊണ്ട് വരഞ്ഞു ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും, കാൽ റ്റീസ്പൂൺ മഞ്ഞൾ പൊടിയും കാൽ റ്റീസ്പൂൺ പെരുംജീരകം പൊടിയും ഉപ്പും പകുതി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടി മിക്സ് ആക്കി മീനിൽ തേച്ചു പിടിപ്പിച്ചു അരമണിക്കൂർ വയ്ക്കുക; അതിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറുത്തു വയ്ക്കുക (നന്നായി മൊരിഞ്ഞു പോകരുത്.. മീഡിയം ആയി വറുക്കാൻ പാടുള്ളു)
    2 ) മീൻ വറുത്ത അതെ വെളിച്ചെണ്ണയിൽ സവാളയും ചെറിയുള്ളിയും ഇളം ബ്രൗൺ ആകുന്നതു വരെ വഴറ്റുക; ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് മൊരിയുന്നതു വരെ വഴറ്റുക; ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി അതിലേക്കു മുളക് പൊടിയും, മഞ്ഞൾ പൊടിയും, പെരുംജീരകം പൊടിയും ചേർത്ത് മൂത്തു വരുമ്പോൾ അതിലേക്കു ഉലുവപ്പൊടി ചേർത്ത് ഇളക്കുക
    3 ) ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ച മാങ്ങയും തക്കാളിയും ചേർത്ത് മൂടി വച്ച് അഞ്ചു മിനിറ്റ് വേവിച്ചു; പിന്നെ തുറന്നു വച്ച് ഉടഞ്ഞു തുടങ്ങുന്ന പരുവം വരെ വഴറ്റുക
    4 ) ഇതിലേക്ക് തേങ്ങാപാൽ ചേർത്ത് ഇളക്കി തിളച്ചു വരുമ്പോൾ ഉപ്പും മസാലയും എരിവും നോക്കുക; ആവശ്യമെങ്കിൽ ചേർക്കുക; മസാലയുടെ രുചി കൂടി ഇമ്പാലൻസ് തോന്നിയാൽ ഒരു നുള്ളു പഞ്ചസാര ചേർക്കുക; എല്ലാം ബാലൻസ് ആകും; തിളച്ചു ഒന്ന് കുറുതായി വരണം; നല്ല തിക്ക് ആയാൽ ഓഫ് ചെയ്യാം
    5 ) ഇനി തീയിൽ വാട്ടിയെടുത്ത വാഴയില എടുത്തു കുറച്ചു മസാല നിരത്തി അതിനു മുകളിൽ വറുത്ത മീൻ ഒരെണ്ണം വച്ച് അതിനു മുകളിൽ മസാല വീണ്ടും നിരത്തി; മീനിനെ മസാല കൊണ്ട് പൊതിയണം; എന്നീട്ടു ഇല മടക്കി പൊതി പോലെ ആക്കി വാട്ടിയ വാഴനാര് കൊണ്ട് കെട്ടി വയ്ക്കുക;
    6 ) ഇനിയൊരു പാൻ വച്ച് അല്പം വെളിച്ചെണ്ണ തൂവി അതിൽ വാഴയിലയിൽ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്ന മീൻ വച്ച് തിരിച്ചും മറിച്ചും ഇട്ടു ഇല നന്നായി മൊരിഞ്ഞു വരുന്നത് വരെ പൊള്ളിച്ചെടുക്കുക; നന്നായി ചൂടാറിയ ശേഷം കഴിക്കുക

    വളരെ സ്വാദിഷ്ടമായ മീൻ പൊള്ളിച്ചത് റെഡി.