Blog

  • ടൊമാറ്റോ സോസ്

    ടൊമാറ്റോ സോസ്

    ചേരുവകള്‍

    പഴുത്ത തക്കാളി -3 കിലോ

    വിനാഗിരി -1 കപ്പ്

    പുളിസത്ത് -2 ടീസ്പൂണ്‍

    ഇഞ്ചി കൊത്തിയരിഞ്ഞത്‌ -3 ടീസ്പൂണ്‍

    വെളുത്തുള്ളി കൊത്തിയരിഞ്ഞത്‌ -3 ടീസ്പൂണ്‍

    ഉപ്പ് -പാകത്തിന്

    പഞ്ചസാര -3 ടീസ്പൂണ്‍

    പാകം ചെയ്യുന്ന വിധം
    പഴുത്ത തക്കാളി നന്നായി കഴുകി തുടച്ചെടുക്കുക.ഒരു കപ്പ് വിനാഗിരിയും പുളിയുമൊഴിച്ച് തക്കാളിയിട്ട്
    ഈ മിശ്രിതം തിളപ്പിക്കുക.തക്കാളിച്ചാറ് കുറുകിക്കഴിയുമ്പോള്‍ 4 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.
    ഈ മിശ്രിതം തിളപ്പിക്കുക.തീ കുറച്ച് ഇളക്കിക്കൊണ്ടിരിയ്ക്കണം.മിശ്രിതം നന്നായി കുറുകുന്നതുവരെ ഇളക്കി
    കൊടുക്കുക.കുറുകിയാല്‍ അടുപ്പില്‍ നിന്ന് വാങ്ങി തണുക്കാന്‍ അനുവദിക്കുക.

  • ചിക്കന്‍ സോസേജ് ബിരിയാണി

    ചിക്കന്‍ സോസേജ് ബിരിയാണി

    ചേരുവകള്‍

    ചോറുണ്ടാക്കാൻ
    ബസുമതി / ബിരിയാണി അരി : 2 കപ്പ്
    വഴന ഇല: 1
    കറുവ പട്ട: 1 കഷ്ണം
    ഏലയ്ക്ക: 3
    ഗ്രാമ്പു: 3
    ചൂട് വെള്ളം: 4 കപ്പ്
    നെയ്യ് / സൺഫ്ലവർ ഓയിൽ : 2 ടേബിൾ സ്പൂൺ

    സോസേജ് മസാല ഉണ്ടാക്കാൻ
    ചിക്കൻ സോസേജ് : 1 പാക്കറ്റ്
    സവാള: 3 വലുത്
    തക്കാളി: 1 വലുത്
    പച്ചമുളക് ചതച്ചത് : 3 എണ്ണം
    ഇഞ്ചി ചതച്ചത് : 2 ടേബിൾ സ്പൂൺ
    വെളുത്തുള്ളി ചതച്ചത് : 2 ടേബിൾ സ്പൂൺ
    മുളക് പൊടി : 1/2 ടി സ്പൂൺ
    മഞ്ഞൾ പൊടി: 1/4 ടി സ്പൂൺ
    പെരുംജീരക പൊടി: 1/4 ടി സ്പൂൺ
    ഗരം മസാല പൊടി : 1/4 ടി സ്പൂൺ
    ചെറുനാരങ്ങ : 1
    മല്ലിയില അരിഞ്ഞത് : 2 ടേബിൾ സ്പൂൺ
    പുതിന ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂൺ
    സൺഫ്ലവർ ഓയിൽ : 2 ടേബിൾ സ്പൂൺ

    ഉപ്പ്

    ഉണ്ടാക്കേണ്ട വിധം
    സോസേജ് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ശേഷം വെള്ളത്തിൽ നിന്നും മാറ്റി അരിഞ്ഞു വെക്കുക
    കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വഴറ്റി മാറ്റി വെക്കുക
    അതേ നെയ്യിൽ വഴന ഇല, കറുവ പട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ഇട്ട് വഴറ്റി കഴുകി ഊറ്റി എടുത്ത അരി ഇട്ട് നന്നായി വഴറ്റുക
    ഇതിലേക്കു ചൂടുവെള്ളം ചേർത്ത് ആവശ്യത്തിനു ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് ചെറു തീയിൽ അടച്ചു വെച്ച് വേവിക്കുക.
    ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച് ചൂടാകുമ്പോൾ സവാള ഇട്ട് നന്നായി വഴറ്റുക.
    ഇതിലേക്കു ചതച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക
    ശേഷം മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടി ചേർത്ത് നന്നായി മൂപ്പിക്കുക
    തക്കാളി അരിഞ്ഞതും, സോസേജ് അരിഞ്ഞതും, മല്ലിയില,പുതിന ഇല (കുറച്ചു മല്ലി ഇല, പുതിന ഇല എന്നിവ അവസാനം ഇടാൻ ആയി മാറ്റിവെക്കണം ) എന്നിവ ചേർത്ത് ചെറുതീയിൽ കുറച്ചു നേരം അടച്ചു വെക്കുക…
    ഉപ്പ്‌ നോക്കി വേണമെങ്കിൽ ചേർക്കണം
    വേവിച്ച ചോറിൽ പകുതി എടുത്തു മാറ്റി വെക്കുക. ബാക്കി ചോറിന്റെ മുകളിൽ സോസേജ് മസാല, കുറച്ചു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, മല്ലി ഇല, പുതിന ഇല എന്നിവ ഇടുക. ഇതിന്റെ മുകളിൽ മാറ്റി വെച്ച ചോറ് ഇട്ട് ബാക്കി ഉള്ള വറുത്ത സവാള , അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ചേർത്ത് മൂടി വെച്ച് കുറച്ചു സമയം ചെറിയ തീയിൽ ദം ചെയ്യുക

  • മത്തി തോരൻ /ചാള തോരൻ തയാറാക്കുന്ന വിധം

    മത്തി തോരൻ /ചാള തോരൻ തയാറാക്കുന്ന വിധം

    മത്തി തോരൻ /ചാള തോരൻ തയാറാക്കുന്ന വിധം
    മത്തി കൊണ്ടുണ്ടാക്കിയ പല വിഭവങ്ങളും മുന്പ് പരിചയപ്പെടുതിയിട്ടുണ്ട് എന്നാല്‍ ചൂട് ചോറിന്റെയും പഴംകഞ്ഞിയുടെയും കൂടെ വളരെ നല്ലൊരു കോമ്പിനേഷന്‍ ആണ് മത്തി തോരൻ.അപ്പൊ മത്തിതോരന്‍ തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ ?

    ആവശ്യമായ സാധനങ്ങള്‍ .

    മത്തി / ചാള – 1/2 കിലോ

    കുട൦ പുളി- 3 എണ്ണം

    മഞ്ഞൾപൊടി – 1 നുള്ള്

    സവോള – വലുത് 1

    പച്ചമുളക് – 2-3

    കുരുമുളക് പൊടി – 1 tsp

    എണ്ണ, കടുക് – താളിക്കാൻ

    ഉപ്പ് വിട്ടു പോയതല്ല… ഇവിടെ കിട്ടുന്ന മത്തിയിൽ ഉപ്പ് ഉണ്ട്… അതുകൊണ്ടാ… ഒരിക്കൽ ഇതേ dish ഉപ്പ് ആവശ്യത്തിന് ഇട്ട് ഒന്നിനു൦ കൊള്ളാത്ത പരുവ൦ ആയ അനുഭവം കൊണ്ട് മനഃപൂര്‍വ്വം ഇടാത്തതാണ്…

    തയാറാക്കുന്ന വിധം

    വൃത്തിയാക്കിയ മത്തിയു൦ കുട൦ പുളിയും മഞ്ഞൾപൊടിയു൦ വെള്ളവു൦ ചേര്‍ത്ത് ചട്ടിയിൽ നന്നായി വേവിക്കുക.(ഞാൻ റൂമിലെ ചേച്ചി flight കയറ്റി കൊണ്ടു വന്ന മൺചട്ടി എടുത്തു.) അത് നന്നായി തണുത്തപ്പോൾ മുള്ള് വേ൪പെടുത്തി മീൻ മാറ്റി വച്ചു. എന്നിട്ട് കടുക് വറുത്ത് അതിലേക്ക് സവോളയു൦ പച്ചമുളക് വട്ടത്തിൽ അരിഞ്ഞതു൦ ചേർത്തു വഴറ്റി. ഇതിലേക്ക് മുളളില്ലാതെ മാറ്റി വച്ച മീനു൦ ചേ൪ത്ത് ഇളക്കി കുരുമുളക് പൊടിയു൦ ചേ൪ത്ത് കലാപരിപാടി അവസാനിപ്പിക്കാ൦..

    അപ്പോള്‍ എല്ലാവരും ട്രൈ ചെയ്ത് അഭിപ്രായം പറയുമല്ലോ അല്ലേ .

    ഈ റെസിപ്പി തയാറാക്കിയത് : ആമി ആമി

    NB;നിങ്ങള്‍ക്ക് അറിയാവുന്ന നല്ല നല്ല പാചക അറിവുകള്‍ ഞങ്ങള്‍ക്ക് അയച്ചു തന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവ ഇവിടെ പബ്ലിഷ് ചെയുന്നത് ആയിരിക്കും .പാചക അറിവുകള്‍ അയക്കേണ്ട വിലാസം ഞങ്ങളുടെ Facebook പേജ് inbox ലും അയക്കാവുന്നത് ആണ് .

  • ചാമ്പക്ക തീയല്‍ ഉണ്ടാക്കാം

    ചാമ്പക്ക തീയല്‍ ഉണ്ടാക്കാം

    ചേരുവകള്‍

    ചാമ്പക്ക– 15 ഇടത്തരം വലുപ്പമുള്ളത്

    ചെറിയ ഉള്ളി – 10 നടുവേ മുറിച്ചത്

    പച്ചമുളക് – 3 നടുവേ കീറിയത്

    പുളി – നെല്ലിക്കാ വലുപ്പം

    ഉപ്പ് ആവശ്യത്തിനു

    എണ്ണ ആവശ്യത്തിന്

    തേങ്ങ – 1 1/2 കപ്പ്

    ചെറിയ ഉള്ളി – 4

    മഞ്ഞൾപ്പൊടി – 1/4 tsp

    മുളകുപൊടി – 2 tsp

    മല്ലിപ്പൊടി – 2 tsp

    ഉലുവ – ഒരു നുള്ള്

    കടുക്, വറ്റൽമുളക്, കറിവേപ്പില താളിക്കാൻ

    തയ്യാറാക്കേണ്ട വിധം

    ചാമ്പക്ക, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ അരിഞ്ഞ് എണ്ണയിൽ വഴറ്റുക. തേങ്ങയും മൂന്നാലു ചെറിയ ഉള്ളിയും ചേർത്ത് ചുവക്കെ വറുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി, മല്ലിപ്പൊടി, ഒരു നുള്ളു ഉലുവ എന്നിവയും ചേർത്ത് നന്നായി മൂപ്പിച്ച് തണുക്കുമ്പോൾ നന്നായി അരച്ചെടുക്കുക. നെല്ലിക്കാ വലുപ്പത്തിൽ പുളി പിഴിഞ്ഞ് വഴറ്റി വച്ചതിൽ ഒഴിച്ച് ഉപ്പും ചേർത്ത് തിളക്കുമ്പോൾ അരച്ച മിശ്രിതം ചേർത്ത് നന്നായി ഇളക്കി തിളച്ച് കുറുകി വരുമ്പോൾ വാങ്ങി കടുക് വറുത്തിടുക. നല്ല സ്വാദുള്ള ചാമ്പക്കാ തീയ്യൽ തയ്യാർ:

  • കോളിഫ്ലവര്‍ റോസ്റ്റ്

    കോളിഫ്ലവര്‍ റോസ്റ്റ്

    സവാള : 2 എണ്ണം ചെറുതായി കൊത്തിയരിഞ്ഞത്

    തക്കാളി : 1 എണ്ണം ചെറുതായി മുറിച്ചത്

    ക്യാപ്‌സിക്കം : 1 എണ്ണം ചെറുതായി മുറിച്ചത്

    ഗരം മസാല : 1 ടേബിൾ സ്പൂൺ

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്‌പൂൺ

    കടുക് : ¼ ടേബിൾ സ്പൂൺ

    എണ്ണ : ആവശ്യത്തിന്

    ഉപ്പ് : ആവശ്യത്തിന്

    ഫ്രൈ ചെയ്യുന്നതിന്:-
    കോളിഫ്ലവർ : 250 ഗ്രാം (ഇതളുകൾ ആയി മുറിച്ചു എടുക്കുക)

    കോൺഫ്ലവർ : 1 ടേബിൾ സ്പൂൺ

    മൈദാ : 1 ടേബിൾ സ്പൂൺ

    ഉപ്പ് : ആവശ്യത്തിന്

    ബാറ്റർ തയ്യാറാക്കുന്നതിന്
    സോയസോസ് : 1 സ്‌പൂൺ

    ചില്ലിസോസ് : 1 സ്പൂൺ

    മുളകുപൊടി : 1 സ്‌പൂൺ

    വെള്ളം : 2 ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം:-
    കോളിഫ്ലവർ അല്പം വെള്ളത്തിൽ 5 മിനിറ്റ് വേവിച്ചു എടുക്കുക. ശേഷം കോൺഫ്ലവറും മൈദയും ഉപ്പും ചേർത്ത് എണ്ണയിൽ വറുത്തെടുക്കുക.
    അതേ ചട്ടിയിൽ ആവശ്യത്തിന് എണ്ണ വച്ച് കടുക് പൊട്ടിച്ച് അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ടു മൂക്കുമ്പോൾ സവാള, തക്കാളി, കാപ്‌സികവും ആവശ്യത്തിന് ഉപ്പും ഇട്ടു വഴറ്റുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ ചേർത്ത് അടച്ചു വേവിക്കുക. നല്ലപോലെ വെന്തുകഴിയുമ്പോൾ ഗരം മസാല ഇട്ടു വഴറ്റി അതിലേക്ക് വറുത്തു വച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് തീ ഓഫ് ചെയ്യാം

  • ക്യാരറ്റ് ഹല്‍വ

    ക്യാരറ്റ് ഹല്‍വ

    ആവശ്യമുള്ള സാധനങ്ങള്‍

    കാരറ്റ് 3 എണ്ണം.

    പാല്‍പ്പൊടി 1 കപ്പ് .

    പാല്‍ 2 കപ്പ്.

    നെയ്യ് 3 ടീസ്പൂണ്‍.

    അണ്ടിപ്പരിപ്പ് 10 എണ്ണം.

    ബദാംപരിപ്പ് 5 എണ്ണം.

    തയ്യാറാക്കുന്ന വിധം

    കഴുകി വൃത്തിയാക്കിയ കാരറ്റ് ചെറുതായി അരിയുക. ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാകാന്‍‌ വെക്കുക. അതില്‍ കാരറ്റ് ഇട്ട് ഫ്രൈ ചെയ്യുക. ഇനി അതില്‍ പാല്‍ ഒഴിച്ച് തീ കുറച്ച് വെച്ച് കുറച്ച് നേരം വേവിക്കുക. പാല്‍ തിളയ്ക്കുമ്പോള് ‍ പാല്‍പ്പൊടി ചേര്‍ക്കുക. നെയ്യില്‍ വറത്തുവെച്ച അണ്ടിപ്പരിപ്പും ബദാംപരിപ്പും ചേര്‍ത്ത് കുറച്ചുനേരം കൂടി വേവിക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി ഹല്‍വ അതിലേയ്ക്ക് പകരുക. കുറച്ചു നേരം തണുക്കാന്‍ വച്ച് മുറിച്ച് വിളമ്പാം.
    ആവശ്യമുള്ള സാധനങ്ങള്‍

  • മട്ടന്‍ പെപ്പര്‍ ഫ്രൈ

    മട്ടന്‍ പെപ്പര്‍ ഫ്രൈ

    ചേരുവകള്‍

    ഇറച്ചി- 1/4 കിലോ

    പച്ചമുളക്- 6 എണ്ണം

    ഇഞ്ചി- 2 കഷ്ണം

    കുരുമുളക്- 1 ടീസ്പൂണ്‍

    സവാള- 2 കഷ്ണം

    വെളുത്തുള്ളി- 6 അല്ലി

    തക്കാളി- 2 എണ്ണം

    മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍

    ചെറുനാരങ്ങ- 1/2 കഷ്ണം

    മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍

    പട്ട- 4 കഷ്ണം

    ഗ്രാമ്പു- 3 കഷ്ണം

    എണ്ണ- 4 ടേബിള്‍ സ്പൂണ്‍

    മല്ലിയില- 3 തണ്ട്

    ഉപ്പ്- പാകത്തിന്

    തയ്യാറാക്കുന്ന വിധം
    പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുരുമുളക് എന്നിവ ഒരുമിച്ച് അരച്ചെടുക്കുക. ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെച്ചിരിക്കുന്ന ഇറച്ചിയില്‍ നന്നായി യോജിപ്പിക്കുക. ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂര്‍ നേരം മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള അതിലിട്ട് വഴറ്റുക.
    ഇത് തവിട്ട് നിറമാകുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പു എന്നിവ ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, തക്കാളി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് കുറച്ച് സമയം കൂടി വഴറ്റുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കുക്കറില്‍ 20 മിനുട്ട് ചെറു തീയില്‍ വേവിക്കുക. ഇറച്ചി വെന്ത ശേഷം കുക്കര്‍ തുറന്ന്, അടുപ്പത്ത് വെച്ച് എണ്ണ തെളിയുന്നത് വരെ വേവിക്കുക. മട്ടന്‍ പെപ്പര്‍ ഫ്രൈ തയ്യാര്‍…