മത്തി തോരൻ /ചാള തോരൻ തയാറാക്കുന്ന വിധം

Advertisement

മത്തി തോരൻ /ചാള തോരൻ തയാറാക്കുന്ന വിധം
മത്തി കൊണ്ടുണ്ടാക്കിയ പല വിഭവങ്ങളും മുന്പ് പരിചയപ്പെടുതിയിട്ടുണ്ട് എന്നാല്‍ ചൂട് ചോറിന്റെയും പഴംകഞ്ഞിയുടെയും കൂടെ വളരെ നല്ലൊരു കോമ്പിനേഷന്‍ ആണ് മത്തി തോരൻ.അപ്പൊ മത്തിതോരന്‍ തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ ?

ആവശ്യമായ സാധനങ്ങള്‍ .

മത്തി / ചാള – 1/2 കിലോ

കുട൦ പുളി- 3 എണ്ണം

മഞ്ഞൾപൊടി – 1 നുള്ള്

സവോള – വലുത് 1

പച്ചമുളക് – 2-3

കുരുമുളക് പൊടി – 1 tsp

എണ്ണ, കടുക് – താളിക്കാൻ

ഉപ്പ് വിട്ടു പോയതല്ല… ഇവിടെ കിട്ടുന്ന മത്തിയിൽ ഉപ്പ് ഉണ്ട്… അതുകൊണ്ടാ… ഒരിക്കൽ ഇതേ dish ഉപ്പ് ആവശ്യത്തിന് ഇട്ട് ഒന്നിനു൦ കൊള്ളാത്ത പരുവ൦ ആയ അനുഭവം കൊണ്ട് മനഃപൂര്‍വ്വം ഇടാത്തതാണ്…

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ മത്തിയു൦ കുട൦ പുളിയും മഞ്ഞൾപൊടിയു൦ വെള്ളവു൦ ചേര്‍ത്ത് ചട്ടിയിൽ നന്നായി വേവിക്കുക.(ഞാൻ റൂമിലെ ചേച്ചി flight കയറ്റി കൊണ്ടു വന്ന മൺചട്ടി എടുത്തു.) അത് നന്നായി തണുത്തപ്പോൾ മുള്ള് വേ൪പെടുത്തി മീൻ മാറ്റി വച്ചു. എന്നിട്ട് കടുക് വറുത്ത് അതിലേക്ക് സവോളയു൦ പച്ചമുളക് വട്ടത്തിൽ അരിഞ്ഞതു൦ ചേർത്തു വഴറ്റി. ഇതിലേക്ക് മുളളില്ലാതെ മാറ്റി വച്ച മീനു൦ ചേ൪ത്ത് ഇളക്കി കുരുമുളക് പൊടിയു൦ ചേ൪ത്ത് കലാപരിപാടി അവസാനിപ്പിക്കാ൦..

അപ്പോള്‍ എല്ലാവരും ട്രൈ ചെയ്ത് അഭിപ്രായം പറയുമല്ലോ അല്ലേ .

ഈ റെസിപ്പി തയാറാക്കിയത് : ആമി ആമി

NB;നിങ്ങള്‍ക്ക് അറിയാവുന്ന നല്ല നല്ല പാചക അറിവുകള്‍ ഞങ്ങള്‍ക്ക് അയച്ചു തന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവ ഇവിടെ പബ്ലിഷ് ചെയുന്നത് ആയിരിക്കും .പാചക അറിവുകള്‍ അയക്കേണ്ട വിലാസം ഞങ്ങളുടെ Facebook പേജ് inbox ലും അയക്കാവുന്നത് ആണ് .