Blog

  • കുബൂസ് ഉണ്ടാക്കാം

    കുബൂസ് ഉണ്ടാക്കാം

    ചേരുവകൾ :

    ഗോതമ്പ് പൊടി / മൈദാ പൊടി –2 കപ്പ്‌

    ഇളം ചൂട് വെള്ളം –1 / 2 കപ്പ്‌

    ഇളം ചൂട് പാൽ –കുഴക്കാൻ ആവിശ്യത്തിന്

    യീസ്റ്റ് — 1/ 2 ടീസ്പൂണ്‍

    പഞ്ചസാര — 1 ടേബിൾ സ്പൂണ്‍

    നെയ്യ് –1 ടേബിൾ സ്പൂണ്‍

    ഉപ്പ് –ആവിശ്യത്തിന്

    ഉണ്ടാക്കുന്ന വിധം :
    അര കപ്പ്‌ ഇളം ചൂട് വെള്ളത്തിൽ യീസ്റ്റും പഞ്ചസാരയും 10 മിനുട്ട് ടിസോൾവ് ചെയ്യാൻ വെക്കുക .
    ഒരു പാത്രത്തിൽ പൊടിയെടുത്തു ഉപ്പു ചേർത്തിളക്കി യീസ്റ്റ് പതച്ചതും പാലും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴക്കുക (5 മിനുട്ട് ).എത്രത്തോളം
    കുഴക്കുന്നുണ്ടോ അത്രത്തോളം കുബൂസ് നല്ലതാവും .
    കുഴച്ചെടുത്ത മാവ് നനഞ്ഞ തുണി കൊണ്ട് പൊതിഞ്ഞു 3 മണിക്കൂർ വെക്കുക .ശേഷം മാവ് എടുത്ത് ഒന്നൂടെ കുഴച്ചു ഉരുളകളാക്കി 10 മിനിറ്റ് നനഞ്ഞ തുണി കൊണ്ട് മൂടി വെക്കുക.
    ഈ ഉരുളകൾ ഓരോന്നും ചപ്പാത്തി പരത്തുന്നത് പോലെ പരത്തി ചപ്പാത്തി ചുടുന്നത് പോലെ അടുപ്പിൽ ചുട്ടെടുക്കുക

  • ബീഫ് കറി ഉണ്ടാക്കാം

    ബീഫ് കറി ഉണ്ടാക്കാം

    ബീഫ് – 1 കിലോ

    സവാള ഇടത്തരം – രണ്ട്

    കുഞ്ഞുള്ളി – ½ കപ്പ്‌

    ഇഞ്ചി – ഒരു വലിയ കഷണം

    വെളുത്തുള്ളി – 8-10

    പച്ചമുളക് – 4

    വറ്റല്‍ മുളക് – 8 – 10

    കുരുമുളക് – 1 tsp

    മല്ലി – 3 tbsp
    (മുളകും മല്ലിയും കുരുമുളകും ചൂടാക്കി പൊടിച്ചു എടുക്കുക.)

    മഞ്ഞള്‍പ്പൊടി – ½ tsp

    ഗരം മസാല – 1 tbsp ; വീട്ടില്‍ ഉണ്ടാക്കി ചേര്‍ക്കുന്നതാണ് നല്ലത്

    ഗരം മസാല തയ്യാറാക്കുന്ന വിധം ;
    കറുകപ്പട്ട 2 ചെറിയ കഷണം , ഗ്രാമ്പൂ 4 , ജീരകം ½ ടീസ്പൂണ്‍ ,ഏലയ്ക്കാ 4 ,പെരുംജീരകം അര ടീസ്പൂണ്‍ ,, ..ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.

    തേങ്ങാക്കൊത്ത് – ¼ കപ്പ്‌

    കറിവേപ്പില – 2-3 കതിര്‍

    ഉപ്പ് ആവശ്യത്തിന്

    എണ്ണ ആവശ്യത്തിന്

    പാചകം ചെയ്യേണ്ട വിധം :
    ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് , വേവിയ്ക്കുക (1 കിലോ ബീഫ് ആണെങ്കില്‍ അര കപ്പു വെള്ളം മതി ) 4 – 5 വിസില്‍ മതി. ഇനി ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച്‌ തേങ്ങാക്കൊത്ത് ചേര്‍ത്ത് , വഴറ്റിയ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളക്ക്കുക. വയണയില ഉണ്ടെങ്കില്‍ ഒരെണ്ണം ഇതില്‍ ഇട്ടേക്കു,നല്ല മണം കിട്ടും. .അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു വാങ്ങുന്നതിന് മുന്നേ ഒരു നുള്ള് ഗരം മസാല കൂടി ചേര്‍ത്ത് വാങ്ങണം.ബീഫ് കറി തയ്യാര്‍.

  • പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ നാല് വഴികള്‍

    പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ നാല് വഴികള്‍

    പ്ലാസ്റ്റിക് അരി സത്യമാണോ അതോ മിഥ്യയാണോയെന്ന ചോദ്യങ്ങള്‍ക്ക് അര പതിറ്റാണ്ടിലേറെ നീണ്ട പഴക്കമുണ്ട്. 2010 ല്‍ ചൈനയില്‍ നിന്നാണ് ആദ്യമായി പ്ലാസ്റ്റിക്ക് അരി എന്ന പ്രയോഗം തന്നെ ഉണ്ടാകുന്നത്. വുചാങ് അരി കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു അത്.

    ചൈനയിലെ പ്രസിദ്ധമായ വുചാങ് അരിയില്‍ മറ്റ് അരികള്‍ കൂട്ടിച്ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സംഭവമായിരുന്നു അത്. പ്രത്യേക മണവും ഗുണവുമുള്ള വുചാങ് അരി വലിയ തോതില്‍ ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും പുഴുങ്ങി പൗഡര്‍ രൂപത്തിലാക്കുകയാണ് ഈ പ്ലാസ്റ്റിക് അരി നിര്‍മ്മാണത്തിലെ ആദ്യ പടിയെന്ന് പറയുന്നു. പ്ലാസ്റ്റിക് ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി റെസിനും പോളിമറും വേര്‍തിരിയുന്ന ലായനിയില്‍ പൗഡര്‍ രൂപത്തിലുള്ള ഈ പൗഡര്‍ ചേര്‍ത്താണ് പ്ലാസ്റ്റിക് അരി നിര്‍മ്മിക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. പ്ലാസ്റ്റിക് അരിക്ക് സാധാരണ അരിയേക്കാള്‍ കടുപ്പം കൂടുതല്‍ ഉണ്ടാകും. നന്നായി തിളപ്പിച്ചാലും ഇവ സാധാരണ അരി പോലെ പേസ്റ്റ് രൂപത്തിലാകില്ല. കഞ്ഞിവെള്ളത്തില്‍ പാട പോലെ പ്ലാസ്റ്റിക് വേര്‍തിരിയും. പ്ലാസ്റ്റിക് അരി കൊണ്ടുള്ള 3 കപ്പ് ചോര്‍ കഴിക്കുന്നത് ഒരു വലിയ പ്ലാസ്റ്റിക് ബാഗ് കഴിക്കുന്നതിനു തുല്യമാണ് തുടങ്ങിയ പ്രചരണങ്ങളും അന്ന് മുതല്‍ വ്യാപകമായി. ഏതായാലും പ്ലാസ്റ്റിക് അരി വിപണിയില്‍ വ്യാപകമാണെന്ന് തറപ്പിച്ചു പറയുന്നവര്‍ ഇത് തിരിച്ചറിയാനുള്ള നാല് ലളിതമായ മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു.

    1 – ഒറ്റനോട്ടത്തില്‍ യഥാര്‍ഥ അരിയും പ്ലാസ്റ്റിക് അരിയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ ഏറ്റവും ലളിതമായും വീട്ടില്‍ പരീക്ഷിക്കാവുന്നതുമായ മാര്‍ഗമാണിത്. ഇതിന് ആവശ്യമുള്ളത് ഒരു കപ്പ് വെള്ളവും അരിയുമാണ്. ഒരു കപ്പ് വെള്ളത്തിലേക്ക് അരി വിതറുകയാണ് ആദ്യം ചെയ്യേണ്ടത്. യഥാര്‍ഥ അരി വെള്ളത്തിലേക്ക് താഴ്‍ന്നുപോകുകയും പ്ലാസ്റ്റിക് അരി വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും.

    2 – അരി കത്തിച്ചുനോക്കുകയാണ് രണ്ടാമത്തെ മാര്‍ഗം. ഇതിനായി കുറച്ച് അരി കൂട്ടിയിട്ട് തീകൊടുക്കുക. പ്ലാസ്റ്റിക് അരിയാണെങ്കില്‍ കത്തുന്നതിനൊപ്പം അരിമണികള്‍ ചുരുങ്ങുകയും പ്ലാസ്റ്റിക്കിന്റെ ഗന്ധം ഉയരുകയും ചെയ്യും. എന്നാല്‍ യഥാര്‍ഥ അരിയാണെങ്കില്‍ കറുത്ത നിറമായി മാറുമെങ്കിലും പ്ലാസ്റ്റിക്കിന്റെ ഗന്ധമുണ്ടാകില്ല.

    3 – കുറച്ച് സമയം കൂടുതലെടുക്കുമെങ്കിലും കൃത്യമായ ഫലം നല്‍കുന്നതായിരിക്കും ഈ മാര്‍ഗം. ഇതിന് കുറച്ച് അരിയെടുത്ത് വേവിക്കുക. പിന്നീട് ഇത് തുറന്ന ഒരു പാത്രത്തില്‍ മൂന്നു ദിവസത്തേക്കെങ്കിലും വെക്കുക. പ്ലാസ്റ്റിക് അരിയാണെങ്കില്‍ പാത്രത്തിലെ ചോറില്‍ ഫംഗസുകളോ പൂപ്പലോ ഒന്നുമുണ്ടാകില്ല. എന്നാല്‍ യഥാര്‍ഥ അരിയാണെങ്കില്‍ അത് പുറത്തെ ഊഷ്മാവില്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ കേടാകുകയും ചെയ്യും.

    4 – ഈ പരീക്ഷണത്തിന് ഒരു ഗ്ലാസ് ചൂടായ എണ്ണയാണ് വേണ്ടത്. ചൂടായ എണ്ണയിലേക്ക് കുറച്ച് അരി മണികള്‍ ഇടുക. പ്ലാസ്റ്റിക് അരിയാണെങ്കില്‍ ചൂടായ എണ്ണയില്‍ വീണു കഴിഞ്ഞാലുടന്‍ അത് പാത്രത്തിന്റെ അടിത്തട്ടിലേക്ക് താഴ്‍ന്നുപോകും. കുറച്ച് കഴിഞ്ഞാല്‍ എണ്ണക്ക് മുകളില്‍ പ്ലാസ്റ്റിക്കിന്റെ പാട രൂപപ്പെടുകയും ചെയ്യും. എന്നാല്‍ യഥാര്‍ഥ അരിയാണെങ്കില്‍ ചൂടായ എണ്ണക്ക് മുകളില്‍ പൊന്തിക്കിടക്കും.

    ഏതായാലും പ്ലാസ്റ്റിക് അരിയെക്കുറിച്ചുള്ള പരാതികളും വാര്‍ത്തകളും പ്രചരിക്കുമ്പോഴും ഇത് സ്ഥിരീകരിക്കുന്ന ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്നാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നവര്‍ പറയുന്നത്.

  • ചില്ലി മഷ്‌റൂം

    ചില്ലി മഷ്‌റൂം

    ചേരുവകള്‍

    കൂണ്‍-500 ഗ്രാം

    സവാള-2

    ക്യാപ്‌സിക്കം-1

    പച്ചമുളക്-6

    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 സ്പൂണ്‍

    മുളകുപൊടി-1 സ്പൂണ്‍

    കോണ്‍ഫ്‌ളോര്‍-1 സ്പൂണ്‍

    വിനെഗര്‍-1 സ്പൂണ്‍

    സോയാസോസ്-3 സ്പൂണ്‍

    ഉപ്പ എണ്ണ മല്ലിയില സെലറി – ആവശ്യത്തിനു

    ഉണ്ടാക്കേണ്ട വിധം
    കൂണ്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇത് നീളത്തില്‍ രണ്ടു മൂന്നു കഷ്ണങ്ങളായി മുറിയ്്ക്കണം. സവാള നല്ലപോലെ അരയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി മിശ്രിതം ചേര്‍ക്കുക. അല്‍പം കഴിയുമ്പോള്‍ ഇതിലേക്ക് കഷ്ണങ്ങളാക്കിയ ക്യാപ്‌സിക്കം, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ക്കണം. ക്യാപ്‌സിക്കം നല്ല മൃദുവാകുന്നതു വരെ ഇളക്കുക. ക്യാപ്‌സിക്കം പാകമായാല്‍ ഇതിലേക്ക് വിനെഗര്‍ ചേര്‍ക്കണം. പിന്നീട് സോയാ സോസും ചേര്‍ക്കുക. കോണ്‍ഫ്‌ളോര്‍ അല്‍പം വെള്ളത്തില്‍ കലക്കി പാത്രത്തിലേക്ക് ഒഴിയ്ക്കുക. അല്‍പനേരം നല്ലപോലെ ഇളക്കിയ ശേഷം കൂണ്‍ കഷ്ണങ്ങള്‍ ചേര്‍ക്കണം. കൂണ്‍ വേവുന്നതു വരെ ഇളക്കിക്കൊടുക്കുക. ഗ്രേവി നല്ലപോലെ കുറുകിക്കഴിഞ്ഞ് ഉപയോഗിക്കാം. മല്ലിയില, സെലറി എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം. മേമ്പൊടി അല്‍പം ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്താല്‍ ചില്ലി മഷ്‌റൂമിന് പുളിയ്‌ക്കൊപ്പം മധുരവുമുണ്ടാകും. സെലറി വേണമെങ്കില്‍ ചേര്‍ത്താല്‍ മതി.

  • മാങ്ങാ പാല്‍ കറി ഉണ്ടാക്കാം

    മാങ്ങാ പാല്‍ കറി ഉണ്ടാക്കാം

    ആവശ്യമായ സാധനങ്ങള്‍

    മാങ്ങാ : ½Kg

    തേങ്ങാ പാല്‍ : :ഒന്നാം പാല്‍ 1 കപ്പ്‌
    രണ്ടാംപാല്‍ 3 കപ്പ്‌

    സവോള : 2 എണ്ണം

    ഇഞ്ചി : 1 ” കഷണം

    വെളുത്തുള്ളി : 3 – 4 എണ്ണം

    ചെറിയ ഉള്ളി : 3 – 4 എണ്ണം

    പച്ചമുളക് : 3 – 4 എണ്ണം

    കറിവേപ്പില : 2 തണ്ട്

    മുളക് പൊടി : 2 – 3 സ്പൂണ്‍

    മല്ലി പൊടി : 3 – 4 സ്പൂണ്‍

    മഞ്ഞള്‍ പൊടി : 1 ടീസ്പൂണ്‍

    കടുക് : 1 ടീസ്പൂണ്‍

    ഉലുവ : 1 ടീസ്പൂണ്‍

    വെളിച്ചെണ്ണ : 100 മില്ലി

    ഉപ്പ്‌ : ആവശ്യത്തിനു

    ഉണ്ടാക്കേണ്ടവിധം
    ആദ്യം മാങ്ങാ തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കുക (പുളി അധികം ആണെങ്ങില്‍ തിളച്ച വെള്ളത്തില്‍ കഷണങ്ങള്‍ കഴുകി എടുക്കുക) അതിലേക്കു മുളക്, മല്ലി, മഞ്ഞള്‍,
    , ഉപ്പ്‌, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് വെക്കുക.

    ചീനച്ചട്ടി അടുപ്പില്‍ വെച്ച് അതിലക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും കൂടി ഇട്ടു പൊട്ടുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞതും , കറിവേപ്പിലയും കൂടി ചേര്‍ക്കുക. വഴന്നു വരുമ്പോള്‍ ‍ അതിലേക്കു സവോള, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റുക . അതിലക്ക് മാങ്ങാ തിരുമി വെച്ചത് ചേര്‍ക്കുക.

    അത് ചെറുതീയില്‍ നന്നായി വഴറ്റുക. അതിലക്ക് ഇളം പാല്‍ ചേര്‍ക്കുക. ചെറുതീയില്‍ ഇളക്കി മാങ്ങാ വെന്തുവരുമ്പോള്‍ അതിലക്ക് തനി പാല്‍ ചേര്‍ത്ത് ഇളക്കി ആവി വരുമ്പോള്‍ വാങ്ങാം

  • ഇന്ന് കോഴി ചുട്ടതായാലോ

    ഇന്ന് കോഴി ചുട്ടതായാലോ

    കോഴി വൃത്തിയാക്കിയത്‌ – ഒരെണ്ണം മുഴുവനും

    മുളകുപൊടി – ഒരു ടേബിള്‍ സ്‌പൂണ്‍

    മല്ലിപ്പൊടി – രണ്ട്‌ ടേബിള്‍ സ്‌പൂണ്‍

    കുരുമുളകുപൊടി – ഒരു ടീസ്‌പൂണ്‍

    തൈര്‌ – കാല്‍കപ്പ്‌

    ജാതിക്കാ പൊടിച്ചത്‌ – ഒരു ടീസ്‌പൂണ്‍

    മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍

    ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ – ഒരു ടീസ്‌പൂണ്‍

    ഗരംമസാല – ഒരു ടീസ്‌പൂണ്‍

    തയാറാക്കുന്നവിധം
    ചേരുവകളെല്ലാം ഒരുമിച്ച്‌ കുഴച്ച്‌ അരപ്പ്‌ തയാറാക്കുക. കോഴിയില്‍ ഫോര്‍ക്കുവച്ച്‌ നന്നായി കുത്തുക. അരപ്പ്‌ കോഴിയില്‍ പുരട്ടി നാലുമണിക്കൂര്‍ (ഫ്രിഡ്‌ജില്‍) വയ്‌ക്കുക. ശേഷം വാട്ടിയ വാഴയിലയില്‍ കോഴി പൊതിയുക. വാഴയിലയില്‍ രണ്ടുമൂന്നു പ്രാവശ്യം പൊതിഞ്ഞശേഷം തീക്കനല്‍വച്ച്‌ മൂടി ചുട്ടെടുക്കുക. (വാഴയിലയുടെ ഞരമ്പ്‌ മാറ്റിവേണം ഉപയോഗിക്കാന്‍

  • നെയ്ച്ചോര്‍ ഉണ്ടാക്കാം

    നെയ്ച്ചോര്‍ ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    ബസ്മതി അരി- 2 കപ്പ്‌

    നെയ്‌ – 6 സ്പൂണ്‍

    അണ്ടിപ്പരിപ്പ്‌ – 12 എണ്ണം

    ഉണക്ക മുന്തിരി- ഒരു പിടി

    നീളത്തില്‍ അരിഞ്ഞ സവാള- 3 കപ്പ്‌

    ഗ്രാമ്പു-2 എണ്ണം

    കറുവ പട്ട- ഒരു ചെറിയ കഷ്ണം

    ഏലയ്ക്ക- 2 എണ്ണം

    ഉപ്പ്‌- ആവശ്യത്തിനു

    വെള്ളം – 4 കപ്പ്‌

    പാചകം ചെയുന്ന വിധം
    അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പത്രത്തില്‍ നെയ്‌ ഒഴിച്ച് ചൂടാകുമ്പോള്‍ കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ സവാള ഇട്ടു വഴറ്റുക. വഴന്നു വരുമ്പോള്‍ വെള്ളം വാലാന്‍ വെച്ചിരിക്കുന്ന അരിയും കൂടെ ഇട്ടു തുടരെ ഇളക്കുക. അരി നല്ലപോലെ മൂത്ത് കഴിയുമ്പോള്‍ വെള്ളവും ഉപ്പും ചേര്‍ത്ത അടച്ചു വെച്ച് ചെറു തീയില്‍ വേവിക്കുക. വെള്ളം വറ്റി തോര്‍ന്നു വരുമ്പോള്‍ ചോറ് ഇളക്കി കുടഞ്ഞു എടുക്കുക. നല്ല നെയ്ച്ചോര്‍ തയ്യാര്‍.