സവാള : 2 എണ്ണം ചെറുതായി കൊത്തിയരിഞ്ഞത്
തക്കാളി : 1 എണ്ണം ചെറുതായി മുറിച്ചത്
ക്യാപ്‌സിക്കം : 1 എണ്ണം ചെറുതായി മുറിച്ചത്
ഗരം മസാല : 1 ടേബിൾ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്‌പൂൺ
കടുക് : ¼ ടേബിൾ സ്പൂൺ
എണ്ണ : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
ഫ്രൈ ചെയ്യുന്നതിന്:-
കോളിഫ്ലവർ : 250 ഗ്രാം (ഇതളുകൾ ആയി മുറിച്ചു എടുക്കുക)
കോൺഫ്ലവർ : 1 ടേബിൾ സ്പൂൺ
മൈദാ : 1 ടേബിൾ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
ബാറ്റർ തയ്യാറാക്കുന്നതിന്
സോയസോസ് : 1 സ്‌പൂൺ
ചില്ലിസോസ് : 1 സ്പൂൺ
മുളകുപൊടി : 1 സ്‌പൂൺ
വെള്ളം : 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:-
കോളിഫ്ലവർ അല്പം വെള്ളത്തിൽ 5 മിനിറ്റ് വേവിച്ചു എടുക്കുക. ശേഷം കോൺഫ്ലവറും മൈദയും ഉപ്പും ചേർത്ത് എണ്ണയിൽ വറുത്തെടുക്കുക.
അതേ ചട്ടിയിൽ ആവശ്യത്തിന് എണ്ണ വച്ച് കടുക് പൊട്ടിച്ച് അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ടു മൂക്കുമ്പോൾ സവാള, തക്കാളി, കാപ്‌സികവും ആവശ്യത്തിന് ഉപ്പും ഇട്ടു വഴറ്റുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ ചേർത്ത് അടച്ചു വേവിക്കുക. നല്ലപോലെ വെന്തുകഴിയുമ്പോൾ ഗരം മസാല ഇട്ടു വഴറ്റി അതിലേക്ക് വറുത്തു വച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് തീ ഓഫ് ചെയ്യാം