Blog

  • ആഹാരം കഴിച്ച ഉടന്‍ ഈ കാര്യങ്ങള്‍ അരുത്; അപകടത്തെ വിളിച്ചു വരുത്തുന്ന 8 ശീലങ്ങള്‍.

    ആഹാരം കഴിച്ച ഉടന്‍ ഈ കാര്യങ്ങള്‍ അരുത്; അപകടത്തെ വിളിച്ചു വരുത്തുന്ന 8 ശീലങ്ങള്‍.

    ആഹാരം കഴിച്ചു കഴിച്ചതിനു പിന്നാലെ പല കാര്യങ്ങള്‍ ചെയ്യരുതെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ആഹാരം കഴിച്ച ഉടന്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നവയാണെന്നു മുന്നറിയിപ്പ്. ഭക്ഷണശേഷം ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം..

    1. വര്‍ക്ക്ഔട്ട്
    ഒരിക്കലും ഭക്ഷണത്തിനു ശേഷം വര്‍ക്കൗട്ട് ചെയ്യരുത്. വയറു നിറഞ്ഞ അവസ്ഥയില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത് മന്ദതയിലേക്ക് നയിക്കും. മാത്രമല്ല, ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

    2. ഉറക്കം
    പലരുടെയും ശീലങ്ങളില്‍ ഒന്നാണിത്. പ്രത്യേകിച്ച് രാത്രിയില്‍ എങ്ങനെയെങ്കിലും ഒന്നു കഴിച്ചു ഭക്ഷണം കഴിച്ച ശേഷം ഉടന്‍ കിടന്ന് ഉറങ്ങാലോ എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫല്‍ക്സ് ഉണ്ടാക്കാന്‍ കാരണമാകും. വയറിന് അസ്വസ്ഥതയും. രാത്രി 8 മണിക്കു മുന്‍പ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയ ശേഷം മാത്രം ഉറക്കം മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ രീതി നിങ്ങളുടെ ദഹന പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകും.

    3. വെള്ളംകുടി
    ഭക്ഷണം കഴിച്ച ഉടന്‍ വെള്ളം കുടിക്കുന്ന രീതി നല്ലതാണെന്നാണ് പലരും കരുത്തുന്നത്. എന്നാല്‍ ഇതു വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഉമിനീരുതന്നെ ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. ഭക്ഷണശേഷം ഉടന്‍ തന്നെ വെള്ളം കുടിക്കുന്നത് ഉമിനീരിന്റെ ഈ ശക്തിയെ ഇല്ലാതാക്കുന്നു. ആഹാരത്തിനു പിറകേ വെള്ളം കുടിക്കുമ്പോള്‍ ഈ പ്രവര്‍ത്തനത്തിനു തടസ്സം ഉണ്ടാകും. അതുകൊണ്ട് ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞ് മാത്രമേ വെള്ളം കുടിയ്ക്കാന്‍ പാടുകയുള്ളൂ.

    4. പഴങ്ങള്‍
    ആഹാരശേഷം ഏതെങ്കിലുമൊക്കെ പഴങ്ങള്‍ കഴിക്കുന്നവരും കുറവല്ല. പഴങ്ങള്‍ ആരോഗ്യത്തിന് ഉത്തമമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവ ആഹാരം കഴിച്ച ഉടന്‍ വേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ഇന്‍ഡൈജഷന്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. പഴങ്ങള്‍ കഴിക്കാന്‍ ഏറ്റവും നല്ലത് വെറും വയറാണ്. ഇവ ദഹിക്കാന്‍ പല തരത്തിലുള്ള എന്‍സൈമുകള്‍ ആവശ്യമാണ്. ആഹാരം കഴിച്ച ഉടന്‍ ഇവ കഴിക്കുമ്പോള്‍ ശരിയായ ദഹനം നടക്കാതെ വരുന്നു.

    5. പുകവലി
    ആഹാരം കഴിച്ച ഉടന്‍ ഒരു പുക നിര്‍ബന്ധമാണ് എന്ന് പറയുന്നവര്‍ നമ്മുടെ ഇടയിലുണ്ടാവും. ആഹാരത്തിനു മുന്‍പും ശേഷവും പുകവലി ആരോഗ്യത്തിന് ഏറെ ദോഷകരമായി ബാധിക്കും. സിഗററ്റില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകള്‍ കാന്‍സറിലേക്കു നയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

    6. വായന
    വായന നല്ലതുതന്നെ. എന്നാല്‍, ആഹാരം കഴിച്ച ഉടന്‍ ഉള്ള സമയം വായനയ്ക്ക് നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുസ്തകം വായിക്കുമ്പോള്‍ ഏകാഗ്രത ആവശ്യമാണ്. ബ്ലഡ് ഫ്‌ലോ കണ്ണുകളിലേക്കു കേന്ദ്രീകരിക്കപ്പെടും. ശരിയായ ദഹനത്തിന് നല്ല തോതിലുള്ള ബ്ലഡ് ഫ്‌ലോ ഉണ്ടാകണം. വായന ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറ്റില്‍ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

    7. കുളി
    ഭക്ഷണശേഷമുള്ള ആഹാരത്തിനു ശേഷം അരുതാത്തവയുടെ പട്ടികയിലുള്ള ശീലങ്ങളില്‍ മറ്റൊന്ന്. ഭക്ഷണം ദഹിക്കാന്‍ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ.

    8. ചായകുടി
    പലര്‍ക്കും ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ ചായ കൂടിയ്ക്കുന്ന ശീലമുണ്ടാവും. എന്നാല്‍ ചായ കുടിയ്ക്കുന്നത് ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു.

  • ഇറച്ചി പോള ഉണ്ടാക്കിയാലോ

    ഇറച്ചി പോള ഉണ്ടാക്കിയാലോ

    ബീഫ് കാൽ കിലോ

    മുട്ട 5

    മൈദ 5 tsp

    സവാള 4

    പച്ചമുളക് 5

    ഇഞ്ചി, വെളുത്തുളളി 1 tsp

    ഗരം മസാല പൊടി അര tsp

    മല്ലിയില,ഉപ്പ് ആവശ്യത്തിനു

    എണ്ണ 1 cup

    നെയ്യ് 1 tsp

    പാചകം ചെയ്യുന്ന വിധം
    ബീഫ് ചെറുതാക്കി മുറിച്ച് ഉപ്പ് ചേര്‍ത്ത് വേവിക്കുക. ഒരു സോസ്പാനിൽ എണ്ണയൊഴിച്ച് ചൂടായാൽ ഉളളി ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ ഇഞ്ചി, വെളുത്തുളളി, പച്ചമുളക് ചേര്‍ത്ത് വഴറ്റി വേവിച്ച ഇറച്ചിയും ഇട്ട് ഇളക്കുക ശേഷം ഗരം മസാലയും, മല്ലിയിലയും, ഉപ്പും ചേര്‍ത്തിളക്കി മസാല തയ്യാറാക്കുക. മുട്ട അടിച്ച് പതപ്പിക്കുക പതച്ചു പൊന്തിയാൽ മൈദ ചേർക്കുക. ഇതില്‍ ഒരു നുളള് ഉപ്പ് ചേർക്കുക. നോൺസ്റ്റിക്ക് പാത്രത്തില്‍ നെയ്യൊഴിച്ച് ഇതില്‍ മുട്ടക്കൂട്ട് പകുതി ഒഴിച്ച് ഒന്ന് വെന്താൽ ഇറച്ചി മസാല നിരത്തുക ഇനി ബാക്കി പകുതി മുട്ടക്കൂട്ട് ഒഴിച്ച് മൂടിവച്ച് ചെറുതീയിൽ വേവിക്കുക. ഇറച്ചി പോള തയ്യാർ

  • റമദാൻ സ്‌പെഷ്യൽ  വെളുത്തുള്ളി പ്രഥമൻ

    റമദാൻ സ്‌പെഷ്യൽ വെളുത്തുള്ളി പ്രഥമൻ

    ആരും ഞെട്ടല്ലേ ??? ഞാനൊഴിച്ചു .. ഇന്നേവരെ ആരും ധൈര്യപെട്ടിട്ടുണ്ടാവില്ല ഇങ്ങിനെയൊരു സാഹസത്തിനു മുതിരാൻ …രണ്ടുംകല്പിച്ചിറങ്ങിയതാ ..നന്നായാൽ കഴിക്കാം അല്ലെങ്കിൽ കളയാം . എന്നാൽ ഇന്നത്തെ
    ഫസ്റ്റ് അറ്റംറ്റ് പാഴായില്ല .അടിപൊളി .വീട്ടിൽ വെളുത്തുള്ളി വിരോധിയായ മോന് പോലും തിരിച്ചറിയാൻ പറ്റിയില്ല . അവൻ കഴിച്ചിട്ട് പറഞ്ഞത് , പഴപ്രഥമൻ,മാങ്കോപ്രഥമൻ, പേരക്ക പ്രഥമൻ ഈ മൂന്നു പേരുകളാണ് . ഇവയൊന്നുമല്ല അവന്റെ വിരോധിയായ വെള്ളുള്ളി പ്രഥമനാണെന്നു പറഞ്ഞപ്പോൾ അവൻ ഞെട്ടിത്തരിച്ചു പോയി ..
    അപ്പോൾ തുടങ്ങാം അല്ലേ…

    നോമ്പുകാലത്ത് പലതും കഴിച്ചു വയറിന്റെ അസ്വാസ്ഥ്യങ്ങൾ ഒഴിവാക്കാൻ ഇതാ അടിപൊളി വെളുത്തുള്ളി പ്രഥമൻ നിങ്ങക്കുവേണ്ടി ..
    നാലഞ്ച്അംഗങ്ങളുള്ളകുടുംബത്തിവേണ്ടുന്ന ചേരുവകൾ:
    വെള്ളുള്ളി: വലിയ ചുളയുള്ള വലിയമൂന്നു കൂട് (1 1/2 cup)അടർത്തിയെടുത്തു ഓരോന്നിന്റെയും കട്ടിയുള്ള അറ്റം കട്ട് ചെയ്തു മാറ്റിയ ശേഷം തൊലികളഞ്ഞു വെക്കുക .

    തേങ്ങാപ്പാൽ : 400 ml (ഈസ്റ്റേൺ മിൽക്ക് ) ടിന്നിൽ വരുന്നതാണ് ഞാൻയൂസ്ചെയ്തത്.എന്നിട്ടുംനല്ലരുചിയുണ്ടായിരുന്നു . തേങ്ങയിൽ നിന്നുംതത്സമയംപിഴിഞ്ഞെടുക്കുകയാണെങ്കിൽ രുചി കൂടും .

    ശർക്കര (വെല്ലം ): 200 ഗ്രാം അര കപ്പ് വെള്ളം ചേർത്തുരുക്കി അരിച്ചു വെക്കുക. മധുരം വേണ്ടുന്നത്ര പ്രഥമനിൽ ചേർത്തു ബാക്കി വരികയാണെങ്കിൽ ബോട്ടലിൽ ഫ്രിഡ്‌ജിൽ സൂക്ഷിച്ചു മറ്റാവശ്യങ്ങൾക്ക് യൂസ് ചെയ്യാം .

    ഏലക്കായ : നാല് പോഡ് പൊടിച്ചത് .

    കാഷ്യു നട്സ് : 25 ennam വെള്ളത്തിൽ അരമണിക്കൂർ കുതിർത്തു വെച്ച shesham തേങ്ങാപ്പാൽ ചേർത്തരച്ചു നല്ല ഫൈൻ പെയ്‌സ്റ്റ് റെഡിയാക്കിവെക്കുക .

    ആൽമണ്ട് ഫ്‌ളെക്‌സ് : രണ്ടു tab അൽപ്പം മിൽക്കിൽ കുതിർത്തുവെക്കുക.

    നെയ്യ് : ഒരു tbs

    ഉപ്പ് : ഒരു നുള്ള്

    വറുത്തിടാൻ നെയ്യ് : 2 tbs

    തേങ്ങാ കൊത്ത്: ഒരു tbs

    കാഷ്യു : ഒരു tbs

    കിസ്മിസ് : ഒരു tbs

    ഇനി തയ്യാറാക്കുന്ന വിധം :

    ക്ളീൻചെയ്തകുക്കറിൽവെളുത്തുള്ളിയുംഒരു കപ്പ് രണ്ടാം പാലും ചേർത്തു അടുപ്പിൽ വെച്ച് മൂന്നു വീസൽ വന്നാൽ ഓഫ് ചെയ്തു അൽപ്പംതണുത്താൽ ലിഡ്
    മാറ്റി വെള്ളുള്ളി നന്നായി ഉടച്ചു ചേർത്തതിൽ ഒരു tbs നെയ്യും ഉരുക്കിയ ശർക്കര യും പാലിൽ കുതിർത്തു വെച്ച ആൽമണ്ട് ഫ്‌ളെക്‌സും ചേർത്തു ചെറു തീയ്യിൽ ഇളക്കി കുറുക്കിയതിൽ അരച്ചുവെച്ച കാഷ്യുവും പകുതി തേങ്ങാപ്പാലും ചേർത്തു ചെറുതീയിൽ ഇളക്കി കൊടുത്തുകൊണ്ട് കുറുകിവരാൻ തുടങ്ങുമ്പോൾ (വേണ്ടുന്നത്ര അയവിൽ ) ബാക്കി തേങ്ങാപ്പാലും ഒരു നുള്ളുപ്പും ,ഏലക്ക പൊടിയും ചേർത്തിറക്കി വെക്കുക. ശേഷവും ഒന്ന് രണ്ടുതവണ ഇളക്കികൊടുക്കണം .

    ഇനി നെയ്യിൽ വറവിടാൻ വഴിക്രമത്തിൽ തേങ്ങാകൊത്ത്, കാഷ്യു, കിസ്മിസ് വറത്തു ചേർത്താൽ ഇതുവരെയാരും കുടിച്ചിട്ടില്ലാത്ത , ഉണ്ടാക്കാൻ ധൈര്യപ്പെടാത്ത അടിപൊളി “വെളുത്തുള്ളി പ്രഥമൻ” റെഡി .
    പിന്നെ ഇങ്ങിനെയുള്ള സ്‌പെഷ്യൽ ഐറ്റംസ് ചെയ്യുമ്പോൾ അതിൽ ശ്രദ്ധവെച്ചു സാവകാശം ചെയ്യണം . എങ്കിലേ അതിന്റെതായ രുചിയും ഗുണവും കിട്ടുകയുള്ളൂ ..
    എന്തായാലും ചെയ്തുനോക്കി അഭിപ്രായം പറയൂ .

    തയാറാക്കിയത്:- Vijaya Lkshmi

  • ചിക്കന്‍ കുറുമ

    ചിക്കന്‍ കുറുമ

    ചേരുവകള്‍

    ചിക്കന്‍ – ഒരു കിലോ

    സവാള – 4 എണ്ണം

    തക്കാളി – 2 വലിയത്

    പച്ച മുളക് -5 എണ്ണം

    ഇഞ്ചി പേസ്റ്റ്- 1 ടീ സ്പൂൺ

    വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂൺ

    കുരുമുളക് പൊടി – 1 ടീസ്പൂൺ

    മല്ലി പൊടി- 1 ടേബിൾ സ്പൂൺ

    മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

    ഗരം മസാല- 1/2 ടീസ്പൂൺ

    തൈര് – അര കപ്പ്(അധികം പുളി ഇല്ലാത്തെ)
    മല്ലി ഇല

    വെളിച്ചെണ്ണ.- 2 ടേബിൾ സ്പൂൺ

    ഉരുള കിഴങ്ങ്- 2 എണ്ണം (വേവിച്ച് ഉടച്ചത്)

    അരച്ചെടുക്കാന്‍ ആവശ്യമായ ചേരുവകള്‍

    തേങ്ങ – 1 മുറി

    ചെറിയ ഉള്ളി – 2 എണ്ണം

    തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള അരിഞ്ഞതു വഴറ്റുക. ശേഷം തക്കാളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് നന്നായി വഴറ്റി പച്ച മുളക് ചേര്‍ത്ത് ഒന്നൂടെ നന്നായി വഴറ്റുക.ശേഷം മല്ലി പൊടി, മഞ്ഞൾ പൊടി,ഗരം മസാല &കുരുമുളക് പൊടി ചേർക്കുക. എണ്ണ തെളിഞു വരുംപോൾ ചിക്കൻ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വെക്കുക.
    കോഴി കഷണങ്ങള്‍ വേവാകുമ്പോള്‍ ഉരുള കിഴങ്ങ് , തേങ്ങ അരപ്പ് ചേർക്കാം,തിള വരുംപോൾ തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യാം. പിന്നീട് വെളിച്ചെണ്ണ ഒഴിച്ച് മല്ലി ഇല അലങ്കരിച്ച് വിളമ്പാം.
    തയ്യാറാക്കിയത്:- Shamna Favaz

  • ഈത്തപ്പഴ അച്ചാർ

    ഈത്തപ്പഴ അച്ചാർ

    തയാരകിയത്: ‎Raiju George

    എല്ലാവര്ക്കും അറിയുന്ന ഒരു അച്ചാർ ആണ് ഇത്; ബിരിയാണിക്കും, നെയ്‌ച്ചോറിനും അറബിക് റൈസ് നും ചേരുന്ന നല്ലൊരു അച്ചാർ ആയതിനാൽ ആണ് ഈ നോമ്പ് സമയത്തു ഇത് പങ്കുവയ്ക്കുന്നത്; എരിവും, പുളിയും മധുരവും ഉള്ള നല്ലൊരു അച്ചാർ..

    ആവശ്യമുള്ള ചേരുവകകൾ:
    —————————–
    1 ) ഈത്തപ്പഴം കുരു കളഞ്ഞു ചെറുതായി മുറിച്ചത് – 20 എണ്ണം

    2 ) ഇഞ്ചി വളരെ കനം കുറച്ചു നാരുകൾ പോലെ അര ഇഞ്ചു നീളത്തിൽ അരിഞ്ഞത് – 1 ടേബിൾ സ്പൂൺ

    3 ) വെളുത്തുള്ളി വളരെ കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

    4 ) പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

    5 ) കറിവേപ്പില പൊടിയായി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

    6 ) മഞ്ഞൾ പൊടി – അര റ്റീസ്പൂൺ

    7 ) മുളക് പൊടി – രണ്ടര റ്റീസ്പൂൺ (കശ്‍മീരി ആണെങ്കിൽ മൂന്നര വരെയാകാം)

    8 ) കായം വറുത്തു പൊടിച്ചത് – ഒരു റ്റീസ്പൂൺ

    9 ) ഉലുവ വറുത്തു പൊടിച്ചത് – അര റ്റീസ്പൂൺ

    10 ) കടുക് – ഒന്നര റ്റീസ്പൂൺ

    11 ) തിളച്ച വെള്ളം – ഒരു കപ്പ്

    12 ) വിനാഗിരി (ചൊറുക്കാ) – ഒരു കപ്പ് (പുളി അനുസരിച്ചു; തെങ്ങിൻ ചൊറുക്കാ ആണ് കൂടുതൽ രുചി)

    13 ) ഉപ്പു – ആവശ്യത്തിന്

    14 ) നല്ലെണ്ണ – 6 ടേബിൾ സ്പൂൺ

    തയ്യാറക്കുന്ന വിധം:
    ——————-
    1 ) ഒരു ചീനച്ചട്ടി ചൂടാക്കി കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു നന്നായി മൂപ്പിച്ചു ഇളം ബ്രൗൺ ആയി തുടങ്ങുമ്പോൾ അതിലേക്കു പച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചു വഴറ്റുക തീ ഓഫ് ചെയ്യുക

    2 ) ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പു, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് ഒന്നിളക്കി തീ ഓൺ ചെയ്തു ഒന്ന് മൊരിയിക്കുക (തീ ഓഫ് ചെയ്തു പൊടികൾ ചേർത്തത് കരിഞ്ഞു പോകാതിരിക്കാനാണ്)

    3 ) അതിലേക്കു അരിഞ്ഞു വച്ച ഈത്തപ്പഴം ചേർത്ത് നന്നായി ഇളക്കുക; അഞ്ചു മിനിറ്റ് കഴിയുമ്പോൾ തിളച്ച വെള്ളവും വിനാഗിരിയും ഉപ്പു നോക്കി ഉപ്പും ചേർത്ത് നന്നായി അഞ്ചു മിനിറ്റ് തിളപ്പിക്കുക; കുറുതാക്കി തീ ഓഫ് ചെയ്യുക;

    അച്ചാർ ഒരുപാടു ലൂസ് ആകരുത്; നന്നായി എണ്ണ വേണം.. എണ്ണ മുകളിൽ തെളിഞ്ഞു നിന്നാലേ കേടാകാതെ ഇരിക്കൂ… ഉപ്പും, മുളകും കായതിന്റെ രുചിയും അച്ചാറിൽ മുന്നിട്ടു നിൽക്കണം… ചൊറുക്കാ ചേർത്ത് പുളി ക്രമീകരിക്കണം… നന്നായി വെട്ടി തിളച്ച വെള്ളമേ അച്ചാറിൽ ചേർക്കാവൂ.. ഇല്ലെങ്കിൽ പൂത്തു പോകും… ഇത്രയും ശ്രദ്ധിച്ചാൽ നല്ല രുചിയൂറും അച്ചാർ റെഡി

    (അച്ചാറുകൾ ആരോഗ്യത്തിനു ഹാനികരം… ഇത് പറയാതെ വയ്യ… )

  • ഉന്നക്കായ ഉണ്ടാക്കാം

    ഉന്നക്കായ ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    നേന്ത്രപ്പഴം- 1 കിലോ

    തേങ്ങ ചിരവിയത്- അരക്കപ്പ്

    മുട്ട- നാലെണ്ണം

    നെയ്യ്- 4 ടീസ്പൂണ്‍

    ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍

    പഞ്ചസാര-300 ഗ്രാം

    അണ്ടിപ്പരിപ്പ്- 10 എണ്ണം

    എണ്ണ- ആവശ്യത്തിന്

    റൊട്ടിപ്പൊടി- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം വേവിച്ചൈടുക്കുക. ഇതിനു ശേഷം വെവിച്ചു വെച്ച പഴം മിക്‌സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. തേങ്ങ ചിരകിയത്, ഏലയ്ക്കപ്പൊടി, അണ്ടിപ്പരിപ്പ, പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. അരച്ച് വെച്ചിരിയ്ക്കുന്ന പഴം കൈയ്യില്‍ വെച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക.
    ഇതില്‍ നമ്മള്‍ ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന കൂട്ടട് ഒരു ടീസ്പൂണ്‍ വീതം നിറച്ച് ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക. ഉന്നക്കായ റെഡി

  • ചിക്കൻ വാഴയിലക്കിഴി ബിരിയാണി

    ചിക്കൻ വാഴയിലക്കിഴി ബിരിയാണി

    ചിക്കൻ വാഴയിലക്കിഴി ബിരിയാണി
    ————————————–
    കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും രുചിയിലും കൂട്ടിലും വൈവിധ്യമാർന്ന കിഴി ബിരിയാണി എന്റെ പരീക്ഷണശാലയിൽ ഉടലെടുത്തതും കഴിച്ചവരെല്ലാം വളരെ നല്ല അഭിപ്രായം പറയുകയും ചെയ്തതിനാൽ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്… അതിഥികളെ സന്തോഷിപ്പിക്കാനും വിശേഷ ദിവസങ്ങളെ മനോഹരമാക്കാനും ഇത് നല്ലൊരു വിഭവം ആയിരിക്കും തീർച്ച…

    ആവശ്യമുള്ള ചേരുവകകൾ: (നാലു പേർക്ക്)
    ——————————
    1 ) മീഡിയം വലുപ്പത്തിൽ നുറുക്കിയ ചിക്കൻ – ഒരെണ്ണം

    2 ) നല്ലയിനം ബസ്മതി റൈസ് – നാലു കപ്പ് (അരമണിക്കൂർ ഉപ്പുവെള്ളത്തിൽ കുതിർത്തത്; അരി അല്പം നീളം വയ്ക്കുന്നതിനും നുറുങ്ങി പോകാതിരിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്)

    3 ) സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – 8 എണ്ണം മീഡിയം വലുപ്പമുള്ളതു

    4 ) ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് – 2 ടേബിൾ സ്പൂൺ

    5 ) അണ്ടിപ്പരിപ്പ് നെടുകെ പിളർന്നത് – 20 എണ്ണം

    6 ) ഉണക്കമുന്തിരി (കിസ്മിസ്) – ഒരു പിടി

    7 ) മല്ലിയില ചെറുതായി അരിഞ്ഞത് – രണ്ടു കപ്പ്

    8 ) കറി വേപ്പില – മൂന്നു പിടി

    9 ) തക്കാളി ചെറുതായി അരിഞ്ഞത് – 3 എണ്ണം (മീഡിയം വലുപ്പമുള്ളതു)

    10 ) പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം, ജാതിപത്രി, എന്നിവ പൊടിച്ചത് – മുക്കാൽ റ്റീസ്പൂൺ

    11 ) പെരുംജീരകപൊടി – ഒന്നര റ്റീസ്പൂൺ

    12 ) കുരുമുളക് തരുതരുപ്പായി പൊടിച്ചത് – ഒരു റ്റീസ്പൂൺ (എരിവ് വേണമെങ്കിൽ മാത്രം… എനിക്ക് ചേർക്കേണ്ടി വന്നില്ല)

    13 ) കട്ടിയുള്ള തൈര് – ഒന്നര ടേബിൾ സ്പൂൺ

    14 ) കശുവണ്ടി വെള്ളത്തിൽ കുതിർത്തു അരച്ചത് – ഒന്നര ടേബിൾ സ്പൂൺ

    15 ) ഉപ്പു – ആവശ്യത്തിന്

    16 ) നെയ്യ് – രണ്ടര ടേബിൾ സ്പൂൺ

    17 ) വെളിച്ചെണ്ണ – രണ്ടര ടേബിൾ സ്പൂൺ

    18 ) മഞ്ഞൾ പൊടി – അര റ്റീസ്പൂൺ

    19 ) പട്ട – ഒരിഞ്ചു നീളത്തിൽ

    20 ) ഗ്രാമ്പു – 5 എണ്ണം

    21 ) ഏലയ്ക്ക – 7 എണ്ണം

    22 ) തക്കോലം – ഒരെണ്ണം

    23 ) ഇഞ്ചി അര ഇഞ്ചു നീളത്തിൽ കനം കുറച്ചു നാരുകൾ പോലെ അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

    24 ) കാരറ്റ് മുക്കാൽ ഇഞ്ചു നീളത്തിൽ തീപെട്ടിക്കോലു പോലെ കനം കുറച്ചു അരിഞ്ഞത് – ഒന്നര കപ്പ്

    25 ) ഗ്രീൻ പീസ് – ഒരു കപ്പ് (പച്ചയാണ് ഞാൻ ഉപയോഗിച്ചത്; ഉണക്കയാണെങ്കിൽ വെള്ളത്തിൽ കുതിർത്തു വേവിച്ചു വയ്ക്കുക)

    26 ) അര റ്റീസ്പൂൺ മഞ്ഞൾ പൊടി ഒന്നര ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ ചേർത്തത്

    27 ) റോസ് വാട്ടർ – ഒരു ടേബിൾ സ്പൂൺ (ഇത് നിര്ബന്ധമില്ല)

    28 ) പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

    29 ) വാഴയില പൊതിയാൻ പോകാതിന് വലുപ്പത്തിൽ മുറിച്ചു ഇലയും കെട്ടാനുള്ള വാഴ നാരും തീയിൽ വെട്ടിയെടുത്തു വയ്ക്കുക

    30 ) തിളച്ച വെള്ളം – 6 കപ്പ്

    തയ്യാറാകുന്ന വിധം:
    ——————–
    1 ) ആദ്യം ചിക്കനിലേക്കുള്ള മസാല റെഡിയാക്കാം; അതിനായി ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാക്കി എടുത്തു വച്ചിരിക്കുന്ന മുഴുവൻ വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് അതിലേക്കു സവാള അരിഞ്ഞത് ചേർത്ത് മീഡിയം തീയിൽ നല്ല ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരി വയ്ക്കുക

    2 ) ഇനി ആ എണ്ണയിൽ നിന്ന് പകുതി മാറ്റി വയ്ക്കുയ; ബാക്കിയുള്ള എണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് മൂപ്പിക്കുക; അതിലേക്കു ഒരുപിടി മല്ലിയിലയും ഒന്നര പിടി കറിവേപ്പിലയും ചേർത്ത് വഴറ്റുക; ഇതിലേക്ക് തക്കാളി ചേർത്ത് അൽപ നേരം മൂടി വച്ച് വഴറ്റുക; തക്കാളി ഉടഞ്ഞു തുടങ്ങുമ്പോൾ അതിലേക്കു പെരുംജീരകപൊടിയും പട്ട ഗ്രാമ്പു ഏലയ്ക്ക പൊടിയും അര റ്റീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റി പച്ചമണം പോയി മൂത്തു വരുമ്പോൾ അതിലേക്കു തൈരും അണ്ടിപ്പരിപ്പ് അരച്ചതും ചേർത്ത് ഒന്ന് വഴറ്റി അതിലേക്കു സവാള വറുത്തു വെച്ചതിൽ മുക്കാൽ ഭാഗം ചേർത്ത് ഇളക്കി അതിലേക്കു പൈനാപ്പിൾ പൊടിയായി അരിഞ്ഞത് ഒരു കപ്പ് ചേർത്ത് ഇളക്കി അതിലേക്കു ചിക്കൻ ചേർത്ത് ചെറിയ തീയിൽ മൂടി വച്ച് വേവിക്കുക; ഈ സമയത്തു നമുക്ക് ചോറ് റെഡിയാക്കാം (ചെറിയ തീയിൽ സമയമെടുത്ത് ചിക്കൻ വേവുമ്പോൾ നല്ല രുചിയാണ്)

    3 ) ഒരു ചുവടു കട്ടിയുള്ള ചെമ്പു അടുപ്പത്തു വച്ച് ചൂടാകുമ്പോൾ (ബിരിയാണി ചെമ്പു) മാറ്റി വച്ച പകുതി നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് അതിലേക്കു പട്ടയും ഗ്രാമ്പും ഏലയ്ക്കയും ഇട്ടു പൊട്ടിച്ചു അണ്ടിപരിപ്പും മുന്തിരിയും ഇട്ടു മൂപ്പിച്ചു അതിലേക്കു ഇഞ്ചി നീളത്തിൽ അരിഞ്ഞു വച്ചതു ചേർത്ത് നന്നായി ഒന്ന് മൂപ്പിക്കുക; (ഇഞ്ചി നെയ്യിൽ മൂപ്പിക്കുമ്പോൾ നല്ല സ്വാദും മണവും ആണ് ചോറിനു) കുറച്ചു വറുത്ത സവാള ചേർക്കുക കറിവേപ്പില ചേർത്ത് മൂപ്പിക്കുക ഇതിലേക്ക് ഒരു അര റ്റീസ്പൂൺ പട്ട ഗ്രാമ്പു പൊടിച്ചത് ചെത്ത് ഇളക്കി അതിലേക്കു ; അരിഞ്ഞു വച്ച കാരറ്റ്, ഗ്രീൻ പീസ്, പൈനാപ്പിൾ ഇട്ടു നല്ലവണ്ണം ഇളക്കി പത്തു മിനിറ്റ് മൂടി വച്ച് വേവിക്കുക

    4 ) ഇതിലേക്ക് തിളച്ച വെള്ളവും ഉപ്പും ചേർത്ത് ഒന്ന് ഇളക്കി വെള്ളം തിളച്ചു വരുമ്പോൾ അതിലേക്കു കുതിർത്തു വച്ച അരി കഴുകി ഊറ്റി തിളച്ച വെള്ളത്തിലേക്ക് ചേർക്കുക; ഇളക്കി മൂടിവച്ച ചെറിയ തീയിൽ വേവിക്കുക; അരിയുടെ അളവും വെള്ളത്തിന്റെ ലെവലും തുല്യമാകുമ്പോൾ അതിലേക്കു വെന്തു കൊണ്ടിരിക്കുന്ന ചിക്കൻറെ മസാല 4 ടേബിൾ സ്പൂൺ എടുത്തു ചോറിലേക്കു മിക്സ് ചെയ്യുക; (ഇത് ചോറിന്റെ മണവും രുചിയും കൂടാൻ കാരണമാകും) നന്നായി യോജിപ്പിച്ചു റോസ് വാട്ടറും ചേർത്ത് ഇളക്കി വളരെ ചെറിയ തീയിൽ ധം ഇട്ടു വേവിക്കുക 90 % വേവ് ആയാൽ വെള്ളം വറ്റി വന്നാൽ തീ ഓഫ് ചെയ്യുക

    തീ ഓഫ് ചെയ്യുന്നതിന് അഞ്ചു മിനിറ്റ് മുൻപ് നാരങ്ങാ നീരിൽ ചാലിച്ച മഞ്ഞൾ പൊടി ചോറിനു മുകളിൽ ഒന്ന് വിതറി ഒഴിക്കുക എന്നേറ്റു മൂടി വച്ച് അഞ്ചു മിനിറ്റ് കൂടി വേവിക്കുക ഇത് ബിരിയാണി വളരെ ബംഗിയും രുചിയും ഉള്ളതാകാൻ സഹായിക്കും; കാരറ്റ് ന്റെ ഓറഞ്ചും ഗ്രീൻ പിസി ന്റെ പച്ച നിറവും ഈ മഞ്ഞൾ നേരിന്റെ അവിടെ ഇവിടെയുള്ള മഞ്ഞ നിറവും ചേരുമ്പോ കാണാനും ബാംഗിയാണ്… നല്ല രുചിയുമാണ്…

    5 ) ഇപ്പോൾ നമ്മുടെ ചിക്കൻ വെന്തു മസാലയെല്ലാം പിടിച്ചു വന്നീട്ടുണ്ടാകും; ഉപ്പും എരിവും നോക്കി ക്രമീകരിച്ചു നല്ല കട്ടിയുള്ള മസാലയാക്കി ഓഫ് ചെയ്യാം; മുളക് കുറവായി തോന്നിയാൽ കുരുമുളക് ചേർക്കുക
    6 ) ഇനി ഒരു ഇഡലി പാത്രമോ സ്റ്റീമറോ അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് തിളച്ചു ആവി വരുമ്പോൾ നേരത്തെ വാട്ടി വച്ച വാഴയില എടുത്തു അതിലേക്കു ഒരാൾക്ക് ആവശ്യമുള്ള ബിരിയാണി ചോറ് ചേർത്ത് അതിനു മുകളിൽ വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ കഷ്ണവും കുറച്ചു മസാലയും ചേർത്ത് ഇല ഞൊറിഞ്ഞു കിഴി കെട്ടുന്നത് പോലെ കൂട്ടി പിടിച്ചു വാഴനാരുകൊണ്ടു കെട്ടുക; ഇതുപോലെ 4 പേർക്കുള്ളതും കിഴികളായി കെട്ടി വയ്ക്കുക; ഈ കിഴികൾ ആവി വരുന്ന ഇഡലി പാത്രത്തിൽ തട്ട് വച്ച് അതിനു മുകളിൽ വച്ച് മൂടി വച്ച് പത്തു മിനിറ്റ് എങ്കിലും ചെറിയ തീയിൽ ആവിയിൽ വെന്തു ധം ആകട്ടെ …

    7 ) ഇപ്പോൾ ഇലയിൽ ഇരുന്നു പുഴുകി ആവിയിൽ വെന്തു നല്ല മണവും രുചിയും ഉള്ള ആവി പറക്കുന്ന ചിക്കൻ കിഴി ബിരിയാണി റെഡി… വിളമ്പുന്ന നേരത്തു കിഴി തുറന്നു റായ്‌തായും ഒരു തേങ്ങാ ചെമ്മന്തിയും അച്ചാറും കൂട്ടി കഴിക്കാം; കിഴി തുറക്കുമ്പോൾ കുറച്ചു സവാള വറുത്തതും മല്ലിയില അരിഞ്ഞതും മുകളിൽ വിതറാം….

    ഈ ബിരിയാണി വളരെ സ്വാദാണ് കേട്ടോ… ശ്രമിച്ചു നോക്കി അഭിപ്രയം പറയണം… ഇഫ്താർ പാർട്ടികളിലും ഈദ് ആഘോഷവേളയിലും ചെയ്തു നോക്കാൻ പറ്റിയ വിഭവമാണ്..