ചാമ്പക്ക തീയല്‍ ഉണ്ടാക്കാം

Advertisement

ചേരുവകള്‍

ചാമ്പക്ക– 15 ഇടത്തരം വലുപ്പമുള്ളത്

ചെറിയ ഉള്ളി – 10 നടുവേ മുറിച്ചത്

പച്ചമുളക് – 3 നടുവേ കീറിയത്

പുളി – നെല്ലിക്കാ വലുപ്പം

ഉപ്പ് ആവശ്യത്തിനു

എണ്ണ ആവശ്യത്തിന്

തേങ്ങ – 1 1/2 കപ്പ്

ചെറിയ ഉള്ളി – 4

മഞ്ഞൾപ്പൊടി – 1/4 tsp

മുളകുപൊടി – 2 tsp

മല്ലിപ്പൊടി – 2 tsp

ഉലുവ – ഒരു നുള്ള്

കടുക്, വറ്റൽമുളക്, കറിവേപ്പില താളിക്കാൻ

തയ്യാറാക്കേണ്ട വിധം

ചാമ്പക്ക, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ അരിഞ്ഞ് എണ്ണയിൽ വഴറ്റുക. തേങ്ങയും മൂന്നാലു ചെറിയ ഉള്ളിയും ചേർത്ത് ചുവക്കെ വറുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി, മല്ലിപ്പൊടി, ഒരു നുള്ളു ഉലുവ എന്നിവയും ചേർത്ത് നന്നായി മൂപ്പിച്ച് തണുക്കുമ്പോൾ നന്നായി അരച്ചെടുക്കുക. നെല്ലിക്കാ വലുപ്പത്തിൽ പുളി പിഴിഞ്ഞ് വഴറ്റി വച്ചതിൽ ഒഴിച്ച് ഉപ്പും ചേർത്ത് തിളക്കുമ്പോൾ അരച്ച മിശ്രിതം ചേർത്ത് നന്നായി ഇളക്കി തിളച്ച് കുറുകി വരുമ്പോൾ വാങ്ങി കടുക് വറുത്തിടുക. നല്ല സ്വാദുള്ള ചാമ്പക്കാ തീയ്യൽ തയ്യാർ: